16/07/2021
കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി പ്രതിധ്വനിയുടെ ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച് Rs.200/-
*********************************************
പ്രിയപ്പെട്ടവരെ,
കോവിഡ് മഹാമാരിയെ തുടർന്നു ഈ അധ്യയന വർഷവും വിദ്യാർത്ഥികളുടെ പഠനം ഓൺലൈനായി തുടരാൻ സർക്കാർ തീരുമാനിച്ച വിവരം എല്ലാവർക്കും അറിയാമല്ലോ.
നമുക്ക് ചുറ്റുമുള്ള നിർദ്ധനരായ നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്, പ്രത്യേകിച്ചും ഉയർന്ന ക്ലാസ്സുകളിലെ കുട്ടികൾ. നിരവധി സർക്കാർ സ്‌കൂളുകളും കുട്ടികളും ദിവസേന സഹായത്തിനായി പ്രതിധ്വനിയെ സമീപിക്കുന്നുണ്ട്.
ഒരു കാരണവശാലും നമ്മുടെ കുട്ടികളുടെ പഠനം മുടങ്ങാൻ പാടില്ല. നമുക്കു കരുതലാകണം. അതിനായി കുട്ടികൾക്ക് ആവശ്യമുള്ള മൊബൈൽ/ ടാബ്ലെറ്റ് വാങ്ങി നൽകുന്നതിനായി പ്രതിധ്വനി "ഡിജിറ്റൽ എഡ്യൂക്കേഷൻ" ചലഞ്ച് Rs.200/- ആരംഭിക്കുകയാണ്. എല്ലാ ഐ ടി ജീവനക്കാരോടും നിങ്ങൾക്ക് കഴിയുന്ന സാമ്പത്തിക സഹായം പ്രതിധ്വനിയെ ഏൽപ്പിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.
GPay Numbers:
Bijumon: 9846568696
For more details please contact:
Pyarelal : +91 8547872972
Sanith : +91 9746715222