12/06/2018
പ്ലസ് വൺ *ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*.
http://bit.ly/check-plus-one-first-allot-result ലിങ്കിൽ അലോട്ട്മെന്റ് പരിശോധിക്കാം.
*അലോട്ട്മെന്റ് ലഭിച്ചു. ഇനി എന്ത് ചെയ്യണം?*
ലിങ്കിൽ പ്രവേശിച്ച് അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി,ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അപേക്ഷയിൽ നൽകിയ ആദ്യ ഓപ്ഷൻ തന്നെ നിങ്ങൾക്ക് ലഭിച്ചു എങ്കിൽ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
ഒന്നാം ഓപ്ഷൻ തന്നെ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ, ലഭിച്ച ഓപ്ഷനിൽ ഫീസടച്ച് സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം(അപേക്ഷയുടെ മാതൃക ലിങ്കിൽ ലഭ്യമാണ്). അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 13 വൈകിട്ട് 5 നകം പ്രവേശനം നേടിയിരിക്കണം.
*പ്രവേശനത്തിനായി സ്‌കൂളിൽ എന്തെല്ലാം കൊണ്ടുപോകണം?*
അഡ്മിഷൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള അലോട്ട്മെന്റ് സ്ലിപ്, അപേക്ഷയിൽ അവകാശപ്പെട്ട രേഖകളുടെയെല്ലാം അസൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് കിട്ടാത്തവർ ഓൺലൈനിൽ നിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റ് നൽകിയാൽ മതിയാകും),ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് ലഭിക്കാനായി നൽകിയ രേഖകൾ എന്നിവയുടെയെല്ലാം അസൽ പ്രവേശന സമയത്ത് ഹാജരാക്കണം.
*ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. സ്‌കൂളിൽ പോയി അഡ്മിഷൻ എടുക്കണോ?*
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
*അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്താണ് ചെയ്യേണ്ടത്?*
ആദ്യ അലോട്ട്മെന്റ് ലഭിക്കാത്തവർ ജൂൺ 19ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
[12/06 7:22 am] Nabeelka E V: *പ്ലസ്‌വണ്‍ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂണ്‍ 12 നും 13 നും*
പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള വിദ്യാര്‍ത്ഥി പ്രവേശനം ജൂണ്‍ 12 നും 13 നും നടക്കും. വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ജൂണ്‍ 13 അഞ്ചു മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.
ഈ വര്‍ഷം ഏകജാലകരീതിയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 4,96,609 വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ നല്‍കി. സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പഠനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉള്‍പ്പടെ ആകെ ലഭ്യമായ 4,22,853 സീറ്റുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുമുള്ള 2,86,380 മെരിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലകരീതിയിലൂടെ പ്രവേശനം നടത്തുന്നത്. രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ആകെയുള്ള 9441 സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുണ്ടായിരുന്ന 6660 അപേക്ഷകരില്‍ 5802 അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
പി.എന്‍.എക്‌സ്.2338/18
Date : 11-06-2018
Higher Secondary Plus One Single Window(Ekajalakam) Admission,Application Form,Prospectus and Allotment Schedule