Controls & Schematics

Controls & Schematics Welcome to the official page of Controls And Schematics ! Please visit our website www.controlsandschematics.in. For enquiries please call 9847066638.

Controls & Schematics is the leading dealer of automatic gates, automatic rolling shutters, remote controlled gate dealers in Kerala,Trivandrum. Our product range includes CCTV camera dealers in Trivandrum, Home security system dealers in Trivandrum and automatic gate dealers in Trivandrum. Our main product is boom barrier dealers in Trivandrum, Remote controlled gate dealers in Trivandrum, kerala. We offer best automatic gate price, CCTV camera price, Rolling shutter price in Kerala.

17/08/2020

Wanted CCTV & Gate automation technicians for Trivandrum ( Controls & Schematics)
Plz whatsapp to 9847066638

09/08/2020

A.T.M. കൗണ്ടറുകൾ കോവിഡ് രോഗ വ്യാപനത്തിന് കാരണമാകുമോ ?

ചൈനയിലെ വുഹാനിൽ കൊറോണ പൊട്ടി പുറപ്പെട്ടപ്പോഴേ കേരളത്തിലെ A.T.M. കൗണ്ടറുകളിലെല്ലാം തെന്നെ ഹാൻഡ് സാനിറ്റൈസറുകൾ നിരന്നു കഴിഞ്ഞിരുന്നു. എന്നാൽ കൊറോണ A.T.M. കൗണ്ടറുകളുടെ പടിവാതിൽക്കൽ എത്തി ക്കഴിഞ്ഞപ്പോൾ മിക്ക A.T.M.കൗണ്ടറുകളിലും ഒഴിഞ്ഞ കുപ്പികൾ മാത്രം. കൊറാണയുടെ വ്യാപനത്തിന് പിന്നിൽ A.T.M. കൗണ്ടറുകളുടെ ഉപയോഗവും കാരണമായേക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് അടുത്തിടെ ഇത് സംബന്ധിച്ച് നടന്ന പഠനങ്ങൾ.

കേരളത്തിലെ A.T.M. കൗണ്ടറുകളിൽ 43 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമല്ല. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (C.S.E.S) സംസ്ഥാനത്തെ 276 A.T.M. കൗണ്ടറുകളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കാസര്‍ഗോഡ്‌ മുതൽ തിരുവനന്തപുരം വരെയുള്ള A.T.M. കൗണ്ടറുകളിൽ ജൂലൈ 24നും 27നും ഇടയ്ക്ക് സര്‍വേ സംഘം പരിശോധിച്ചു. റിസേർവ് ബാങ്കിന്റെ 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 9931 A.T.M. കൗണ്ടറുകളുണ്ട്, അതിൽ പകുതിയില്‍ താഴെയും സാനിറ്റൈസറില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ പഠനം വിലയിരുത്തുന്നു. വിവരങ്ങൾ ശേഖരിച്ച A.T.M. കൗണ്ടറുകളിൽ പലയിടത്തും വളരെ ചെറിയ സാനിറ്റൈസര്‍ കുപ്പിയാണ് വച്ചിരുന്നത്, അവയില്‍ പലതിലും സാനിറ്റൈസര്‍ ഇല്ലായിരുന്നു. ചിലയിടങ്ങളില്‍ ബോട്ടില്‍ അലക്ഷ്യമായി നിലത്ത് കിടക്കുന്ന അവസ്ഥയിലുമായിരുന്നു. A.T.M. ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള A.T.M. കൗണ്ടറുകളിൽ മൂന്നില്‍ രണ്ടിലും സാനിറ്റൈസര്‍ ലഭ്യമായിരുന്നപ്പോള്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. നഗര പ്രദേശങ്ങളിലെ A.T.M. കൗണ്ടറുകളിൽ 70 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമായിരുന്നപ്പോള്‍, പഞ്ചായത്ത്– മുനിസിപ്പല്‍ പ്രദേശങ്ങളിലെ A.T.M. കൗണ്ടറുകളിൽ ഇത് യഥാക്രമം 55 ശതമാനവും 52 ശതമാനവും മാത്രം. കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ് A.T.M. കൗണ്ടറുകൾ. കോവിഡ് വ്യാപനം തടയുവാനായി വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് ‘സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിനു മുൻപും, പുറത്തേക്ക് ഇറങ്ങുമ്പോഴും സോപ്പും, വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം’ എന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ A.T.M. കൗണ്ടറുകളിലേ അവസ്ഥ പഠന വിധേയമാക്കുക ആയിരുന്നു C.S.E.S. സീനിയര്‍ ഫെലോ കെ.കെ. കൃഷ്ണകുമാര്‍ അറിയിച്ചു.

A.T.M. കൗണ്ടറുകളിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കുക, A.T.M. കൗണ്ടറുകളിൽ പൊതുവെ വായു സഞ്ചാരം കുറവാണ്. ഒരു കൊറോണ രോഗി A.T.M. കൗണ്ടറിലെത്തി തുമ്മുകയോ, ചുമക്കുകയോ, മൂക്കു ചീറ്റുകയോ ചെയ്താൽ അവിടെ രോഗാണു വ്യാപനമുണ്ടാകുകയും, തുടർന്ന് ശെരിയായ വിധത്തിൽ മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നവർക്കെല്ലാം രോഗബാധയുണ്ടാകുകയും ചെയ്യും. തണുപ്പുള്ള അന്തരീക്ഷത്തിൽ വൈറസിന് കൂടുതൽ സമയം നില നിൽക്കുവാനാകും. നഗരങ്ങിലെ തിരക്കേറിയ കൗണ്ടറുകളിൽ ഒരു ദിവസം ശരാശരി 140 ഇടപാടുകൾ നടക്കാറുണ്ട്. കൊറോണ വ്യാപകമായതോടെ A.T.M.കൗണ്ടറുകളിലെ സാനിറ്റൈസറുകൾ കാലിയായി കഴിഞ്ഞു. A.T.M. കൗണ്ടറുകളുടെ ഡോറിന്റെ ഹാൻഡിൽ, A.T.M.മെഷീനിന്റെ കീ ബട്ടണുകൾ എന്നിവ സ്റ്റൈൻലെസ്സ് സ്റ്റീലിനാൽ നിർമ്മിതമാണ്.അനുകൂലമായ അന്തരീക്ഷത്തിൽ സ്റ്റീലിൽ കൊറോണ വൈറസിന് 5 ദിവസങ്ങൾ വരെ നിലനിൽക്കുവാനാകും. അതിനാൽ കഴിവതും A.T.M. ഇടപാടുകൾ ഒഴിവാക്കുക, പകരം ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ നടത്തുക. ഒഴിവാക്കുവാൻ പറ്റാത്ത സാഹചര്യങ്ങളിൽ A.T.M. കൗണ്ടറുകളിൽ പോകേണ്ടി വന്നാൽ KN-95 ടൈപ്പ് മാസ്ക് ധരിച്ചു മാത്രം കൗണ്ടറുകളിൽ കയറുക, ബട്ടണുകൾ പ്രസ് ചെയ്യുവാൻ കീ / റ്റിഷ്യു പേപ്പർ ഉപയോഗിക്കുക. ഇടപാട് കഴിഞ്ഞു മുറിക്ക് പുറത്തിറങ്ങിയ ശേഷം മാത്രം സാനിറ്റൈസർ ഉപയോഗിച്ച് കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും കൈകൾ വൃത്തിയാക്കുക. ഗൂഗിൾ പേ, ഫോൺ പേ എന്നീ സുരക്ഷിതമായ മാർഗങ്ങളിലൂടെ പണമിടപാടുകൾ നടത്താമെന്നിരിക്കെ, മറ്റെല്ലാ കാര്യങ്ങളിലും മുൻപന്തിയിലുള്ള മലയാളികൾ ഡിജിറ്റൽ പണമിടപാടിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. ചെന്നൈയിലും, ഹൈദരാബാദിലും, മുംബയിലുമെല്ലാം പാതയോരങ്ങളിലെ ഭേൽ പൂരി, വാടാ പാവ് മുതൽ കപ്പലണ്ടി കച്ചവടക്കാർ വരെ വളരെ വ്യാപകമായി ഫോൺ പേ, ഗൂഗിൾ പേ,എന്നിങ്ങനെയുള്ള ഡിജിറ്റൽ ട്രാന്സാക്ഷനുകളിലൂടെ പണമിടപാടുകൾ നടത്തുമ്പോൾ ഇക്കാര്യത്തിൽ വളരെ പിന്നിലാണ് മലയാളികൾ. പണമിടപാടുകൾ ഡിജിറ്റലായി നടത്തിക്കഴിഞ്ഞാൽ കൊറോണ വ്യാപനത്തിന്റെ വളർച്ചയുടെ തോത് വളരെയധികം കുറക്കുവാനാ A.T.M. കൗണ്ടറുകൾ ഉപയോഗിക്കുന്നതിന്‌ മുൻപും, ശേഷവും കൈകള്‍ ശുചിയാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദേശം.

17/06/2020

# #
കൊറോണ കാലത്ത് സിഗരറ്റ് കൈമാറി വലിച്ചുള്ള സഹൃദം പ്രകടനം ഒഴിവാക്കുക. എത്ര അടുപ്പമുള്ള സുഹൃത് ആണെങ്കിലും അയാൾ കൊറോണ വാഹകനായിരിക്കാം, യാതൊരു രോഗ ലക്ഷവുമില്ലാതെ ഒരാൾക്ക് 28 ദിവസങ്ങൾ വരെ രോഗം പകർത്തുവാൻ സാധിക്കും. ഒരു വ്യക്തിക്ക് കൊറോണ രോഗമുണ്ടെങ്കിൽ അയാൾ ശ്വസിക്കുമ്പോൾ അയാളുടെ ശ്വാസകോശ സ്രവങ്ങൾ വളരെ ചെറിയ കണികളായി സിഗെരെറ്റിലേക്കു തെറിക്കുകയും, സിഗെരെറ് കൈമാറി വലിക്കുന്നതിലൂടെ മറ്റുള്ളവർക്ക് രോഗം പകരുകയും ചെയ്യും. നിങ്ങളുടെയും, കുടുംബത്തിന്റെയും, രാജ്യത്തിന്റെയും നന്മക്ക് വേണ്ടി സൗഹൃദങ്ങൾക്കു അവധി കൊടുക്കു. # #

11/06/2020

ഏതെങ്കിലും കണ്ടുപിടുത്തം അതിന്റെ ഉപജ്ഞാതാവിനു കുറ്റബോധവും ദുഖവും സമ്മനിച്ചതായി കേട്ടിട്ടുണ്ടോ? എന്നാൽ ഉണ്ട.....

01/06/2020
06/05/2020

25/04/2020

# #

19/04/2020

Spread the loveതിരവനന്തപുരം ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തി...

17/04/2020

Spread the loveന്യൂഡല്‍ഹി: ലോകത്ത് കോവിഡ് 19 സംഹാരതാണ്ഡവമാടാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇതിനെ ചെറുക്കാന്‍ രാ....

Address

TC/28-1496/1, Thycaud, Mettukada, Kannettumukku Road
Thiruvananthapuram
695014

Opening Hours

Monday 7:30am - 7:30pm
Tuesday 7:30am - 7:30pm
Wednesday 7:30am - 7:30pm
Thursday 7:30am - 7:30pm
Friday 7:30am - 7:30pm
Saturday 7:30am - 7:30pm
Sunday 7:30am - 7:30pm

Telephone

+919847066638

Alerts

Be the first to know and let us send you an email when Controls & Schematics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Controls & Schematics:

Share