25/04/2026
ST വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ്
ആർക്കെല്ലാം അപേക്ഷിക്കാം?
-9-ാം, 10-ാം ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്.
-കുടുംബ വാർഷിക വരുമാനം ₹2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം.
-മുമ്പത്തെ ക്ലാസിൽ കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കണം.
-സർക്കാർ അല്ലെങ്കിൽ അംഗീകൃത സ്കൂളുകളിൽ സ്ഥിരമായി പഠിക്കുന്ന വിദ്യാർത്ഥികൾ ആയിരിക്കണം
ആവശ്യമായ രേഖകൾ:
-കമ്മ്യൂണിറ്റി (ST) സർട്ടിഫിക്കറ്റ്
-വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും ആധാർ കാർഡ്
-സ്റ്റുഡന്റ് ഐഡി കാർഡ് / പ്രവേശന രേഖ
-മുമ്പത്തെ വർഷത്തെ മാർക്ക് ലിസ്റ്റ്
-ബാങ്ക് പാസ്‌ബുക്ക് (വിദ്യാർത്ഥിയുടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് നമ്പർ ആയിരിക്കണം)
-വരുമാന സർട്ടിഫിക്കറ്റ്
എവിടെ അപേക്ഷിക്കാം:
e-Grantz 3.0 ൽ രജിസ്റ്റർ ചെയ്യുക
അപേക്ഷ സമർപ്പണ അവസാന തീയതി:
സ്കൂൾ വീണ്ടും തുറന്നതിന് ശേഷം അറിയിക്കുന്നതാണ്.
അറിയിപ്പുകൾക്കായി
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP),
ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പോർട്ടലുകൾ എന്നിവ സന്ദർശിക്കുക.