CSC കുറ്റിക്കാട്ടൂർ

CSC  കുറ്റിക്കാട്ടൂർ Online services

05/06/2026

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; നാളെ (06.06.2026, ശനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (06.06.2026 - ശനിയാഴ്ച) അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലുടനീളം അതീവ ജാഗ്രത പുലർത്തണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം.

02/06/2026
10/05/2026

Post matric scholarship

ആർക്ക് അപേക്ഷിക്കാം?

പട്ടികവർഗ്ഗ (ST) വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ
10-ാം ക്ലാസ് (SSLC) വിജയിച്ചിരിക്കണം
കുടുംബ വാർഷിക വരുമാനം ₹2.5 ലക്ഷം കവിയരുത് (സ്കീമിനനുസരിച്ച് ചെറിയ വ്യത്യാസം ഉണ്ടായേക്കാം)
പ്ലസ് വൺ മുതൽ മുകളിലുള്ള കോഴ്‌സുകളിൽ പഠിക്കുന്നവർ:
ഹയർ സെക്കൻഡറി (Plus One & Plus Two)
ഐ.ടി.ഐ / പോളിടെക്നിക്
ബിരുദവും പി.ജി കോഴ്‌സുകളും
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന സ്ഥിരം വിദ്യാർത്ഥികൾ
ലഭ്യമായ ആനുകൂല്യങ്ങൾ :
സ്കോളർഷിപ്പ് തുകയും മെന്റനൻസ് അലവൻസും
ട്യൂഷൻ ഫീസ് പൂർണ്ണമായോ ഭാഗികമായോ തിരിച്ചടവ്
പുസ്തകങ്ങൾ, സ്റ്റേഷനറി, പഠനച്ചെലവുകൾക്ക് സഹായം
ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് അധിക അലവൻസ്
Direct Benefit Transfer (DBT) വഴി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്
ആവശ്യമായ രേഖകൾ :
പട്ടികവർഗ്ഗ (ST) സർട്ടിഫിക്കറ്റ്
ആധാർ കാർഡ് (വിദ്യാർത്ഥിയും മാതാപിതാക്കളും)
സ്റ്റുഡന്റ് ഐഡി കാർഡ് / അഡ്മിഷൻ തെളിവ്
മുൻ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് (SSLC / അവസാന യോഗ്യത)
ബാങ്ക് പാസ്‌ബുക്ക് (ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട്)
വരുമാന സർട്ടിഫിക്കറ്റ്
ഫീസ് രസീത് (ആവശ്യമായാൽ)
അപേക്ഷ അവസാന തീയതി :
അഡ്മിഷൻ ആരംഭിച്ചതിന് ശേഷം അറിയിക്കും
(സാധാരണയായി ജൂലൈ–ഒക്ടോബർ കാലയളവിൽ)
എവിടെ അപേക്ഷിക്കാം & അപ്‌ഡേറ്റുകൾക്കായി :
National Scholarship Portal (NSP)
Ministry of Tribal Affairs പോർട്ടലുകൾ
സംസ്ഥാന ട്രൈബൽ ഡെവലപ്മെന്റ് വകുപ്പിന്റെ വെബ്സൈറ്റുകൾ

08/05/2026

Attention VLEs!!

Easily Track All Your Transactions with the Ledger!

☑️Get a complete overview of your transactions in the ledger.
☑️Quickly locate the ledger in the Digital Seva Portal (screenshot attached).
☑️View all service transactions in one place – simple and convenient!

To know about the CSC Ledger Process, visit here👉https://jaankari.csccloud.in/document/ledger.pdf

Address

Kuttikkattoor, Velliparamba, Near Kuttikattoor Villege Office Kozhikode
Kunnamangalam
673008

Website

Alerts

Be the first to know and let us send you an email when CSC കുറ്റിക്കാട്ടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category