Vedha Infotech Systems

Vedha Infotech Systems Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vedha Infotech Systems, Computer Company, Vedha Infotech Systems , Kavalayoor, Thiruvananthapuram.

04/03/2022

Cctv camera installation and service contact : +91 7012048833

03/03/2022
New models
03/03/2022

New models

14/12/2020
Stock call +91 7012048833
22/09/2020

Stock call +91 7012048833

Cctv  call +91 7012048833
22/09/2020

Cctv call +91 7012048833

Computer, CCTV Camera and Networking
21/05/2020

Computer, CCTV Camera and Networking

20/05/2020
~സിസിടിവി ക്യാമറകൾ നിങ്ങളുടെ വീടുകളിലും ഓഫീസുകളിലും വയ്ക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ~പലപ്പോഴും കൊട്ട...
23/03/2020

~സിസിടിവി ക്യാമറകൾ നിങ്ങളുടെ വീടുകളിലും ഓഫീസുകളിലും വയ്ക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ~

പലപ്പോഴും കൊട്ടേഷൻ കിട്ടുന്ന ഏറ്റവും കുറഞ്ഞ വില മാത്രം നോക്കി ക്യാമറ വയ്ക്കുന്ന പതിവ് കണ്ടു വരുന്നുണ്ട്. അത്തരം ക്യാമറകൾ ആവശ്യം വരുമ്പോൾ ഉപകരിക്കാറില്ല താനും. അവശ്യ സമയത്ത് ഉപകാരം ഉണ്ടാവണം എങ്കിൽ ഓരോ സ്ഥലത്തും ആവശ്യങ്ങൾക്കും ഉതകുന്ന ക്യാമറകൾ കൃത്യമായി തന്നെ തിരഞ്ഞെടുത്തു ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

അനലോഗ് ക്യാമറകൾ ഐപി ക്യാമറകൾ എന്നീ രണ്ടു വകഭേദങ്ങളാണ് ഉള്ളത്. അനലോഗ് ക്യാമറയ്ക്ക് റെക്കോഡ് ചെയ്യുവാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് ഡിവിആർ അഥവാ ഡിജിറ്റൽ വീഡിയോ റെക്കോഡർ, ഐപി ക്യാമറയാവട്ടെ എന് വി ആർ അഥവാ നെറ്റ് വർക്ക് വീഡിയോ റെക്കോഡർ ആണ് വീഡിയോ ഡിജിറ്റൽ രൂപത്തിൽ റെക്കോഡ് ചെയ്യുവാൻ ഉപയോഗിക്കുന്നത്. ഡിവിആറിലും എൻ വി ആറിലും ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് ഡ്രൈവിന്റെ കപ്പാസിറ്റി അനുസരിച്ചാണ് എത്ര ദിവസം വീഡിയോ റെക്കോഡ് ചെയ്ത് വയ്ക്കുവാൻ കഴിയും എന്നുള്ളതിന്റെ അടിസ്ഥാനം. ഇവയും റെക്കോഡ് ചെയ്യുന്ന റെസൊല്യൂഷൻ, മറ്റ് സൌകര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി മൂവായിരം മുതൽ മുപ്പതിനായിരം വരെ വില ഉള്ളവ ഉണ്ട്.

സാധാരണ നൈറ്റ് വിഷൻ ക്യാമറകൾ മുതൽ വാഹനങ്ങളും ആളുകളും വരുമ്പോൾ മാത്രം റെക്കോഡ് ചെയ്യുന്നവയും, വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന, അവർ എത്ര തവണ ആ ലൊക്കേഷനിൽ എത്തി എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കുവാൻ ഉപകരിക്കുന്ന സംവിധാനങ്ങൾ വരെ ഇപ്പൊൾ സുലഭമാണ്. ഇത്തരം ക്യാമറകളിൽ വീട്ടിൽ സന്ദർശകൻ എത്തിയാൽ ഓഫീസിൽ/പുറത്ത് നിൽക്കുന്ന നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ വരുന്ന സംവിധാനം വരെയുണ്ട്.

കുഞ്ഞുങ്ങളെ/പ്രായമുള്ളവരെ നിരീക്ഷിക്കുന്നത് പോലെ ഉള്ള ആവശ്യങ്ങൾക്ക് ഒരു ക്യാമറ മാത്രം മതി എന്നുള്ളവർക്ക്‌ 3000 രൂപയിൽ താഴെ ഉള്ള മൊബൈലിൽ നിയന്ത്രിക്കാവുന്ന വൈഫൈ ക്യാമറകളും വിപണിയിൽ ലഭ്യമാണ്.

1 മെഗാപിക്സെൽ മുതൽ 5 മെഗാപിക്സെൽ വരെയുള്ള ക്യാമറകൾ വലിയൊരു വില വ്യത്യാസമില്ലാതെ മാർക്കറ്റിൽ സാധാരണമാണ് . Hik- Vision , CP Plus , Dahua , Panasonic, Securus, Tenda തുടങ്ങിയവയാണ് ഏറ്റവും പോപ്പുലർ ആയ ബ്രാൻഡുകൾ .

ഔട്ട് ഡോർ സർവെയിലൻസിനു ബുള്ളെറ്റ് ക്യാമറകളും , ഇൻഡോർ ആണെങ്കിൽ ഡോം ക്യാമറകളും ഉപയോഗിക്കുകയാവും നല്ലത് . ബുള്ളറ്റ് ക്യാമറകൾ തന്നെ , മെറ്റൽ ബോഡി ക്യാമറകളും , പ്ലാസ്റ്റിക് ബോഡി ക്യാമറകളും മാർക്കറ്റിൽ ലഭ്യമാണ്. ഡ്യൂറബിലിറ്റി മെറ്റൽ ബോഡി ക്യാമറയ്ക്കു കൂടുതലായിരിക്കും . വിലയിലും അല്പം വർദ്ധനവ് പ്രതീക്ഷിക്കാം

ശ്രദ്ധിക്കേണ്ട മറ്റൊന്ന് ക്യാമറയുടെ ലെൻസ് ആണ് . 2 .5 മുതൽ 100 mm വരെ യുള്ള ലെൻസുകൾ ഉള്ള ക്യാമറകൾ മാർക്കെറ്റിൽ ഉണ്ട്. ലെൻസിന്റെ വലിപ്പം കൂടുന്തോറും കവർ ചെയ്യുന്ന ഏരിയ കുറയുകയും ഫീൽഡ് ഓഫ് വ്യൂ കൂടുതൽ സൂം ചെയ്തു കാണുകയും ചെയ്യും . അതായത് , 3.6 mm ലെൻസ് ഉള്ള ഒരു ക്ക് കാമറ കവർ ചെയ്യുന്നത്ര ഏരിയ 6 mm ലെൻസ് ക്യാമറ കവർ ചെയ്യില്ല എന്നർത്ഥം . ഏതെങ്കിലും ഏരിയ നിങ്ങൾക്ക് കൃത്യമായി ഫോക്കസ് ചെയ്‌തു വെയ്ക്കാനും പിന്നീട് മാറ്റി ഫോക്കസ് ചെയ്യാനും പ്ലാനുണ്ടെങ്കിൽ , വേരി ഫോക്കൽ ക്യാമറകൾ ചൂസ് ചെയ്യാവുന്നതാണ് .

ഇത്തരം റിക്വയർമെന്റുകൾ ഉള്ള വർ സിസിടിവി ചെയ്യുന്നതിന് മുൻപ് തന്നെ നിങ്ങളുടെ പ്രൊവൈഡറോട് ഡിസ്കസ് ചെയ്യുന്നത് നന്നായിരിക്കും മാക്സിമം ബാർഗെയ്ൻ ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് പറയാൻ ആവില്ല . പക്ഷെ , ഒരു ഫെയർ മാർജിൻ ഇല്ലാതെ ഇൻസ്റ്റലേഷൻ ചെയ്യാൻ തയ്യാറാവുന്നവർ ആഫ്റ്റർ സെയിൽ സർവീസ് തരാൻ സാധ്യത ഇല്ല എന്നുകൂടി ഓർക്കുക .

2 മെഗാപിക്സൽ ക്യാമറകൾ 24 led ഉള്ളതും 12 led ഉള്ളതും വിപണിയിൽ ലഭ്യമാണ് . 12 led ക്യാമറകൾക്ക് വില താരതമ്യേന കുറവായിരിക്കും . നൈറ്റ് വിഷ്വൽസിനു ക്ലാരിറ്റിയും ഇത്തരം ക്യാമറകൾക്ക് കുറവായിരിക്കും . കസ്റ്റമർ ഓവർ ബാർഗെയ്ൻ ചെയ്യുമ്പോൾ ,വില കുറയ്ക്കാൻ വേണ്ടി ഇത്തരം ക്യാമറകൾ പല ഡീലർമാരും വച്ച് കൊടുക്കാറുണ്ട് . ഇതിൽ ഡീലറെ തെറ്റ് പറയാനും ആവില്ല . എന്ത് പ്രോഡക്ട് ആണ് വാങ്ങുന്നത് എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക .

Address

Vedha Infotech Systems , Kavalayoor
Thiruvananthapuram
695144

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

7012048833

Website

Alerts

Be the first to know and let us send you an email when Vedha Infotech Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vedha Infotech Systems:

Share