ALPHA TECH

ALPHA TECH MOBILE HEALTH CARE
Research Center
WE ARE SPECIALISTS I PHONE &SAMSUNG

ബ്ലൂടൂത്ത്  ഇല്ലാത car.ഓട്ടോ  അല്ലെങ്കിൽ മറ്റു device കളിൽ  ചെറിയ ചിലവിൽ ബ്ലുടൂത്   ആക്കാംVideo
19/10/2018

ബ്ലൂടൂത്ത് ഇല്ലാത car.ഓട്ടോ അല്ലെങ്കിൽ മറ്റു device കളിൽ ചെറിയ ചിലവിൽ ബ്ലുടൂത്
ആക്കാം
Video

ഒരു പക്ഷേ, ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റ് എന്ന ഖ്യാതി പിടിച്ചുപറ്റിയേക്കാവുന്ന ഫോണുമായാണ് ചൈനീസ് നിര്...
19/10/2018

ഒരു പക്ഷേ, ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റ് എന്ന ഖ്യാതി പിടിച്ചുപറ്റിയേക്കാവുന്ന ഫോണുമായാണ് ചൈനീസ് നിര്‍മാതാവായ വാവെയ് എത്തിയിരിക്കുന്നത്- മെയ്റ്റ് 20 പ്രോ. ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളോടും സാംസങ്ങിന്റെ മികവിനോടും നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെ ലക്ഷ്യമിട്ടാണ് വാവെയ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ അനാവരണം ചെയ്ത ഈ മോഡലിനൊപ്പം, മെയ്റ്റ് 20, മെയ്റ്റ് 20X, അവരുടെ സ്മാര്‍ട് വാച്ചായ വാച് GT എന്നിവയും അവതരിപ്പിച്ചു. പോര്‍ഷ ഡിസൈന്‍ മെയ്റ്റ് 20 RS എന്ന ആഡംബര ഫോണാണ് മറ്റൊന്ന്.

ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് അവരുടെ ഏറ്റവും മികച്ച പ്രോസസറാണ് മെയ്റ്റ് 20 പ്രോയില്‍ അവതരിപ്പിച്ചിരിക്കുന്നത്- കിരിന്‍ 980 (Kirin 980 SoC). ഇതാകട്ടെ, ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കു ശക്തിപകരുന്ന A12ന്റെ അത്രത്തോളം ശേഷിയുള്ളതാണ്. ഇതാണ് ലോകത്തെ ആദ്യത്തെ 7nm പ്രോസസര്‍.

മെയ്റ്റ് 20 പ്രോ

ഐഫോണ്‍ XS മാക്‌സ്, ഗ്യാലക്‌സി നോട്ട് 9 തുടങ്ങിയ സ്മാര്‍ട് ഫോണുകളോടു നേരിട്ട് ഏറ്റുമുട്ടാല്‍ കെല്‍പ്പുള്ളതാണ് ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 6.39-ഇഞ്ച് വലുപ്പമുളള സ്‌ക്രീന്‍ 2K+ ഡിസ്‌പ്ലെയാണ് (3120X1440 പിക്‌സല്‍സ്) ഉള്ളത്.

ക്യാമറ- 80mm ടെലി ലെന്‍സ്, മൂന്നു ഫോക്കല്‍ ലെങ്ത്

ലൈക്കാ ബ്രാന്‍ഡഡ് ട്രിപ്പിള്‍ ക്യാമറ സിസ്റ്റമാണിതിന്. കഴിഞ്ഞ ദിവസം എല്‍ജി V40 തിങ്കിൽ കണ്ടതുപോലെ മൂന്നു ഫോക്കല്‍ ലെങ്തുകളാണ് ഈ ഫോണിന്റെ പിന്‍ ക്യാമറ സിസ്റ്റത്തിനുമുള്ളത്. ക്യാമറ ഹാര്‍ഡ്‌വെയര്‍ ഏറ്റവും മികച്ചതു തന്നെയാകണം: 40MP (വൈഡ് ആങ്ഗിള്‍ 27mm, f/1.8 അപേര്‍ച്ചര്‍), 20MP (അള്‍ട്രാ വൈഡ് ആംഗിള്‍ 16mm, f/2.2 അപേര്‍ച്ചര്‍), 8MP (3x ടെലീഫോട്ടോ 80mm, f/2.4 അപേര്‍ച്ചര്‍, OIS) ലെന്‍സ് എന്നിവയടങ്ങുന്നതാണത്. ശരിക്കും ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും മികച്ച പോര്‍ട്രെയ്റ്റ് ലെന്‍സാകാന്‍ വഴിയുണ്ട് ഈ 80mm ലെന്‍സ്. ഐഫോണിന്റെ ടെലീ ലെന്‍സിന്റെ റീച് 52mm ആണ്. ക്യാമറ നിര്‍മാണ രംഗത്തെ അതികായൻമാരായ ലൈക്കയുമൊത്തു നിര്‍മിച്ചിരിക്കുന്ന ഈ ക്യാമറ സിസ്റ്റം ലോകത്തെ ഏറ്റവും മികച്ചതായി വിലയിരുത്തപ്പെട്ടാല്‍ അദ്ഭുതപ്പെടേണ്ട. സെല്‍ഫി ക്യാമറയ്ക്ക് 24MP റെസലൂഷനും f/2.0 അപേര്‍ച്ചറുമാണുള്ളത്. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ഐഫോണ്‍ XSനെ പോലെ ഇന്‍ഫ്രാറെഡ് 3D ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റവും ഉണ്ട്. ആന്‍ഡ്രോയിഡ് 9.0 പൈയില്‍ വാവെയുടെ സ്വന്തം EMUI 9യുടെ മേലാടയണിഞ്ഞാണ് മെയ്റ്റ് 20 പ്രോ എത്തിയിരിക്കുന്നത്.

MATE20
അതിവേഗ ചാര്‍ജിങ്

സ്‌ക്രീനില്‍ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് മറ്റൊരു മികച്ച ഫീച്ചര്‍. ഇതിന്റെ ബാറ്ററി 4200mAh ആണെന്നതു കൂടാതെ 40W വാവെയ് സൂപ്പര്‍ചാര്‍ജ് (SuperCharge) ചാര്‍ജറും ഫോണിനൊപ്പം ലഭിക്കുമെന്നതിനാല്‍ അതിവേഗം ചാര്‍ജാകുന്ന ഫോണുകളിലൊന്നുമാകും ഇത്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള ശേഷി IP68 ആണ്. 3.5mm ജാക് ഇല്ല.

charger
നാനോ എസ്ഡി കാര്‍ഡ്

ഫോണിനുള്ളത് 6ജിബി റാമും, 128ജിബി സംഭരണശേഷിയുമാണ്. ഇതു പോരാ എന്നുളളവര്‍ക്ക് ഉപയോഗിക്കാന്‍ വാവെയ് നല്‍കുന്നത് നാനോ എസ്ഡി കാര്‍ഡ് ( nanoSD card) ആണ്. ഇതും വാവെയുടെ കല്‍പ്പനാശക്തിയുടെ മികവു തന്നെയാണ്.

ഫോണിനുള്ളില്‍ വയര്‍ലെസ് ചാര്‍ജിങ് പാഡ്!

മറ്റാരും ഇതുവരെ ചിന്തിക്കാത്ത ഫീച്ചറുകളിലൊന്നാണിത്. വാവെയ് മെയ്റ്റ് 20 പ്രോയുടെ പിന്നില്‍ ഒരു വയര്‍ലെസ് ചാര്‍ജിങ് പാഡ് പിടിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഐഫോണ്‍ XS മാക്‌സ് അടക്കുമുള്ള മുന്തിയ ഫോണുകളുടെ ചാര്‍ജ് തീർന്നാൽ ഈ ഫോണ്‍ കമഴ്ത്തിവച്ച ശേഷം അതിന്മേല്‍ വച്ചാല്‍ മതിയാകും! ഫോണ്‍ മാത്രമല്ല, വയര്‍ലെസ് ചാര്‍ജിങ് ശേഷിയുള്ള ഏതുപകരണവും ഈ ഫോണിന് ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

മെയ്റ്റ് 20 പ്രോ പല നിറങ്ങളില്‍ തിരഞ്ഞെടുക്കാനാകും. ഏകദേശം 90,000 രൂപയായിരിക്കും വില. ഫീച്ചറുകളും മറ്റുമാണ് നോക്കുന്നതെങ്കില്‍ നിലവിലുള്ള ഒരു ഫോണിനും പിന്നിലാകാന്‍ സാധ്യതയില്ലാത്ത ഫോണാണിത്. ക്യാമറയടക്കം പല കാര്യങ്ങളിലും മുന്നിലുമായിരിക്കും ഇതിന്റെ സ്ഥാനം.

HUAWEI-MATE20-2
മെയ്റ്റ് 20 RS

മുൻനിര വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ കീഴിലുള്ള ഡിസൈന്‍ ടീം നിര്‍മിച്ച ആഡംബര ഹാന്‍ഡ്‌സെറ്റാണ് മെയ്റ്റ് 20 RS. ഡിസൈനിലും നിര്‍മാണത്തികവിലുമൊഴികെ മറ്റെല്ലാ കാര്യത്തിലും മെയ്റ്റ് 20 പ്രോ തന്നെയാണ് ഈ മോഡല്‍. 2,095 പൗണ്ടാണ് ഇതിന്റെ വില.

മെയ്റ്റ് 20

ഇന്നത്തെ പല ഫ്‌ളാഗ്ഷിപ് ഫോണുകള്‍ക്കുമൊപ്പം നില്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ ഹാന്‍ഡ്‌സെറ്റും. കിരിന്‍ 980 പ്രോസസര്‍ തന്നെയാണ് ഇതിനും ശക്തി പകരുന്നത്. രണ്ടു വേര്‍ഷനുകളില്‍ ഒന്നിന് 4ജിബി റാമാണ് ഉളളതെങ്കില്‍ അടുത്തതിന് 6ജിബി റാം ഉണ്ട്. സ്‌ക്രീന്‍ മെയ്റ്റ് 20 പ്രോയെ അപേക്ഷിച്ചു മോശമാണ്. ഫുള്‍എ്ച്ഡി പ്ലസ് ആണ് റെസലൂഷന്‍. വാട്ടര്‍ഡ്രോപ് നോച് ആണ് ഇതിനുള്ളത്. 128ജിബി സംഭരണശേഷിയുള്ള ഫോണിൽ 4,000mAh ബാറ്ററിയും 22.5W സൂപ്പര്‍ചാര്‍ജ് ചാര്‍ജറും ഉണ്ടായിരിക്കും. ഏകദേശം 68,000 രൂപയായിരിക്കും വില.

മെയ്റ്റ് 20 X

ഈ മോഡലിന് മെയ്റ്റ് 20യുടെതിനു സമാനമാണ് മിക്ക ഫീച്ചറുകളും. എന്നാല്‍, വളരെ വലിയ സ്‌ക്രീന്‍ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ മോഡല്‍. കൂറ്റന്‍ 7.12-ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിന്. 5,000mAh ബാറ്ററിയുമുണ്ട്. പെന്‍ ഇന്‍പുട്ട് സപ്പോര്‍ട്ടാണ് മറ്റൊരു ഫീച്ചര്‍. 6GB + 128GB വേര്‍ഷനു വില ഏകദേശം 77,000 രൂപയായിരിക്കും.

ക്യാമറ

മുകളില്‍ പറഞ്ഞ രണ്ടു മോഡലുകള്‍ക്കും ട്രിപ്പിള്‍ ക്യാമറ സിസ്റ്റം ഉണ്ട്- 16MP (അള്‍ട്രാ വൈഡ് 17mm, f/2.2 അപേര്‍ച്ചര്‍) 12MP (വൈഡ് ആംഗിള്‍ 27mm, f/1.8അപേര്‍ച്ചര്‍), 8MP (2x ടെലി 52mm, f/2.4, OIS) ലെന്‍സ് എന്നിവയടങ്ങുന്നതാണ് പിന്‍ ക്യാമറ സിസ്റ്റം. ഇതു തന്നെ എല്‍ജി V40 തിങ്കിനെക്കാള്‍ മികച്ച പ്രകടനം നടത്തിയേക്കാം. (നമ്മള്‍ ആദ്യം കണ്ട മെയ്റ്റ് 20 പ്രോ, ക്യാമറ ഫോണുകളിലെ അടുത്ത രാജാവായിരിക്കാം.) സെല്‍ഫി ക്യാമറ 24MP f/2.0 അപേർച്ചർ ആണ്. ഇതാകട്ടെ മെയ്റ്റ് 20 പ്രോയില്‍ കണ്ടതിനു സമാനമാണ്.

HUAWEI-MATE20
നിര്‍മിക്കുന്ന സ്മാര്‍ട് ഫോണുകളുടെ എണ്ണത്തില്‍ സാംസങ്ങിനു പിറകിലും ആപ്പിളിനു മുന്നിലുമാണ് വാവെയുടെ സ്ഥാനം.

Copy:- Manorama

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ കെ1 ചൈനയിൽ അവതരിപ്പിച്ചു. ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ...
14/10/2018

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ കെ1 ചൈനയിൽ അവതരിപ്പിച്ചു. ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സെൻസർ തന്നെയാണ് പ്രധാന ഫീച്ചർ. 4ജിബി റാം വേരിയന്റിന്റെ വില 1599 യുവാനാണ് (ഏകദേശം 17,100 രൂപ). ഇതിന്റെ തന്നെ 6ജിബി റാം വേരിയന്റ് വില 1799 യുവാനുമാണ് (ഏകദേശം 19,300 രൂപ). രണ്ടു കളര്‍ വേരിയന്റുകളിലായാണ് ഫോൺ എത്തുന്നത്.
16+2 മെഗാപികസലിന്റെ രണ്ടു റിയര്‍ ക്യാമറ, 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറ, സാധാരണ കണക്ടിവിറ്റി ഓപ്ഷനുകൾ, 3ഡി ഗ്ലാസ് ബാക്ക്, 3600 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകൾ.

6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ (91 ശതമാനം സ്ക്രീൻ), സ്നാപ്ഡ്രാഗൻ 660 പ്രോസസര്‍, ആൻഡ്രോയ്ഡ് 8.1 ഒറിയോ കേന്ദ്രീകരിച്ചുള്ള കളര്‍ഒഎസ് 5.2, 64 ജിബി സ്റ്റോറേജ് (കാർഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയർത്താം) എന്നിവ പ്രധാന ഫീച്ചറുകളാണ്.

ഇ ഒരു എമൗണ്ട്ൽ കിട്ടാവുന്ന നല്ല അടിപൊളി മൊബൈൽ  (oppo service )
05/10/2018

ഇ ഒരു എമൗണ്ട്ൽ കിട്ടാവുന്ന നല്ല അടിപൊളി മൊബൈൽ (oppo service )

                         *സർവീസ് സെന്റർ വഴി ...കോളിറ്റിയുള്ള സ്‌പെയർ പാർട്സുകൾ ഉപയോഗിച്ചുള്ള സർവീസുകൾക്ക് വാറണ്ടി ലഭ്യം ...
28/09/2018



*സർവീസ് സെന്റർ വഴി ...കോളിറ്റിയുള്ള സ്‌പെയർ പാർട്സുകൾ ഉപയോഗിച്ചുള്ള സർവീസുകൾക്ക് വാറണ്ടി ലഭ്യം

ഡിസ്‌പ്ലേ, ic, ചാർജിങ് കണക്ടർ തുടങ്ങിയവയിലെല്ലാം നിലവാരത്തിനനുസരിച്ച് 3 മാസം വരെ ഫ്രീ സർവീസ് വാരണ്ടി/ റീപ്ലെയിസ്മെന്റ് വാറണ്ടി/ കാഷ് ബാക്ക് വാറണ്ടി ഇവയിലേതെങ്കിലും ലഭ്യമാണ്

വാറണ്ടിയില്ലാതെയും വാറണ്ടിയോട് കൂടെയും സർവീസ് ലഭ്യമാണ്
#
#

20/09/2018

ആപ്പിൾ iOS 12 ഫൈനൽ വേർഷൻ റിലീസ്‌ ചെയ്തു.
അപ്ഡേറ്റ്‌ കിട്ടി തുടങ്ങിയിട്ടുണ്ട്‌ വഴിയേ അല്ലാവർക്കും ലഭിക്കും.

Settings->General-> Software Update ചെക്ക്‌ ചെയ്ത്‌ അപ്ഡേറ്റ്‌ ചെയ്യുക.

( iPhone 5s തൊട്ട്‌ എല്ലാ ഡിവൈസുകളിലും iOS 12 അപ്ഡേറ്റ്‌ ലഭിക്കും.)

ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതുമകൾ‌👇🏻

1- ബാറ്ററിശേഷി നിലനിര്‍ത്തുന്നതിന് സിപിയു പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നത്‌ എല്ലാം വളരെ അതികം ഇപ്രൂവ്‌മെന്റ്‌ വരുത്തിയിട്ടുണ്ട്‌. ഉദാഹരണം ആപ്ലിക്കേഷൻ‌ 40% , കീബോർഡ്‌ ഓപ്പൺ ചെയ്യുന്നത്‌ 50% , കാമറ ഓപ്പണിംഗ്‌‌ 70% ഫാസ്റ്റ്‌ ആയിരിക്കും. അത്‌ പോലെ മറ്റ്‌ ഒപ്ഷനുകളിലും കൂടുതൽ പെർഫോമൻസ്‌ ഇപ്രൂവ്‌ നൽകിയിരിക്കുന്നു.

2- Group Notification
നോട്ടിഫിക്കേഷൻ വരി വരിയായി തഴേക്ക്‌ വന്ന് നിറയുന്ന ബുന്ധിമുട്ട്‌ ഇനി ഉണ്ടാവില്ല.
ഇനി നോട്ടിഫിക്കേഷൻസ്‌ എല്ലാം ഒരുമിച്ച്‌ ഗ്രൂപ്പ്‌ ആയി ലഭിക്കും പുതുക്കിയതും എളുപ്പം കൻഡ്രോൾ ചെയ്യുവാൻ കഴിയുന്ന നോട്ടിഫിക്കേഷൻസ്‌.
ഇനി നോട്ടിഫിക്കേഷൻ എല്ലാം ഗ്രൂപ്പ്‌ ആയി ലഭിക്കും.

3- കാമറ ആപ്പ്‌ Portrait mode കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്‌.

4- Siri പുതിയ Shortcuts ഫീച്ചർ കൂടുതൽ ഇപ്രൂവ്‌മന്റ്‌.

5- FaceTime കണക്റ്റ്‌ ചെയ്യുബോഴും ഡിസ്കണക്റ്റ്‌ ചെയ്യുബോഴും പുതിയ Tone.

6- പുതിയ AR ഫയൽ ഫോർമ്മാറ്റ്‌.

7- Memoji
നമുക്ക്‌ നമ്മുടേതായ അനി_ഇമോജി നിർമ്മിക്കാം.

8- കൻഡ്രോൾ സെന്ററിൽ പുതിയ Live Listen എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

9 - മ്യൂസികിൽ ഇനി Lyrics search ചെയ്യാം.

10- പുതിയ വാൾപേപ്പർ ഉൾപെടുത്തിയിട്ടുണ്ട്‌.

11- പുതിയ Measure ആപ്പ്‌ (6 ന് മുകളിലുള്ളവയിലേ ലഭിക്കൂ)

12- പുതിയ AutoFill Password ഒപ്ഷൻ.
Save ചെയ്ത Password കൂടാതെ ആപ്ലിക്കേഷനുകളിൽ വരുന്ന OTP എല്ലാം ഇനി ഒട്ടോമറ്റിക്‌ Add ആയിടും.
Settings-> Password & Accounts-> AutoFill Password-> ON.

13- Settings ഇനി പഴയ Restriction ഒപ്ഷൻ ഇല്ല. പകരം ഇനി പുതിയ Content & Privacy Restriction.
Settings -> ScreenTime-> Content & Privacy Restriction.

14-Cellular Data
ഇനി സെല്ലുലാർ ഡാറ്റ ഉപയോഗിക്കുന്ന ഡാറ്റ ഇനി മനസ്സിലാക്കം.
Settings -> Cellular Data-> ഇവിടെ ഓരോ ആപ്ലിക്കേഷന് താഴെ ഉപയോഗിക്കുന്ന ഡാറ്റ കാണാം.

16- Camera effects.
ഫോട്ടോ വീഡിയോ എന്നിവയുടെ കൂടെ എളുപ്പം Animoji, Memoji, നല്ല ഫിൽട്ടേർസ്സ്‌, അനിമേഷൻ ടെക്റ്റ്‌, എഫക്റ്റ്‌, ഫൺ സ്റ്റിക്കർ, തുടങ്ങിയവ എളുപ്പം ഫേസ്‌ടൈം, ഐ മെസ്സേജ്‌ എന്നിവയിലേക്ക്‌ ഷയർ ചെയ്യാം.

17-CarPlay ൽ നി Google Maps & Waze എന്നിവ ഉപയോഗിക്കാം.

18- Photos ൽ പുതിയ ഒപ്ഷൻസ്‌.
Photos സെർച്ചിംഗ്‌ & Sharing പുതിയ For You ടാബ്‌. കൂടുതൽ ഇപ്രൂവ്‌മന്റ്‌.

19- iBook
ഇനി മുതൽ പൂർണ്ണമായും റീ ഡിസൈൻ ചെയ്ത പുതിയ Apple Book.

20- Software Update ൽ പുതിയ ഒപ്ഷൻ. ഓട്ടോമാറ്റിക്‌ ഡൗൺലോഡ്‌ & ഇൻസ്റ്റാൾ ഓൺ ചെയ്ത്‌ വെക്കാം.
Settings-> General-> Software Update-> Automatic Update ON.

21- Voice Memo
ഐക്കൺ ഉൾപെടെ പൂർണ്ണമയും റീ ഡിസൈൻ ചെയ്ത പുതിയ Voice Memo.

22-Portrait Lighting & QR Code റീഡർ എന്നിവയിൽ കൂടുതൽ ഇപ്രൂവ്‌മന്റ്‌.

23- ബാറ്ററി ഹെൽത്ത്‌ ഫൈനൽ വേർഷൻ.
കൂടുതൽ ബാറ്ററി ഡീറ്റൽസ്‌ ലഭിക്കും.

24- Photos, Apple Books, Messages, Music app, Voice Memos app ഇവയിൽ എല്ലാം പുതിയ splash സ്ക്രീൻ.

25- Siri ഉപയോഗിച്ച്‌ ഫ്ലാഷ്‌ ലൈറ്റ്‌ ON&OFF ചെയ്യാം.

26- 3ഡി ടച്ച്‌ സപ്പോർട്ട്‌ അല്ലാത്ത ഡിവൈസുകളിൽ Notification ക്ലിയർ ചെയ്യുവാൻ പുതിയ ഒപ്ഷൻ.
നോട്ടിഫിക്കേഷന്റെ മുകളിൽ കാണുന്ന Close ഐക്കണിൽ ലോങ്ങ്‌ പ്രസ്സ്‌ ചെയ്ത്‌ All Notification Clear ചെയ്യാം.

27- കൂടുതൽ മികച്ച Augmented Reality. (ARKit 2)

28- ഫേസ്‌ടൈം & മെസ്സേജ്‌ ൽ പുതിയ ഒപ്ഷൻസ്‌.
Animoji, Memoji, നല്ല filters, അനിമേഷൻ text effects, fun stickers എല്ലാം ഉപയോഗിച്ച്‌ വീഡിയോ ഫോട്ടോ ക്രിയേറ്റ്‌ ചെയ്ത്‌ ഷെയർ ചെയ്യാം.

29- Do Not Disturb പുതിയ ഒപ്ഷൻസ്‌‌.

30- iOS വെബ്‌ സെർച്ചിങ്ങിൽ എല്ലാം കൂടുതൽ പ്രൈവസി പ്രൊട്ടക്ഷൻ.

31- Screen Time.
നമ്മൾ ഏതൊക്കെ ആപ്പ്‌ ൽ
എത്ര സമയം ചിലവഴിക്കുന്നു അല്ലെങ്കിൽ കുട്ടികൾ എത്ര സമയം ഉപയോഗിക്കുന്നുണ്ട്‌ ഏത്‌ ആപ്പ്‌ ആണ് നമ്മൾ ഏറ്റവും അധികം ഓപ്പൺ ചെയ്യുന്നത്‌ ഉൾപെടെ ആപ്പ്‌ ഉപയോഗം ടൈം ലിമിറ്റ്‌ നൽകി സെറ്റ്‌ ചെയ്ത്‌ നിയന്ത്രിക്കുവാനും ഇത്‌ വഴി കഴിയും.

32- RAW ഫോട്ടോ എഡിറ്റിംഗ്‌ സപ്പോർട്ട്‌ ചെയ്യും. (A9 chip or later)

33- പുതിയ Animoji ഉൾപെടുത്തിയിട്ടുണ്ട്.

34- Animoji ഇനി 30 സെക്കെന്റ്‌ റെക്കോർഡ്‌ ചെയ്യാം.

iOS 12 എല്ലാ ഡിവൈസുകളിലും പെർഫോമെസ്‌ വളരെ അധികം ഇപ്രൂവ്‌മന്റ്‌ നൽകുന്നു പഴയ ഡിവൈസുകളിൽ ഉപയോഗിക്കുന്നവർക്ക്‌ അവ പ്രത്യേകം മനസ്സിലാക്കാം.
https://www.facebook.com/alphatechperambra/

MOBILE HEALTH CARE
Research Center
WE ARE SPECIALISTS I PHONE &SAMSUNG

28/06/2018

#

*സർവീസ് സെന്റർ വഴി ...കോളിറ്റിയുള്ള സ്‌പെയർ പാർട്സുകൾ ഉപയോഗിച്ചുള്ള സർവീസുകൾക്ക് വാറണ്ടി ലഭ്യം

ഡിസ്‌പ്ലേ, ic, ചാർജിങ് കണക്ടർ തുടങ്ങിയവയിലെല്ലാം നിലവാരത്തിനനുസരിച്ച് 3 മാസം വരെ ഫ്രീ സർവീസ് വാരണ്ടി/ റീപ്ലെയിസ്മെന്റ് വാറണ്ടി/ കാഷ് ബാക്ക് വാറണ്ടി ഇവയിലേതെങ്കിലും ലഭ്യമാണ്

വാറണ്ടിയില്ലാതെയും വാറണ്ടിയോട് കൂടെയും സർവീസ് ലഭ്യമാണ്

20/05/2018

https://www.facebook.com/alphatechperambra/
*1G മുതൽ 5G വരെ*

മൊബൈല്‍ ഫോണ്‍ ഉപയോഗം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ടെലികോം റഗുലേറ്ററി കമ്മീഷന്‍ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയില്‍ മൊബൈല്‍ സാന്ദ്രത ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നാണ് TRAI പറയുന്നത്.

ശബ്ദം ഒരേ സമയത്ത് അയാക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഒരു ഉപകരണമാണ് ടെലിഫോൺ അഥവാ ദൂരഭാഷണി. ഇവിടെ മനുഷ്യ ശബ്ദത്തിന്റെ ശബ്ദ തരംഗങ്ങളെ ഇലക്ട്രോണിക് തരംഗങ്ങളായി രൂപാന്തരപ്പെടുത്തിക്കൊണ്ട് അത് കേബിളുകൾ വഴി സം‌പ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ തരംഗങ്ങളെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ടെലിഫോണുകൾ പ്രവർത്തിക്കുന്നത് ഇലക്ട്രോണിക് തരംഗങ്ങളുടെയും സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെയും സഹായത്തോടെയാണ്.

കൈകളിൽ കൊണ്ടുനടക്കാൻ പറ്റുന്ന വയർലെസ് ടെലിഫോണിനെയാണ് മൊബൈൽ ഫോൺ എന്നു പറയുന്നത്. സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി ഇവയെ സെൽഫോൺ എന്നും വിളിക്കാറുണ്ട്. ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. ഇമെയിൽ, ഇന്റർനെറ്റ്, ഗെയിമുകൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്, ക്യാമറ, SMS, MMS, MP3, GPS എന്നിവ അവയിൽ പെടുന്നു. വളരെ പരിമിതമായ സൗകര്യങ്ങളുള്ള മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളുമുള്ള മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു. ആധുനിക മൊബൈൽ ഫോണുകളിലുള്ള ചില സവിശേഷതകൾ കമ്പ്യൂട്ടറുകൾക്ക് സമാനമായവയാണ്.

1973-ൽ മോട്ടറോള കമ്പനിയിലെ ഡോ. മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്, അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിന്റെ 360 മടങ്ങിലധികമാണിത്. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു.

1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (FCC) അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ.ടി ആൻഡ്‌ ടി കമ്പനി പുതിയൊരു നിർദ്ദേശവുമായി FCC യെ സമീപിച്ചു. റേഡിയോ സ്പെക്ട്രം ഫ്രീക്വൻസി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ FCC യിലെ ഉദ്യോഗസ്ഥർക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് അത്രയൊന്നും പിടിയില്ലായിരുന്നു. അതിനാൽ ഐ.ടി ആൻഡ്‌ ടി യുടെ ആവശ്യത്തിനു FCC യിൽ നിന്നും തണുപ്പൻ പ്രതികരണമേ ലഭിച്ചുള്ളൂ. 21 വർഷങ്ങൾക്ക് ശേഷം 1968- ൽ ഐ.ടി ആൻഡ്‌ ടിയുടെ നിർദ്ദേശം FCC അംഗീകരിച്ചു. തുടർന്ന് ഐ.ടി ആൻഡ്‌ ടിയും ബെൽ ലാബ്‌സും ചേർന്നൊരു സെല്ലുലാർ സംവിധാനം നിർമ്മിച്ച് FCC ക്ക് നൽകി.

ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി. ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്‌സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരത്തിനു തന്നെ ഇത് വഴി വച്ചു. 1973 ൽ ഒരു കൈക്കുള്ളിലൊതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച മോട്ടോറോള കമ്പനിയുടെ സിസ്റ്റം ഡിവിഷന്റെ ജനറൽ മാനേജറായ ഡോക്ടർ മാർട്ടിൻ കൂപ്പർ ഒരു പുതിയ യുഗത്തിലേക്കുള്ള മാർഗ്ഗമാണ് തുറന്നുവെച്ചത്.

• 1G – Voice Only

1981 കാലഘട്ടങ്ങളിലുണ്ടായിരുന്ന ആദ്യകാല വയർലെസ്സ് സെല്ലുലാർ വാർത്താ വിനിമയ സാങ്കേതികവിദ്യ 1G (ഒന്നാം തലമുറ/1st Generation) എന്ന് അറിയപ്പെടുന്നു. ഇന്നത്തെ ഡിജിറ്റൽ സിഗ്നലുകൾക്ക് പകരം അനലോഗ് സിഗ്നലുകളായിരുന്നു 1G യിൽ ഉരുപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഏറ്റവും കൂടിയ വേഗത (ഡാറ്റാ നിരക്ക്) 2.4 Kbps മാത്രമായിരുന്നു. പിന്നീടുള്ള ഓരോ ദശാബ്ദത്തിലും പുതിയ തലമുറ വാർത്താവിനിമയ രീതികൾ രംഗത്ത് വന്നു കൊണ്ടിരുന്നു.

• 2G – SMS & MMS

മൊബൈൽ വാർത്താവിനിമയ രംഗത്തെ ആദ്യത്തെ മാറ്റം 2G യിലൂടെയുണ്ടായി. 1992 ൽ ഫിൻലന്റിലാണ് ഇതാദ്യമായി രംഗത്ത് വന്നത്. GSM (Global System for Mobiles) ടെക്നോളജിയുടെ വരവ് പരസ്പരം സംസാരിക്കാൻ മാത്രമല്ല SMS, MMS എന്നിവക്കും സെൽഫോണുകളെ പ്രാപ്തമാക്കി. 1G യിൽ നിന്നും വിഭിന്നമായി ഉപയോഗിച്ച ഡിജിറ്റൽ എൻകോഡിങ്, പാക്കറ്റ് സ്വിച്ചിങ്ങ് എന്നിവ 2G യിലെ ഡാറ്റാ നിരക്കുകൾ ഉയർത്തി. ഇതു കൂടാതെ GPRS (2.5G : Data Rate 64-144 Kbps), EDGE (2.75G : Data Rate 144Kbps-1Mbps) എന്നിവയും വിപണിയിൽ സാധാരണമായി. എങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ്, മൊബൈൽ ഇന്റർനെറ്റിന്റെ പ്രചാരം എന്നിവ അടുത്ത തലമുറ ഫോണുകളുടെ വരവിനു വഴി തെളിച്ചു.

• 3G – Mobile TV

2001 മുതൽ 3G നിലവിൽ വന്നു. UMTS, HSPA, CDMA എന്നീ സാങ്കേതികവിദ്യകൾ 1Mbps മുതൽ 100 Mbps വരെ കൂടിയ ഡാറ്റാ നിരക്ക് വാഗ്ദാനം ചെയ്തു. മൂന്നാം തലമുറ മൊബൈൽ വിനിമയത്തിന്റെ പ്രത്യേകത ഉയർന്ന ഡാറ്റാ നിരക്ക്, വീഡിയോ ചാറ്റ്, മൊബൈൽ ടി.വി എന്നിവയാണ്. അതോടെ സെൽ ഫോണുകൾ 'സ്മാർട്ട്' ആയി മാറി. 3Gയുടെ വകഭേദങ്ങളായ 3.5G യും 3.75G യും രംഗത്ത് വന്നു. പക്ഷേ കവറേജ് പ്രശ്നങ്ങൾ, ഉയർന്ന പവർ ഉപയോഗം, നിലവിലെ വീഡിയോ ക്വാളിറ്റിയോട് കിടപിടിക്കാനുള്ള ഡാറ്റാ നിരക്കില്ലായ്മ എന്നിവ 'സ്മാർട്ട്' ഫോണുകളെ അടുത്ത തലമുറ സാങ്കേതികവിദ്യയിലേക്ക് വളരെ പെട്ടെന്ന് നീങ്ങക്കാൻ കാരണമാക്കി.

• 4G – HDTV, Video Conferencing

മൊബൈൽ വാർത്താവിനിമയത്തിന് ഇന്ന് നമ്മളുപയോഗിക്കുന്ന നവീകരിച്ച സാങ്കേതികവിദ്യയാണ് 4G. 2011 ലാണ് ഇത് നിലവിൽ വന്നത്. LTE (Long Term Evolution) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 4G വാഗ്ദാനം ചെയ്യുന്നത് 100 Mbps മുതൽ 1 Gbps വരെ ഡാറ്റാ നിരക്ക് വേഗതയാണ്. നിലവിലെ വീഡിയോ നിലവാരത്തോടു കിടപിടിക്കാൻ പര്യാപ്തമായ ഈ സ്പീഡിൽ വോയിസ് ഓവർ ഐ.പി. (ഇന്റർനെറ്റ് ടെലിഫോണി), ഇന്റർനെറ്റ് ഗെയിമിംഗ്, എച്.ഡി. ടി.വി, 3D ടി.വി, വീഡിയോ കോൺഫെറെൻസിങ്ങ് എന്നിവ സാധ്യമാണ്. കേബിൾ ബ്രോഡ്ബാൻഡ് നൽകുന്നത് പോലെയുള്ള ഉപയോഗങ്ങൾ ഇന്ന് 4G നൽകുന്നുണ്ട്. ഇതിന്റെ ഒരു വകഭേദമാണ് 4.5G.

വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 3KHz മുതൽ 3000GHz വരെ ഫ്രീക്വൻസിയുള്ള തരംഗങ്ങളുള്ള ഭാഗം റേഡിയോ സ്പെക്ട്രമെന്നറിയപ്പെടുന്നു. ഓരോ തലമുറയിലുമുള്ള സാങ്കേതികവിദ്യയുടെ ഡാറ്റാ നിരക്കിന്റെ വ്യത്യാസം അനുവദിക്കപ്പെട്ട ബാൻഡ് വിഡ്ത്ത്, ഫ്രീക്വൻസി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഫ്രീക്വൻസി കൂടിയ സ്പെക്ട്രം "ഉയർന്ന ബാൻഡ് വിഡ്ത്", "ഉയർന്ന സിഗ്നൽ എൻകോഡിങ്ങ് നിരക്ക്" എന്നിവ നൽകുന്നു.



• 5G – Internet Virtual Reality

4G നിലവിൽ വന്ന 2011-ൽ തന്നെ അടുത്ത തലമുറ സാങ്കേതികവിദ്യയായ 5G വികസിപ്പിക്കാൻ പല കമ്പനികളും ശ്രമം തുടങ്ങിയിരുന്നു. 30 GHz മുതലാണ് സ്പെക്ട്രമെങ്കിലും ഇതുവരെ ഒരു സ്റ്റാൻഡേർഡ് നിലവിൽ വന്നിട്ടില്ല. യു.എസിലെ വാർത്താവിനിമയ അതോറിറ്റിയായ FCC 27GHz, 37GHz, 39GHz എന്നീ ബാൻഡുകൾ അപ്പ്രൂവ് ചെയ്തിട്ടുണ്ട്. 4G യെ അപേക്ഷിച്ചു 5G വാഗ്ദാനം ചെയ്യുന്ന മെച്ചങ്ങൾ ഇവയൊക്കെയാണ്:

> 10 ഇരട്ടി ഡാറ്റാ നിരക്ക് (1-10 Gbps)

> വ്യക്തിഗത ഉപയോക്താവിന് മിനിമം 100 Mbps

> കൂടിയ നെറ്റ്വർക്ക് കവറേജ്

> കുറഞ്ഞ ബാറ്ററി ഉപയോഗം

> 1000 ഇരട്ടി ബാൻഡ് വിഡ്ത്ത്

പല രാജ്യങ്ങളിലും 5G ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. തുർക്കിയിലെ 'ടർക്ക്സെൽ' 2017 ജൂൺ 16 നു 70.77 Gbps സ്പീഡ് കൈവരിച്ചു റെക്കോർഡിട്ടിരുന്നു. എസ്റ്റോണിയയിലെ ടാലിൻ തുറമുഖത്താണ് യൂറോപ്പിൽ ആദ്യമായി ഒരു 5G സിസ്റ്റം പ്രവർത്തനമാരംഭിച്ചത് (2017 സെപ്റ്റംബർ 29). 2018 ഫെബ്രുവരി 9 നു ദക്ഷിണ കൊറിയയിലെ പ്യോങ്‌ചാങ്ങിൽ നടന്ന ശീതകാല ഒളിംപിക്സിലാണ് ലോകത്ത് ആദ്യമായി 5G ബ്രോഡ്കാസ്റ്റ് പ്രദർശിപ്പിച്ചത്. 360 ഡിഗ്രീ വിർച്വൽ റിയാലിറ്റി ബ്രോഡ്കാസ്റ്റ് ഇതിന്റെ പ്രത്യേകതയായിരുന്നു. 2020 ഓടെ പലയിടത്തും 5G സാങ്കേതികവിദ്യ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ 5G കൊണ്ടുവരാൻ സംയോജിച്ചു പ്രവർത്തിക്കുന്ന കമ്പനികൾ ഇവയാണ്:

> റിലയൻസ് ജിയോ + സാംസങ്ങ്

> ബി.എസ്.എൻ.എൽ + നോക്കിയ

> ഭാരതി എയർട്ടെൽ + ഹുവേയ്

ഇതിൽ എയർടെൽ - ഹുവേയ് കൂട്ടായ്മ ഏതാനും ദിവസം മുമ്പ് 3Gbps സ്പീഡിൽ 5G ടെസ്റ്റ് ചെയ്തതായി വാർത്തകളുണ്ടായിരുന്നു. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ 30 GHz മുതൽ 300 GHz വരെയുള്ള ഭാഗത്താണ് മില്ലിമീറ്റർ തരംഗങ്ങളുള്ളത്. ഈ ഭാഗം EHF (Extremely High Frequency) എന്നറിയപ്പെടുന്നു. ഇവയുടെ തരംഗദൈർഘ്യം കണക്കാക്കി നോക്കിയാൽ 1mm മുതൽ 10mm വരെയാണെന്ന് കാണാം. അതുകൊണ്ടാണ് ഇവയെ മില്ലിമീറ്റർ തരംഗങ്ങളെന്നു വിളിക്കുന്നത്. ഈ തരംഗങ്ങൾ ഉപയോഗിച്ചുള്ള വാർത്താവിനിമയം ഉയർന്ന ഡാറ്റാ നിരക്ക് നൽകുന്നു. ഈ മില്ലിമീറ്റർ തരംഗങ്ങളാണ് 5G സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നത്.

മില്ലിമീറ്റർ തരംഗങ്ങൾ ഇന്ന് എവിടെയൊക്കെ ഉപയോഗിക്കുന്നുവെന്ന് നോക്കാം.

> 5G ( In development)

> WiFi

> Satellite Phones

> Satellite – Satellite Communication

> Millimeter wave telescopes for deep space observation

> Speed Detectors

> Security Screening

> Thickness Gauging

> Medical Applications

> Radars, Aircraft Carriers

> Missile Defence Systems.
https://www.facebook.com/alphatechperambra/

MOBILE HEALTH CARE
Research Center
WE ARE SPECIALISTS I PHONE &SAMSUNG

05/05/2018

IDEA VOLTE ACTIVATION

◆Latest firmware Update ചെയ്യുക

◆CHECK എന്ന് 12345 ലേക്ക് sms അയച്ചാൽ ഫോൺ സപ്പോട്ടഡ് ആണൊന്ന് അറിയാൻ പറ്റും..

◆അതിനു ശേഷം ACT VOLTE എന്ന് 12345 ലേക്ക് അയച്ചാൽ VOLTE ആക്റ്റീവ് ആവും

◆VOLTE ഇൽ നിന്ന് ഒരു CALL ചെയ്തശേഷം 48 മണിക്കൂർ കഴിഞ്ഞാൽ ആദ്യ 10 ജിബി കിട്ടും (28 ഡേയ്സ് വാലിഡിറ്റി)

◆VOLTE ഉപയോഗിച്ച ശേഷം 28 ദിവസം കഴിഞ്ഞ് FEEDBACK ശെരിയായി കൊടുത്താൽ വീണ്ടും 10 ജിബി 28 ഡേയ്സ് കിട്ടും

◆വീണ്ടും VOLTE ഉപയോഗിച്ച ശേഷം 28 ദിവസം കഴിഞ്ഞ് FEEDBACK ശെരിയായി കൊടുത്താൽ വീണ്ടും 10 ജിബി 28 ഡേയ്സ് കിട്ടും

അങ്ങനെ ടോട്ടൽ 30 ജിബി.
ആദ്യപടിയായി ഹോണർ ഫോണുകളിൽ മാത്രമാണ് ലഭ്യമാവുക.

◆List of handsets Compatible with Idea VoLTE
Honor 6x
Honor 7x
Honor 9 lite
Honor View 10
Honor 8 Pro

◆Idea Volte is launched in following areas currently.

Maharashtra (Excluding Mumbai) , Goa , Andhra Pradesh, Telangana, Tamilnadu, Gujarat, Kerala, Madhya Pradesh & Chhattisgarh Police

05/05/2018

MOBILE HEALTH CARE
Research Center
WE ARE SPECIALISTS I PHONE &SAMSUNG

05/05/2018

https://www.facebook.com/alphatechperambra/
പ്രാധാന അറിയിപ്പ്

ആപ്പിൾന്റെ പുതിയ 11.3 അപ്ഡേറ്റ് മാക്സിമം ചെയ്യാതിരിക്കുക ...ഈ അപ്ഡേറ്റ് ഇല്ലെങ്കിൽ 11 .3 .1 ചെയ്‌ത ഐഫോൺ 7 / 7 പ്ലസ് യുസേഴ്‌സിന് മൈക്ക് വർക്ക് ആകാതിരിക്കാൻ ചാൻസ് ഉണ്ട് .ഈ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത ചില ഫോൺകൾക്കു മൈക്ക് വർക്ക് ആകില്ല...ഇത് സോഫ്റ്റ്‌വെയർ ഇഷ്യൂ വഴി ഫിക്സ് ആകാൻ പറ്റില്ലാ ..11 .3 സോഫ്റ്റ്‌വെയർ മൈക ഹാർഡ്‌വെയർ നശിപ്പിക്കും .ആപ്പിൾ ഈ പ്രോബ്ലം ഉള്ളവർക്ക് റീപ്ലേസ്‌മെന്റ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് .വാറന്റി ഇല്ലെങ്കിലും റീപ്ലേസ്‌മെന്റ് കൊടുക്കാൻ ആപ്പിൾ സർവീസ് സെന്ററിന് നോട്ടീസ് കൊടുത്തിട്ടുണ്ട്.ഒൺലി ഐഫോൺ 7 / 7 പ്ലസ്

https://www.gsmarena.com/apple_confirms_iphone_7_7_plus_disabled_microphone_issue-news-30881.php

https://www.theverge.com/circuitbreaker/2018/5/4/17320928/apple-iphone-7-plus-microphone-disabled-phone-call

MOBILE HEALTH CARE
Research Center
WE ARE SPECIALISTS I PHONE &SAMSUNG

Address

Kozhikode
673525

Telephone

7012117104

Website

Alerts

Be the first to know and let us send you an email when ALPHA TECH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ALPHA TECH:

Share