13/10/2017
സാനുക്കാ...,
നിക്ക് രണ്ട് സംശയങ്ങളുണ്ട് പറഞ്ഞെരോ.,
---------
ഒരു തിങ്കളാഴ്ച
ഞാൻ ഓഫീസിൽ പോകാൻ നേരം എന്റെ ഷർട്ടിന്റെ ബട്ടൺ ഇട്ടു തരുമ്പഴാണ് മ്മടെ ബീവി ഷഹനയുടെ ചോദ്യം..,
ഷർട്ടിന്റെ ബട്ടൺ ഇടുന്ന ജോലി അവളുടെ മൗലീക അവകാശമാണത്രേ..,
ഞാൻ ബട്ടണിട്ടാൽ അന്ന് മോന്ത കൂർപ്പിക്കും..,
കാലത്തേ ആ കൂർത്ത മോന്ത കാണാതിരിക്കാൻ കുളി കഴിഞ്ഞ് വന്ന് കാത്ത് നിൽക്കും..,
ഒരു കുട്ടിത്തം നിറഞ്ഞ ചൈൽഡ് ആർഗുമെന്റ്സ് മാത്രമാണ് കഥ ഉടനീളം.,
-----
സംശയം ഒക്കെ പിന്നെ ചോദിക്കാം ആദ്യം വല്ലതും തിന്നാൻ എടുത്ത് വെക്ക്.,
ഇപ്പഴേ ലേറ്റായി വൈകീട്ട് വന്നിട്ട് പറഞ്ഞ് തരാം എന്ന് ഞാൻ മറുപടിയും കൊടുത്തു..,
മ് ,എന്ന് മൂളി തലയാട്ടി ഓള് അടുക്കളയിലേക്ക് പോയി...,
ഞാൻ ഒരുങ്ങൽ കഴിഞ്ഞ് ആഹാരം കഴിക്കുമ്പോൾ വീണ്ടും ചോദിച്ചു സംശയം ഉണ്ട് പറഞ്ഞ് തരോന്ന്.,
ഇയ്യ് ഒന്ന് പോയേ കുഞ്ഞോളെ .,
എല്ലാം വന്നിട്ട് പറഞ്ഞ് തരാന്ന് പറഞ്ഞ് കാറെടുത്ത് റ്റാ റ്റാ പറഞ്ഞ് പോന്നു..,
തിരൂർ മുനിസ്സി പാലിറ്റി കാര്യാലയത്തിന് അടുത്തെത്തിയതും കാറ് നിന്നു..,
എത്ര സ്റ്റാർട്ടാക്കിയിട്ടും സ്റ്റാർട്ടാവാതെ വന്നപ്പോൾ കെട്ട്യോളെ ഫോണിൽ വിളിച്ചു ,
ടീ കുഞ്ഞോളെ ഇന്നലെ രാവിലെ 300 ഉറുപ്പികക്ക് പെട്രോൾ അടിച്ച് കൊണ്ട് വന്നിട്ടതാർന്നല്ലോ വണ്ടി മുൻസിപാലിറ്റിയുടെ മുന്നിൽ നിന്നു..,
വണ്ടി ഇയ്യ് എടുത്തിരുന്നോ.,
ആ സാനുക്ക .,
ഞാൻ ഇങ്ങള് ഉറങ്ങുമ്പോൾ താനൂർ കദീജമ്മായീടെ കുറീന്റെ പൈസ കൊടുക്കാൻ പോയിരുന്നു.,
ന്നിട്ട് പെട്രോൾ അടിച്ചിരുന്നോ ഇയ്യ്.,
ഇല്യക്കാ
അതെന്ത്യേടി ബലാലെ ഇയ്യ് പറയാഞ്ഞേ.,
ഞാൻ ഇങ്ങള് ചായ കുടിക്കുമ്പോൾ പറയാൻ വന്നതാർന്ന്.,
ആ പെട്രോള് കാണിക്കണ കട്ട മിന്നികത്തുന്നുണ്ട് അയില് പെട്രോള് ണ്ടാവോ.,
ഞാൻ താനൂര് പോയിരുന്നു .,
അത് പറയാൻ വന്ന ന്നെ ഇങ്ങള് ഓടിച്ചതല്ലേ..,
ഓഹ് എന്റെ പടച്ചോനെ ഇങ്ങനെ ഒരു ജന്തുവിനെയാണല്ലോ എനിക്ക് കിട്ടിയത്,
ഇച്ചിരി വിവരം ഉണ്ടായിരുന്നങ്കിൽ മന്ദബുദ്ധീനെങ്കിലും വിളിക്കാർന്നു.,
നിന്നെ സോക്ടറാക്കിയ നിന്റെ ബാപ്പ പിരാന്തൻ ഹാജിയാരെ വേണം രണ്ടണ്ണം പൊട്ടിക്കാൻ
മടുത്ത് പണ്ടാരമടങ്ങാൻ എന്നും പറഞ്ഞ് ഫോൺ വെച്ച് കാറും ലോക്കിട്ട് ഓട്ടോ പിടിച്ച് ഓഫീസിൽ പോയി.,
________
അത് മ്മടെ ബീവിക്ക് വല്ലാതെ കൊണ്ടിരുന്നു.,
സങ്കടമായിട്ടുണ്ടാവും എന്ന് അറിയാമായിരുന്നു വന്നിട്ട് കോoമ്പ്രമയ്സ് ചെയ്യാം എന്ന് മനസ്സിൽ വിജാരിച്ച് ഞാൻ ജോലിയിൽ ശ്രദ്ധ ചെലുത്തി.,
ഓഫീസിലെത്തിയാൽ പർസണൽ നമ്പർ സൈലന്റ് മോഡാക്കും ..,
വർക്ക് കൂടുതലുള്ള കാരണം അന്ന്
വൈകുന്നേരം ഇറങ്ങാൻ നേരമാ മൊബൈൽ നോക്കിയത് '
115 മിസ്സ് കോൾസ് മ്മടെ ബീവിയുടെ..,
റബ്ബേ ഓള് എന്തിനാ പതിവില്ലാതെ ഇത്ര തവണ വിളിച്ചിരിക്കണേ എന്ന് ചിന്തിച്ച് ബേജാറോടെ അവളെ തിരിച്ച് വിളിച്ചു.,
ന്ത്യേ കുഞ്ഞോളെ ഇങ്ങനെ വിളിച്ചേന്ന് എന്റെ ചോദ്യം കേട്ടതും അവൾ കരയാൻ തുടങ്ങി..,
കരയല്ലേടി ഇയ്യ് കാര്യം പറ മോളേ എന്ന് ചോദിച്ചപ്പോൾ.,
തേങ്ങി തേങ്ങി അവൾ പറയാൻ തുടങ്ങി .,
രാവിലെ 10 മണി തൊട്ട് ഇങ്ങളെ വിളി'ക്കുന്നുണ്ട് ഒന്ന് ഫോണെടുത്തൂടെ സാനുക്കാ.,
ഞാൻ രാവിലെ പെട്രോളും വാങ്ങി കാറിനടുത്ത് നിൽക്കാൻ തുടങ്ങിയതാ..,
ഡ്യൂട്ടിക്ക് പോലും പോയിട്ടില്യ അറിയോ..,
ന്തിനാ സാനുക്കാ ന്നെ ഇങ്ങനെ കരയിക്കണേ അതിനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ എന്നും പറഞ് പൂരകരച്ചില്..,
അത് കേട്ടതും
റബ്ബേ .,
എന്റെ തലയിൽ ഒരു സ്ഫോടനം നടന്ന പോലെ ശരീരമാകെ കോരിതരിച്ചു പോയി, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടുണ്ടാവില്ല പാവം..,
എന്ന് ' ചിന്തിച്ചു കൊണ്ട് ഞാൻ തുടർന്നു..,
ഫോൺ സൈലന്റാർന്നു..,
രാവിലെ തൊട്ടോ നിനക്ക് പിരാന്തായോടി കുഞ്ഞോളെ .,
എന്ന് ചോദിച്ചപ്പോൾ.,
ന്നെ രാവിലെ അങ്ങനെ പറഞ്ഞിട്ടല്ലേ എന്നായിരുന്നു അവളുടെ മറുപടി..,
അത് കേട്ടതും എന്റെ കണ്ണ് നിറഞ്ഞു.,
കുഞ്ഞോളെ ഇക്ക ദാ വരുന്നു എന്ന് പറഞ്ഞ് ഓട്ടോ പിടിച്ച് വേഗം പോന്നു..,
വരുന്ന വഴിക്ക് സെൻട്രൽ ജംഗ്ഷനിലെ അശോകേട്ടന്റെ കടയിൽ നിന്നും അവളുടെ ഫേവറേറ്റ് ലമൺ വിത്ത് സ്ട്രോബറി ജ്യൂസും വാങ്ങിച്ച് അവൾക്ക് കൊടുത്തു.,
അവളത് കണ്ടതും കണ്ണ് തുടച്ച് കുടിച്ച് വറ്റിച്ചു കാറിൽ കയറി ഇരുന്നു
പെട്രോൾ കാറിൽ ഒഴിച്ച് അവളേം കൂട്ടി വീട്ടിലെത്തി .,
രാത്രി ആഹാരം കഴിച്ച് കിടക്കാൻ നേരം അവളോട് സോറി പറഞ്ഞു ..,
സാരല്യക്കാ ജ്യൂസ് കുടിച്ചപ്പോൾ ന്റെ സങ്കടം മാറി..
എന്ന് അവൾ പറഞ്ഞപ്പോൾ എന്റെ കുറ്റബോധവും എങ്ങോട്ടോ മാഞ്ഞ് പോയി., ഞാൻ ഒന്നു ചിരിച്ചു.
എന്നിട്ട് തുടർന്നു..,
അല്ലടി കുഞ്ഞോളെ അന്റെ ബാപ്പ ഹാജിയാർക്ക് മാത്രമല്ലേ കുടുoബം അടക്കം പിരാന്തുള്ളവരാണോ.,
എന്ന് ചോദിച്ചതും കിട്ടി കിട്ടി നെഞ്ചിൽ തന്നെ ഇടി കിട്ടി.,
ഞാൻ പിന്നെ മിണ്ടാൻ നിന്നില്ല.,
ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു രണ്ടാമത്തേ സംശയവുമായ് അവൾ തുടർന്നു,
സാനുക്കാ ഞാനാ സംശയം ചോയിക്കട്ടേ എന്ന് ചോദിച്ചു.,
മ് , ഇക്കാടെ പൂമ്പാറ്റ ചോദിക്ക്.,
അതേ ഈ തിങ്കളാഴ്ച നൊയമ്പ് , ചൊവ്വാ ദോഷം , ഇത് രണ്ടും എന്താ.,
ങെ..,
അതെന്ത് ഹലാക്കാ റബ്ബേ..,
ഞാനും കേട്ടിട്ടേ ഉള്ളൂ സംഭവം എന്താന്ന് നിക്കും ഒരു പിടിയും ഇല്ലല്ലോ എന്ത് മറുപടി കൊടുക്കും റബ്ബേ..,
ഉത്തരം പറഞ്ഞില്ലേൽ അവളിന്ന് ഉറങ്ങാനും സമ്മതിക്കില്ലല്ലോ എന്ന് ചിന്തിച്ച് എന്തേലും പറയാം എന്ന് കരുതി ഞാൻ തുടർന്നു.,
അതെന്താടീ അനക്ക് അങ്ങനെ ഒരു സംശയം..?
ഇന്നലെ പ്രേംനസീറിന്റെ സിൽമേലെ പാട്ടിൽ..,
താങ്കളാഴ്ച നൊയമ്പ് മൊടക്കും മൂപ്പര് എന്ന് കേട്ടു .,
പിന്നെ ന്റെ ഫ്രണ്ട് ദിവ്യക്ക് ചൊവ്വാ ദോഷമാണത്രേ..,
അതെന്താ ഇക്കാ തിങ്കളും ചൊവ്വേo ഓല് അങ്ങനെ പറയണേ.,
അതേ കുഞോളെ തിങ്കളാഴ്ച നോമ്പ് പിടിക്കണം എന്നാണ് ഇസ്ലാമിൽ പറഞ്ഞത്.,
ഏത് നോമ്പാ സാനുക്ക സുന്നത്ത് നോമ്പാണോ.,
ഹ ഹ ഹ..,
അതന്നെ ,
ആ സുന്നത്ത് നോമ്പ് പിടിച്ചില്ലേൽ ചൊവ്വാഴ്ച ദോഷം വരും അതാണ് സംഭവം.,
അതെങ്ങനെ സാനുക്കാ..,
വീണ്ടും സംശയം.,
അതായത് കുഞ്ഞോളെ ഇയ്യ് തിങ്കളാഴ്ച ' നോമ്പ് നോറ്റില്ലേൽ ചൊവ്വാഴ്ച അന്റെ ബാപ്പ ഹാജിയാര് വാങ്ങി തന്ന IPhone കേടാവും , അത്രേ ഉള്ളൂ കാര്യം..,
അല്ല സാനുക്ക .,
എന്ന് പറഞ്ഞ് വീണ്ടും സംശയം ചോദിക്കാൻ വന്നപ്പോൾ
അവളുടെ വാ പൊത്തി നെഞ്ചിൽ കിടത്തി ഉറക്കി..,
--------
പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് കുളി കഴിഞ് വന്ന് നോക്കുമ്പോൾ എന്റെ മൊബൈൽ ഫോൺ ചൂട് കട്ടൻ ചായ ഉണ്ടാക്കി വെച്ച പാത്രത്തിൽ കിടക്കുന്നു.,
അത് കണ്ടതും പെരുവിരലിൽ നിന്നും ഉച്ചം തല വരേ ദേഷ്യം ഇരച്ച് കയറി കൊലവെറിയും കൊണ്ട് അവൾക്ക് നേരേ ചെന്ന്..,
എന്ത് പണിയാടി കള്ള ഹിമാറെ ഇയ്യ് കാണിച്ചേ എന്ന് ചോദിച്ചതും അവളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു..,.,
സാനുക്കാ ഇങ്ങള് ചൂടാവല്ലീം..,
ഇന്നലെ തിങ്കളാഴ്ചയായിരുന്നു ഇങ്ങള് നോമ്പ് നോറ്റീലല്ലോ..,
ഇന്ന് ചൊവ്വാഴ്ചയാ ദോഷം പിടിച്ചു ഇങ്ങളെ ഫോണും കേടായി അത്രേയുള്ളൂന്നു..,
അത് കേട്ട് ഞാൻ എന്നെ തന്നെ പുച്ഛിച്ചു ചിന്തയിൽ മുഴുകി.,
റബ്ബേ ഇന്നലെ ഓളെ കരയിച്ചതിന് ഇമ്മാതിരി പണിയാണല്ലോ അവള് തന്നത് എത്ര രൂപയുടെ സാധനമാ ആ പോത്ത് കട്ടൻ ചായയിൽ ഇട്ടത് എന്ന് ചിന്തിച്ച് തല ചൊറിഞ്ഞ് നിൽക്കുമ്പോൾ..,
അവൾ അവളുടെ ATM card എനിക്ക് നേരെ നീട്ടി വീണ്ടും തുടർന്നു..,
ഞാൻ വിളിച്ച് എടുക്കാത്ത എന്നെ വൈകുന്നേരം വരെ കരയിച്ച ആ ഫോൺ ഇനി ഇങ്ങക്ക് മാണ്ട ,പുത്യേത് മാങ്ങിക്കോളിം എന്ന് പറഞ്ഞ അവൾടെ മുഖത്തെ കുട്ടിത്തം തുളുമ്പുന്ന ചിരിയിൽ എന്റെ ദേഷ്യം പമ്പ കടന്നിരുന്നു..,
അങ്ങനെ അവൾടെ രണ്ട് സംശയങ്ങൾക്കും 8 ന്റെ പണി കിട്ടിയെങ്കിലും
ATM card കയ്യിൽ കിട്ടിയ അവസരം നല്ലോണം ഉപയോഗിച്ച് മാക്സിമം പൈസയും വലിക്കാലോ എന്ന് ഓർത്ത്
ഓഫീസിലേക്കും പോയി..!!
NB.,
ഭാര്യ എത്ര ഉന്നത വിദ്യ നേടിയവളായാലും എത്ര പ്രായമായാലും അവളിൽ ഒരു കുട്ടിത്തം ഉണ്ടായിരിക്കും..,
അത് കെട്ട്യോൻസ് തിരിച്ചറിഞ്ഞ് ജീവിച്ച് തുടങ്ങിയാൽ ചിരിക്കാൻ പിന്നെ ടോം ആന്റ് ജെറി കാണേണ്ട ആവശ്യം വരില്ലന്ന് സാരം. (കടപ്പാട് എന്റെ തൂലിക)