28/04/2025
''കഞ്ചാവ് തുന്നിയിട്ട കുപ്പായം'' എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വേടൻ അറസ്റ്റിലായതിന് പിന്നാലെ ന്യൂസിൽ എഴുതി കാണിക്കുന്നത്.
അധ്വാനവും വിയർപ്പും തുന്നിചേർത്ത കുപ്പായമാണ് തന്റെതെന്ന് പലപ്പോഴും പറഞ്ഞ വേടനോട് ഏഷ്യാനെറ്റ് ന്യൂസ് ഇന്നൊരവസരം കിട്ടിയപ്പോൾ പറയുന്നു.. അല്ലാ തന്റെ ''കുപ്പായം കഞ്ചാവ് തുന്നിയിട്ടതാണെന്നാണ്.'' അതായത് ഒന്നര ഗ്രാം കഞ്ചാവിന്റെ പേരിൽ ഏഷ്യാനെറ്റ് അതിവേഗത്തിൽ തന്നെ അയാളെ മൊത്തത്തിൽ റദ്ധ് ചെയ്യാൻ ആക്രാന്തം കാണിക്കുകയാണ്.
എന്നാൽ മലയാള സിനിമയിൽ ഇതിന് മുൻപ് പിടിയിലായ പ്രമുഖരോട് ഇത് പോലൊരു ഡയലോഗ് അടിക്കാൻ ഏഷ്യാനെറ്റ് ധൈര്യം കാണിച്ചിട്ടുണ്ടോ...?
ഏഷ്യാനെറ്റ്‌ന്റെ പ്രശ്നം അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാവും.
നിയമ വിരുദ്ധമായ കഞ്ചാവ് ഉപയോഗിക്കുന്നവരെ ഒരു തരത്തിലും പിന്തുണക്കാനില്ല..
പക്ഷേ തീർച്ചയായും അയാൾക്ക് തെറ്റ് തിരുത്താനും ലഹരി മുക്തനായ മനുഷ്യനായി തിരിച്ചു വരാനും അവസരങ്ങളുണ്ട്. അതിനയാൾക്ക് കഴിയട്ടെ..