Marunadan TV

Marunadan TV Marunadan TV is an independent online Malayalam news channel.

A fast growing channel proving that we have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole.

29/08/2026

2050-ൽ Future Kerala-യിൽ നിന്ന് Steve-ഉം അവന്റെ Robo Dog ആയ Spy കുട്ടനും ചേർന്ന് ലോകത്തിലെ 7 മഹാത്ഭുതങ്ങൾ സന്ദർശിക്കാൻ ഇറങ്ങിയാൽ എങ്ങനെയുണ്ടാകും? Taj Mahal മുതൽ Machu Picchu വരെ നീളുന്ന 7 ലോകാത്ഭുതങ്ങളിലൂടെയുള്ള ഒരു അടിപൊളി AI Music Video

സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് വീഡിയോയുമായി CJP (Coc...
29/08/2026

സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് വീഡിയോയുമായി CJP (Cockroach Janta Party) സ്ഥാപകൻ അഭിജിത് ദിപ്കെ. മാസങ്ങൾക്ക് മുൻപേ കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ സർക്കാർ സ്‌കൂളിൽ നൽകുന്നതിന്റെ ദൃശ്യങ്ങൾ അഭിജിത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. സ്‌കൂളിൽ നൽകുന്ന ഈ ഭക്ഷണം മന്ത്രിമാർ സ്വന്തം മക്കൾക്ക് നൽകുമോ എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ചോദിച്ചു

കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുവതിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച  SFI നേതാവ് കെ. നവനീതിനെ നാട്ടുകാർ പിടികൂടി പോലീസിൽ ...
29/08/2026

കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുവതിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച SFI നേതാവ് കെ. നവനീതിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളുടെ ഫോണിൽ നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്തതും സ്വകാര്യവുമായ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.എന്നാൽ, ഫോണിൽ നിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു എന്ന ന്യായീകരണത്തിൽ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പോലീസ് പ്രതിയെ വിട്ടയച്ചു. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും കാര്യങ്ങൾ വളച്ചൊടിക്കുകയും ചെയ്തതായും കുടുംബം ആരോപിക്കുന്നു. പോലീസിന്റെ ഒത്തുകളിക്കെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി

ചണ്ഡീഗഢിൽ നിന്ന് സുഹൃത്തുക്കളായ ശുഭിയും പിണ്ടയും ചേർന്ന് തട്ടിക്കൊണ്ടുപോയി മൊരിന്ദയിലെ കാട്ടിൽ മരത്തിൽ കെട്ടിയിട്ട് തീകൊ...
29/08/2026

ചണ്ഡീഗഢിൽ നിന്ന് സുഹൃത്തുക്കളായ ശുഭിയും പിണ്ടയും ചേർന്ന് തട്ടിക്കൊണ്ടുപോയി മൊരിന്ദയിലെ കാട്ടിൽ മരത്തിൽ കെട്ടിയിട്ട് തീകൊളുത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ മൻജീത് ചികിത്സയിലിരിക്കെ മരിച്ചു.ജൂലൈ ആദ്യവാരം നടന്ന ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൻജീത് ചണ്ഡീഗഢിലെ പിജിഐഎംഇആർ ആശുപത്രിയിൽ രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.
ചികിത്സയ്ക്കിടെ യുവതിക്ക് ബോധം വന്നിട്ടും പഞ്ചാബ് പോലീസ് മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്.മരണശേഷം മാതാവ് കാന്താ ദേവിയുടെ പരാതിയിൽ ചണ്ഡീഗഢ് പോലീസ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫോൺ കോളുകൾ എടുക്കാതിരിക്കുകയും സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തതിലുള്ള വൈരാഗ്യം: 21-കാരി മുസ്കാൻ ശർമ്മയുടെ കൊലപ...
29/08/2026

ഫോൺ കോളുകൾ എടുക്കാതിരിക്കുകയും സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തതിലുള്ള വൈരാഗ്യം: 21-കാരി മുസ്കാൻ ശർമ്മയുടെ കൊലപാതകത്തിൽ പ്രതിയായ ജിം ട്രെയിനർ ഇമ്രാനെ ഇരുകാലുകളിലും വെടിവെച്ച് വീഴ്ത്തി പോലീസ് അറസ്റ്റ് ചെയ്തു.​ഡൽഹി തിലക് നഗറിലാണ് 21 വയസ്സുള്ള മോഡൽ മുസ്കാൻ ശർമ്മയെ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ഫോൺ കോളുകൾ എടുക്കാതിരിക്കുകയും ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്യാൻ വന്ന പോലീസിന് നേരെ വെടിയുതിർത്ത പ്രതി മുഹമ്മദ് ഇമ്രാനെ, പോലീസ് തിരിച്ച് ഇരുകാലുകളിലും വെടിവെച്ച് പരിക്കേൽപ്പിച്ചാണ് കീഴ്പ്പെടുത്തിയത്. മുൻപും POCSO ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ

തിരുവനന്തപുരം ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്ര...
29/08/2026

തിരുവനന്തപുരം ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.​ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിക്ക് മുഖ്യമന്ത്രി പോകുന്ന വഴിയിലാണ് ചേന്തി അനിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വാഹനം കൈകാണിച്ച് നിർത്തിയത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രിയുമായി വാക്കുതർക്കമുണ്ടായി.​ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു

രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടി സ്കൂൾ വിദ്യാർഥിനികൾ.കുരുന്നുകളുടെ സ്നേഹവും ആശംസകളും അദ്ദ...
28/08/2026

രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടി സ്കൂൾ വിദ്യാർഥിനികൾ.
കുരുന്നുകളുടെ സ്നേഹവും ആശംസകളും അദ്ദേഹം സന്തോഷത്തോടെ ഏറ്റുവാങ്ങി.
ഈ ഹൃദ്യമായ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.കുട്ടികളോടൊപ്പമുള്ള ഈ മനോഹര വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന വാർത്ത തെറ്റെന്ന് സ്ഥിരീകരണം; ബ്രൂണെയിലുള്ളത് തൃശൂർ സ്വദേശി ദാമോദരൻ. ഇന്നലെ രാവിലെ മന...
28/08/2026

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന വാർത്ത തെറ്റെന്ന് സ്ഥിരീകരണം; ബ്രൂണെയിലുള്ളത് തൃശൂർ സ്വദേശി ദാമോദരൻ. ഇന്നലെ രാവിലെ മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങൾ സുകുമാരക്കുറുപ്പിന്റെ കേസ് കേരള പോലീസ് അവസാനിപ്പിക്കുന്നു എന്ന രീതിയിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞ് 24 ന്യൂസ് എക്സ്ക്ലൂസിവ് വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും, ദാമോദരനെ സുകുമാരക്കുറുപ്പാണെന്ന് ഉറപ്പിച്ച് വാർത്തകൾ നൽകുകയും ചെയ്തു. തുടർന്ന് പല മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. എന്നാൽ, ഒടുവിൽ ദൃശ്യങ്ങളിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് തൃശൂരിലെ സഹോദരനും ബന്ധുക്കളും കേരള പോലീസും സ്ഥിരീകരിച്ചു. ഒരു ഉളുപ്പുമില്ലാതെ ഒരു പാവം വയോധികനെ സുകുമാരക്കുറുപ്പാക്കിയ വാർത്ത അടിച്ചുവിട്ട 24 ന്യൂസ് CID സംഘത്തിന് അഭിനന്ദനങ്ങൾ. അത് കോപ്പിയടിച്ച് പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങൾക്കും നമോവാകം

Address

TC 17/3164(11), Panachamood Lane, Pattom Palace
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when Marunadan TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Marunadan TV:

Shortcuts

Share