CYBER SENA Pathanapuram

CYBER SENA Pathanapuram SNDP YOGAM Pathanapuram Union

എസ്. എൻ. ഡി. പി യോഗം ശാഖ നേതൃത്വ സംഗമം പത്തനാപുരം പുനലൂർ യൂണിയനുകൾ സംയുക്തമായി 2025 നവംബർ 2 ഞായറാഴ്ച രാവിലെ 9മണിക്ക് പുന...
22/10/2025

എസ്. എൻ. ഡി. പി യോഗം ശാഖ നേതൃത്വ സംഗമം പത്തനാപുരം പുനലൂർ യൂണിയനുകൾ സംയുക്തമായി 2025 നവംബർ 2 ഞായറാഴ്ച രാവിലെ 9മണിക്ക് പുനലൂർ എരീസ് കൺവെൻഷൻ സെന്റർ

29/07/2025
എസ്.എൻ.ഡി.പി യോഗം മീനം വടക്ക് 2489-നമ്പർ ശാഖാ ഗുരു ക്ഷേത്രത്തിലെ 10-മത് പ്രതിഷ്ഠാ വാർഷികം നടന്നു⭕〰️⭕〰️⭕〰️⭕എസ്.എൻ.ഡി.പി യ...
07/06/2025

എസ്.എൻ.ഡി.പി യോഗം മീനം വടക്ക് 2489-നമ്പർ ശാഖാ ഗുരു ക്ഷേത്രത്തിലെ 10-മത് പ്രതിഷ്ഠാ വാർഷികം നടന്നു

⭕〰️⭕〰️⭕〰️⭕

എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ മാലൂർ മേഖലയിൽ ഉൾപ്പെട്ട മീനം വടക്ക് 2489-നമ്പർ ശാഖാ ഗുരു ക്ഷേത്രത്തിലെ 10-മത് പ്രതിഷ്ഠാ വാർഷികം നടന്നു.

ഗുരുക്ഷേത്രത്തിൽ കലശപൂജ, ഗുരുപൂജ, ഗണപതിഹോമം വിവിധ പൂജകൾ എന്നിവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്നു.

ശാഖാ പ്രസിഡൻ്റ് ശ്രീ.ഹരികുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ യൂത്ത് മൂവ്മൻ്റ് സെക്രട്ടറിയും സൈബർ സേന കേന്ദ്ര സമിതി ജോ.കൺവീനറുമായ ശ്രീ.ബിനു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ഗുരുദേവ പ്രഭാഷണം നടത്തി.

വാർഷിക യോഗത്തിന് യൂണിയൻ വനിതാ സംഘം കൗൺസിലർ ശ്രീമതി.അമ്പിളി ബൈജു ശാഖാ വനിതാ സംഘം പ്രസിഡൻ്റ് ശ്രീമതി.നിജ ഷാനു എന്നിവർ ആശംസകൾ അർപ്പിച്ചു.

ശാഖാ സെക്രട്ടറി ശ്രീമതി.ഇ.എസ്. രമ്യ മോൾ സ്വാഗതവും ശാഖാ വൈസ് പ്രസിഡൻറ് ശ്രീ.വി.ബൈജു കൃതജ്ഞതയും പറഞ്ഞു

കറവൂർ ശാഖയിൽ  മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡും പഠനോപകരണ വിതരണവും നടന്നു➖⭕➖⭕➖⭕➖⭕➖പത്തനാപുരം...
07/06/2025

കറവൂർ ശാഖയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡും പഠനോപകരണ വിതരണവും നടന്നു
➖⭕➖⭕➖⭕➖⭕➖
പത്തനാപുരം: എസ്.എൻ.ഡി.പി യൂണിയനിലെ കറവൂർ മേഖലയിൽ ഉൾപ്പെട്ട 802-നമ്പർ കറവൂർ ശാഖയുടെ വാർഷിക പൊതുയോഗവും SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡും ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണവും ക്ഷേമ പെൻഷൻ വിതരണവും ശാഖ ഹാളിൽ നടന്നു.

ശാഖ പ്രസിഡന്റ് ശ്രീ.എൻ.ലെജു അദ്ധ്യക്ഷനായ യോഗം പത്തനാപുരം SNDP യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ.കെ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യോഗം ഡയറക്ടർ ബോർഡ്‌ അംഗം ശ്രീ.എം.എം രാജേന്ദ്രൻ ക്യാഷ് അവാർഡ് വിതരണം ചെയ്തു.

യൂണിയൻ കൗൺസിലർ ശ്രീ.റിജു.വി.ആമ്പാടി പഠനോപകരണം വിതരണം ചെയ്തു.

യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീമതി.ദീപ ജയൻ, ശാഖ വനിതാ സംഘം സെക്രട്ടറി ശ്രീമതി.എം.മായ എന്നിവർ സംസാരിച്ചു.

ശാഖ സെക്രട്ടറി ശ്രീമതി.വിനീത വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീമതി.ജഗദമ്മ നന്ദിയും പറഞ്ഞു.

*കുണ്ടയം ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അവാർഡ്ദാനവും ചികിത്സ ധനസഹായവും പഠനോപകരണ വിതരണവും നടന്നു*പത്തനാപുരം: എസ്...
07/06/2025

*കുണ്ടയം ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അവാർഡ്ദാനവും ചികിത്സ ധനസഹായവും പഠനോപകരണ വിതരണവും നടന്നു*

പത്തനാപുരം: എസ്.എൻ.ഡി.പി യൂണിയനിലെ 1222-നമ്പർ കുണ്ടയം എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അവാർഡ് ദാനവും ചികിത്സ ധനസഹായവും പഠനോപകരണ വിതരണവും ശാഖ ഹാളിൽ നടന്നു.

യൂണിയൻ പ്രസിഡന്റ് ശ്രീ.ആദംകോട്.കെ ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗം പത്തനാപുരം താലൂക്ക് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീ.ബി.ബിജു ഉദ്ഘാടനവും അവാർഡ്ദാനവും നിർഹിച്ചു.

ശാഖ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ശാഖ സെക്രട്ടറി ശ്രീ.ഡി.സുഗതനും വനിതാസംഘം പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും സെക്രട്ടറി ശ്രീമതി.ഗീത സുഗതനും അവതരിപ്പിച്ചു. തുടർന്ന് ശാഖ, വനിതാ സംഘം, യൂത്ത്മൂവ്മെന്റ് എന്നിവയുടെ തിരഞ്ഞെടുപ്പ് നടന്നു.

ഭാരവാഹികളായി പി.മുരളീധരൻ (പ്രസിഡന്റ്), റെജികുമാർ.ജെ (വൈസ് പ്രസിഡന്റ്), ഡി.സുഗതൻ (സെക്രട്ടറി)
പത്മാ രവീന്ദ്രൻ (യൂണിയൻ പ്രതിനിധി)
കമ്മിറ്റി അംഗങ്ങളായി:-
1. പുഷ്പരാജൻ.ആർ
2. രാജൻ. സി
3. ശശി. പി. വി
4. ബാബു. സി
5. അജയകുമാർ.എം
6. കണ്ണൻ.വി
7. പ്രസാദ്. എൻ
പഞ്ചായത്ത്‌ കമ്മിറ്റി
1. എൽ. രവീന്ദ്രൻ
2. മിനി. ആർ
3. സുജാത സോമരാജൻ
എന്നിവരെ തിരഞ്ഞെടുത്തു.

യൂണിയൻ കൗൺസിലർ ശ്രീ.ബി.കരുണാകരൻ യൂണിയൻ കൗൺസിലറും വനിതാ സംഘം യൂണിയൻ സെക്രട്ടറിയുമായ ശ്രീമതി.എസ്.ശശിപ്രഭ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ ശ്രീ.റിജു.വി.ആമ്പാടി, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന കേന്ദ്രസമിതി ജോ.കൺവീനറുമായ ശ്രീ.ബിനു സുരേന്ദ്രൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീമതി.ദീപ ജയൻ, വനിതാ സംഘം കേന്ദ്ര സമിതി അംഗം ശ്രീമതി.പത്മ രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.

ശാഖ പ്രസിഡന്റ് ശ്രീ.പി.മുരളീധരൻ സ്വാഗതവും വനിതാസംഘം ശാഖ പ്രസിഡന്റ് ശ്രീമതി.ശ്യാമ കണ്ണൻ കൃതജ്ഞതയും പറഞ്ഞു.

07/06/2025

⭕️🥇📚🏆🏆🏆🥇📚⭕️

694-നമ്പർ പുളിവിള ശാഖയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡും പഠനോപകരണ വിതരണവും 2025 ജൂൺ 8ന്

പത്തനാപുരം: എസ്.എൻ.ഡി.പി യൂണിയനിലെ പിടവൂർ മേഖലയിൽ ഉൾപ്പെട്ട 694-നമ്പർ പുളിവിള എസ്.എൻ.ഡി.പി ശാഖയിലെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, SSLC, പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനവും ക്യാഷ് അവാർഡും ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണവും 2025 ജൂൺ 8 ഞായറാഴ്ച പകൽ 2മണിക്ക് ശാഖ മന്ദിരത്തിൽ* വെച്ച് നടക്കും.

ശാഖ പ്രസിഡന്റ് ശ്രീമതി.ജയശ്രീ ആനന്ദ് അധ്യക്ഷ ആകുന്ന യോഗം യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ ശ്രീ.റിജു.വി.ആമ്പാടി ഉദ്ഘാടനം ചെയ്യും.

തുടർന്ന് പത്തനാപുരം സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീ.അരുൺകുമാർ.എസ്.എസ് _ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌_ നയിക്കും.

പത്തനാപുരം SNDP യൂണിയൻ കൗൺസിലർ ശ്രീ.പി.ലെജു വിദ്യാർത്ഥികളെ അനുമോദിക്കും.

യൂണിയൻ വനിതാസംഘം കേന്ദ്ര സമിതി അംഗം ശ്രീമതി.എ.സി.ലാലി ക്യാഷ് അവാർഡ് വിതരണം ചെയ്യും. ശാഖ യൂണിയൻ പ്രതിനിധി ശ്രീ.ഗോപിനാഥൻ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യും.

ശാഖ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീമതി.ജിജി പ്രസാദ്, സെക്രട്ടറി ശ്രീമതി.ഷിബി ലെജു എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും.

ശാഖ സെക്രട്ടറി ശ്രീ.വിനീത് വിൽ‌സൺ സ്വാഗതവും ശാഖ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി.രാജവല്ലി, കൃതജ്ഞതയും പറയും.

കരിയർ ഗൈഡൻസ് ക്ലാസ്സ്‌ ☀️☀️☀️☀️☀️☀️☀️☀️☀️എസ്.എൻ.ഡി.പി യോഗം                      യൂത്ത് മൂവ്മെന്റ് പത്തനാപുരം യൂണിയൻ♦️♦️♦...
10/05/2025

കരിയർ ഗൈഡൻസ് ക്ലാസ്സ്‌
☀️☀️☀️☀️☀️☀️☀️☀️☀️

എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പത്തനാപുരം യൂണിയൻ
♦️♦️♦️♦️♦️♦️♦️♦️

എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് പത്തനാപുരം യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് പുതിയ കോഴ്സുകളെക്കുറിച്ചും ജോലി സാധ്യതയെക്കുറിച്ചുമുള്ള കൃത്യമായ മാർഗനിർദ്ദേശം നൽകുന്നതിനായി പത്താം ക്ലാസ് മുതൽ മുകളിലോട്ട് ഉള്ള വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ക്ലാസ്സ്‌ നാളെ (2025 മെയ്‌ 10 ശനിയാഴ്ച) രാവിലെ 9 മണിക്ക് SNDP യോഗം പത്തനാപുരം യൂണിയൻ ഓഫീസ് ഹാളിൽ നടക്കും.

ശ്രീ.ബി.ജ്യോതിഷ് കുമാർ
(കരിയർ ഗൈഡൻസ് വിദഗ്ധൻ )
ക്ലാസ്സ്‌ നയിക്കും.

ഈ കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷകർത്താവിനും പങ്കെടുക്കാം. രക്ഷകർത്താക്കളും കുട്ടികളും നിങ്ങളുടെ സംശയങ്ങൾ ചോദിക്കേണ്ടതാണ്

ഈ പരിപാടിയുടെ വിജയത്തിന് എല്ലാ ശാഖ ഭാരവാഹികളും യൂണിയൻ യൂത്ത്മൂവ് മെന്റ് കമ്മിറ്റിയോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

കമുകുംചേരി ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടന്നു.〰️⭕〰️⭕〰️⭕〰️എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പിറന്തൂർ മേഖലയിൽ ഉൾപ്പ...
04/05/2025

കമുകുംചേരി ശാഖയിൽ
ഗുരുദേവ പ്രതിഷ്ഠാ
വാർഷികം നടന്നു.
〰️⭕〰️⭕〰️⭕〰️

എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പിറന്തൂർ മേഖലയിൽ ഉൾപ്പെട്ട കമുകുംചേരി 459 നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിലെ 8- മത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടന്നു.

ഗുരുക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മംഗളാരതി, വിവിധ പൂജകൾ എന്നിവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്നു.

വാർഷിക യോഗം ശാഖാ പ്രസിഡൻ്റ് ശ്രീ. എസ്. ചന്ദ്രസേനൻ്റ അധ്യക്ഷതയിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് ശ്രീ. കെ. കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

യൂണിയൻ കൗൺസിലർ ശ്രീ. വി. ജെ ഹരിലാൽ യൂണിയൻ കൗൺസിലറും യൂണിയൻ വനിതാ സംഘം സെക്രട്ടറിയുമായ ശ്രീമതി. എസ്. ശശിപ്രഭ യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് പ്രസിഡൻ്റുമായ ശ്രീ. റിജു വി. ആമ്പാടി യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡൻ്റ് ശ്രീമതി. ദീപാ ജയൻ യൂണിയൻ കുമാരി സംഘം ചെയർപേഴ്സൺ കുമാരി. ലിഷ ഷാജു ശാഖ വനിതാ സംഘം പ്രസിഡൻ്റ് ശ്രീമതി. രമ ശശിധരൻ സെക്രട്ടറി ശ്രീമതി. സുധ ആനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീ. ബിനു സുരേന്ദ്രൻ ഗുരുദേവ പ്രഭാഷണം നടത്തി.

ശാഖാ വൈസ് പ്രസിഡൻ്റ് ശ്രീ. പ്രിജി ലാൽ എസ്. പി കൃതജ്ഞത രേഖപ്പെടുത്തി.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ മുസ്ലിം വിരുദ്ധനാക്കാനുള്ള നീക്കം അപലപനീയം⭕⭕⭕⭕⭕⭕⭕പത്തനാപുരം യൂണിയൻ〰️〰️〰️〰️〰️〰️〰️〰️〰️...
03/05/2025

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ മുസ്ലിം വിരുദ്ധനാക്കാനുള്ള നീക്കം അപലപനീയം
⭕⭕⭕⭕⭕⭕⭕

പത്തനാപുരം യൂണിയൻ
〰️〰️〰️〰️〰️〰️〰️〰️〰️

സാമൂഹ്യ നീതി നിഷേധത്തിനെതിരെ സംസാരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള മുസ്ലിംലീഗിലെ ചില നേതാക്കളുടെ ശ്രമം അപലപനീയമാണെന്ന് പത്തനാപുരം എസ്.എൻ.ഡി.പി യൂണിയനിൽ നടന്ന ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ അഭിപ്രായപ്പെട്ടു. ശാഖ ഭാരവാഹികളുടെ യോഗത്തിൽ ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

എസ്.എൻ.ഡി.പി യോഗവും ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശനും എക്കാലത്തും മതസൗഹാർദ്ദത്തിന് വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത് . ഏതെങ്കിലും മതത്തിനും സമുദായത്തിനും എതിരായി ഒരു നിലപാടും അദ്ദേഹം സ്വീകരിച്ചിട്ടില്ല. സാമൂഹ്യ നീതി നിഷേധത്തിനെതിരെ സംസാരിച്ച ഘട്ടത്തിൽ ചില താരതമ്യങ്ങൾ നടത്തുക മാത്രമാണ് യോഗം ജനറൽ സെക്രട്ടറി ചെയ്തിട്ടുള്ളത്. അക്കാര്യം അദ്ദേഹം വിശദീകരിച്ച ശേഷവും വീണ്ടും വ്യക്തിപരമായി യോഗം ജനറൽസെക്രട്ടറിയെ അധിക്ഷേപിക്കുന്നത് ദുഷ്ടലാക്കോട്കൂടിയാണെന്നും ഭാരവാഹിയോഗത്തിൽ അഭിപ്രായപ്പെട്ടു.

യൂണിയൻ പ്രസിഡന്റ് ശ്രീ.ആദകോട് കെ.ഷാജി യോഗത്തിൽ അദ്ധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ.കെ.കെ.ശശീന്ദ്രൻ, സെക്രട്ടറി ശ്രീ.ബി.ബിജു, യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ.എം.എം.രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ശ്രീ.റിജു വി.ആമ്പാടി, ശ്രീ.വി.ജെ.ഹരിലാൽ, ശ്രീമതി.എസ്.ശശിപ്രഭ, ശ്രീ.പി.ലെജു, ശ്രീ.ജി.ആനന്ദൻ യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീമതി.ദീപ ജയൻ, ട്രഷറർ ശ്രീമതി.മിനി പ്രസാദ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശ്രീ.ബിനു സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീ.എം.മഞ്ചേഷ്, കുമാരിസംഘം യൂണിയൻ അഡ്ഹോക് കമ്മിറ്റി ചെയർപേഴ്സൺ കുമാരി.ലിഷ ഷാജു കൺവീനർ കുമാരി.ദേവപ്രിയ, വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗങ്ങളായ ശ്രീമതി.പത്മാ രവീന്ദ്രൻ, ശ്രീമതി.അമ്പിളി ബൈജു, ശ്രീമതി.ലത സോമരാജൻ, വിവിധ ശാഖ പ്രസിഡന്റ്മാർ, വൈസ് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ എന്നിവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

Address

Near : MOUNT TABOR TRAINING COLLEGE
Pathanapuram
689695

Alerts

Be the first to know and let us send you an email when CYBER SENA Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share