Reform LOYOLA

Reform LOYOLA Online and Offline Services using Computers and Internet

24/06/2021

ഭാവിയില്‍ Flight യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപ്പോള്‍ തന്നെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുന്നത് ഉപകാരപ്പെടും.

ഇപ്പോള്‍ അതു ചെയ്യുന്നത് വളരെ എളുപ്പമാണ്.

പിന്നീടത്, സാധാരണ നാം അഭിമുഖീകരിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന ഗവ.കടമ്പകള്‍ പലത് കടന്നുവേണമായിരിക്കും സാധിക്കാന്

02/04/2021

വിവാഹം കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം ഇങ്ങനനെ ചെയ്യരുത് . എന്ത് ?

വിവാഹശേഷം തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് അറിയപ്പെടാന്‍ ചില ഭാര്യമാര്‍ക്ക് ഒരിഷ്ടം തോന്നാറുണ്ട് . പൊതുവെ പറഞ്ഞാല്‍ Documentary Proof ഇല്ലാതെ തങ്ങളുടെ പേര് നല്‍കേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം ഭര്‍ത്താവിന്റെ പേര് ചേര്‍ത്തു നല്‍കുന്ന സ്ത്രീകള്‍ നിരവധിയുണ്ട്. അതൊരു പുലിവാലായി മാറുകയാണ് പതിവ്. വിവാഹമോചനങ്ങള്‍ കൂടി വരുകയാണല്ലോ. പിന്നീടത് മാറ്റി എടുക്കാനൊക്കെ സ്വന്തം വീട്ടുകാരുടെ പോലും സഹായം കിട്ടിയില്ലെന്നു വരും.

ചില ഭര്‍ത്താക്കന്‍മാര്‍ വിചാരിക്കുന്നത് ഭാര്യമാരുടെ പേര് കല്യാണത്തോടെ മാറുമല്ലോ, മാറ്റണമല്ലോ, അതല്ലേ നിയമം എന്നൊക്കെയാണ്. അവര്‍ മനസ്സിലാക്കി വച്ചിരിക്കുന്നതിന്റെ ഭവിഷ്യത്ത് പിന്നീടെ അവര്‍ക്ക് മനസ്സിലാകുകയുള്ളൂ. തിരുത്താനായി നടന്നു നടന്നു മടുക്കുമ്പോള്‍.

ഇത്തരക്കാരുടെ ചെറിയൊരു-വലിയ ... അശ്രദ്ധയ്ക്ക് പിന്നീടവര്‍, പണവും, സമയവും, മാനസികവിഷമവും അനുഭവിക്കേണ്ടിവരും.

സ്‌ക്കൂള്‍ രേഖയില്‍ ചേര്‍ത്തിരിക്കുന്ന മുഴുവന്‍ പേര് വേണം എപ്പോഴും ഉപയോഗിക്കാന്‍. എന്നുവച്ചാല്‍ First Name + Middle Name ഉണ്ടെങ്കിലത് + Surname/Last Name. ഇവ ചേരുന്നതാണ് മുഴുവന്‍ പേര് അഥവാ Full Name. എവിടെ എഴുതി കൊടുത്താലും അത് അങ്ങനെ തന്നെ ഉപയോഗിക്കുക.

ഹോസ്പിറ്റലില്‍ ആദ്യ ചെക്കപ്പിനായി ചെല്ലുമ്പോള്‍ തന്നെ ശരിയായ പേരുകളാണ് എഴുതി കൊടുത്തിരിക്കുന്നതെന്ന് ഇരുവരും ഉറപ്പാക്കുക. അതാണ് ആദ്യ അവസരം.

പ്രസവത്തോടനുബന്ധിച്ച് നിങ്ങള്‍ കൊടുത്തിരിക്കുന്ന പേരുകളും മറ്റും ശരിയാണോ എന്നു പരിശോധിക്കുവാനും എഴുതി വാങ്ങുവാനും നേഴ്‌സുമാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പതിവുണ്ട്. തെറ്റുകള്‍ തിരുത്താന്‍ നിങ്ങള്‍ക്കു കിട്ടുന്ന രണ്ടാമത്തെ അവസരമാണത്.

കുട്ടികളെ ആദ്യമായി സ്‌ക്കൂളില്‍ ചേര്‍ക്കുന്ന വേളയില്‍ അവരുടെ പേരും, ജനനസര്‍ട്ടിഫിക്കറ്റിലുള്ള കൃത്യമായ ജനനതീയതിയും, മാതാപിതാക്കളുടെ പേരും ശരിയായി എഴുതികൊടുക്കുവാന്‍ മൂന്നാമതൊരവസരം കിട്ടുന്നുണ്ട്.

കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷയ്ക്കു മുമ്പ് സ്‌ക്കൂള്‍ അധികൃതര്‍, സ്‌ക്കൂള്‍ രേഖകളിലുള്ള മാതാപിതാക്കളുടെ പേരുകളും, കുട്ടിയുടെ ജനനതീയതിയും ശരിയാണോ എന്ന് ചോദിച്ചറിയാന്‍ കുട്ടികളെ പറഞ്ഞു വിടുന്നതാണ് നാലാമത്തെ അവസരം.

ഈ നാല് അവസരങ്ങളും പ്രയോജനപ്പെടുത്താത്ത മാതാപിതാക്കളാണ്, തങ്ങള്‍ ശരിയായി എഴുതി കൊടുത്തത് , അവര്‍ (?) തെറ്റിച്ചെഴുതിയതാണ്, എന്ന് പരിതപിക്കുന്നവര്‍.

അതാണ് പറഞ്ഞത് ചെറിയൊരു-വലിയ ... അശ്രദ്ധയ്ക്ക് പിന്നീടവര്‍, പണവും, സമയവും, മാനസികവിഷമവും അനുഭവിക്കേണ്ടിവരുമെന്ന്.

ഇനിയുള്ള കാലത്ത് നിങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള ആധികാരിക രേഖകളിലുള്ള ''ഡേറ്റകള്‍'' ഒന്നി നോ ടൊന്ന് ശരിയാണോ എന്ന് പരിശോധിക്കുന്നത് മനുഷ്യരല്ലല്ലോ. അതുകൊണ്ടാണ് നിങ്ങളുടെ പഴയ പാന്‍ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുവാന്‍ കഴിയാതെ വരുന്നത്.

തുടര്‍ന്നങ്ങോട്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടെക്കൂടെ നേരിടേണ്ടിവരും.

ആര്‍ക്ക് ?

ലഭിച്ച അവസരങ്ങളെല്ലാം അശ്രദ്ധയോടെ കൈകാര്യം ചെയ്തവര്‍ക്ക് .

തെറ്റ് പറ്റിയവര്‍ അത് തിരുത്തിയെടുക്കാന്‍ നോക്കുക. അതിന് വഴികളുണ്ട്.

22/03/2021

Fastag നെപ്പറ്റി അറിയണം. ഏടാകൂടമാണോന്ന്.

Fastag നെപ്പറ്റിയുള്ള ഒരുപാട് ചോദ്യങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള ഒരു മള്‍ട്ടി ലേയേര്‍ഡ് ടാഗിന്റെ പാളികള്‍ക്കുള്ളില്‍ കടലാസുകനമുള്ള ചിപ്പും ആന്റിനയും അടങ്ങിയിട്ടുള്ള ഒരു 'ഒട്ടിപ്പോ' എന്നു വേണമെങ്കില്‍ ഈ ഫാസ് ടാഗിനെ വിളിക്കാം. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ അകത്തുനിന്ന് പുറത്തേയേക്ക് ആയി ഒട്ടിച്ചുവയ്ക്കുന്ന ഈ ടാഗിലുള്ള വിവരങ്ങള്‍ വാഹനം കടന്നു പോകുമ്പോള്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ വഴി, ടോള്‍ പ്ലാസയില്‍ വായിക്കുന്നു. കടന്നുപോകാന്‍ ആവശ്യമായ ടോള്‍ തുക ഈടാക്കിയതായുള്ള മെസേജ് ഉടന്‍ തന്നെ ഫാസ്ടാഗ് ഉടമയുടെ മൊബൈലില്‍ ലഭിക്കുകയും ചെയ്യും. ഈ സംവിധാനം വഴി ഉപഭോക്താവിന് സമയം, ഇന്ധനം, പണം എന്നിവ ലാഭിക്കാം. ഇത് നിസ്സാരകാര്യമല്ല. ഫാസ്ടാഗ് വന്നതോടെ വര്‍ഷത്തില്‍ 20,000 കോടി രൂപയുടെ ഇന്ധനം ലാഭിക്കാമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്

Limited KYC പ്രകാരം ടാഗ് എടുക്കുന്നയാളിന്റെ ജാതകം മാത്രം ചോദിക്കുന്നില്ലല്ലോ എന്നൊരു ആശ്വാസമുണ്ട്. അതൊഴിച്ചാല്‍ മറ്റെല്ലാ ഡേറ്റയും കൊടുത്തു വേണം ഫാസ്ടാഗ് എടുക്കാന്‍. Data Collection ആണല്ലോ ബാങ്കുകള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. അല്ലാണ്ട് രാഷ്ട്രപുനര്‍ നിര്‍മ്മാണമൊന്നുമല്ലെന്ന് ഏതൊരാള്‍ക്കും അറിയാവുന്ന കാര്യം തന്നെ. ഡേറ്റ അതാരുടെതായാലും, ഇന്നത് ഒന്നാന്തരം ചരക്കു തന്നെയാണ്. രാജ്യത്തുള്ള ലക്ഷകണക്കിന് CSC കള്‍, തുച്ഛമായ തുകയ്ക്ക് PAN, Aadhar, RC ഇതെല്ലാം Scan ചെയ്ത് അപ് ലോഡ് ചെയ്യുക മാത്രമല്ല ഈ ഡോക്കുമെന്റിലുള്ളതും ഇല്ലാത്തതുമായ വിവരങ്ങള്‍, അതായത് വാഹനത്തിന്റെ നിറം വരെ ബാങ്കുകാര്‍ക്ക് കൊടുക്കണം.

അതെന്തിനാണപ്പാ...., അത് RC ബുക്കിലുണ്ടല്ലോന്ന്....
ചോയിച്ചിട്ട് കാര്യമില്ല മോനേ....
Digital ആക്കി കൊടുക്കുക തന്നെ വേണം. എങ്കിലെ ടോള്‍ പ്ലാസാ വഴി കടന്നു പോകാന്‍ പറ്റൂ.

യേതൊരൊരുവനാണോ ഈ ഡേറ്റകളൊടൊക്കെ താല്‍പര്യമുണ്ടാകുക അവനുക്ക് ഞമ്മളിത് വിയ്ക്കും.
കൈ നനയാതെ ലഭിക്കുന്ന ഡേറ്റ കൊടുത്ത് കോടികള്‍ വാരാമല്ലോ.

അതുമാത്രമോ... ഫാസ്ടാഗ് എന്ന ഒട്ടിപ്പോയുടെ വില, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നീ ഐറ്റങ്ങളിലൂടെ ഏകദേശം 350 രൂപ ബാങ്കിന് ലഭിക്കുന്നുമുണ്ട്. കൂടാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലുമിരുന്ന് ഓരോ തവണ റീചാര്‍ജ്ജ് ചെയ്യുമ്പോഴും ബാങ്കിനുണ്ടാകുന്ന ബിസിനസ് വര്‍ദ്ധന. ബാങ്കുകളായ ബാങ്കുകളൊക്കെ ടാഗ് വില്‍ക്കാന്‍ ഇറങ്ങിയതിന്റെ ഗുട്ടന്‍സ് ഇപ്പോ മനസ്സിലായോ? വെറുതെ പട്ടര് വെള്ളത്തില്‍ മുങ്ങില്ല. അത്രതന്നെ.

Full KYC എടുക്കണമെങ്കിലോ.... ബാങ്കുകളെന്താ നാളെ മാട്രിമോണിയല്‍ സൈറ്റ് ആരംഭിക്കാന്‍ പോവുകയാണോ എന്നു സംശയിച്ചു പോകും Father/Spouse Name, Maiden Name, Mothers Name, കല്യാണം കഴിഞ്ഞതാണോ, തൊഴിലെന്ത്, ഏതുതരത്തിലുള്ള താമസക്കാരനാണ് തുടങ്ങി അമ്പതോളം കോളങ്ങള്‍ പൂരിപ്പിക്കുകയും മുന്‍പറഞ്ഞ PAN, Aadhar, Photo, RC ഇവയ്ക്കു പുറമെ മറ്റൊരു ID proof കൂടി അപ് ലോഡ് ചെയ്തു കൊടുത്തെങ്കിലെ Full KYC അക്കൗണ്ടിലേയ്ക്ക് നിങ്ങളെ മാറ്റൂ. എന്താ ഗുണമെന്നോ! നിങ്ങളുടെ ഫാസ്ടാഗ് റീചാര്‍ജ്ജ് പരിധി മാസത്തില്‍ 1 ലക്ഷം രൂപ ആക്കി മാറ്റാമെന്നെ കിടിലന്‍ ഓഫറുണ്ട്. Limited KYC പ്രകാരമാണെങ്കിലോ വെറും പതിനായിരം മാത്രം. ജീവിതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം ടോളുകളില്‍ കൂടി യാത്രചെയ്യുന്ന കോടികണക്കിന് വാഹനങ്ങളും ജനങ്ങളും ഉള്ള ഡിജിറ്റല്‍ ഇന്ത്യ.

Unlimited validity ഒക്കെ ബാങ്കുകള്‍ ഫാസ്ടാഗിന് പറയുന്നുണ്ടെങ്കിലും Full KYC ആക്കി മാറ്റാതെ റീചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസ്ഥയും ഇപ്പോഴുണ്ട്. രാജ്യത്തുള്ള ലക്ഷകണക്കിന് POS (Point of Sale) വഴിയാണ് (ഇവയില്‍ CSC കളും പെടും) ബാങ്കുകള്‍ ഫാസ്ടാഗ് വില്‍ക്കുന്നത്. User Friendly അല്ലാത്ത ബാങ്കുകളുടെ Web Application വഴിയാണ് POS കളില്‍ ഫാസ്ടാഗ് വില്‍പ്പന നടക്കുന്നത് . കസ്റ്റമര്‍ കെയറിന് ഉള്ളതാകട്ടെ ഒരു ടോള്‍ ഫ്രീ നമ്പറും ഒരു മെയില്‍ ഐഡിയും മാത്രം. ലോട്ടറി ഭാഗ്യം ഉള്ളവര്‍ക്കെ ഇവിടെനിന്ന് Customer Care ലഭിക്കൂ എന്നാണ് CSCക്കാര്‍ പറയുന്നത്.

ഇപ്പോഴുള്ള നിയമമനുസരിച്ച് ഫാസ്ടാഗ് കൈമാറ്റം ചെയ്യാനാകില്ല. Movable and Immovable Properties എല്ലാം കൈമാറ്റം ചെയ്യാനാവും, മനുഷ്യശരീരത്തിലെ അവയവങ്ങളെല്ലാം കൈമാറ്റം ചെയ്യാം. പക്ഷേങ്കില് ഫാസ്ടാഗ് പറ്റില്ലത്രേ. അതൊരു 10 അക്ക മൊബൈല്‍ നമ്പരുമായും പാന്‍, ആധാര്‍, ആര്‍സി ഇവയുമായും കണക്റ്റഡ് ആണത്രേ.....ന്താല്ലേ..... ഇതൊന്നും മാറ്റിയെടുക്കാനുള്ള ടെക്‌നോളജി ഇവിടില്ല..ത്രേ.
അതിനാല്‍ ഫാസ്ടാഗ് ഉള്ള വാഹനങ്ങള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും ഓര്‍ക്കുക. അത് മറ്റൊരാള്‍ക്ക് ഇപ്പോഴത്തെ നിയമപ്രകാരം ഉപകാരപ്പെടില്ല. വാഹനത്തിന്റെ ചേസിസ് നമ്പരുമായും, മൊബൈല്‍ നമ്പരുമായും ടാഗ് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അതെല്ലാം നീക്കി ടാഗ് Surrender/Cancel/Closure ചെയ്ത് പുതിയൊരു ടാഗ് എടുക്കാന്‍ കടമ്പകള്‍ പലതുണ്ട് എന്നറിയുക. നിയമങ്ങളും ടെക്‌നോളജിയും മാറുമെന്ന് പ്രത്യാശിക്കാം.

മൊബൈല്‍ ടോപ് അപ് ചെയ്യുന്നപോലെ വളരെ എളുപ്പത്തില്‍ ഫാസ്ടാഗിലും ക്യാഷ് നിറക്കാം. അതിനായി POS നെ ബന്ധപ്പെടുകയൊ, ഓണ്‍ലൈന്‍, ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് / നെറ്റ് ബാങ്കിംഗ് / imps, ബാങ്കുകളുടെ ആപ് എന്നിവയോ ഉപയോഗിക്കാം.
sms വഴി കസ്റ്റമറുടെ മൊബൈലില്‍ എല്ലാ ഇടപാടുകളുടെയും അറിയിപ്പ് ലഭിച്ചോളും. അത് തീര്‍ച്ച.

ലോഡ് ചുമക്കുന്ന ശേഷിയും റോഡിനു വരുന്ന ഹാനിയും കണക്കിലെടുത്ത് വാഹനങ്ങളുടെ ഫാസ്ടാഗ് /ടോള്‍ നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. നിലവിലുള്ള ടാഗ് കേടായെങ്കില്‍, കേടായ ടാഗ് ഉപഭോക്താവ് സറണ്ടര്‍ ചെയ്ത് പുതിയ ടാഗ് എടുക്കണം. ഉപഭോക്താവിന് മരണം സംഭവിക്കുന്ന സാഹചര്യത്തില്‍, മരണ സര്‍ട്ടിഫിക്കറ്റും മറ്റ് പ്രസക്തമായ രേഖകളും ഹാജരാക്കിയ ശേഷം നിയമപരമായ അവകാശികള്‍ക്ക് ടാഗ് തുകയുടെ റീഫണ്ടിനായി ആവശ്യപ്പെടാം. വാഹനം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍, ഫാസ്റ്റ് ടാഗിന്റെ കാര്യം കൂടി ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ കൊടുക്കുന്ന പരാതിയില്‍ പരാമര്‍ശിക്കുകയും വേണം. കൂടാതെ ടാഗുമായി ബന്ധപ്പെട്ട കോണ്‍ടാക്റ്റ് സെന്ററിനെ അറിയിക്കുകയും വേണം.

ജനങ്ങള്‍ സന്തോഷമായിരിക്കുക. ഇന്ത്യ വളരുകയാണ്.

Address

Opp SBI Town, Aruviithura P O, Erattupetta
Kottayam
686122

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918547873886

Website

Alerts

Be the first to know and let us send you an email when Reform LOYOLA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Reform LOYOLA:

Share