Ham Times ഹാം റേഡിയോ ലോകം

Ham Times ഹാം റേഡിയോ ലോകം A space about Ham Radio alias Amateur Radio.
ഹാം റേഡിയോ എന്ന അമേച്വർ റേഡിയോ ടെക്നോളജി അറിയാനൊരിടം ഇത്

About Ham Radio in  Malayalam.ഹാം റേഡിയോപലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ...
25/05/2025

About Ham Radio in Malayalam.

ഹാം റേഡിയോ

പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്- ഹാം റേഡിയോ എന്നറിയപ്പെടുന്ന അമേച്വർ റേഡിയോ.

സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. കേൾക്കാൻ റേഡിയോ ഉപയോഗിക്കുന്നപോലെ കേൾക്കാനും തിരിച്ച് സംസാരം സംപ്രേഷണം ചെയ്യാനും ആവുന്ന ട്രാൻസീവർ ഉപകരണങ്ങളുപയോഗിച്ചാണ് ഇത് സാദ്ധ്യമാവുന്നത്. ട്രാൻസ്മിറ്റ് എന്നാൽ സംപ്രേഷണം ചെയ്യുക എന്നും, റിസീവ് എന്നാൽ സ്വീകരിച്ച് കേൾക്കുക എന്നും വരുന്ന രണ്ടു സാങ്കേതിക സംവിധാനങ്ങളും കൂട്ടിയോജിപ്പിച്ചുള്ള ഉപകരണങ്ങളാണ് ട്രാൻസീവറുകൾ.
Tansmitter+Receiver=Tranceiver. വോക്കിടോക്കികൾ, വി എച്ച് എഫ് ട്രാൻസീവറുകൾ, എച്ച് എഫ് ട്രാസീവറുകൾ ഇവയാണ് ഹാം റേഡിയോ ഉപകരണങ്ങൾ. ലൈസൻസുള്ളവർക്ക് മാത്രമേ ഇവ വാങ്ങാനോ കൈവശം വെക്കാനോ, ഉപയോഗിക്കാനോ പാടുള്ളു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്.

രാജകീയ വിനോദമെന്നും Royal Hobby ഹാം റേഡിയോ അറിയപ്പെടുന്നു.

ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം അഥവാ അമേച്വർ റേഡിയോ സ്റ്റേഷൻ ഓപ്പറേറ്റർാർ എന്നറിയപ്പെടുന്നു.

ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം.

മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം.

പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.

ആയതിനാൽ ഒരു സമാന്തര കമ്യൂണിക്കേഷൻ, സെക്കൻ്ററി കമ്യൂണിക്കേഷൻ സംവിധാനം എന്നും ഹാം റേഡിയോ അറിയപ്പെടുന്നു.

പുത്തുമല, ചൂരൽമല വയനാട് പ്രകൃതി ദുരന്തങ്ങൾ, ഓഖി, പ്രളയം ഇവയൊക്കെ ഉണ്ടായപ്പോൾ ദുരന്തമുഖങ്ങളിൽ അടിയന്തിര വാർത്താവിവരവിനിമയ സംവിധാനമൊരുക്കി ദുരന്തനിവാരണപ്രവർത്തനങ്ങളിൽ മുൻനിര സന്നദ്ധസേവകരായി ഹാമുകൾ നിലകൊണ്ട വിവരങ്ങൾ പത്ര-മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നാം ധാരാളം കണ്ടതാണ്....

തുടരും...
VU2YFL.

25/05/2025

Please connect my page abaout Ham Radio, and follow for more comimg informations.

ഹാം റേഡിയോ എന്ന അമേച്വർ മേഖലയെ കുറിച്ചറിയുവാൻ ഈ പേജ് ഫോളോ ചെയ്യൂ.

25/05/2025

Welcome my friends to my page about Ham Radio alias Amateur Radio.

Today onwards, some Ham Related Posts and Infos shared in this Page.What is Ham Radio?Ham Radio or Amateur Radio is a mo...
25/05/2025

Today onwards, some Ham Related Posts and Infos shared in this Page.

What is Ham Radio?

Ham Radio or Amateur Radio is a mode of communication thru short wave radio frequencies using wireless communication devices like walkie talkies, tranceivers etc. free of charge or service providers. It needs licence from Ministries of Communication of Central Government. Any person from 12 years age or above can get the licence. Know more in coming writings. Listen this page following....

de VU3YFL
Sivan Pattambi.

Address

Kairali Medae And Ham Radio Station VU3YFL, Near GVHSS Koppam
Pattambi
679307

Website

Alerts

Be the first to know and let us send you an email when Ham Times ഹാം റേഡിയോ ലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share