Kappan pcmd

Kappan pcmd i love allah

19/04/2023
19/06/2020

#ആണ്ടിലൊരു_കുപ്പായം_എടുത്തിരുന്ന_കാലം ഉണ്ടായിരുന്നു നമ്മൾ മലയാളികൾക്ക്..!
ഓർമ്മയുണ്ടോ എന്നറിയില്ല..!
ഒരു റോൾ കുപ്പായശീല..!
അളിയനും അനിയനും അമ്മാവനും പിന്നെ അവരുടെ കുട്ട്യാൾക്കും അളവ് നോക്കി മുറിച്ചു കൊടുത്ത എൺപതുകളും തൊണ്ണൂറുകളും..!
പ്രവാസത്തിന്റെ തുടക്കം അതിനും ഒന്നോ രണ്ടോ പതിറ്റാണ്ട് മുമ്പാണങ്കിലും ചെറിയ വെളിച്ചം വെച്ച് തുടങ്ങിയത് അവിടെ നിന്നാണ്..!
നാട്ടിൽ ചുരുക്കം ചില ഗൾഫുകാർ..!
അവരെ എയർപോർട്ടിൽ കൊണ്ടാക്കാനും കൊണ്ട് വരാനും ഒക്കെ രണ്ടോ മൂന്നോ ജീപ്പ് ആളുകൾ പോയിരുന്ന കാലം...!

അങ്ങനെ തുടങ്ങിയതാണ് പ്രവാസത്തിന്റെ കഥകൾ..!
കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ അറിവുകളിൽ നിന്ന് ചിലത് പറയാം..!
പിന്നീട് അങ്ങോട്ട്‌ കാലവും ലോകവും വേഗം ഓടിത്തമർക്കുക ആയിരുന്നു..!

മരുഭൂമിയിലെ ആ മരുപ്പച്ചയിൽ നിന്നാണ് പിന്നീട് നമ്മുടെ നാട് കഞ്ഞിയിൽ നിന്ന് പതിയെ ചോറിലേക്ക് വന്നത്..!
പിന്നെ രണ്ട് കൂട്ടാനും കറിയും..!
പിന്നെ രണ്ട് കറിയും കുറെ കൂട്ടാനും..!

കുത്തിഞ്ഞാണത്തിൽ ഒരു കഷ്ണം ഇറച്ചിയും പിന്നെ പീസില്ലാത്ത ചോറും കഴിച്ച് തുടങ്ങിയ കല്യാണ ആഘോഷങ്ങൾ മാറി മറിഞ്ഞത് നമുക്ക് തന്നെ ഓർമ്മയിൽ ഉണ്ടാവണം എന്നില്ല..!

ഇന്ന് രണ്ടോ മൂന്നോ ബിരിയാണികൾ..!
മന്തിയും കബ്സയും പിന്നെ കുഴിമന്തിയും..!
സൽക്കാരം ആണെങ്കിൽ പേര് പോലും അറിയാത്ത വിഭവങ്ങളുടെ നീണ്ട നിര..!

ഭക്ഷണവും വസ്ത്രവും മാത്രമല്ല..!
എല്ലാം മാറി..!
വീടും വിദ്യാഭ്യാസവും വിജ്ഞാനവും..!
നാടും നഗരവും റോഡും പാലങ്ങളും..!

കാലത്തിനൊപ്പം മാറി എന്ന് നമുക്ക് വേണെങ്കിൽ പറയാം..!
എന്നാൽ ഇന്ത്യയിലെ 28 സംസ്ഥാങ്ങളിൽ മാറാത്ത മാറ്റം കേരളത്തിൽ മാത്രം മാറിയെങ്കിൽ അത്‌ കാലത്തിനൊപ്പം അങ്ങനെ തനിയെ മറിയത് അല്ല..!

അവിടെയാണ് പ്രവാസത്തിന്റെ കഥ പറയേണ്ടി വരിക..!
എല്ലാം ഒരു യാദർശ്ചികം എന്നൊക്ക തോന്നുന്നു എങ്കിലും അറബ് നാട്ടിലെ പൊന്നും പണവും തന്നെയാണ് കേരളം എന്ന ഈ കൊച്ചു നാടിനെ പൊന്നാക്കിയത്..!!

ഇപ്പോൾ ഇത് എഴുതിയത് ചിലർക്ക് എങ്കിലും പ്രവാസി ഒരു ഭാരം ആയി തോന്നുന്നു എന്ന് കണ്ടപ്പോൾ ആണ്..!

നാട്ടിൽ സ്ഥിര താമസം ഉള്ള ചില വിരുതൻമാർ ചോദിക്കും..!

പ്രവാസി ഗൾഫിൽ പോയത് കൊണ്ട് അവനും അവന്റെ കുടുംബത്തിനും അല്ലെ മെച്ചം എന്ന്..?

എന്നാൽ ഇനി എഴുതുന്ന വരികൾ നിങ്ങൾ രണ്ട് വട്ടം വായിക്കണം..!

പ്രവാസി 50 ലക്ഷത്തിന്റെ വീട് വെച്ചാലേ ആ 50 ലക്ഷം പല കുടുംബങ്ങളിലേക്കും എത്തുകയൊള്ളു..!
കല്ല്, മണൽ,മെറ്റൽ കമ്പി മുതൽ തുടങ്ങി..!
സാധാരണ LED ബൾബ് മുതൽ ആഡംബര വെളിച്ചം വരെ വാങ്ങി വീട് വെക്കുമ്പോൾ ആണ് കച്ചവടങ്ങൾ നടക്കുന്നത്..!

ഇതിന്റെ എല്ലാം കച്ചവടക്കാർ..!
ഈ സ്ഥാപങ്ങളിലെ ജോലിക്കാർ..!
വീട് പണി ചെയ്യുന്ന ആശാരി മേസരി മുതൽ ഇലക്ട്രീഷൻ പ്ലംബർ തുടങ്ങിയ ജോലിക്കാർ..! അങ്ങനെ നേരിട്ടും അല്ലാതെയും ആയ ഇവരുടെയെല്ലാം കുടുംബങ്ങളിൽ അടുപ്പ് പുകയുന്നത് പ്രവാസി ഗൾഫിൽ നിന്ന് കൊണ്ട് വന്ന പണം ആണ്..!

ഇങ്ങനെയാണ് സാധാരക്കാരുടെ കയ്യിൽ പണം എത്തുന്നത്..!
ഇങ്ങനെ സാധാരക്കാരുടെ കയ്യിൽ പണം എത്തിയാൽ ആണ് നാട്ടിലെ മറ്റു കച്ചവടക്കാർക്കും വരുമാനം ഉണ്ടാവുന്നത്..!

അത് പോലേ മറ്റു പ്രോജക്റ്റുകൾ.ബഹുനില കെട്ടിടങ്ങൾ. മനോഹരമായ പള്ളികൾ.അമ്പലങ്ങൾ.മറ്റു സ്ഥാപനങ്ങൾ ഇവയെല്ലാം ഉയർന്നു പൊങ്ങുമ്പോൾ ആണ് നാട്ടിൽ ഉള്ളവർക്ക് ജോലിയും കൂലിയും ഉണ്ടാവുക..!!

പിന്നെ കല്യാണങ്ങൾ.. സൽക്കാരങ്ങൾ.ആഘോഷങ്ങൾ.. അങ്ങനെ..അങ്ങനെ..!!

അല്ലാതെ പ്രവാസി ലക്ഷങ്ങൾ സമ്പാദിച്ചു ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ഇടുകയല്ല ചെയ്യുന്നത്..!!

ഗൾഫുകാരൻ ചീഞ്ഞ് വളമായിട്ട് തന്നെയാണ് നാട്ടിലെ ചെറുതും വലുതുമായ സംഭരംഭങ്ങൾ ഉയർന്നു പൊങ്ങിയത്..!

കൊറോണ വന്നപ്പോൾ നിങ്ങളിൽ ചിലർ ഐത്തം കല്പിച്ചത് പ്രവാസി എന്ന ഒരു വ്യക്തിയോട് മാത്രം അല്ല..!
നാടിനെ നാടാക്കിയ കേരളത്തിന്റെ അന്നദാതാക്കളായ ഒരു സമൂഹത്തെയാണ്..!!

അന്നം നൽകുന്ന അറബ് നാടുകൾ തളരുകയില്ല..!
കാരണം ഈ നാടും ഇവിടത്തെ ഭരണാധികാരികളും അത്രമേൽ പുണ്യം ചെയ്തവർ ആണ്..!!
മറക്കാതിരിക്കുക..!!
ഇവരുടെ മനസും ഇവരുടെ സംസ്കാരവും ആണ് ഇന്ന് കാണുന്ന കേരളത്തിന്റെ തിളക്കവും മിനുക്കവും കൂട്ടിയത്..!

കള്ള് കച്ചവടത്തിന്റെ നികുതി അല്ലാതെ എന്ത് വരുമാനമാർഗമാണ് കേരള സർക്കാരിന് സ്ഥിരവരുമാനം എന്ന് പറയാൻ ഉള്ളത്..?

ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ ഓടി വരുമാനം നൽകുന്നുണ്ടോ ഈ നാടിന്..?

കൊറോണ അകലും..
കോവിഡ് പോസിറ്റിവും മനസ്സ് നെഗറ്റീവും എന്നുള്ള പ്രവാസിയുടെ സ്റ്റാറ്റസ് മാറും..!!

ദ്രോഹിക്കുന്നവരെ..!
കാലം നിങ്ങൾക്കോ നിങ്ങളുടെ വരും തലമുറക്കോ എങ്കിലും മറുപടി നൽകും..!!
ചരിത്രം അങ്ങനെയാണ് പരിസമാപ്തി അടങ്ങുക.!!

സസ്നേഹം..!! ❤️

കടപ്പാട്

17/06/2020

#കോവിഡ്_സർട്ടിഫിക്കറ്റ്_കിട്ടില്ല:
#പകരം_ഡെത്ത്_സർട്ടിഫികറ്റ്_മതിയാകുമോ❓️

വന്ദേ-ഭാരത് വിമാനം അതും കേരളത്തിലേക്കു നിർത്തുന്നു നമ്മുടെ മുഖ്യൻ വിചാരിച്ചത് പോലെ കാര്യം എത്തിയിരിക്കുന്നു ഇനി ആരും കേരളത്തിൽ എത്തില്ല അത് കൊണ്ട് No 1 നമ്മൾ തന്നെ

പ്രവാസികളുടെ യാത്രക്ക് കോവിഡ് ബാധിതനല്ല എന്ന് തെളിയിക്കുന്ന സർടിഫികറ്റ്‌ വേണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് യാഥാർഥ്യവും പ്രായോഗികതയും മനസ്സിലാക്കി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ

പക്ഷെ സർക്കാർ വാശിയിലാണ്.

എല്ലാം പ്രശ്നങ്ങൾക്കും എന്തെങ്കിലും പരിഹാരമുണ്ടെന്ന് ചിന്തിക്കുന്ന പ്രവാസികളും എല്ലാ പരിഹാരങ്ങൾക്കും പുതിയ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുന്ന ഭരണ കർത്താക്കളും തമ്മിലുള്ള ഏറ്റ് മുട്ടലാണ് ഇപ്പോൾ നടക്കുന്നത്.

വേണ്ടത്ര വിമാനങ്ങളില്ലാതെ വന്നപ്പോൾ ജീവൻ രക്ഷാർത്ഥം ചാർട്ടേഡ് വിമാനമിറക്കി പ്രവാസി സംഘടനകൾ ആ തടസ്സത്തിന് പരിഹാരം കണ്ടു

അപ്പോഴാണ് വന്ദേ-ഭാരത് വിമാനം ഈടാക്കുന്ന നിരക്കിന് മുകളിൽ ഈടാക്കരുതെന്ന ദുരുദ്ദേശപരമായ പാര ചീട്ട് ഇറങ്ങിയത്.

സഘടനകൾ അടിയന്തിര യോഗം ചേർന്നു. മാതൃസംഘടന നേതാക്കളുമായി ചർച്ച നടത്തി. ബാക്കി തുക സംഘടനകൾ അടക്കാമെന്നും എന്നാലും അത്യാവശ്യക്കാർ നാടാണയട്ടെ എന്നും തീരുമാനിച്ചു..

പക്ഷെ അവിടെയും പ്രവാസി തോറ്റു.

യാത്രക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി അടുത്ത പണി വന്നു.

എല്ലാ പരിഹാരങ്ങൾക്കും പ്രശ്നങ്ങൾ കണ്ടെത്തുന്ന ഭരണ സംവിധാനങ്ങളോട് പോരാടാൻ പ്രവാസിക്ക് കഴിയും. അതിന് സമയമെടുക്കും.

ഇപ്പോൾ നിങ്ങൾ സർടിഫിക്കറ്റ് അല്ലേ വേണ്ടത്.

അയക്കാം ഒരു ലോഡ് ഡെത്ത് സെർടിഫിക്കറ്റ് അയക്കാം കാത്തിരിക്കുക.

കടപ്പാട്

26/05/2020

" #പ്രവാസികൾ_മണലാരണ്യത്തിൽ #വിയർപ്പൊഴുക്കി_അധ്വാനിച്ചുണ്ടാക്കിയ_പണം_കൊണ്ടാണ്_നാം_കഞ്ഞി_കുടിച്ചതെന്ന_കാര്യം_മറക്കരുത്. നാടിൻ്റെ നട്ടെല്ലാണ് പ്രവാസികൾ " #മുഖ്യമന്ത്രി_പിണറായി_വിജയൻ
#മാർച്ച്_30_2020.

ആ മണലാരണ്യത്തിൽ (ഗൾഫിൽ) ഏപ്രിൽ 1 മുതൽ മെയ് 23 വരെ കോവിഡ് ബാധിച്ച് മരിച്ചവർ 103 മലയാളികൾ.അതിൽ, മെയ് മാസത്തിൽ മാത്രം മരിച്ചവർ 74 പേർ. അതായത്, ദിനം പ്രതി മരിച്ച് വീഴുന്നത് 3 മലയാളികൾ വീതം !

ഇതാ, മെയ് മാസത്തിൽ മാത്രം ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച് വീണ മലയാളികളുടെ വിശദാംശങ്ങൾ:
1. രാജേഷ് കെ നായർ (51)
2. അബ്ദുൾ ഗഫൂർ (54)
3. മുഹമ്മദ് റഫീഖ് (46)
4. അബ്ദുൾ കരീം ഹാജി (66)
5. മുസ്തഫ (49)
6. മുസ്തഫ ( 62 )
7.പ്രകാശ് കൃഷ്ണൻ (56)
8. താഹിൽ (56)
9. തങ്കച്ചൻ (58)
10. ഹംസ (59)
11. മഹറൂഫ് (44)
12. റോഷൻ കുട്ടി (58)
13.മുഹമ്മദ് ഹനീഫ (63)
14.അഷറഫ് (50)
15. നിസാർ (37)
16. സെയ്തലവി (52)
17. രാധാകൃഷ്ണൻ (56)
18. ബിജു (50)
19. കെ. ജേക്കബ്(45)
20. അബ്ദുൾ സമദ് (50)
21. റഫീഖ് (47)
22. ഇബ്രാഹിം (59)
23. എബ്രഹാം ജോർജ് (64)
24.അഹമ്മദ് ഇബ്രാഹിം (57)
25. സുലൈമാൻ (56)
26. കെന്നി (46)
27. സെയ്ത് മുഹമ്മദ് (78)
28. എ രാജു (49)
29. ഷെറീഫ്(41)
30. ഹുസൈൻ (45)
31. സൈനുദ്ദീൻ (60)
32. ഫൈസൽ (46)
33. ഹസ്സൻ (39)
34. സുശീലൻ (60)
35. സൈമൺ (48)
36. മൊയ്തീൻ (43)
37.സുദേവൻ (50)
38.ഇ കെ.ബെന്നി (53)
39. അശോക് കുമാർ (53)
40. സജീവ് (58)
41. ഭാസ്ക്കരൻ (62)
42. സാബു (53)
43. ഭാസി (60)
44. മുജീബ് റഹ്മാൻ (40)
45.അബ്ദുൾ ഗഫൂർ (34)
46. സുരേഷ് സാബു (60)
47. നിതാവുദ്ദീൻ (55)
48. ആനി മാത്യു (54)
49.തങ്കമണി (47)
50. സെയ്തലവി (57)
51. ശശികുമാർ (48)
52. ബിബിൻ (31)
53. അബ്ദുൾ മജീദ് (47)
54.അഷറഫ് (57)
55.ആൻറണി ജോണി (59)
56. മധുസുദനൻ (54)
57. കുഞ്ഞാമു (53)
58. കൃഷ്ണ പിള്ള (60)
59. ചാനോഷ് (33)
60. അബ്ദുൾ അഷറഫ്(55)
61. വിജയ ഗോപാലൻ (65)
62. കല്പന (51)
63. ഹസ്സൻകുട്ടി(48)
64.മുഹമ്മദ് (57)
65. ഇസ്മയിൽ (54)
66. പിപി അനൂപ് (50)
67. റഫീഖ്‌ (40)
68. മധുസൂദനൻ (58)
69. ജോഫി (40)
70. ലാലി (53)
71. ഉണ്ണികൃഷ്ണൻ (55)
72. സാബു കുമാർ (52)
73. സാം ഫെർണാണ്ടസ് (60)
74. മുണ്ടനി പ്രമോദ് (40)

ഇവരെല്ലാം അവരവരുടെ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സായിരുന്നു. വർഷങ്ങളായി ഇവർ ഗൾഫിൽ വിയർപ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന പണം കൊണ്ടാണ്, ഇവരുടെ നാട്ടിലെ കുടുംബങ്ങൾ കഴിഞ്ഞ് പോന്നത്. എന്നാൽ ഇവരുടെ മൃതദേഹങ്ങൾ കാണാനുള്ള അവസരം പോലും നാട്ടിലെ അവരുടെ കുടുംബങ്ങൾക്ക് ഉണ്ടായില്ല! ഇവരുടെയെല്ലാം മൃതദേഹങ്ങൾ ഗൾഫിലെ മണലാരണ്യങ്ങളിൽ എവിടെയോ അടക്കം ചെയ്യപ്പെട്ടു!

ഇവരുടെ അനാഥമായ കുടുംബങ്ങളിലെ നിലക്കാത്ത തേങ്ങൽ ആര് കേൾക്കാൻ?
ഇവരടെ പണം കൊണ്ടാണ് നമ്മൾ കഞ്ഞി കുടിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി, അനാഥമായ ഈ കടുംബങ്ങളെ സഹായിക്കാൻ എന്ത് ചെയ്തു?
ഗൾഫിലെ മലയാളികൾ നേരിടുന്ന കടുത്ത കോവിഡ് ഭീഷണിയിൽ നിന്ന് അവരെ രക്ഷപെടുത്താൻ മുഖ്യമന്ത്രി എന്ത് ഇടപെടൽ നടത്തി?
അനാഥമായ ആ കുടുംബങ്ങൾക്ക് എന്ത് സഹായമാണ് മുഖ്യമന്ത്രി ചെയ്തത്?
ആ കുടുംബങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറായോ?

ആ മരിച്ച 103 മലയാളികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ, മുഖ്യമന്ത്രി തൻ്റെ പതിവ് പത്രസമ്മേളനത്തിൽ ഏതാനും സെക്കൻ്റുകൾ എങ്കിലും എപ്പോഴെങ്കിലും മാറ്റി വച്ചോ?

മനുഷ്യത്വം മരവിച്ച മനസ്സുള്ള മുഖ്യമന്ത്രി, അങ്ങയോട് ഒന്നും പറയാനില്ല!

വാൽക്കഷണം: മാതൃഭൂമി ലേഖകൻ സനീഷ് നമ്പ്യാർ ഗൾഫിൽ മലയാളികൾ മരിച്ച് വീഴുന്നതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: "കൊറോണ ദുരന്തത്തിന്റെ കണക്കുപുസ്തകത്തിൽ 100 എന്നത് ഒരു ചെറിയ സംഖ്യ ആണ്. പക്ഷേ ഗൾഫ് നാട്ടിൽ പൊലിഞ്ഞുപോയ 100 മലയാളി ജീവിതങ്ങളെ അങ്ങനെ ചെറുതാക്കി കാണാൻ കഴിയില്ല. അന്നം തേടി വന്നവരാണ്; വീട്ടുകാർക്ക് വേണ്ടി വീടും നാടും ഉപേക്ഷിച്ച് മരുഭൂനാട്ടിലേക്ക് വന്നവരാണ്. മരിച്ചു മരവിച്ചു പെട്ടിയിൽ നാട്ടിലേക്ക് അന്ത്യയാത്ര എന്നത് പ്രവാസം തുടങ്ങിയ കാലം മുതലേ ഉണ്ട്. പക്ഷേ കൊറോണയുടെ കാലത്ത് ജന്മനാട്ടിലേക്ക് അന്ത്യയാത്രയും ഇല്ല. ഗൾഫിന്റെ ഏതൊക്കെയോ വരണ്ട തുരുത്തുകളിൽ ആരൊക്കെയോ ചേർന്ന് മണലാഴങ്ങളിക്കേക്ക് താഴ്ത്തുകയാണ് പ്രാണൻ പോയ ശരീരങ്ങളെ. പ്രാരാബ്ദ്ധമില്ലാതാവുന്ന കാലത്ത് നാട്ടിലേക്ക് മടങ്ങി, സ്വന്തം വീട്ടിൽ സ്വന്തക്കാരുടെ സ്നേഹം പറ്റി ഉറങ്ങുവാൻ സ്വപ്നം കണ്ടവർ മരുഭൂമിയിൽ ആറടി മണൽത്തിട്ടയുടെ ആജീവനാന്ത അവകാശികളാവുന്നു. ''പത്രാസ് " എന്ന് ഇനി ആരും അസൂയ പറയില്ല; അത്രമേൽ സങ്കടമാണ് പുതുകാലത്തിന്റെ പുറം വാസത്തിൽ."

കടപ്പാട്
സന്തോഷ് മാത്യു

20/05/2020

കുട്ടികളുടെ അടുത്ത അദ്ധ്യയന വര്ഷം എങ്ങനെ തുടങ്ങാം.
#ഐഎംഒ_യുടെ_നിദേശങ്ങൾ

ലുക്ക്മാനുൽ സബ എന്ന 18 കാരി പെൺകുട്ടി ലക്ഷദ്വീപിൽ നിന്നും മഞ്ചേരിയിൽ എൻട്രസ് കോച്ചിങ്ങിന് വന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്ക...
12/05/2020

ലുക്ക്മാനുൽ സബ എന്ന 18 കാരി പെൺകുട്ടി ലക്ഷദ്വീപിൽ നിന്നും മഞ്ചേരിയിൽ എൻട്രസ് കോച്ചിങ്ങിന് വന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോഴാണ് മാർച്ച് 22 ന് പൊടുന്നനെ ദേശവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഹോസ്റ്റലിൽ നിന്നും കുട്ടികൾ മുഴുവൻ അവരവരുടെ വിട്ടിലേക്ക് പോയി, ഒറ്റപ്പെട്ട നിസ്സഹയായ സബ എന്ത് ചെയ്യണമെന്നറിയാതെ കരച്ചിലിന്റെ വക്കത്ത് നിൽക്കുന്നത് കണ്ടാണ് അവളുടെ കൂടെ പഠിക്കുന്ന മഞ്ചേരിയിലെ മല്ലികയുടെ അച്ചൻ ഏറനാട് താലുക്ക് ഓഫിസ് ജീവനക്കാരൻ പ്രദീപ് മകളെ കൂട്ടാനെത്തുന്നത്. പ്രദീപിന് രണ്ടാമതോന്നു ആലോചിക്കേണ്ടി വന്നില്ല. മകൾ മല്ലികക്ക് ഒപ്പം സബയേയും കുട്ടി. ദിവസങ്ങൾ ആഴ്ചകൾക്കും അവ മാസങ്ങളും മാറി, വിശുദ്ധ മാസം വിരുന്നെത്തി. കടുത്ത മതവിശ്വാസിയായ സബക്ക് നോമ്പെടുക്കണം. നിലവിലുള്ള ഭക്ഷണം അഡ്ജസ്റ്റ് ചെയ്ത് നോമ്പെടുക്കാൻ സബ തയ്യാറായി, പക്ഷേ സബയുടെ നോമ്പിന് പറ്റിയ സാഹചര്യവും അന്തരീക്ഷവു മൊരുക്കാൻ ഹിന്ദു വിശ്വാസികളായ പ്രദീപും ടീച്ചറായ ഭാര്യയും കുടുംബവുമൊന്നാകെ ജീവിതത്തിലാധ്യമായി റംസാൻ വൃതമെടുക്കുന്നവരായി. രാത്രിയുടെ അന്ത്യയാമത്തിൽ അവരുണർന്ന് അത്താഴമുണ്ടാക്കി സബയുടെ നമസ്കാരങ്ങൾക്ക് കുട്ടിരുപ്പുകാരായി. വൈകിട്ട് പത്തിരിയും തരിയും ഉണ്ടാക്കി ഇഫ്ത്താ റൊരുക്കി. ഇന്ന് പത്രത്തിൽ വാർത്ത വായിച്ചപ്പോൾ വികാര തള്ളിച്ച കാരണം കണ്ണീർ തുള്ളികൾ അടർന്നു വീണു. മഹാമാരി വന്ന് മരണം മാടി വിളിക്കുമ്പോൾ പ്പോലും ആശുപത്രികളിൽ ഹിന്ദും വാർഡും മുസ്ലിം വാർഡും ഉണ്ടാക്കിയ നാട്ടിൽ, ഒരു പ്രത്യേക സമുദായത്തിലെ കച്ചവടക്കാരിൽ നിന്നും മറ്റു സമുദായക്കാർ പച്ചക്കറി വാങ്ങരുത് എന്ന് പ്രസ്താവനയിറക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ. ഇല്ല കുട്ടരെ ,, നന്മയുള്ള നമ്മുടെ പ്രദീപ്മാർ ജീവിച്ചിരിക്കുന്ന കാലത്തോളം ഞങ്ങളുടെ ഹൃദയങ്ങളെ കീഴ്പ്പെടുത്താനാവില്ല,, കാത്തുസൂക്ഷിക്കും ഈ പൈതൃകം,, കൊക്കിലെ ജീവനവശേഷിക്കും വരെ 🌹

Copy

തമാശയായോ കളിയാക്കിയോ പൊതുവേ പറയാറുള്ള ഒരു പ്രയോഗമാണ് 'പള്ളീ പോയി പറയ് ' എന്നത്.. ആ പ്രയോഗം എങ്ങനെ വന്നു എന്നറിയില്ല . എന...
09/05/2020

തമാശയായോ കളിയാക്കിയോ പൊതുവേ പറയാറുള്ള ഒരു പ്രയോഗമാണ് 'പള്ളീ പോയി പറയ് ' എന്നത്..

ആ പ്രയോഗം എങ്ങനെ വന്നു എന്നറിയില്ല . എന്നാൽ പള്ളിയില്‍ പോയി പറഞ്ഞാലും ചിലതൊക്കെ നടക്കും എന്നതിന് മലപ്പുറം ജില്ലയിലെ രാമപുരത്ത് നിന്നും വന്ന , ഒരു വേറിട്ട വാര്‍ത്ത തെളിയിച്ചിരിക്കുകയാണ് .

കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി രമേശിന്റെ മൂത്തമകള്‍
സത്യവാണി നഴ്സിംഗ് വിദ്യാര്‍ഥിയാണ് .

മംഗലാപുരത്തെ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലാണ് സത്യവാണി പഠിക്കുന്നത് . കോളേജിലെ
വാർഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.

ദൗർഭാഗ്യകരമെന്ന് പറയട്ടേ,
പഠനം ആരംഭിച്ച ഉടനെ രോഗിയായിരുന്ന
അവളുടെ അച്ഛന്‍ മരിച്ചു .

ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും അവളുടെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തു കളഞ്ഞു .

സത്യവാണിയുടെ പഠനം മുടങ്ങുന്ന അവസ്ഥവരെയെത്തി . ഫീസ്‌ അടക്കാത്ത കാരണത്താല്‍ കോളേജില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി വരെ വന്നു .

സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരന്‍ വിഗ്നേഷും സഹായത്തിനായി പലവാതിലും മുട്ടി .

പലയാളുകളെയും കണ്ടു . നിരാശ മാത്രമായിരുന്നു ഫലം .

ഒടുവില്‍ ഒരു അയല്‍ക്കാരനാണ് ശാന്തയോട് പള്ളിയില്‍ പോയി പറയാന്‍ പറഞ്ഞത് .

അങ്ങനെയാണ് ശാന്ത സത്യവാണിയുടെ കയ്യും പിടിച്ച് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി പള്ളിയിലെത്തുന്നത് .

ശാന്ത വിഷയങ്ങള്‍ കമ്മറ്റി അധികൃതരെ അറിയിച്ചു . ഉടനെ കമ്മിറ്റിയിലെ ഒരു ഉദാരമതിയുടെ സഹായത്തോടെ കോളേജിലെ ഫീസ്‌ ഇനത്തിലുള്ള കടബാധ്യതകള്‍ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു .

മഹല്ല് പ്രസിഡണ്ട് എൻ.മുഹമ്മദ് മുസ്ല്യാര്‍ , ഖത്തീബ് അശ്റഫ് ഫൈസി മുള്ള്യാകുർശി, സെക്രട്ടറി കല്ലൻ കുന്നൻ മൊയ്തി, ട്രഷറർ കക്കാട്ടിൽ ഹംസ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകൾ കൈമാറുന്ന ഫോട്ടോയാണ് ഇതോടൊപ്പം.

ഇതരമതക്കാരായതിന്റെ പേരില്‍ പരസ്പര വിദ്വേഷവും പകയും അക്രമവും കൊലപാതകങ്ങള്‍ വരെയുള്ള നടക്കുന്ന നമ്മുടെ രാജ്യത്ത്
ഇത്തരം നന്മ മുറ്റിയ
വാര്‍ത്തകള്‍ ഉളവാക്കുന്ന സന്തോഷവും ആശ്വാസവും തെല്ലൊന്നുമല്ല ..!

നിലനിൽക്കട്ടേ മനുഷ്യ സ്നേഹവും മാനവികതയും
തുടരട്ടേ മഹനീയമായ ഇത്തരം മാതൃകകൾ..

09/01/2020

ഈ ഒരു മിനിറ്റ്‌ വീഡിയോയിൽ കാര്യങ്ങൾ എല്ലാം വ്യക്തമാവും.

സീൻ 1: സി. എ. എ. അനുകൂല റാലിക്കിടയിലേക്ക്‌ രോഗിയുമായി സൈറൻ മുഴക്കി വരുന്ന ആംബുലൻസിനു പശ്ചിമ ബംഗാൾ ബി ജെ പി അധ്യക്ഷനും എം. പിയുമായ ദിലീപ്‌ ഘോഷ്‌ ധിക്കാരത്തോടെ അനുമതി നിഷേധിക്കുന്നു.

എന്നിട്ട്‌ പറയുന്നത്‌ കേൾക്കൂ:

“എന്തിനാണ്‌ ആംബുലൻസ്‌ ഈ വഴി വന്നത്‌?
ഇവിടെ വഴികൊടുക്കാൻ പറ്റില്ല. ഈ സമരത്തിലിരിക്കുന്ന ആളുകൾക്ക്‌ അത്‌ ശല്യമാകും. ഈ ആംബുലൻസ്‌ ആരോ കരുതിക്കൂട്ടി അയച്ചതാണ്‌.”

സീൻ 2: കേരളത്തിലെ മണ്ണാർക്കട്ട്‌ സി. എ. എ. ക്കെതിരെ നടന്ന
റാലിയിൽ സൈറൺ മുഴക്കി വരുന്ന ആംബുലൻസിന്‌ റോഡ്‌ നിറഞ്ഞ്‌ നിൽക്കുന്ന ജനക്കൂട്ടം നിമിഷ നേരം കൊണ്ട്‌ വഴി ഒരുക്കി മാറിക്കൊടുക്കുന്നു.

ഇനി നിങ്ങൾ പറയൂ..

ഇവിടെ ഇപ്പോൾ രണ്ട്‌ പക്ഷമേയൊള്ളൂ.

ഒന്ന് വിവേകവും വിദ്യഭ്യാസവുമില്ലാത്ത തെമ്മാടി നേതാക്കളുടെ .
രണ്ടാമത്തേത്‌ സംസ്കാരവും സഹാനുഭൂതിയുമുള്ള പൊതുജനങ്ങളുടെ പക്ഷം.

ഇതിൽ നിങ്ങൾ എതു പക്ഷത്ത്‌ നിൽക്കുന്നുവെന്നത്‌ കാലം ഓർത്തുവെക്കും.. തീച്ച!

28/02/2019

Address

Vengara
676314

Telephone

+919544980588

Website

Alerts

Be the first to know and let us send you an email when Kappan pcmd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kappan pcmd:

Share