12/12/2022
"ഇന്റർനെറ്റ് ഓരോ പൗരന്റെയും അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം കേരളം" നാം അഭിമാനിക്കുന്നു.... നമ്മുടെ സർക്കാർ വളരെ ദീർഘവീക്ഷണത്തോടെ നമ്മുടെ കേരളത്തെ ഡിജിറ്റൽ സംവിധാനത്തിൽ NO. 1 ആക്കി മുന്നോട്ട് പോകുമ്പോൾ അതിനു തുരങ്കം വച്ച് നശിപ്പിക്കാൻ കുറച്ചുപേർ......
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്
അങ്ങ് അറിയുന്നുണ്ടോ....?? 1990 കൾ മുതൽ നമ്മുടെ കേരളത്തിൽ വാർത്താ വിനിമയ വിനോദ വിജ്ഞാന വാർത്താ പരിപാടികൾ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നത് ചെറുകിട കേബിൾ TV ഓപ്പറേറ്റർമാർ ആണ്. എന്നാൽ അത് പിൽക്കാലത്ത് പല MSO കളുടെയും കീഴിലാക്കി കോർത്തിണക്കി കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ ഇന്റർനെറ്റ് ഡിജിറ്റൽ TV വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇന്ന് നമ്മുടെ സംസ്ഥാനം ഇന്റർനെറ്റ് &ഡിജിറ്റൽ TV രംഗത്ത് നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ്. അതിനു ചുക്കാൻ പിടിച്ചതും അങ്ങ് പോലും അറിയാതെ നമ്മുടെ കേരളത്തെ N0.1 ആക്കിയത്. കേരളത്തിലെ ചെറുകിട കേബിൾ TV ഓപ്പറേറ്റർ മാരാണ്. KSEB യുടെ വൈദ്യുതി തൂണുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ചു നമ്മുടെ കേരളത്തിലെ ഓരോ ഗ്രാമ പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും എത്തിച്ചു തന്നെയാണ് നമ്മുടെ കേരളത്തെ NO.1 ആക്കാൻ അവർ പരിശ്രമിച്ചതും അതിനെ വിജയത്തിലെത്തിച്ചതും. ഇന്ന് കേരളത്തിൽ ഏകദേശം 50000 പേർക്ക് പ്രത്യക്ഷമായും 250000 പേർക്ക് തൊഴിൽ നൽകുന്ന ചെറുകിട കേബിൾ ടീവി സംരംഭകന്മാർ ആണ് കേബിൾ ടീവി &ഇന്റർനെറ്റ് ഓപ്പറേറ്റർമാർ.
പക്ഷെ ഇന്ന് കേരളത്തിലെ വൈദ്യുതി വിതരണക്കാരായ KSEB LTD എന്ന സ്ഥാപനം ഞങ്ങളെ ഉപദ്രവിച്ചു തുടങ്ങിയിരിക്കുന്നു കുടിശികയുടെയും, KSEB POLES REGULARAIZATION ന്റെയും പേര് പറഞ്ഞു കൊണ്ടും,ഫൈബർ കേബിളികളും മറ്റും IDENTIFY ചെയ്യുന്നതിന് ഓരോരുത്തരും അവരുടെ കേബിളുകളിൽ TAG ചെയ്യണമെന്നും പറഞ്ഞു, കൂടാതെ കുടിശിക വരുത്തിയ തുകക്ക് 12% മുതൽ 18% വരെ പലിശ വേണമെന്നാണ് സാർ KSEB ആവശ്യപ്പെടുന്നത്.
"അതെല്ലാം ചെയ്യാൻ, നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ തയ്യാറാണ് സാർ. " എന്തിനാണ് സാർ ഞങ്ങളുടെ ഫൈബർ കേബിളുകളും RF കേബിളുകളും മറ്റു അനുബന്ധ ഉപകരണങ്ങളും KSEB ഉദ്യോഗസ്ഥർ ഉപയോഗ ശൂന്യമായ നിലയിൽ മുറിച്ച് നശിപ്പിക്കുകയും ബലാത്‌ക്കാരമായി ഞങ്ങളുടെ കേബിളുകളും അനുബന്ധ ആസ്തികളും അവർ കൊണ്ട് പോയത് അവർക്ക് (KSEB) അങ്ങനെ ചെയ്യാനുള്ള അധികാരം ഉണ്ടോ?. ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കേബിൾ ടീവി ഓപ്പറേറ്ററുടെ മൗലികാവകാശമായ ജീവിക്കാനുള്ള അവകാശത്തെ അവർ ഇല്ലാതാക്കുക അല്ലെ (KSEB ഉദ്യോഗസ്ഥർ ) ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് മൂലം ഒരു വ്യവസായ സംവിധാനം അല്ലെ സാർ നമ്മുടെ സംസ്ഥാനത്ത് നശിക്കുന്നത്.
നിലവിലെ POLE RENT നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലധികം വർധിപ്പിച്ചു അടക്കണമെന്ന്, അതായത് വാർഷിക വരിസംഖ്യ ആയി ഗ്രാമപ്രദേശങ്ങളിൽ ഒരു പോസ്റ്റിനു 230 രൂപയും നഗരപ്രദേശങ്ങളിൽ 460 രൂപയും ഒരാൾ തന്നെ ഒന്നിൽ കൂടുതൽ ഫൈബർ RF കേബിൾ അതെ പോസ്റ്റിൽ കെട്ടിയാൽ വാടക അതിനും പ്രത്യേകം അടക്കണമെന്നാണ് പുതിയ ചട്ടമെന്ന് KSEB അധികൃതർ പറയുന്നു. പിന്നെ നേരത്തെ POLE RENT കുടിശ്ശിക വരുത്തിയവർക്ക് 12-18% കൊള്ള പലിശയും ചേർത്ത് അടക്കണമെന്ന് ഇതെന്തു നീതി സാർ KSEB ക്ക് 12-18% ബാങ്ക് പലിശ പിരിക്കാൻ റീസർവ് ബാങ്ക് അനുമതി കൊടുത്തിട്ടുണ്ടോ സാർ. പാവപ്പെട്ട കേബിൾ TV ഓപ്പറേറ്റർ മാരുടെ ഫൈബർ കേബിളുകൾ ബലാൽൽക്കാരമായി പിടിച്ചെടുക്കാൻ നമ്മുടെ ഭരണ ഘടനയുടെ ഏതെങ്കിലും വകുപ്പിൽ അധികാരം കൊടുത്തിട്ടുണ്ടോ സാർ
"ഇതെല്ലാം നമ്മൾ സമ്മതിക്കാത്ത
പക്ഷം നമ്മുടെ കേബിളുകളും ആസ്തികളും ഒരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്യുമെന്ന് " അവർ (KSEB ) നീക്കം ചെയ്തു തുടങ്ങി സാർ ഞങ്ങളുടെ ആസ്തികളായ ഫൈബർ കേബിളുകളും അനുബന്ധ ഫൈബർ RF ഉപകരണങ്ങളും അവർ (KSEB) ബലാൽക്കാരമായി ഞങ്ങൾ നോക്കി നിൽക്കെ ഞങ്ങളിൽ നിന്നും പിടിച്ചു പറിച്ചു കൊണ്ടുപോയി സാർ. ഞങ്ങൾ കാലുപിടിച്ചുനോക്കി ഞങ്ങളുടെ ആസ്തികൾ ഒന്നും തിരികെ തന്നില്ല സാർ.
സാർ
അങ്ങയ്ക്കു അറിയാമോ നമ്മുടെ കൊച്ചു കേരളത്തെ NO. 1 ആക്കുന്നതിനു സഹായിച്ച ചെറുകിട കേബിൾ ഓപ്പറേറ്റർമാരുടെ ദുരവസ്ഥ ആണിത്. "ഞങ്ങൾക്ക് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയാത്ത അവസ്ഥ. "
"നമ്മുടെ കേബിൾ ടീവി വ്യവസായം നശിച്ചു പോകുന്ന അവസ്ഥ."
"100% വിദ്യാഭ്യാസ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്റർനെറ്റ് ഓരോ പൗരന്റെയും മൗലികാവകാശമാക്കിയ നമ്മുടെ കേരളത്തിൽ നടക്കുന്നതാണ് സാർ ഇതൊക്കെ"
സാർ അങ്ങ് ഒന്ന് പറയുമോ KSEB യോട് ഞങ്ങളുടെ പിടിച്ചെടുത്ത ആസ്തികളും മറ്റും തിരികെ തരാൻ.... ഞങ്ങൾക്ക് വളരെ തുച്ഛം ആയ വാർഷിക വാടകയിൽ KSEB പോൾ അനുവദിച്ചു നൽകിയെങ്കിൽ മാത്രമേ നഗരപ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും നമുക്ക് നില നിലനിൽപ്പുള്ളൂ. നമ്മുടെ കേരളത്തെ NO. 1 ആയി നില നിർത്താൻ ഇന്ന് നമ്മുടെ ചെറുകിട ഓപ്പറേറ്റർ മാർ കൂടി വേണം.... സാർ അങ്ങക്ക് ഒരു കാര്യം കൂടി അറിയുമോ?... നമ്മുടെ ആയിരക്കണക്കിന് വരുന്ന ചെറുകിട ഓപ്പറേറ്റർമാർ അവർ ഒരു ചെറുകിട സംരംഭകർ ആണ് അവർ ഓരോരുത്തരും 4 ഉം 5 ഉം പേർക്ക് തൊഴിൽ കൊടുത്തിട്ടുണ്ട് സാർ അങ്ങനെ അവർ കേരളം മുഴുവനായി 50000 തിന് പുറത്ത് പേർക്ക് തൊഴിൽ നൽകുന്നുണ്ട് സാർ.....
സാർ ചെറുകിട ഓപ്പറേറ്റർമാരെ ഇവിടെ നിന്ന് KSEB നശിപ്പിച്ചാൽ
വൻകിട കോർപ്പറേറ്റ് ഭീമന്മാർ നമ്മുടെ കേരളത്തിലെ ജനങ്ങളെ ചൂഷണം ചെയ്യും തീർച്ച......
കേരളത്തിന്റെ അമരക്കാരനിൽ നിന്ന് കേരളാ മുഖ്യമന്ത്രിയിൽ നിന്ന്
നല്ലൊരു തീരുമാനം പ്രതീക്ഷിച്ചു കൊണ്ട്
നിറഞ്ഞ നന്ദിയോടെ
പ്രതീക്ഷയോടെ
സമർപ്പിക്കുന്നു
കേരളത്തിലെ കേബിൾ ടീവി &ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ കൂട്ടായ്മ
CATV&INTERNET FUTURE WHATTSAP GROUP