09/05/2016
സൗദിയിൽ ഉളള എല്ലാ പ്രവാസി സുഹ്രതുക്കൾക്കുംവേണ്ടി!!
ഇനി ”അബ്ഷിർ” അക്കൗണ്ടില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല ; എന്താണ് ”അബ്ഷിർ” ???
ജിദ്ദ :)സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ പൌരന്മാർക്കും വിദേശികൾക്കും ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ”അബ്ഷിർ ” . ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റായ ( www.moi.gov.sa ) വഴിയാണു അബ്ഷിർ സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. കടലാസ് രഹിത സംവിധാനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സൌദിയിൽ ജീവിക്കുന്ന ഓരോ സ്വദേശിയെയും വിദേശിയെയും ബാധിക്കുന്ന അധിക കാര്യങ്ങളും ഇപ്പോൾ അബ്ഷിർ വഴി ബന്ധപ്പെടുത്തിയിരിക്കുകയാണ് . ഓരോ ദിവസം കഴിയുംതോറും പുതിയ സേവനങ്ങൾ അബ്ഷിറിൽ ചേർത്ത് കൊണ്ടിരിക്കുന്നതിനാൽ ‘അബ്ഷിർ’ ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുകയാണു .
ഒരു അബ്ഷിർ അക്കൗണ്ട് തുടങ്ങുന്നത് വലിയ കീറാമുട്ടിയായി കരുതി അതിനു മിനക്കെടാതെ ഇരിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ വളരെ ഈസിയായി പുർത്തീകരിക്കാൻ കഴിയുന്ന നടപടിക്രമങ്ങളെ അബ്ഷിർ തുടങ്ങാൻ ആവശ്യമുള്ളു. ആദ്യമായി സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ (www.moi.gov.sa ) എന്ന വെബ്സൈറ്റ് തുറന്ന് ഇംഗ്ലീഷ് സെലക്റ്റ് ചെയ്യുക. മുകളിൽ വലതു ഭാഗത്തായി Login to MOI E-services എന്നെഴുതിയിടത്ത് കാണുന്ന New User? ക്ലിക്ക് ചെയ്യുക .ശേഷം കാണുന്ന കോളങ്ങളിൽ യഥാ ക്രമം ഇഖാമ നമ്പരും ഇമെയിൽ അഡ്രസും മൊബൈൽ നമ്പരും കൊടുക്കുക്ക,മൊബൈൽ നമ്പര് സ്ഥിരം നംബരാണെന്ന് ഉറപ്പ് വരുത്തണം. ഭാഷ ‘ഇംഗ്ലീഷ്’ സെലക്റ്റ് ചെയ്യുക. ശേഷം കൺഫേം ചെയ്ത് OK ക്ലിക്ക് ചെയ്‌താൽ മൊബൈലിലേക്ക് ഒരു മെസേജ് വരും.മെസേജിൽ വന്ന ആക്ടിവേഷൻ കോഡും ഇഖാമ നമ്പരും എന്റർ ചെയ്ത് അക്കൗണ്ട് വേരിഫൈ ചെയ്യുക. ശേഷം ഒരു യൂസർ നയിമും പാസ് വേർഡും ഉണ്ടാക്കണം .
ഇനി അടുത്ത സ്റ്റെപ്പ് അക്കൗണ്ട് നാം ഉണ്ടാക്കിയ ‘അബ്ഷിർ’ അക്കൗണ്ട് ആക്ടിവേഷൻ ആണ് .നാം ഓൺലൈനിൽ കൊടുത്ത വിവരങ്ങൾ ജവാസാത്ത് സിസ്റ്റത്തിൽ ആക്റ്റിവേറ്റ് ചെ യ്യുന്നതിനു വിവിധ മാർഗങ്ങളുണ്ട് . ഏറ്റവും എളുപ്പമുള്ള മാർഗ്ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോപ്പിംഗ് മാളുകളിലും ജവാസാത്ത് ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ള എ .റ്റി .എം മോഡലിലുള്ള ജവാസാത്തിന്റെ കിയോസ്ക് മെഷീനുകളെ സമീപിക്കലാണു.
abshir machine
കിയോസ്ക് മെഷീനിനെ സമീപിച്ച് ആദ്യം നമ്മുടെ ഭാഷ ഇംഗ്ലീഷ് സെലക്റ്റ് ചെയ്ത് ഇഖാമ നമ്പർ എന്റർ ചെയ്യുക. അപ്പോൾ വലതു കയ്യിന്റെ ചുണ്ടു വിരലടയാളം മെഷീനിൽ പതിക്കാൻ ആവശ്യപെടും; ശേഷം ഇടതു കയ്യിന്റെ ചൂണ്ടു വിരലും പതിക്കാൻ ആവശ്യപ്പെടും. വിരലടയാളം നൽകിയാൽ ഒരു കോഡ് മൊബൈലിലേക്ക് മെസേജ് ആയി വരും. അത് അബ്ഷിർ മെഷീനിൽ എന്റർ ചെയ്യുക. അതോടെ നിങ്ങളുടെ അബ്ഷിർ അക്കൌണ്ട് ആക്ടിവേഷൻ പൂർണ്ണമായി. ഇനി മുതൽ നിങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകും. നിങ്ങളുടെ അബ്ഷിർ അക്കൗണ്ടിന്റെ പാസ് വേർഡ് മറന്നു പോയാൽ reset password ക്ലിക്ക് ചെയ്ത് തത്സമയം പുതിയ പാസ് വേർഡ് ഉണ്ടാക്കാം .യൂസർ നെയിമിനു പകരം ഇഖാമ നമ്പർ നല്കിയാലും മതിയാകും .
‘അബ്ഷിർ’ അകൗണ്ട് ആക്റ്റിവേറ്റ് ചെയ്യാനുള്ള മറ്റൊരു മാർഗം പ്രമുഖ ബാങ്കുകളായ റിയാദ് ബാങ്ക്, അൽ റാജ്ഹി ബാങ്ക്, അൽ ബിലാദ് ബാങ്ക്, അൽ അഹ് ലി ബാങ്ക് , അൽ ജസീറ ബാങ്ക് എന്നിവയുടെ ഓൺലൈൻ പോർട്ടലുകൾ വഴിയോ എ.റ്റി.എമുകൾ വഴിയോ ആക്റ്റിവേറ്റ് ചെയ്യലാണു. ഇവയിൽ റിയാദ് ബാങ്ക് ഒഴികെയുള്ള ബാങ്കുകളുടെ എ.റ്റി.എമ്മുകൾ വഴി അബ്ഷിർ അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കും. കൂടാതെ വിവിധ ജവാസാത്ത് കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും അബ്ഷിർ അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാൻ സഹായിക്കും.
അബ്ഷിർ കൊണ്ടുള്ള നേട്ടങ്ങൾ
ഒരു വ്യക്തിക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസുകളെ നേരിട്ട് സമീപിക്കാതെ തന്റെ കംബ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണു അബ്ഷിറിലൂടെ സാധിക്കുന്നത്. ഇത് സമയ ലാഭം നൽകുന്നതിനോടൊപ്പം പേപ്പർ വർക്കുകൾ ഒഴിവാക്കുന്നതിനും കൂടെ സഹായകരമാണ് .
അബ്ഷിർ വഴി ലഭിക്കുന്ന ഏതാനും സേവനങ്ങൾ പരിചയപ്പെടാം:
1. വിസിറ്റിംഗ് വിസകൾ പുതുക്കാം.
2. തിരഞ്ഞെടുത്ത പ്രൊഫഷനുകൾക്ക് ഇസ്തിഖ്ദാം ഓഫീസിൽ പോകാതെ ഫാമിലി വിസ ലഭിക്കും.
3. നമ്മുടെ ഇഖാമ-ലൈസൻസ് നംബരുകളിൽ ജവാസാത്തിലും ട്രാഫിക്ക് വിഭാഗത്തിലും ഇസ്തിഖ്ദാമിലും എത്ര പണമുണ്ടെന്നും അറിയാൻ സാധിക്കും.
4. ഇഖാമയുടെ വാലിഡിറ്റി കൃത്യമായി അറിയാം ( ഇപ്പോൾ 5 വർഷത്തെ കാർഡാണു ലഭിക്കുന്നത് എന്നതിനാൽ ഓൺലൈൻ വഴി ചെക്ക് ചെയ്യൽ നിർബന്ധമായിരിക്കുകയാണു.)
6. ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും എക്സ്പിയറി ഡേറ്റ് അറിയാനും സാധിക്കും.
7. നമ്മുടെ പേരിലുള്ള വാഹനത്തിന്റെ വിവരങ്ങളറിയാനും ഇസ്തിമാറ പുതുക്കാനും സാധിക്കും
8. ട്രാഫിക് പിഴ എത്രയുണ്ടെന്നറിയാൻ സാധിക്കും.
9. വ്യക്തിഗത ഇന്ഷുറന്സ് വിവരങ്ങൾ അറിയാൻ സാധിക്കും .
10. നിയമ പ്രകാരം ഹജ്ജിനു പോകാൻ സാധിക്കുമോ എന്നറിയാം
11. പഴയ പാസ്പോർട്ട് ഡീറ്റേയ്ൽസ് പുതിയ പാസ്പോർട്ടിലേക്കാക്കിയിട്ടുണ്ടോ എന്നറിയാം.
12. ഏതൊക്കെ വിമാനത്താവളങ്ങളിലൂടെ ഏതൊക്കെ തീയതികളിൽ ഏതു വിമാനത്തിലാണു രാജ്യത്തിനകത്തേക്കും പുറത്തേക്കും നാം യാത്ര ചെയ്തത് എന്നറിയാൻ സാധിക്കും.
13. ആശ്രിത വിസയിലുള്ളവരുടെ റി എന്റ്രി വിസ, എക്സിറ്റ് വിസ എന്നിവ ഇഷ്യു ചെയ്യാനും ക്യാൻസൽ ചെയ്യാനും സാധിക്കും.
ഇങ്ങനെ തുടങ്ങി നിരവധി സൗകര്യങ്ങൾ അബ്ഷിർ വഴി സാധ്യമാണു. ഏറ്റവും പുതിയതായി അബ്ഷിർ നൽകുന്ന വലിയൊരു സേവനമാണു മൊബൈൽ നംബരുകൾ ഉടമസ്ഥത ഉറപ്പു വരുത്തുന്നതിനുള്ള ‘വസ്സിഖ്’ എന്ന സേവനം. ഇതു ആക്റ്റിവേറ്റ് ആകുന്നതോടെ സിമ്മുകൾ കട്ടാകാതിരിക്കാൻ മൊബൈൽ കംബനികളുടെ സർവീസ് കേന്ദ്രങ്ങളിൽ പോയി ഫിംഗർ പ്രിന്റ് കൊടുക്കേണ്ട ആവശ്യകത ഇല്ലാതാകും.
wasiq__1462365017_5.246.106.75
ഭാവിയിൽ ഇനിയും പല സേവനങ്ങളും അബ്ഷിറിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. അബ്ഷിർ അക്കൗണ്ട് വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് കൈമാറരുതെന്നും ഒരു ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രത അബ്ഷിർ അക്കൌണ്ടിന്റെ സ്വകാര്യതയിലും കാണിക്കണമെന്നും ജവാസാത്ത് മേധാവികൾ മുന്നറിയിപ്പ് നൽകുന്നു .സൌദിയിലുള്ള

ഭാവിയിൽ ഇനിയും പല സേവനങ്ങളും അബ്ഷിറിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. അബ്ഷിർ അക്കൗണ്ട് വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് കൈമാറരുതെന്നും ഒരു ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രത അബ്ഷിർ അക്കൌണ്ടിന്റെ സ്വകാര്യതയിലും കാണിക്കണമെന്നും ജവാസാത്ത് മേധാവികൾ മുന്നറിയിപ്പ് നൽകുന്നു .
تسلم صاحب السمو الملكي الأمير محمد بن نايف بن عبدالعزيز ولي العهد نائب رئيس مجلس الوزراء وزير الداخلية -حفظه الله-، دعوة لزيارة جمهورية ألمانيا الاتحادية من المستشارة. المزيد