12/08/2026
ഒപ്പം നിന്നവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി: യുഎൽസിസിഎസ്
ഞങ്ങളെയെല്ലാം തീരാദുഃഖത്തിലാക്കി പ്രിയപ്പെട്ട യുഎൽസിസിഎസ് ചെയർമാൻ ശ്രീ. രമേശൻ പാലേരി വിടപറഞ്ഞു. ആ ദീർഘദർശിയുടെ വേർപാട് യുഎൽസിസിഎസ് കുടുംബത്തിനു മാത്രമല്ല, കേരളീയ പൊതുസമൂഹത്തിനും സഹകരണപ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന ഏവരെയും സ്നേഹത്തോടെ സ്മരിക്കട്ടെ!
വിവരമറിഞ്ഞ് അന്ത്യോപചാരം അർപ്പിക്കാനും ബന്ധുക്കളെയും സഹപ്രവർത്തകരെയും ആശ്വസിപ്പിക്കാനും എത്തിച്ചേർന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ശ്രീ. പിണറായി വിജയൻ, മന്ത്രിമാരായ ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി, ശ്രീ. സണ്ണി ജോസഫ്, ശ്രീ. പി. കെ. ബഷീർ, ശ്രീ. ടി. സിദ്ദിഖ്, ശ്രീ. ഷാഫി പറമ്പിൽ എംപി, ശ്രീ എം. കെ. രാഘവൻ എംപി, മുൻ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻസംസ്ഥാനമന്ത്രിമാരായ സിപിഐ(എം) സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ, സിപിഐ സെക്രട്ടറി ശ്രീ. ബിനോയ് വിശ്വം, ശ്രീ. ഇ. പി. ജയരാജൻ, ശ്രീ. എ. കെ. ബാലൻ, ഡോ. ടി. എം. തോമസ് ഐസക്ക്, എൽഡിഎഫ് കൺവീനർ ശ്രീ. ടി. പി. രാമകൃഷ്ണൻ, ഡോ. എം. കെ. മുനീർ, അഡ്വ. പി. എ. മുഹമ്മദ് റിയാസ് എംഎൽഎ, ശ്രീ. പി. കെ. കെ. ബാവ, ശ്രീ. എ. കെ. ശശീന്ദ്രൻ, ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ, ശ്രീ. അഹമ്മദ് ദേവർ കോവിൽ, മുൻ സ്പീക്കർ ശ്രീ. എ. എൻ. ഷംസീർ, മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ശ്രീ പാണക്കാട് സാദിക്ക് അലി ശിഹാബ് തങ്ങൾ, ആർഎംപി സംസ്ഥാന സെക്രട്ടറി ശ്രീ. എൻ. വേണു, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പി പ്രകാശ് ബാബു, മുൻ രാജ്യസഭാ മെമ്പറും ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടറും ആർജെഡി സംസ്ഥാനാദ്ധ്യക്ഷനുമായ ശ്രീ. എം. വി. ശ്രേയാംസ് കുമാർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
കോഴിക്കോട് മേയർ ശ്രീ. ഒ. സദാശിവൻ, എം എൽ എമാരായ ശ്രീമതി. കെ. കെ. രമ, ശ്രീ. പാറയ്ക്കൽ അബ്ദുള്ള, ശ്രീ. കെ. പ്രവീൺ കുമാർ (ഡിസിസി പ്രസിഡന്റ്), ശ്രീ. കെ. എം. അഭിജിത്, ശ്രീ. എം. എ. റസാഖ് മാസ്റ്റർ, ശ്രീ. കാരായി രാജൻ, ശ്രീ. പി. കെ. പ്രവീൺ, വനിതാക്കമ്മിഷൻ അദ്ധ്യക്ഷ ശ്രീമതി. പി. സതീദേവി, ശ്രീ കെ. കെ. രാഗേഷ്, മുൻ എംഎൽഎമാരായ ശ്രീ. എ. പ്രദീപ് കുമാർ, ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ, ശ്രീ. കെ. പി. കുഞ്ഞമ്മദുകുട്ടി, ഇ. കെ. വിജയൻ, ശ്രീ. ജോർജ് എം. തോമസ്, ശ്രീ. പി. ടി. എ. റഹീം, ശ്രീ. ലിന്റോ ജോസഫ്, ശ്രീ. പി. ജയരാജൻ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. സത്യൻ മൊകേരി, കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. പി. മോഹനൻ മാസ്റ്റർ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. ടി. വി. രാജേഷ്, ലേബർ ഫെഡ് ചെയർമാൻ ശ്രീ. എ. സി. മാത്യു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കോട്ടയിൽ രാധാകൃഷ്ണൻ, ആർജെഡി നേതാവ് ശ്രീ. മനയത്ത് ചന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. പി. വസന്തം, ശ്രീ. സി. എൻ. ചന്ദ്രൻ, സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറി ശ്രീ. എം. മെഹബൂബ്, സിപിഐ ജില്ലാസെക്രട്ടറി അഡ്വ. പി. ഗവാസ്, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. ദിലീപ് കുമാർ, അഡ്വ. വി. കെ. സജീവൻ, ശ്രീ. ടി. പി. ജയചന്ദ്രൻ മാസ്റ്റർ, എൽഡിഎഫ് ജില്ലാ കൺവീനർ ശ്രീ. മുക്കം മുഹമ്മദ്, ആർജെഡി ജില്ലാ പ്രസിഡന്റ് ശ്രീ. എം. കെ. ഭാസ്കരൻ, എൻസിപി നേതാവ് ശ്രീ. പി. എം. സുരേഷ്ബാബു, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ശ്രീ. കെ. കെ. ബാലൻ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും അന്ത്യോപചാരം അർപ്പിക്കാനെത്തി.
മേഘാലയ ചീഫ് സെക്രട്ടറി ഡോ. ഷകീൽ പി. അഹമ്മദ്, മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, ഡോ. സന്തോഷ് ബാബു ഐഎഎസ് (റിട്ട.) എന്നിവരും ആദരവ് അർപ്പിച്ചു.
അന്താരാഷ്ട്രതലത്തിൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ ആൻഡ് പസഫിക് (ICA-AP) റീജിണൽ ഡയറക്ടർ ശ്രീ. ബാലസുബ്രഹ്മണ്യൻ അയ്യരുടെ നേതൃത്വത്തിൽ ഒരു സംഘം സൊസൈറ്റിയിലും പരേതന്റെ വസതിയിലും സന്ദർശനം നടത്തി. ഐസിഎ, സിസിഒപിഎ (CICOPA), നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ (NCUI) തുടങ്ങിയ പ്രമുഖ സഹകരണപ്രസ്ഥാനങ്ങളും അനുശോചനം അറിയിക്കുകയുണ്ടായി.
സാഹിത്യ-സാംസ്കാരിക-വ്യവസായ രംഗങ്ങളിൽനിന്ന് ശ്രീ. എം. മുകുന്ദൻ, ചലച്ചിത്രനടി ശ്രീമതി. രേവതി, ശ്രീമതി. കെ. അജിത, പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ, ഇൻഡ്യൻ ബ്രോഡ്‌കാസ്റ്റിങ്ങ് ഫൗണ്ടേഷൻ (ഐബിഎഫ്) പ്രസിഡന്റ് ശ്രീ. കെ. മാധവൻ, മാതൃഭൂമി ചെയർമാൻ ശ്രീ. പി. വി. ചന്ദ്രൻ, ദേശാഭിമാനി ചീഫ് എഡിറ്റർ ശ്രീ. പുത്തലത്ത് ദിനേശൻ, എംവിആർ ക്യാൻസർ സെന്റർ ചെയർമാൻ ശ്രീ. സി. എൻ. വിജയകൃഷ്ണൻ, ശ്രീ. വി. കുമാരൻ മാസ്റ്റർ, ശ്രീ. പ്രീതാനന്ദൻ (ആത്മവിദ്യാസംഘം), ചലച്ചിത്രസംവിധായകനും നടനുമായ ശ്രീ. ശങ്കർ രാമകൃഷ്ണൻ, പ്രമുഖ വ്യവസായികളായ ശ്രീ. ഗോകുലം ഗോപാലൻ, മലബാർ ഗോൾഡ് ഉടമ ശ്രീ. എം. പി. അഹമ്മദ്, വടകര കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ശ്രീ. ആർ. ഗോപാലൻ, നാഷണൽ ഹോസ്പിറ്റൽ എംഡി ഡോ. കെ. മൊയ്തു, പിഎംകെ കൺസ്ട്രക്‌ഷൻ ഉടമ ശ്രീ. കേളുക്കുട്ടി, ജിആർ ഇൻഫ്രാ സിഎംഡി ശ്രീ. അജേന്ദ്ര കുമാർ അഗർവാൾ, ഇൻഡസ് ഇൻഫ്രാ സിഇഒ അമിത് കുമാർ സിംഗ് എന്നിവരും ആദരാഞ്ജലികൾ രേഖപ്പെടുത്തി.
ശ്രീ. രമേശൻ പാലേരിയുടെ വിവിധ ചികിത്സാഘട്ടങ്ങളിലായി മികച്ച പരിചരണം നൽകിയ മാക്സ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്‌പിറ്റൽ, ഡൽഹി, ജി പി എൽ ആയുർവേദ ട്രസ്റ്റ്, ഒറ്റപ്പാലം, കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്, കോയമ്പത്തൂരിലെ കുമരൻ മെഡിക്കൽ സെന്റർ, എൻഎ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വൈദ്യസംഘത്തിനും ഞങ്ങൾ നന്ദി അറിയിക്കുന്നു.
എത്തിച്ചേർന്ന എല്ലാ ജനപ്രതിനിധികൾക്കും വിവിധ തലത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മാദ്ധ്യമസ്ഥാപന മേധാവികൾക്കും മാദ്ധ്യമപ്രവർത്തകർക്കും വിവിധ രാഷ്ട്രീയപ്പാർട്ടിനേതാക്കൾക്കും കലാ സാംസ്ക്കാരിക-സാമൂഹിക പ്രവർത്തകർക്കും തൊഴിലാളികൾക്കും സമൂഹത്തിന്റെ നാനാതുറകളിലുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു.
വേർപാടിന്റെ 16-ാം ദിവസവും സൊസൈറ്റിയുടെ ഓഫീസിലേക്കും പാലേരിവീട്ടിലേക്കും ആശ്വാസവചനങ്ങളുമായി ഉറ്റവരുടെ നിലയ്ക്കാത്ത സന്ദർശനങ്ങളാണ്. എല്ലാവരുടെയും പേരുപറഞ്ഞു നന്ദി പറയണമെന്നുണ്ട്. അതുപക്ഷെ, സാദ്ധ്യമല്ലല്ലോ. അതുകൊണ്ട്, എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഞങ്ങൾ എന്നും മനസിൽ സൂക്ഷിക്കും.
യുഎൽസിസിഎസിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കുകയും പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് പ്രിയങ്കരനായ ശ്രീ. രമേശൻ പാലേരി വിടവാങ്ങിയത്. പ്രസ്ഥാനത്തിന്റെ വൈവിധ്യവൽക്കരണത്തിലും ആധുനികീകരണത്തിലും നിർണ്ണായകപങ്കുവഹിച്ച അദ്ദേഹം, 5,000 കോടി രൂപയുടെ ആസ്തിയും 2,000 കോടിയോളം രൂപയുടെ വരുമാനവും 18,000 തൊഴിലാളികളും ഉള്ള പ്രസ്ഥാനമായി യുഎൽസിസിഎസിനെ വളർത്തിയെടുത്താണു വിട പറഞ്ഞത്.