20/07/2026
ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ കണ്ടു തുടങ്ങിയകാലം മുതലാണ് അർജൻ്റിന എന്ന രാജ്യത്തെ അറിയുന്നത്. മറഡോണയിലൂടെ അർജൻ്റീന ഫാനുമായി. പിന്നീട് ഗബ്രിയേൽ ബാസ്റ്റിറ്റൂട്ട, ക്ലോഡിയോ കനീജിയ ഇപ്പോൾ ലയണൽ മെസ്സിയിൽ എത്തിനിൽക്കുന്ന ആരാധന ഇന്നും അർജൻ്റീനയുടെ പക്ഷക്കാരനായി തന്നെ നിർത്തുന്നു.
അർജൻ്റീനയുകട വിജയം ആഗ്രഹിച്ചുകൊണ്ട് ഇന്ന് നടന്ന ഫൈനൽ മത്‌സരം 20/07l2026 : 12:30 IST) കണ്ടുതുടങ്ങി. അധികം വൈകാതെ തന്നെ സ്പെയിൻ തന്നയാവും വിജയിക്കുക എന്ന തീരുമാനത്തിലുറയ്ക്കാൻ അവർ നമ്മളോട് കളിയിലൂടെ പറഞ്ഞു. ആദ്യ 90 മിനിട്ടും അധികമായികിട്ടിയ 30 മിനിട്ടിലും ഏകദേശം പൂർണ്ണമായി എന്ന് തന്നെ പറയാം പന്ത് സ്പെയിൻ താരങ്ങകളുടെ നിയന്ത്രണത്തിൽ തന്നയായിരുന്നു.
ഒരു 10 സെക്കൻ്റിന് മുകളിൽ പോലും പന്ത് സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവാരാൻ അർണജൻ്റീനയുടെ ഒരു താരത്തിനും കഴിഞ്ഞില്ല. അതവർ മോശക്കാരായതുകൊണ്ടല്ല, എതിരാളികളുടെ പോരാട്ടം അത്ര മികച്ചതായിരുന്നതുകൊണ്ടാണ്.
സ്‌പെയിനിൻ്റെ ഗോൾമുഖത്തേയ്ക്ക് ഒരു പന്ത് പായിക്കുവാൻ അർജൻ്റീനയ്ക്ക് കഴിയാതെപോയി. എന്തിന് ഏറെ, മെസ്സിയുടെ കാലുകളിലേക്ക് പന്ത് നൽകുവാൻ പോലും ഒപ്പമുള്ളൾ നന്നേ പാടുപെട്ടു. മെസ്സിയുടെ പാസ് സ്വീകരിക്കുവാൻ പോലും അവർക്കാകുന്നില്ല.
നാലൊ അഞ്ചോ ഗോൾ വഴങ്ങി ദയനീയമായ ഒരു പരാജയം ഏറ്റുവാങ്ങി മടങ്ങേണ്ടതിൽ നിന്ന് അർജൻ്റീനയെ രക്ഷപ്പെടുത്തിയത് ഗോൾകീപ്പർ
എമിലിയാനോ മാർട്ടിനെസിൻ്റെ മികച്ച പ്രകടനം തന്നയാണ്. അർജൻ്റീന ആരാധകരുടെ തെഞ്ചിടിപ്പിനെ ചേർത്ത് പിടിച്ച പോരാളി...
ആരും മോശക്കാരല്ല. ഇതൊരു ഗയിമാണ്. ഇവിടെ തോൽവിയില്ല. വിജയം മാത്രമേയുള്ളു. ഒരു ഭാഗത്തിന് മാത്രമേ അത് നേടാനാകൂ..
സ്പെയിൻ അത് നേടി... പ്രയത്നിച്ച് നേടിയ ആനേട്ടത്തെ മനസ്സിൽ സ്വീകരിച്ചേ മതിയാകു....
കളിച്ചു നേടിയ വിജയം...!!
Spain, hats of you...