01/03/2021
GSM Based Irrigation System Starter
ദൂരസ്ഥാലങ്ങളിൽ ഉള്ളവർക്ക് അവരുടെ കൃഷിയിടം നനയ്ക്കാൻ ഉപകരിക്കുന്നതാണ് ഈ system. GSM കാൾ അല്ലെങ്കിൽ SMS ന്റെ സഹായത്തോടെ ആണ് ഇത് പ്രവർത്തിക്കുന്നത് .ഈ device നിലവിൽ ഉള്ള Motor Starter System തന്നെ , അല്ലെങ്കിൽ അതിനോട് ചേർന്ന് തന്നെ ഫിറ്റ് ചെയ്യാവുന്ന രീതിയിൽ ആണ് രൂപകൽപന ചെയ്തിരിക്കുന്നത് . 3 യൂസർ മൊബൈൽ phone number ആണ് ഇതിൽ സ്റ്റോർ ചെയ്യാൻ ആകുന്നതു. അതുവഴി അവർക്കു ആണ് മോട്ടോർ നെ നിയത്രിക്കുവാൻ സാധിക്കുക . AC input Voltage sense ചെയ്തിട്ടാണ് Motor നെ സ്റ്റാർട്ട് ചെയ്യുന്നത് .അതുകൊണ്ടു Low & High Volt ഉള്ള സമയങ്ങളിൽ ഇത് മോട്ടോർ സ്റ്റാർട്ട് ആകാൻ അനുവദിക്കില്ല. അങ്ങനെ ഉള്ള അവസരങ്ങളിൽ യൂസർക്ക് ലൈൻ സ്റ്റാറ്റസ് മെസ്സേജ് വരും, ON ആക്കാൻ ശ്രെമിച്ചാൽ. അല്ലാത്തപ്പോഴും യൂസർക്ക് ലൈൻ സ്റ്റാറ്റസ് അറിയണം എന്നുണ്ടെങ്കിൽ ഒരു Status മെസ്സേജ് അയച്ചാൽ മതി device യിലേക്ക് . Motor work ചെയ്യുന്ന അവരസങ്ങളിൽ over current condition വന്നാലും , ഇത് സംഭവിക്കും. അത് കൂടാതെ Dry run sensor & Motor Temperature Sensor connect ചെയ്യുവാൻ ഉള്ള ഒപ്റേൻസ് കൂടി ഇട്ടിട്ടുണ്ട് . ഇപ്പോൾ single phase നെ മാത്രമേ ഇത് സെൻസ് ചെയ്യുന്നുള്ളു. വിവിധ തരത്തിൽ ഉള്ള Motor Starter ആയി connect ചെയ്യുവാൻ വേണ്ടി 4 mode ആണ് കൊടുത്തിരിക്കുന്നത് .
1.Direct Mode, ഇത് motor നെ direct ആയി തന്നെ connect / disconnect ചെയ്യുന്ന രീതിയാണ് . നിലവിൽ starter ഉണ്ടെകിൽ അതിന്റെ ടെര്മിനഴ്‌സന് പാരലൽ ആയി തന്നെ കണക്ട് ചെയ്‌താൽ മതി.
2. Starting കപ്പാസിറ്റർ ഉള്ള മോഡൽ നെ
3. 2 or 3 pole contactor ഉള്ള സ്റ്റാർട്ടർ മോഡൽസ് വേണ്ടിയുള്ളതു .
4. 4 pole contactor ഉള്ള സ്റ്റാർട്ടർ മോഡൽസ് വേണ്ടിയുള്ളതു .
ഈ 4 മോഡുകളിൽ നിന്ന് സെലക്ട് ചെയ്യുവാൻ വേണ്ടി സെലെക്ഷൻ സ്വിച്ച് കൊടുത്തിട്ടുണ്ട് .
മോട്ടോർ ON ചെയ്യുവാൻ വേണ്ടി ഡിവൈസിലേക്കു ON എന്ന sms അയക്കുക. മെസ്സേജ് കമ്മന്റുകൾ case സെൻസിസ്‌റ്റീവ് അല്ല , അതുകൊണ്ടു ON , on , On ഇവയിൽ ഏതു ചെന്നാലും Motor നെ voltage ന്റെ അവസ്ഥ സെൻസ് ചെയ്തു ON ചെയ്യും .അത് പോലെ തന്നെ OFF, off, ഓഫ് . ഇവയിൽ ഏതെങ്കിലും ഒന്നുപയോഗിച്ചു മോട്ടോർ നെ ഓഫ് ആക്കും . അതോടൊപ്പം തന്നെ ടൈമർ ഫോർമാറ്റിൽ മെസ്സേജ് അയക്കാം ഉദാഹരണത്തിന് , ON 05 , എന്ന രീതിയിൽ മെസ്സേജ് അയച്ചാൽ മോട്ടോർ ഓൺ ആയി 5 മിനിട്ടു കഴിഞ്ഞു ഓഫ് ആകും . on 8 കൊടുത്താൽ 8 മിനിട്ടു നേരത്തേക്ക് , On 125 കൊടുത്താൽ , 125 മിനിട്ട് , അങ്ങനെ പോകുന്നു. ഇനി മെസ്സേജ് അയക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥ ആണെകിൽ, ഡിവൈസിലേക്കു കാൾ ചെയ്‌താൽ മതി . 3 റിങ് അടിച്ചു കഴിയുമ്പോൾ മോട്ടോർ സ്റ്റാർട്ട് ആകുകയും കാൾ കട്ട് ആകുകയും ചെയ്യും. അതുപോലെ തന്നെ ഓഫ് ചെയ്യാൻ വിളിച്ചാൽ 2-മത്തെ റിങ് അടിച്ചു കഴിയുമ്പോൾ മോട്ടോർ ഓഫ് ആക്കി കാൾ കട്ട് ചെയ്യും.
നിലവിൽ 2 systems, 2 സൈറ്റകളിൽ ഒരു മാസത്തോളം ആയി ടെസ്റ്റ് റണ്ണിങ് ഇൽ ആണ് .(1HP , 1.5HP മോട്ടോറുകളും ആയി) . Runningil കിട്ടിയ ചെറിയ ചെറിയ പോരായ്മകൾ പരിഹരിച്ചു ഇപ്പോൾ വിജയകരമായി പോകുന്നു. Planning to make limited quantity.
Device Price: 5,900 (Inc. Tax)