CPIM നെല്ലനാട് ലോക്കൽ കമ്മറ്റി

CPIM നെല്ലനാട് ലോക്കൽ കമ്മറ്റി WE BELIVE THAT TECHNOLOGY AND COLLABORATION CAN LESD TO A CLEANER, GREENER, TOMORROW.

TO BUILD FOR FUTURE GENERATION, WE ARE WORKING WITH CUSTOMERS TO MAKE POWER DEVICES, ENERGY SYSTEMS AND CONSUMER PRODUCTS SMARTER AND MORE ENERGY-EFFICIENT TODAY.

30/07/2020

തൃണമൂൽ ഭീകരത നടമാടിയ കാന്തദിഘിയിൽ സിപിഐഎമ്മിൻ്റെ കൊടി ഉയർത്താൻ പോലും തൃണമൂൽ ക്രിമിനലുകൾ അനുവദിക്കാത്ത കാലം കഴിഞ്ഞിരിക്കുന്നു. തൃണമൂൽ കോൺഗ്രസിൻ്റെ കൊടിക്ക് മേലെയും സിപിഐഎമ്മിൻ്റെ കൊടി കെട്ടാൻ സഖാക്കൾ തയ്യാറായിരിക്കുന്നു. ആക്രമിച്ച് കീഴടക്കിയ ഗ്രാമങ്ങളിലെല്ലാം സിപിഐഎം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ആക്രമിക്കപ്പെട്ടിടങ്ങളിലെല്ലാം ഈ ലോക്ക്ഡൗൺ കാലത്ത് സിപിഐഎമ്മിൻ്റെ സഖാക്കൾ നൽകിയ സേവനങ്ങൾ വീഴാതെ പിടിച്ചുനിർത്തിയത് പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ്. അതുകൊണ്ട് തന്നെ പാർടി ഓഫീസുകൾ തുറക്കുമ്പോൾ നാട്ടുകാരുടെ സന്തോഷവും അതിരില്ലാത്തതാണ്.

30/07/2020

മണിമലയാറിലൂടെ ഇരുപത്തി അഞ്ചു കിലോമീറ്ററോളം ഒഴുകി വന്ന സ്ത്രീയെ രക്ഷിച്ച യുവാവിന് അഭിന്ദന പ്രവാഹം. സി പി ഐ ( എം ) തിരുവല്ല ടൗൺ സൗത്ത് ലോക്കൽ കമ്മറ്റിയിലെ പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി
റജി ആണ് മണിമലയാറ്റിലെ വെള്ളപൊക്കത്തിൽ ഒഴുകി വന്ന ഓമന എന്ന സ്ത്രീയെ പുഴയിലേക്ക് എടുത്തുചാടി രക്ഷിച്ചത്.

30/07/2020

പിണറായി വിജയൻ സർക്കാരിനെതിരെ യുവജനങ്ങളുടെ രോഷം ഉണർത്താൻ ചിലർ ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ. PSC വഴിയുള്ള നിയമനങ്ങളൊക്കെയും സ്തംഭിപ്പിച്ച് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അതേ ആരോപണം ഉന്നയിച്ച് കണ്ടു.

എന്താണ് വസ്തുതകൾ...❓

🌹 ഈ സർക്കാരിന്റെ നാല് വർഷത്തിനിടെ 1.33 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് കേരളാ PSC നിയമനശുപാർശകൾ നൽകിയിട്ടുണ്ട്. അതായത് പ്രതിദിനം നൂറോളം നിയമനങ്ങൾ. 2011- 15 ഉമ്മൻചാണ്ടി സർക്കാർ കാലയളവിൽ നടന്ന നിയമനങ്ങളെക്കാൾ പതിനായിരത്തിലധികം നിയമനങ്ങൾ 2016-20 പിണറായി സർക്കാർ കാലയളവിൽ നടന്നിട്ടുണ്ട്.

⭕ താരതമ്യത്തിന് തെളിവായി ഒരു നിയമസഭാരേഖയും തരാം. (2014 ഡിസംബർ, 2019 ഡിസംബർ എന്നീ കാലയളവ് വരെയുള്ള താരതമ്യമാണ് നിയമസഭാരേഖയിലുള്ളത്.)

https://bit.ly/30Xut7s

അതുകൊണ്ടു തന്നെ, PSC യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങളാണ് നടത്തുന്നത് എന്ന വാദമൊക്കെ വെറുതെയാണ്.

🌹 ഇരുപതിനായിരത്തിലേറെ പുതിയ തസ്തികകളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ സൃഷ്ടിച്ചത്.

🌹 ലോക്ക്ഡൌൺ കാലത്തുപോലും10,054 പേർക്ക്‌‌ PSC അഡ്വൈസ് മെമ്മോ‌ അയച്ചു‌.

🌹 55 റാങ്ക്‌ലിസ്‌റ്റും ഈ കാലയളവിൽ പ്രസിദ്ധീകരിച്ചു.

PSC യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നു എന്ന് പറയുന്നവർ രണ്ട് കാലയളവുകളിലെയും താൽക്കാലിക നിയമനങ്ങളുടെ കണക്കൊന്ന് നോക്കണം.

💥 2011-12 ൽ താൽക്കാലിക ജീവനക്കാരുടെ എണ്ണം 31,899 ആയിരുന്നെങ്കിൽ 2020–-21ൽ താൽക്കാലിക നിയമനങ്ങൾ 11,674 മാത്രമാണ്. അതായത്, താൽക്കാലിക നിയമനങ്ങൾ മൂന്നിലൊന്നായി കുറഞ്ഞു.

⭕ ഇക്കാലയളവിൽ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ നാഷണൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖാന്തരം 2020 ജനുവരി വരെ മാത്രം 43,842 പേർക്ക് തൊഴിൽ നൽകിയത് ഇതുമായി ചേർത്ത് വായിക്കണം.

https://bit.ly/3hMNJev

👍 അതായത്, ഇപ്പോഴത്തെ സർക്കാർ നടത്തിയ താൽക്കാലിക നിയമനങ്ങളിൽ മഹാഭൂരിഭാഗവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു. പിൻവാതിൽ നിയമനങ്ങളല്ലെന്ന് ചുരുക്കം... ‼️

==========================================

സിവിൽ പോലിസ് ഓഫീസർ നിയമനത്തെപ്പറ്റിയുള്ള ചില കാര്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്നതിനായി പറയുന്ന മറ്റൊരു കാര്യം.

കഴിഞ്ഞ ജൂൺ 30 ന് കാലാവധി തീർന്ന ലിസ്റ്റിൽ നിന്നും പരമാവധി നിയമനങ്ങൾ ലഭിക്കുന്നതിനായി ആ ലിസ്റ്റിലുൾപ്പെട്ട ചെറുപ്പക്കാർ വലിയ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും നടത്തിയിരുന്നു. സർക്കാർ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുകയും 2021 ഡിസംബർ വരെ വരാവുന്ന ഒഴിവുകൾ കൂടി കണക്കാക്കി നിയമനശുപാർശകൾ നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 1947 അഡ്വൈസുകളാണ് ജൂണിലും ജൂലൈയിലുമായി അയച്ചിട്ടുള്ളത്. 7516 പേർ ഉൾപ്പെട്ട സിപിഒ ലിസ്റ്റുകളിലെ 5629 പേർക്കും നിയമനം ലഭിച്ചു. മൂന്ന് വർഷം കാലാവധി ഉണ്ടായിരുന്ന ഇതേ തസ്തികയുടെ മുൻ ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചത് 5667 പേർക്കായിരുന്നു. ആ സ്ഥാനത്താണ് ഒരു വർഷത്തിനിടെ അത്രയും തന്നെ നിയമനങ്ങൾ സാധ്യമായത്.

🌹 ഫലത്തിൽ, പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ പോലിസ് സേനയിലേക്ക് മാത്രം 12,000ലേറെ നിയമനങ്ങളാണ് നൽകിയിട്ടുള്ളത്. 2018ൽ കാലാവധി അവസാനിച്ച ലിസ്റ്റിൽ നിന്നും 5,667 പേർക്കും വനിതാ CPO ലിസ്റ്റിൽ നിന്നും 800 പേർക്കും ഈ സർക്കാരിന്റെ സമയത്ത് നിയമനം നൽകി.

👎 UDF കാലയളവിൽ 2011-2014 വരെ വർഷങ്ങളിൽ ഈ തസ്തികയുടെ റാങ്ക് ലിസ്റ്റുകൾ തന്നെ നിലവിലില്ലായിരുന്നു. ആലപ്പുഴ ജില്ലയിൽ ആ കാലയളവിൽ നടന്ന പൊലിസ് നിയമനത്തട്ടിപ്പ് ആരും മറന്ന് പോകരുത്. അന്നത്തെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് ആ തട്ടിപ്പിൽ പങ്കുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു. വിശദവിവരങ്ങൾ ഈ നിയമസഭാരേഖയിലുണ്ട്.

https://bit.ly/3jK8Tfi

UDF കാലയളവിൽ 2014ൽ നിലവിൽ വന്ന തസ്തികയിൽ നടന്ന നിയമനങ്ങളും ഇപ്പോൾ നിലവിലുണ്ടായിരുന്ന ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളും തമ്മിൽ താരതമ്യം ചെയ്താൽ തീരാവുന്നതേയുള്ളൂ UDF ന്റെ ഉദ്യോഗാർത്ഥികളോടുള്ള സ്നേഹം.

⭕ SAP : 435 (2019-20ലെ നിയമനം : 1108)
⭕ MSP : 661 (832)
⭕ KAP 2 : 749 (951)
⭕ KAP 3 : 619 (763)

✅ ആകെ : 2464 (3657)

🌹 അതായത് UDF കാലത്ത് മുകളിൽ പരാമർശിച്ച ബറ്റാലിയനുകളിൽ നടന്ന ആകെ നിയമനത്തെക്കാൾ 1200 പേരെ അധികമായി LDF സർക്കാർ കഴിഞ്ഞ ഒരു വർഷം മാത്രം നിയമിച്ചു. പ്രതിപക്ഷ യുവജനസംഘടനകൾ ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് തിരിച്ചറിയാൻ ഇതിൽപരം തെളിവ് വേണോ...‼️

സർക്കാർ ഏതെങ്കിലും പ്രൊജക്ടുകളിലേക്കായി നിശ്ചിതകാലത്തേക്ക് നടത്തുന്ന നിയമനങ്ങളെ ചൂണ്ടിക്കാട്ടി PSC നിയമനങ്ങൾ ഒന്നും നടക്കുന്നില്ല എന്ന നറേറ്റിവ് സൃഷ്ടിക്കുന്നതിനാണ് ചിലരുടെ ശ്രമം. സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യമേഖലയിലും തൊഴിൽ സാധ്യതകൾ വർദ്ധിപ്പിച്ച് മാത്രമെ നമ്മുടെ നാട്ടിലെ യുവാക്കൾക്ക് നല്ല ഭാവി സൃഷ്ടിക്കുന്നതിന് കഴിയൂ. ഐടി മേഖല ഉൾപ്പെടെയുള്ള വ്യവസായരംഗത്ത് വലിയ കുതിപ്പിനാണ് കേരളം സാക്ഷിയാകുന്നത്. ഊർദ്ധശ്വാസം വലിച്ചിരുന്ന പൊതുമേഖലാവ്യവസായങ്ങളെ പുനരുദ്ധരിച്ചും പുതിയ സംരംഭകർക്ക് വലിയ പിന്തുണ നൽകിയുമൊക്കെ ഒട്ടേറെ തൊഴിൽ സാധ്യതകൾ കേരളത്തിൽ സൃഷ്ടിക്കുകയാണ് സർക്കാർ. MSME മേഖലയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 2.03 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിന്റെ ഭാവിവികസനത്തിന് സഹായകമാകുന്ന ദേശീയപാതാ വികസനവും ഗെയിൽ പദ്ധതിയും പവർ ഹൈവെയും ട്രാൻസ് ഗ്രിഡ് പദ്ധതിയുമൊക്കെ ഈ സർക്കാർ എത്ര ഇച്ഛാശക്തിയോടെയാണ് യാഥാർത്ഥ്യമാക്കുന്നതെന്ന് നമ്മുടെ മുന്നിലുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ ഉമ്മൻ ചാണ്ടി ഭരണത്തിൽ നിശ്ചലമായിടത്ത് നിന്നാണ് പിണറായി സർക്കാർ പുനരുജ്ജീവിപ്പിച്ചത്. കിഫ്ബിയുടെ പിൻബലത്തിൽ കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖലയിൽ വിപ്ലവം തന്നെ നടക്കുന്നു. ചെന്നൈ-ബാംഗളൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് അനുവദിച്ചത് അടിസ്ഥാനസൗകര്യവികസനത്തിന് സർക്കാർ നൽകിയ മുൻഗണന കൊണ്ടു മാത്രമായിരുന്നു. പതിനായിരം കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് വ്യവസായ ഇടനാഴി വഴി കേരളത്തിന് ലഭ്യമാകുക. ഐടി രംഗത്ത് നിസാൻ, ടെക് മഹീന്ദ്ര, H&R ബ്ലോക്ക്, ടോറസ്, ടെറാനെറ്റ് തുടങ്ങിയവയുൾപ്പെടെ മുന്നൂറോളം കമ്പനികളാണ് കേരളത്തിലെത്തിയത്. 2200 സ്റ്റാർട്ടപ്പുകൾ ഈ കാലയളവിൽ കേരളത്തിൽ തുടക്കം കുറിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളെ പ്രതിരോധിക്കാൻ MSME മേഖലക്കും പുതിയ സംരംഭകർക്കും പാക്കേജുകൾ നടപ്പാക്കുകയാണ് സർക്കാർ. മടങ്ങി വരുന്ന പ്രവാസികളെ ലക്ഷ്യമിട്ടും പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഈ രീതിയിൽ യുവജനങ്ങളോടൊപ്പം നിലകൊള്ളുകയാണ് സർക്കാർ. എന്നാൽ, മറുവശത്തോ. യുവസംരംഭകരുടെ പദ്ധതികളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അവരെ ആക്ഷേപിക്കുന്ന പ്രതിപക്ഷം. സാധാരണക്കാരുടെ മക്കളൊക്കെ സംരംഭകരാകുമ്പോൾ അവരെ പിതാവിന്റെ തൊഴിൽ പറഞ്ഞു പോലും ആക്ഷേപിക്കാൻ മടിയില്ലാത്ത സെനൈൽ ഡിമൻഷ്യ ബാധിച്ച പ്രതിപക്ഷത്തെ കേരളത്തിനാവശ്യമില്ല. കേരളം മുന്നോട്ടു പോകേണ്ടത് യുവാക്കളോടൊപ്പം നിലകൊള്ളുന്ന സർക്കാരിന്റെ കൂടെയാകണം. തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന എല്ലാ പദ്ധതികൾക്കെതിരെയും യാതൊരു മെറിറ്റുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കൽ ദിനചര്യയാക്കി മാറ്റിയ വികസനവിരുദ്ധരായി മാറിയിരിക്കുന്നു പ്രതിപക്ഷം. പ്രളയം വന്നാലും കോവിഡ് വന്നാലും അതിലെല്ലാം സുവർണാവസരം നോക്കിനടക്കുന്ന ഇവരോടൊപ്പം ആത്മാഭിമാനമുള്ള മലയാളികൾക്ക് ചേരാൻ കഴിയില്ല.

കേരളം വികസിതകേരളമാകും. ❤️
അതിന്റെ മുൻനിരപ്പോരാളികളായി ഈ നാട്ടിലെ യുവതയുണ്ടാകും..❤️

30/07/2020

‼️

💥 ഉമ്മന്ചാണ്ടി സർക്കാരിന്റെ ബന്ധുനിയമനങ്ങൾ
============================================

⭕ 1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ്‌ ചെയർമാൻ

⭕ 2, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോർക്ക

⭕ 3, കെ എം മാണിയുടെ മരുമകൻ MT ജോസഫ്‌ , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ

⭕ 4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, സർവ വിഞ്ജാന കോശം ഡയറക്റ്റർ

⭕ 5, മന്ത്രി അനൂബ്‌ ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ്‌ IT ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിംഗ്‌ മാനേജർ

⭕ 6, മന്ത്രി അനൂബ്‌ ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ്‌ , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്റ്റർ

⭕ 7, ചെന്നിത്തലയുടെ അനിയൻ കെ വേണുഗോപാൽ , കേരള ഫീഡ്സ്‌ എം ഡി

⭕ 8, വ്യാജ Phd ആരോപണമുള്ള ഷീനാ ഷുക്കൂർ , MG യൂണിവേർസിറ്റി പ്രോ വൈസ്‌ ചാൻസിലർ

⭕ 9, മുസ്ലിം ലീഗ്‌ അധ്യാപക സങ്കടന നേതാവ്‌ പി നസീർ , ന്യൂനപക്ഷ വകുപ്പ്‌ ഡയറക്റ്റർ ( സ്വകാര്യ കോളേജ്‌ അധ്യാപകൻ ഡെപ്യൂട്ടേഷനിൽ സർക്കാർ വകുപ്പ്‌ സെക്രട്ടറി )

⭕ 10, മന്ത്രി വി എസ്‌ ശിവകുമാറിന്റെ അനിയൻ വി എസ്‌ ജയകുമാർ , ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസർ

⭕ 11, മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാർ , നോർക്കയിൽ നിയമനം

⭕ 12, മുസ്ലിം ലീഗ്‌ മുൻ MLA ഉമ്മർ മാസ്റ്ററുടെ മരുമകൻ പി അബ്‌ദുൾ ജലീൽ , സ്കോള്‍ കേരള ഡയറക്റ്റർ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍, കേരള)

⭕ 13 , വനിത ലീഗ്‌ നേതാവിന്റെ മകൻ കെ പി നൗഫൽ , ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍

⭕ 14, സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂലസംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, നോർക്ക റൂട്ട്‌സ്‌

⭕ 15, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍ , നോര്‍ക്ക റൂട്ട്സില്‍

⭕ 16, ആർ സെൽവരാജിന്റെ മകൾ , വെയർ ഹൗസിംഗ്‌ കോർപ്പറേഷൻ അസിസ്റ്റന്റ്‌ മാനേജർ

⭕ 17, അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗീസ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അര്‍ഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണ്.

============================================
‼️ ഇതിനെല്ലാം എതിരെ അന്വേഷണം നേരിടുന്നുണ്ട് ഉമ്മൻചാണ്ടിയും, മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി കെ ജയലക്ഷ്മി, കെ സി ജോസഫ്, കെ എം മാണി, എം എല്‍ എമാരായ എം പി വിന്‍സെന്റ്, ആര്‍ സെല്‍വരാജ് എന്നിവരും.. സത്യം പറഞ്ഞാൽ അതിന്റെ ചൊരുക്കാണ് ഇപ്പഴത്തെ ഈ വിവാദങ്ങൾ - https://bit.ly/30YAmB7
============================================

💥 മറ്റു അനധികൃത നിയമനത്തിന്റെ നാളുകള്‍
=====================================

💢 കഴിഞ്ഞ UDF സര്‍ക്കാരിന്റെ അവസാന കാലത്ത് ഇരുചെവിയറിയാതെ നിയമിക്കപ്പെട്ടവര്‍ നിരവധിയാണ്. PSC പരിക്ഷയെഴുതി കാത്തുനിന്നവരെ മണ്ടന്മാരാക്കി സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരേയും ഇഷ്ടക്കാരെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവോളം നിയമിച്ചു.

💢 കൃഷിവകുപ്പിന് കീഴിലെ വെയര്‍ഹൌസിങ് കോര്‍പറേഷനില്‍ എഴുത്തുപരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയവരെ ഒഴിവാക്കി ആര്‍ സെല്‍വരാജ് MLA യുടെ മകള്‍ ഉള്‍പ്പെടെ നിരവധി UDF നേതാക്കളുടെ മക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൂറ് പുലര്‍ത്തിയത്.

💢 വെയര്‍ഹൌസിങ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുണ്ടായ 21 ഒഴിവിലാണ് നിയമനം നടന്നത്. സെല്‍വരാജിന്റെ മകള്‍ എഴുത്തുപരീക്ഷയില്‍ 43 മാര്‍ക്ക് മാത്രം നേടി റാങ്ക് ലിസ്റ്റില്‍ 1032-ാം സ്ഥാനത്തായിരുന്നു. എന്നാല്‍, അന്തിമ ലിസ്റ്റില്‍ 20-ാം സ്ഥാനക്കാരിയാക്കി.

💢 JDU കൊല്ലം ജില്ലാ പ്രസിഡന്റിന്റെ മകന്‍ എഴുത്തുപരീക്ഷയില്‍ 49 മാര്‍ക്ക് നേടി 505-ാം സ്ഥാനത്തായിരുന്നു. അന്തിമ റാങ്കുപട്ടികയില്‍ 14-ാമതായി. എഴുത്തുപരീക്ഷയില്‍ 499-ാം സ്ഥാനത്തുള്ള ഉദ്യോഗാര്‍ഥി അന്തിമപട്ടികയില്‍ രണ്ടാമനായി. ഇവര്‍ക്കുപുറമെ കുറഞ്ഞ മാര്‍ക്ക് നേടിയ 14 പേര്‍ക്കുകൂടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അനുഗ്രഹം ലഭിച്ചു.

💢 കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ്, പ്യൂണ്‍ നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു. കുറഞ്ഞ മാര്‍ക്ക് എഴുത്തുപരീക്ഷയില്‍ നേടിയവരെ സമീപിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങി ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമനം നടത്തി. റിക്രൂട്ട്‌മെന്റ് സെക്ഷനെ നിയമനപ്രക്രിയയില്‍ അടുപ്പിക്കാതെ പ്രത്യേക സെല്ലിന് രൂപംനല്‍കിയായിരുന്നു നിയമനം. ഇതിന്റെ മറവില്‍ മുസ്‌ളിംലീഗിന് ആധിപത്യമുള്ള രജിസ്ട്രാര്‍ ഓഫീസ് നിയമനങ്ങള്‍ നിയന്ത്രിച്ചു. പ്രത്യേക സെല്ലില്‍ അംഗമായയാളുടെ ഭാര്യ അസിസ്റ്റന്റ് ലിസ്റ്റിലും വിസിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പ്യൂണ്‍ ലിസ്റ്റിലും ഇടംപിടിച്ചു. മുന്‍വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമും താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ വിസി ഡോ. എം കെ അബ്ദുള്‍ഖാദറും ഒപ്പിടാതിരുന്ന റാങ്ക് ലിസ്റ്റാണ് പുതിയ വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ ഒപ്പിട്ടത്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഡോ. എം അബ്ദുള്‍സലാം ഒപ്പിടാതിരുന്നത്. റാങ്ക് ലിസ്റ്റിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്യൂണ്‍ ലിസ്റ്റ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സര്‍വകലാശാലയില്‍ ഇല്ലാത്ത തസ്തികകളായ എസ്റ്റേറ്റ് ഓഫീസര്‍, ഫാം സൂപ്പര്‍വൈസര്‍, ലെയ്‌സണ്‍ ഓഫീസര്‍, ലാംഗ്വേജ് എഡിറ്റര്‍, വെബ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ അനധികൃത തസ്തികള്‍ സൃഷ്ടിച്ചാണ് UDF സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയത്.

💢 മന്ത്രിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്ഥിര ജോലിയും വരുമാനും വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ അത്മാര്‍ത്ഥമായി ശ്രമിച്ചുവെന്നുവേണം പറയാന

29/07/2020

അനധികൃത നിയമനങ്ങളുടെ പറുദീസ ആയ യുഡിഎഫ് കാലം.
-----------------
എൽഡിഎഫ് സർക്കാർ അനധികൃത നിയമനങ്ങൾ നടത്തി എന്ന് ആരോപിച്ച് വസ്തുതകളുമായി പുലബന്ധമില്ലാത്ത പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്ന കോൺഗ്രസ്സ് ഐടി സെല്ലില്ലെ തിരുമണ്ടന്മാരും അതപ്പടി വിഴുങ്ങി ഞെളിയുന്ന സൈബർ കോൺഗ്രസ്സുകാരും ദാ നിങ്ങളുടെ നേതാക്കന്മാരോട് ഇതിന് മറുപടി ഉണ്ടോ എന്ന് ചോദിക്കണം.

കെ എം മാണിയുടെ മരുമകൻ MT ജോസഫ് , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ

സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, സർവ വിഞ്ജാന കോശം ഡയറക്റ്റർ

മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ്, കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിംഗ് മാനേജർ

മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്റ്റർ

ഉമ്മൻ ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സാമിനെഷൻ ബോർഡ് ചെയർമാൻ

ചെന്നിത്തലയുടെ അനിയൻ കെ വേണുഗോപാൽ, കേരള ഫീഡ്സ് എം ഡി

വ്യാജ Phd ആരോപണമുള്ള ഷീനാ ഷുക്കൂർ , MG യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ

മുസ്ലിം ലീഗ് അധ്യാപക സംഘടനാ നേതാവ് പി നസീർ , ന്യൂനപക്ഷ വകുപ്പ് ഡയറക്റ്റർ ( സ്വകാര്യ കോളേജ് അധ്യാപകൻ ഡെപ്യൂട്ടേഷനിൽ സർക്കാർ വകുപ്പ് സെക്രട്ടറി )

മന്ത്രി വി എസ് ശിവകുമാറിന്റെ അനിയൻ വി എസ് ജയകുമാർ , ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസർ

മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാർ, നോർക്കയിൽ നിയമനം

മുസ്ലിം ലീഗ് മുൻ MLA ഉമ്മർ മാസ്റ്ററുടെ മരുമകൻ പി അബ്ദുൾ ജലീൽ , സ്കോള് കേരള ഡയറക്റ്റർ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എഡ്യൂക്കേഷൻ, കേരള)

വനിത ലീഗ് നേതാവിന്റെ മകൻ കെ പി നൗഫൽ , ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ

സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂലസംഘടനാ നേതാവ് ഇർഷാദിന്റെ ഭാര്യ ഹമീദ, നോർക്ക റൂട്ട്സ്

ഉമ്മൻ ചാണ്ടിയുടെ ഡ്രൈവറുടെ മകൾ സബിദ, നോർക്ക

മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരൻ നായരുടെ അനന്തരവൻ വിപിൻ , നോർക റൂട്ട്സിൽ

ആർ സെൽവരാജിന്റെ മകൾ , വെയർ ഹൗസിംഗ് കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ

സി-ഡിറ്റില്‍ എംപ്‌ളോയീസ് കോണ്‍ഗ്രസ് സെക്രട്ടറി ഭരത് തമ്പി, ജോയിന്റ് സെക്രട്ടറി വി ലാല്‍മോഹന്‍, മുന്‍ സെക്രട്ടറിയും മന്ത്രി വി എസ് ശിവകുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ വാസുദേവന്‍പിള്ളയുടെ ഭാര്യ കുമാരി പ്രഭ എന്നിവര്‍ക്ക് അനധികൃതമായി ഉദ്യോഗക്കയറ്റം നല്‍കി

മതിയായ യോഗ്യതയില്ലാത്ത മുസ്‌ളിംലീഗ് പ്രവര്‍ത്തകനായ പി ടി സക്കീര്‍ ഹുസൈനെ വിലക്കും കീഴ്‌വഴക്കങ്ങളും മറികടന്ന് ഭാരത് സ്‌കൌട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.

ലീഗ് ജില്ലാ സെക്രട്ടറിമാരിലൊരാളായ അബ്ദുള്‍കരീം ചേലേരിയെ തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (ഐഐഎച്ച്ടി) എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

അയോഗ്യനെന്ന് കണ്ടെത്തിയ ഡോ. പി സുരേഷ്‌കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിച്ചു.

ബാര്‍ കോഴക്കേസില്‍ പ്രതിസ്ഥാനത്തുള്ള മന്ത്രി കെ ബാബുവിന്റെ പിആര്‍ഒയ്ക്ക് സര്‍ക്കാര്‍ സെക്രട്ടറിക്ക് സമാനമായ തസ്തികയില്‍ ഡയറക്ടറായി നിയമനം നല്‍കി

Address

Thiruvananthapuram
695601

Telephone

+919996661146

Website

Alerts

Be the first to know and let us send you an email when CPIM നെല്ലനാട് ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share