09/09/2017
വേങ്ങരയുടെ മനസ്സ് പറയുന്നത്.
പി.കെക്ക് പകരം പിഎം വരട്ടെ......
ഉപതിരഞ്ഞെടുപ്പ് വിജ്ഞാനപനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും പടര്‍ന്നു പ്രചരിക്കുന്നു, നമുക്ക് ആരെ വേണം, വേങ്ങര ആരെ വരിക്കണം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ട വ്യക്തി ആരായിരിക്കണം,
സ്ഥാനാര്‍ത്ഥിയെ പാണക്കാട് തങ്ങള്‍ തീരുമാനിക്കും, അത് തന്നെയാണ് ശരി, അത് തന്നെയാണ് രീതിയും, ആകാശത്ത് നിന്നും ചരടില്‍ കെട്ടി തൂക്കിയ സ്ഥാനാര്‍ത്ഥികളെ ഒരു സുപ്രഭാതത്തില്‍ പ്രഖ്യാപിക്കലല്ല, തങ്ങള്‍, താഴേ തട്ടിലുള്ള പ്രവര്‍ത്തകരുടെ മനസ്സും വിശ്വാസവും പ്രതീക്ഷയും ചോദിച്ചും അന്വേഷിച്ചുമാണ് പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറ്.
അതെ നമുക്ക് മനസ്സ് തുറക്കാം, നമ്മുടെ വികാരങ്ങള്‍, സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള നമ്മുടെ ആലോചകള്‍. നേതൃത്വം അറിയട്ടെ, നാം ചെയ്യേണ്ടത് നാം ചെയ്താല്‍ നമ്മുടെ നേതൃത്വം അവര്‍ ചെയ്യേണ്ടത് അവരും ചെയ്യും.
കുഞ്ഞാലിക്കുട്ടി സാഹിബ് ജയിച്ച് വന്നിടത്തേക്കാണ് പുതിയ സ്ഥാനാര്‍ത്ഥി വരുന്നത്. കുഞ്ഞാപ്പക്ക് പകരം നില്‍ക്കാനാവില്ലെങ്കിലും പകുതിയെങ്കിലും വേണ്ടെ, നമ്മുടെ മണ്ഡലത്തെ പൊന്നു പോലെ നോക്കാന്‍ നമ്മുടെ നാടിന്റെ മനസ്സിനൊപ്പം സഞ്ചരിക്കുാവന്‍ പ്രവര്‍ത്തിയും പ്രയതനത്തിലും ഒരു പ്രസരിപ്പുള്ള ഒരു യുവാവ് തന്നെ നമ്മുടെ സ്ഥാനാര്‍ത്ഥിയായി വരട്ടെ...
ഭരണം ഇടതുപക്ഷത്താണ്, വികസനം ചോദിച്ചല്ല, പിടിച്ച് വാങ്ങേണ്ടിവരും, അതിന് പ്രാപ്തനാവണം, സമര്‍ത്ഥനാവണം നമ്മുടെ സാരഥി, അതിന് കര്‍മബലമുള്ള ഒരു യുവസാരഥി തന്നെയാവണം നമുക്ക്.
വേങ്ങര, സാംസ്‌കാരിക സാമൂഹിക രംഗത്ത് വളരെ ഉണര്‍വ്വോടെ നില്‍ക്കുന്ന മണ്ണാണ്. ജനാധിപത്യ-മതേതര വഴിയില്‍ എന്നും മത സൗഹാര്‍ദ്ദത്തിന്റെയും പരസപര സ്‌നേഹത്തിന്റെയും പുണ്യ പൈതൃകം അരക്കിട്ടുറപ്പിച്ച മണ്ണ്.
മുസ്്‌ലിം ലീഗ് രാഷ്ട്രീയത്തിലെ താരതിളക്കമായിരുന്ന ചാക്കീരിയുടെയും ദലിത് രാഷ്ട്രീയത്തിലെ അഗ്രേസനായിരുന്ന കെപി രാമന്‍ മാസ്റ്ററുടെയും മണ്ഡലമാണിത്.
വ്യത്യസ്ഥ മത-ജാതി സംഘടകള്‍ സ്വസ്ഥമായി പ്രവര്‍ത്തിക്കുന്ന മണ്ണ്. ആരെയും നോവിക്കാതെ, ആരുടെ ആശയങ്ങളെയും കളങ്കപ്പെടുത്താതെ എല്ലാവരെയും മനസ്സറിഞ്ഞ് സ്‌നേഹിക്കുന്ന നമ്മുടെ വേങ്ങരക്ക് ആരെ വേണം.
അതെ വേങ്ങരക്ക് വേണം, എല്ലാവരുടെയും വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന, ആരെയും പ്രകോപിപ്പിക്കാത്ത, ഒരു യുവ സ്ഥാനാര്‍ത്ഥിയെ.....
നമുക്ക് വേണ്ടത് ഒരു യുവവിനെയാണ്. പക്വതയും പാകതയും തികഞ്ഞ പ്രായത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും യുവത്വം സൂക്ഷിക്കുന്നവരെ, ഉന്നതങ്ങളില്‍ നിന്നും കെട്ടിയിറക്കുന്ന പാകതയിലേക്ക് ഇനിയും ക്യൂ നില്‍ക്കുന്ന ആമ്യൂല്‍ബേബിമാരെ നമുക്ക് ആവശ്യമുണ്ടോ...
വേണ്ട... വേങ്ങരയുടെ മനസ്സ് പറയുന്നു, നമുക്ക് വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളാനാവുന്നവരാവണം, മതേതരത്വം ചമയുവാന്‍ മതേതറകളാവാന്‍ വെമ്പുന്ന ഫിറോസ് മോഡല്‍ പിള്ളേരെ നമുക്ക് വരിക്കാനാവില്ല.
പാരമ്പര്യത്തെയും പൈതൃകത്തെയും പരിഹസിക്കുന്ന, ഏതെങ്കിലും പത്രം എഴുതി വിടുന്നതിനനസരിച്ച് ശരിയും തെറ്റും വായിക്കാതെ അടച്ച് പൂട്ടാന്‍ പൂട്ടുമായി തെണ്ടുന്ന, വാക്കകളിലും വരികളിലും ശരീഅത്തിനോടും പാരമ്പര്യ വഴിയോടും പൂഛം സൂക്ഷിക്കുന്ന, പ്രവര്‍ത്തനം സോഷ്യല്‍മീഡിയയിലെ ഫേസ്ബുക്ക് തുപ്പലുകളില്‍ മാത്രം തുലക്കുന്നവരെ നമ്മുടെ നാടിന് ആവശ്യമുണ്ടോ...
അരുത്.... ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ദുരന്തഭൂമിയാവരുത് വേങ്ങര, വേങ്ങരയില്‍ ആര് നിന്നാലും ജയിക്കും, വേങ്ങരയിലെ വിജയം വോട്ടെണ്ണുമ്പോയല്ല, സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോയാണ്.
എല്ലാവരെയും ഉള്‍കൊള്ളുന്ന സമുദായത്തിന്റെ യശസ്സിനും വിശ്വാസികളുടെ വികാരങ്ങള്‍ക്കും ഒപ്പം നിന്ന ഈ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍, നമ്മുടെ പ്രസ്ഥാനവും സമുദായവും ഇന്നേ വരെ കടന്നു വന്ന ചരിത്ര വഴിയോടും പൈതൃകത്തോടും പുഛം സൂക്ഷിക്കുന്നവരെ അധികാരത്തിലേറ്റുവവാനുള്ള ഹതഭാഗ്യരാവരുത് നാം.
ആരോടും വിരോധമില്ല,അക്ഷരപ്പിശകുകളോട് പുറത്തിരിക്കുവാന്‍ പറയണം, അത് അവരോടുള്ള വിരോധമല്ല, അവരിലെ തെറ്റുകളും ഭ്രശംങ്ങളും തിരുത്തപ്പെടും മുറക്ക് നമുക്ക് അവര്‍ക്ക് തന്നെ സല്യൂട്ടടിക്കാം.
ലീഗ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വേങ്ങര ഉപതിരഞ്ഞെടുപ്പ് കേവലം ഒരു തിരഞ്ഞെടുപ്പല്ല, പാര്‍ട്ടിക്ക് ഒരു ശരിയുണ്ടായിരുന്നു, ഖാഇദേമില്ലത്തും ബനാത്ത് വാലയും സേട്ടുസാഹിബും വന്ദ്യരായ ഇ.അഹമ്മമദ് സാഹിബും സൂക്ഷിച്ച സമന്വയത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും വഴി,
ആ വഴിയില്‍ നിന്നും തെറ്റിനടക്കുന്നവരും ആ വഴിയേ ചേര്‍ത്തി പിടിക്കുന്നവരും തമ്മിലെ ഒരു പരോക്ഷ ഏറ്റമുട്ടലുകള്‍ക്കാണോ കാലം സാക്ഷിയാവുന്നത്,
ഖാഇദേമില്ലത്തില്‍ നിന്നും തിരിഞ്ഞ് നടക്കുന്നവര്‍ വിജയിക്കുകയും ഖാഇദേമില്ലത്തിന്റെ വഴിയെ നടക്കുന്നവര്‍ പരാജയപ്പെടുകയുമാണെങ്കില്‍ അത് സമുദായ രാഷ്ട്രീയ ചരിത്രത്തിലെ വലിയ ദുരന്തമാവും.
അത് പലര്‍ക്കമുള്ള ആശ്വാസമാവും, അബദ്ധങ്ങളില്‍ കുടുങ്ങി കൂടുവാനുള്ള പ്രേരണയാവും, അത് വിജയിക്കരുത്, അത് ജയിക്കുകയാണെങ്കില്‍ തോല്‍ക്കുന്നത് നാം തന്നെയായിരിക്കും.
അരുത്, നാം അനുവദിക്കരുത്, നമുക്ക് സൂക്ഷിക്കേണ്ടതുണ്ട്, ചാക്കീരിയും രാമന്‍ മാഷും പകര്‍ന്ന് നല്‍കിയ ആ സമന്വയത്തിന്റെ വഴിയേ... പാരമ്പര്യത്തില്‍ പുഴുക്കുത്ത് കാണാത്ത, നിലപാടുകളില്‍ കാപട്യമില്ലാത്തവരാവട്ടെ വേങ്ങരയിലെ നമ്മുടെ സ്ഥാനാര്‍ത്ഥി.
അപ്പൊഴാണ് ആ മുഖവും പേരും തെളിഞ്ഞ് വരുന്നത്.
പ്രിയ സ്വാദിഖലി... യുവചേതനയുടെ ആവേശം, അനാവശ്യമായ ഇടപെടലുകളില്ലാതെ, പുഛ പ്രകടനങ്ങളില്ലാതെ, ആവശ്യത്തിന് വേണ്ടി ശബ്ദിക്കുന്ന, ആവശ്യം തീരും വരെ ആര്‍ജവത്തിന്റെ മുഴക്കമാകുന്ന പ്രിയ സ്വാദിഖലി സാഹിബിനെ നമുക്ക് വേങ്ങരയിലേക്ക് സ്വാഗതം ചെയ്താലോ....
സമുദായ രാഷ്ട്രീയത്തിലെ പാരമ്പര്യധാരയോട് ചേര്‍ന്ന് നില്‍ക്കുന്ന യുവ നേതൃത്വത്തിലെ പ്രസരിക്കുന്ന മുഖം. ആരോടും പരിഭവമില്ല, പരിഹാസമില്ല, പ്രസ്ഥാനവും സമുദായവും വന്ന വഴിയും വരുന്ന ഭാവിയെയും കുറിച്ച് തികഞ്ഞ ബോധ്യമുള്ള വ്യക്തി....
പ്രിയ സ്വാദിഖലി സാഹിബ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുള്ളിടത്തല്ല, പാര്‍ട്ടി പറയുന്നിടത്ത് പോയി നില്‍ക്കുകയെന്ന അച്ചടക്കമുള്ള പ്രവര്‍ത്തകന്റെ വഴി കാണിച്ചു തന്ന് ഗുരുവായൂര്‍ മണ്ഡലത്തില്‍ പൊരുതി തോറ്റ, ശ്രീ സ്വദിഖലി,
നിലപാടില്‍ മായങ്ങളില്ല, വാക്കുകളില്‍ കാപട്യമില്ല. ആരെയും വേദനിപ്പിക്കില്ല, സമസ്ത ചരിത്രത്തിലെ വീറുറ്റ ശബ്ദമായിരുന്ന മർഹൂം നാട്ടിക വീ മൂസ മുസ്ലിയാരുടെ പ്രിയ ശിഷ്യന്‍.
അതെ നമുക്ക് ലൈക്കടിക്കാം, ജയ വിളിക്കാം പ്രിയ സ്വദിഖ്