23/08/2026
ശൂദ്രൻ അക്ഷരം പഠിക്കാതിരിക്കാൻ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന് ആഗ്രഹിക്കുന്നവരിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ?
'സ്കൂൾ റീക്ക് കരോ' എന്ന് പറഞ്ഞതിന്റെ പേരിലാണ് അഭിജിത്ത് ദീപ്ക്കെതിരെ ഇന്ന് കേസെടുത്തിരിക്കുന്നത്.
സ്കൂളിൽ അടിസ്ഥാന സൗകര്യം വേണം എന്ന് ചോദിച്ചതാണ് അവൻ ചെയ്ത തെറ്റ്!
കഴിഞ്ഞ പന്ത്രണ്ട് വർഷം കൊണ്ട് ഈ നാടിനെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോയവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്?
ഒരു ഭാഗത്ത് കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് പോലുമില്ലാത്ത സ്കൂളുകൾ, മറുഭാഗത്ത് അയോധ്യയിൽ ശ്രീരാമന്റെ പേരിൽ ആയിരത്തി അഞ്ഞൂറ് കോടി കട്ടവന്മാർ അധികാരത്തിന്റെ സിംഹാസനങ്ങളിൽ!
ഇവർക്ക് സ്കൂൾ വേണ്ട, ആശുപത്രി വേണ്ട. ഇവർക്ക് വേണ്ടത് മതവും ദൈവവും വിൽക്കാൻ ഉള്ള കമ്പോളമാണ്.
വിദ്യാഭ്യാസം ചോദ്യം ചെയ്യാൻ പഠിപ്പിക്കും എന്ന് ഇവർക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അക്ഷരം ചോദിക്കുന്നവന്റെ വായടപ്പിക്കാൻ കേസെടുക്കുന്നത്.
ഇത് മനുസ്മൃതിയുടെ തിരിച്ചുവരവാണ്. പഠിക്കാൻ ആഗ്രഹിക്കുന്നവരെ തടയുന്ന, ചോദ്യം ചെയ്യുന്നവരെ ജയിലിൽ അടക്കുന്ന ഫാസിസ്റ്റ് മോഡൽ.
പക്ഷെ ഒരു കാര്യം ഓർക്കുക...
മതത്തെയും ദൈവത്തെയും വിറ്റ് അധികാരം പിടിച്ച് ജീവിക്കുന്നവർക്ക് തിരിച്ചടി അകലെയല്ല. ഈ നാടിന്റെ പുതലമുറ എല്ലാം കാണുന്നുണ്ട്, എല്ലാം ഓർക്കുന്നുണ്ട്.
അഭിജിത്തിന് ഐക്യദാർഢ്യം!