29/09/2026
വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വലിയ വിഷന്‍!
പ്രാഥമികവിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചവരാണ് നാം. സമാനരീതിയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തും നമുക്ക് മികവ് ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തെ ഒരു ഗ്ലോബല്‍ എജുക്കേഷന്‍ ഹബ്ബാക്കി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതോടെ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഒരുപോലെ ഉറ്റുനോക്കുന്ന ഗ്ലോബല്‍ ഡസ്റ്റിനേഷനായി കേരളം മാറും. അതിനായി വിദ്യാഭ്യാസ-സാങ്കേതിക മേഖലകളില്‍ ലോകത്തുടനീളം സംഭവിക്കുന്ന മാറ്റങ്ങളെയും വികസനങ്ങളെയും ഉടനടി സ്വാംശീകരിക്കാന്‍ നമുക്ക് കഴിയണം. അതിനായുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.
സി.ഒ.എ-കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരുക്കിയ 'വിഷനറി സോണില്‍' വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ വലിയ വിഷന്‍ പങ്കുവെച്ചുകൊണ്ട് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. കേരളത്തിനായുള്ള നമ്മളോരോരുത്തരുടേയും 'വലിയ വിഷന്‍' പങ്കുവെക്കാനായാണ് വിഷണറി സോണ്‍ തയ്യാറാക്കിയത്.