Redhat- Infotech

Redhat- Infotech Computer Courses(with laptop) & Computer service @ your home

15/02/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

08/02/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി  സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി വിശ്വകർമ പദ്ധതി ഉദ്ഘാടനം ചെയ്തു...(ഈ പദ്ധതിയെ പറ്റി ഇതുവ...
20/09/2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി വിശ്വകർമ പദ്ധതി ഉദ്ഘാടനം ചെയ്തു...(ഈ പദ്ധതിയെ പറ്റി ഇതുവരെ ലഭിച്ച പ്രാഥമിക വിവരങ്ങൾ താഴെ കൊടുക്കുന്നു)

🔹കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി പി എം വിശ്വകർമ്മ ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈ തൊഴിലാളികള്‍ക്കും, കരകൗശല തൊഴിലാളികള്‍ക്കും ഈ പദ്ധതി ഗുണകരമാകും.
🔹പ്രധാനമന്ത്രി വിശ്വകര്‍മ്മയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും.
(1) ആശാരി
(2) വള്ളം നിര്‍മ്മാണം
(3) കവചനിര്‍മ്മാണം
(4) കൊല്ലന്‍
(5) ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മാണം
(6) താഴ് നിര്‍മ്മാണം
(7) സ്വര്‍ണ്ണപണി (സോണാര്‍)
(8 ) കുശവര്‍
(9) ശില്‍പികൾ കല്ല് കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍;
(10) ചെരുപ്പുപണിക്കാര്‍ / പാദരക്ഷ കൈതൊഴിലാളികള്‍
(11) കല്ലാശാരി
(12) കൊട്ട/പായ/ചൂല് നിര്‍മ്മാണം/കയര്‍ നെയ്ത്ത്
(13) പാവ-കളിപ്പാട്ട നിര്‍മ്മാണം (പരമ്പരാഗതം)
(14) ക്ഷുരകൻ
(15) മാല നിര്‍മ്മിക്കുന്നവർ
(16) അലക്കുകാര്‍
(17) തയ്യല്‍ക്കാര്‍
(18) മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവർ..
പി എം വിശ്വകർമ്മ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത് മുകളിൽ പറഞ്ഞിരിക്കുന്ന 18 തൊഴിൽ മേഖലയിൽ ഉള്ള തൊഴിലാളികളുടെ ഉന്നമനമാണ്..

◾ #പി_എം_വിശ്വകർമ്മ_പദ്ധതയിൽ #എങ്ങനെ_അപേക്ഷ_നൽകണം..
PM വിശ്വകർമ അപേക്ഷ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ സ്ഥാപനമാണ് കോമൺ സർവീസ് സെന്റർ (CSC ) വഴി ചെയ്യാവുന്നതാണ്

◾ #അപേക്ഷിക്കാൻ_വേണ്ട_രേഖകൾ
അതിനായി ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ നല്കണം... നിങ്ങൾ നൽകുന്ന അപേക്ഷ പഞ്ചായത്ത് മുനിസിപ്പാലിറ്റി , അധികാരികൾ പരിശോധിക്കുകയും , അതാത് ജില്ല നിർവ്വഹണ സമിതിക്കായി പരിശോധനയ്ക്ക് അയച്ചു കൊടുക്കും.. ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുക്കുന്നത് അതാത് സംസ്ഥാനം ആയിരിക്കും.. ജില്ലയിൽ എം‌എസ്‌എം‌ഇ ഉദ്യോഗസ്ഥർ , ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുള്ള ജില്ലാ ഉദ്യോഗസ്ഥരും വ്യവസായ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ജില്ലാ നിർവ്വഹണ സമിതി നിങ്ങളുടെ അപേക്ഷ അവർ പരിശോധിച്ചു അംഗീകരിക്കും... ഇങ്ങനെ അംഗീകരിച്ച അപേക്ഷകരുടെ ആദ്യ പടിയുള്ള രെജിസ്ട്രേഷൻ പൂർത്തിയാകും... ഈ അപേക്ഷകൻ പി എം വിശ്വകർമ്മ പദ്ധതിയിൽ അംഗം ആകും... ഇങ്ങനെ അംഗീകാരം ലഭിച്ചവർക്ക് PM വിശ്വകർമ സർട്ടിഫിക്കറ്റ് ID കാർഡും ലഭിക്കും...ഈ ID കാർഡും, സർട്ടിഫിക്കറ്റും ആണ് നിങ്ങൾ ഒരു വിശ്വകർമ്മ തൊഴിലാളി ആണെന്ന് സർക്കാർ തിരിച്ചറിയുന്നത്...
നിങ്ങളുടെ നൈപുണ്യ വിലയിരുത്തലിന് ശേഷം 15,000 രൂപ വരെ ടൂൾകിറ്റ് വാങ്ങുന്നതിനുള്ള ധനസഹായം ലഭിക്കും... നൈപുണ്യ ഗുണഭോക്താക്കൾ അടിസ്ഥാന പരിശീലനത്തിന് വിധേയരാകണം, അതിനായി കുറഞ്ഞത് 40 മണിക്കൂർ നീളുന്ന ട്രെയിനിങ് നിങ്ങൾ പെങ്കെടുക്കണം,ട്രൈനിംഗ് പങ്കെടുക്കുന്നവർക്ക് 5 മുതൽ 7 ദിവസം ദിവസേന 500 രൂപ വെച്ച് സ്റൈഫന്റ് കേന്ദ്രസർക്കാർ നൽകുന്നതാണ്... ഇതിൽ കൂടുതൽ അഡ്വാൻസ് ട്രൈനിംഗ് വേണമെന്നുള്ള താല്പര്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ സാങ്കേതിക ട്രയിനിങ് കേന്ദ്ര സർക്കാർ നൽകും... ബേസിക് ട്രൈനിംഗ് പൂർത്തിയാക്കുന്ന ഒരു തൊഴിലാളിക്ക് അദ്ദേഹം ചെയ്യുന്ന തൊഴിൽ മേഖല വിപുലീകരിക്കാൻ വേണ്ടി ഈട് ഒന്നും കൊടുക്കാതെ ആദ്യ ഗഡുവായി 1,00,000 വരെ ഈടില്ലാത്ത വായ്പ വെറും 5% ഇളവ് പലിശ നിരക്കിൽ ലഭിച്ചു തുടങ്ങും..ഇനി ഈ തുക ഡിജിറ്റൽ രീതിയിൽ (UPI )ബാങ്കിലേക്ക് കൃത്യമായി തിരിച്ചടക്കുന്നവർക്കോ അല്ലെങ്കിൽ അഡ്വാൻസ് ട്രെയിനിങ് പൂർത്തിയാക്കിയ ഒരു തൊഴിലാളിക്ക് രണ്ടാം ഗഡുവായി 2 00,000 രൂപ ഈടില്ലാത്ത വായ്പ ലഭിക്കും ..നിങ്ങൾ വാങ്ങുന്ന ലോൺ ഡിജിറ്റൽ UPI അപ്ലിക്കേഷൻ ഉപയോഗിച്ച് തിരിച്ചടച്ചാൽ 1 രൂപ മുതൽ 100 രൂപവരെ ഇൻസെന്റീവ് തുക നിങ്ങൾക്ക് ഓരോ മാസവും ലഭിക്കും... ഇതുകൊണ്ടു സർക്കാർ ലക്ഷ്യമാക്കുന്നതു കൊളാറ്ററൽ ഫ്രീ ക്രെഡിറ്റ്, നൈപുണ്യ പരിശീലനം, ആധുനിക ഉപകരണങ്ങൾ, ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനം, മാർക്കറ്റ് ലിങ്കേജ് സപ്പോർട്ട് എന്നിവയിലൂടെ കരകൗശല തൊഴിലാളികൾക്ക് പിന്തുണ നൽകുക എന്നതാണ്...

പിഎം വിശ്വകർമ്മ പദ്ധതിയിലെ തൊഴിൽ പുരോഗതിയിലൂടെ തൊഴിലാളികളും കുടുംബവും പുരോഗതി കൈവരിക്കുക എന്നുള്ള ലക്ഷ്യത്തിലൂടെ രാജ്യ പുരോഗതി കൂടി ഉന്നമനം ലക്ഷമിട്ടുളളതാണ്

WhatsApp Group Invite

08/08/2023
24/06/2023

Address

Channankara Jn. , Near IR Medicals, Channankara PO, Trivandrum
Thiruvananthapuram
695301

Telephone

+919400966866

Website

Alerts

Be the first to know and let us send you an email when Redhat- Infotech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Redhat- Infotech:

Share