11/06/2025
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളും നിക്ഷേപങ്ങളും സംഭവിക്കുന്നത് എവിടെയാണ് ?
അത് നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് .
ഇന്ത്യയിൽ സംസ്ഥാന തലസ്ഥാനവും ,വലിയ സീപോർട്ടും , ഐടിയും ,തന്ത്രപ്രധാന മേഖലകളും, ടൂറിസവും ഒന്നിക്കുന്ന മൂന്ന് നഗരങ്ങളേയുള്ളു അത് മുംബൈ ,ചെന്നൈ പിന്നെ തിരുവനന്തപുരവുമാണ് .
തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ , ഐടി, റോബോട്ടിക്‌സ് ,ഇലക്ട്രിക് വാഹന സാങ്കേതികത , സ്പെയ്സ് ടെക്‌നോളജി , എയറോസ്‌പെയിസ് ,ഡിഫൻസ് , മെഡിക്കൽ , ജിപിയു , മീഡിയ ,അനിമേഷൻ ഇങ്ങനെ എല്ലാ രംഗത്തും പദ്ധതികളും നിക്ഷേപങ്ങളുമുണ്ടാകുന്ന നഗരവും നമ്മുടെ തിരുവനന്തപുരമാണ് .
📍വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം - 32000 കോടി
📍ഔട്ടർ റിങ് റോഡ് - 5500 കോടി - വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ സാമ്പത്തിക പാത .
📍ഔട്ടർ ഏറിയ ഗ്രോത്ത് കോറിഡോർ - ചിലവ് 34000 കോടി - നിക്ഷേപം 4 ലക്ഷം കോടി
📍വിഴിഞ്ഞം വികസന മുനമ്പ് - 3 ലക്ഷം കോടിയുടെ നിക്ഷേപം
📍തിരുവനന്തപുരം എയർപോർട്ട് വികസനം - 5500 കോടി - 60 ലക്ഷം ചതുരശ്ര അടിയിലുള്ള വികസനം
📍ടോറസ് ഡോൺടൗൺ ടെക്‌നോപാർക്ക് - 3200 കോടി
📍ക്വാഡ് ഐടി ടൗൺഷിപ് -1500 കോടി
📍ഡിജിറ്റൽ സയൻസ് പാർക്ക് -1550 കോടി
📍TCS ഡിജിറ്റൽ ഹബ്ബ് - 1500 കോടി
📍വിഴിഞ്ഞം -ബാലരാമപുരം റയിൽവെ ലൈൻ - 1600 കോടി
📍വിഴിഞ്ഞം ബിസിനസ് ഹബ്ബ് - മറ്റു സംസ്ഥാങ്ങളുടെ ബിസിനസ് ആസ്ഥാനങ്ങൾ
📍എമർജിങ് ടെക്‌നോളജി ഹബ്ബ് - 350 കോടിയുടെ ആദ്യ ഘട്ട വികസനം
📍സ്പെയ്സ് പാർക്ക് - 1500 കോടി
📍അഡ്വാൻസ്ഡ് വയറോളജി ഇൻസ്റ്റിറ്റ്യൂട്ട് - 500 കോടി
📍APJ കേരളാ സാങ്കേതിക സർവകലാശാല കാമ്പസും ഗവേഷണ പാർക്കും - 1000 കോടി
📍സയൻസ് പാർക്ക് - 500 കോടി
📍ജിനോമി സിറ്റി - ചെലവ് 3600 കോടി പ്രതീക്ഷിക്കുന്ന നിക്ഷേപം 7000 കോടി
📍ഷെറഫ് ഗ്രൂപ്പ് Logistics Hub & Manufacturing Cluster - 5000 കോടി
📍ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്റർ - 1500 കോടി
📍Tata എലക്സി രണ്ടാം ഘട്ടം - 500 കോടി
📍CSIR-NIIST ഇന്നൊവേഷൻ ഹബ്ബ് - 215 കോടി
📍മെഡ്‌സ് പാർക്ക് ആദ്യഘട്ടം -300 കോടി
📍ഇലക്ട്രിക് വാഹന നിർമാണ പാർക്ക് ആദ്യ ഘട്ടം - 386 കോടി
📍തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസന പദ്ധതി - 700 കോടി
📍രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റർ രണ്ടാംഘട്ടം - 850 കോടി
📍ജിനോമിക് ഡേറ്റ സെന്റർ - 500 കോടി
📍MSME എയറോസ്‌പെയിസ് ടെക്നോളജി സെന്റർ
📍ബ്രഹ്മോസ് തിരുവനന്തപുരം ലിമിറ്റഡ് രണ്ടാംഘട്ടം 187 ഏക്കറിൽ
📍മൈക്രോബയോം റിസർച് സെന്റർ
📍എയറോസ്‌പെയിസ് സിസ്റ്റം കോമ്പ്ലെസ്
📍KSIE ഇന്റഗ്രെറ്റഡ് ലോജിസ്റ്റിക് ഹബ്
📍AVGCXR സാങ്കേതിക ഹബ്ബ്
📍ജിപിയു ക്ലസ്റ്റർ
📍സ്പെയ്സ് ടെക്‌നോളജി വ്യവസായ ക്ലസ്റ്റർ
📍ലിക്വിഡ് പ്രൊപ്പൽഷൻ ആൻഡ് അലൈഡ് സിസ്റ്റംസ് കോമ്പ്ലെക്സ്
📍എയറോസ്‌പെയിസ് കൺട്രോൾ കമാൻഡ് സിസ്റ്റം കോമ്പ്ലെസ്
📍എയറോസ്‌പെയിസ് കോമ്പോസിറ്റ് സെന്റർ
📍ഇന്റഗ്രെറ്റഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക്
📍KABCO ബിസിനസ് പാർക്ക് ആനയറ
📍തോന്നയ്ക്കൽ ഇൻഡസ്ട്രിയൽ പാർക്ക്
📍കോസ്റ്ഗാർഡ് - നേവി വിഴിഞ്ഞം പദ്ധതികൾ
📍വിഴിഞ്ഞം മൽസ്യബന്ധന തുറമുഖം
📍വിഴിഞ്ഞം പഴയ തുറമുഖം സ്വകാര്യ പങ്കാളിത്ത വികസനം
📍കിൻഫ്ര വിഴിഞ്ഞം ഇൻഡസ്ട്രിയൽ പാർക്ക്
📍വിസിൽ ഇൻഡസ്ട്രിയൽ പാർക്ക്
📍വഴയില - പഴകുറ്റി 4 വരി പാത - 928 കോടി
📍സ്മാർട്ട് സിറ്റി പദ്ധതി - 1500 കോടി
📍സ്മാർട്ട് സിറ്റി പദ്ധതി രണ്ടാം ഘട്ടം CITIIS 2.0 - 1496 കോടി
📍ശ്രീകാര്യം ഫ്‌ളൈഓവർ - 136 കോടി
📍പേരൂർക്കട ഫ്ളൈയോവർ - 106 കോടി
📍വിഴിഞ്ഞം ക്ളോവർലീഫ് - 736 കോടി
📍നഗര റോഡ് ,ജംഗഷൻ വികസന പദ്ധതി രണ്ടാം ഘട്ടം - 500 കോടി
📍വട്ടിയൂർക്കാവ് ജം വികസനം - 380 കോടി
📍പേട്ട - ഒരുവാതിൽക്കോട്ട നഗര കായലോര റോഡ് - 133 കോടി
📍തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസനം - 439 കോടി
📍തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ വികസനം , സൗത്ത് ടെർമിനൽ വികസനം , തിരുവനന്തപുരം - നഗർകോവിൽ രണ്ടാം പാത പൂർത്തീകരണം , മൂന്നാം പാത പഠനം
📍കഴക്കൂട്ടം കണ്ടെയിനർ റെയിൽ ടെർമിനൽ
📍ബാലരാമപുരം ലോജിസ്റ്റിക് സ്റ്റേഷൻ വികസനം
📍ചിതാഞ്ജലി വികസനം -100 കോടി
📍യൂണിറ്റി മാൾ , പള്ളിപ്പുറം -120 കോടി
📍തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി
📍കോവളം,ആക്കുളം,വർക്കല ടൂറിസം പദ്ധതികൾ
ഇതുകൂടാതെ പലമേഖലകളിലായി 100 ലധികം അന്തർദേശിയ കമ്പനികളുടെ ക്യാംപസുകളും നിക്ഷേപങ്ങളും എത്തിക്കഴിഞ്ഞു , ഇത് കൂടാതെ എസ്റ്റർ അടക്കം 4 വമ്പൻ ഹോസ്പിറ്റലുകളും അഞ്ചിലേറെ മറ്റു ഹോസ്പിറ്റലുകളും , 10 ലധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ , നാലിൽ അധികം വമ്പൻ കൺവൻഷൻ സെന്ററുകൾ , വൻകിട റെസിഡൻഷ്യൽ ടൗൺഷിപ്പുകൾ , സ്വകാര്യ ഇൻസ്സ്ട്രിയൽ പാർക്കുകൾ , സ്വകാര്യ കണ്ടെയിനർ റെയിൽവേ ടെർമിനലുകൾ ,കോൾഡ് ചെയിൻ , വെയർ ഹൗസുകൾ , വിവിധ ഹെഡ് ക്വർട്ടേഴ്‌സുകൾ , വിവിധ മേഖലകളിലുള്ള അനവധി സ്റ്റാർട്ടപ്പുകൾ , നിരവിധി ബിസ്നസ് കോണ്ക്ലേവുകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ അനവധി നിക്ഷേപങ്ങൾ എത്തിക്കൊണ്ടേയിരിക്കുന്നു ..
അനുമതികൾക്കായി സർക്കാർ പരിഗണനയിലുള്ള വമ്പൻ നിക്ഷേപ പദ്ധതികൾ അനേകമാണ് , വരും ദിവസങ്ങളിൽ അവ ഓരോന്നായി പ്രഖ്യാപിക്കപ്പെടും ..വരും വർഷങ്ങളിൽ ഏകദേശം 16 ലക്ഷം തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കപ്പെടാം എന്നാണ് സർക്കാർ കണക്കാക്കുന്നത് .
കഴിഞ്ഞ രണ്ടുവർങ്ങളായി വഹന രെജിസ്ട്രേഷൻ , റിയൽ എസ്റ്റേറ്റ് പദ്ധതികൾ , കെട്ടിട സാന്ദ്രത , ഇലക്ട്രിക് വാഹന സാന്ദ്രത, സ്വകാര്യ നിക്ഷേപങ്ങൾ എന്നിവയിൽ ഒന്നാംസ്ഥാനത്ത് തിരുവനന്തപുരമാണ്.
ഇന്ത്യയുടെ തന്ത്രപ്രധാന നഗരമാണ് തിരുവനന്തപുരം സതേൺ എയർ കമാൻഡ് , ഐഎസ്ആർഒ , വിഎസ് എസ് സി , ആർമി അംബിബിയന്റ് ബ്രിഗേഡ് , ബിഎസ്എഫ് , നേവി , കോസ്റ്ഗാർഡ് , രാജ്യത്ത് സ്ഥാപിതമാകാൻ പോകുന്ന 3 തീയറ്റർ കമാന്റുകളിൽ മാരിടൈം തീയറ്റർ കമാന്റിന്റെ ആസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നതും തിരുവനന്തപുരത്തെയാണ്
പ്ലാൻഡ് സിറ്റി എന്ന ഖ്യാതിയും , മികച്ച സാമൂഹിക നിലവാരവും തിരുവനന്തപുരത്തെ വേറിട്ട് നിർത്തുന്നു .
തിരുവനന്തപുരവും സമീപ പ്രദേശങ്ങളും വളരുകയാണ് ..അതിരുകൾ ഭേദിച്ച്.