17/12/2022
ഇന്റര്‍നെറ്റ്, ഇന്‍ട്രാനെറ്റ്, എക്‌സ്ട്രാനെറ്റ് എന്നിവയ്ക്ക് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നവരാണ് സൈബര്‍ സുരക്ഷാ പ്രൊഫഷണലുകള്‍. ഒരു സൈബര്‍ ആക്രമണം നടന്നു കഴിഞ്ഞാല്‍ അതിന്റെ ഉറവിടത്തെക്കുറിച്ചും അതുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിയും അന്വേഷിക്കുന്നവരാണ് സൈബര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍. 2025-ഓടെ ഇന്ത്യയില്‍ ഒരു ദശലക്ഷം സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെയും ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെയും ആവശ്യമുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, സെക്യൂരിറ്റി എഞ്ചിനീയര്‍, സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റര്‍, വള്‍നറബിലിറ്റി ആക്‌സസര്‍, ക്രിപ്‌റ്റോഗ്രാഫര്‍, സെക്യൂരിറ്റി ആര്‍ക്കിടെക്റ്റ്, കമ്പ്യൂട്ടര്‍ ഫോറന്‍സിക് സയന്റിസ്റ്റ്, എത്തിക്കല്‍ ഹാക്കര്‍, സോഴ്‌സ് കോഡ് ഓഡിറ്റര്‍ എന്നീ മേഖലകളിൽ നിരവധി അവസരങ്ങളാണ് ഇത്തരം കോഴ്സുകൾ പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് മികച്ച തൊഴിലവസരങ്ങളാണുള്ളത്. ഐടി മേഖലയിലെ മറ്റു തൊഴിലുകളെ അപേക്ഷിച്ച് മികച്ച വേതനമാണ് പൊതുവെ സൈബര്‍ വിദഗ്ദ്ധർക്ക് ലഭിക്കുക.
സൈബർ സെക്യൂരിറ്റി മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കുള്ള ഒരു എൻട്രി ലെവൽ കോഴ്സാണ് സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ അസോസിയേറ്റ് ഈ കോഴ്സിന് ഈസി കൗൺസിലിന്റെ നേരിട്ടുള്ള സർട്ടിഫിക്കേഷൻ അവൈലബിൾ ആണ്. ഓൺലൈനായി പഠിക്കാനും, കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ Ph:9745318879