4G Mobiles

4G Mobiles Sales, Service And Accessories - Panchayath Building, Bus Stand, Kondotty

24/07/2020

കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ.

കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്ന് പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങൾ.

ഇന്നിപ്പോൾ കേരളത്തിൽ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്.

ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകും. മരണസംഖ്യയും കൂടുകയാണ്. ഇന്ന് തന്നെ നാലുപേർ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മൾ അറിയുന്നവർക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.

91 പേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവരാരും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല എന്നതിൽ നമുക്ക് അത്ഭുതം തോന്നേണ്ടതല്ലേ?

ഇതാണ് "പുഴുങ്ങുന്ന മാക്രി" (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തിൽ എടുത്തിട്ടാൽ അതവിടെ നിന്നും ഉടൻ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തിലിട്ടിട്ട് അതിനടിയിൽ പതുക്കെ ചൂടാക്കിതുടങ്ങിയാൽ തവള അവിടെത്തന്നെയിരിക്കും. കാരണം പതുക്കെപ്പതുക്കെ ചൂട് കൂടിവരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കുന്നതോടെ തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും.

കേരളത്തിൽ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്നതു പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നന്പർ കാണുന്പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണെന്ന് കാണുന്നതോടെ എന്നാൽ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞ് മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നു.

ഞാൻ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിനേക്കാൾ മുൻപ് പ്രതിദിനം ആയിരം കേസുകൾ കടന്ന പ്രദേശങ്ങൾ അനവധിയുണ്ട്. ഇറ്റലിയിൽ മാർച്ച് ഏഴിന് ആയിരം കടന്നു (14 ന് 3000 വും 21 ന് 6000 വും കടന്നു). ഡൽഹിയിലും ചെന്നെയിലുമൊക്കെ ആയിരം കടന്ന് പല ആയിരങ്ങളിലേക്ക് പോയി.

അവിടങ്ങളിൽ കേസുകളുടെ എണ്ണം ഇപ്പോൾ താഴേക്കാണ്.
അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളിൽ കൂടിയാണ് അത് സാധ്യമായത്. നമുക്കും അത് വേണ്ടി വരും. ഹോട്സ്പോട്ടും കണ്ടൈൻമെന്റും മാറി കർഫ്യൂവും ലോക്ക് ഡൗണും അടങ്ങിയ കർശന നടപടികൾ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അത്തരം ശക്തമായ നടപടികൾ എന്താകുമെന്നോ എപ്പോൾ വരുമെന്നോ നമുക്ക് അറിയില്ല. ഈ നടപടികൾ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയിൽ കൊറോണയിവിടെ കുന്നു കയറി ഇറങ്ങാൻ തുടങ്ങുമെന്നുമാണ് എന്നാണ് എൻറെ കണക്കുകൂട്ടൽ.

നമ്മുടെ വ്യക്തി സുരക്ഷക്ക് സർക്കാരിന്റെ ശക്തമായ നടപടികൾ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സർക്കാർ പറയുന്നതെല്ലാം നമ്മൾ തീർച്ചയായും അനുസരിക്കണം. അതിലും കൂടുതൽ സ്വയം ചെയ്യാൻ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ.

ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമെന്റ് വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഇപ്പോൾ നമുക്ക് ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂ.

വരും ദിവസങ്ങളിൽ നിങ്ങൾ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക. വീട്ടിലേക്കുള്ള അതിഥികളുടെയും സന്ദർശകരുടെയും കച്ചവടക്കാരുടെയും ജോലിക്കാരുടെയും വരവ് പരമാവധി കുറക്കുക. പുറത്തിറങ്ങുന്നത് ലോക്ക് ഡൌണിൽ എന്നപോലെ അത്യാവശ്യത്തിന് മാത്രമാക്കുക. കൈകഴുകൽ, മാസ്ക്, സാമൂഹിക അകലം തുടങ്ങിയ ശീലങ്ങൾ തുടരുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്ക്ക് കൂടുതലാണ് എന്ന അടിസ്ഥാന തത്വം ഇപ്പോഴും ഓർമ്മിക്കുക.

ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവുമെന്ന് നമ്മൾ കരുതിയെങ്കിലും അതുണ്ടാകാത്തതിനാൽ കൂടുതൽ ധൈര്യത്തോടെ നമുക്ക് സെൽഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാന്പത്തികമായി നിങ്ങൾ തയ്യാറാണെങ്കിൽ പിന്നെ ഇക്കാര്യത്തിൽ വൈകിക്കേണ്ട കാര്യമില്ല.

ഒപ്പം മാനസികമായ വെല്ലുവിളികളും വരാൻ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്. നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ എല്ലാം ഇത് പ്രതികൂലമായി ബാധിച്ചു. എങ്ങനെയും നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശരായത് കൊണ്ടോ പ്രയോജനമില്ല. നമ്മുടെ ചുറ്റുമുള്ളവരോട് പെരുമാറുന്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘർഷത്തിലാണ്. എല്ലാവരുടെയും സംസാരം പൊതുവെ നെഗറ്റീവ് ആകുന്നതിനാൽ വേഗത്തിൽ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിർത്തുക പ്രധാനമാണ്. അതത്ര എളുപ്പമല്ലാത്തതിനാൽ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും അറിയുന്ന മൈൻഡ് ഫുൾനസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.
നമ്മൾ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മൾ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കൽ നമ്മുടെ കൊച്ചുമക്കളോട് പറയാനുള്ള അവസരമുണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓർക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാൻ പറ്റൂ. !

കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് ഞാൻ പറയുന്നത് പോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാന്പത്തിക പരാധീനതകളുണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ജീവിതമാണെന്ന് തോന്നുമെങ്കിലും പിന്നീട് പ്രശ്നം വല്ലാതെ വഷളാകുന്പോൾ ജീവനാണ് പ്രധാനമെന്ന് മനസ്സിലാകും. അത് തിരിച്ചു കിട്ടി എന്ന് തോന്നുന്പോൾ ജീവിതമാണ് വലുത് എന്ന് തോന്നും. സർക്കാർ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനമെടുക്കുന്നത്. അത് അപ്പാടെ അനുസരിക്കുക.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോൺ ആണ്, നമുക്ക് ക്ഷീണം ഉണ്ടാകുമെങ്കിലും വിശ്രമിക്കാനുള്ള സാഹചര്യമല്ല. ഓടി തീർത്തേ പറ്റൂ.

ഒന്നാമത്തെ ലോക്ക് ഡൌൺ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്ന് ഞാൻ പലതവണ എഴുതിയിരുന്നു. മൂന്നു മാസം ലോക്ക് ഡൗണിൽ ഇരുന്ന നിങ്ങൾക്ക് ഇനി അതിന്റെയൊന്നും ആവശ്യമില്ല, കാര്യങ്ങൾ പരിചിതമാണ്. അത് സർക്കാർ പറഞ്ഞതിന് ശേഷം നമ്മൾ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യമനുസരിച്ച് ചിന്തിച്ച് തീരുമാനിക്കുക.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

19/01/2020

കഴിഞ്ഞ വർഷം ഇല്ലാതിരുന്ന പൾസ് പോളിയോ, ഈ വർഷം വീണ്ടും വന്നതെന്തിന് എന്ന സംശയം സ്വാഭാവികമായും ഏവർക്കുമുണ്ടാവും. കഴിഞ്ഞ വർഷം കേരളത്തിൽ പൾസ് പൊളിയോ നൽകിയത്, അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വന്നു താമസിച്ചിരുന്ന അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മാത്രമായിരുന്നു. എന്നാൽ ഇത്തവണ പഴയ 'പ്രതാപത്തോടെ' അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് ഡോസ് നൽകുന്നുണ്ട്.

പലവിധ സംശയങ്ങൾ ഉയർന്നു വരും.

• എന്ത് കൊണ്ടാണ് ഇപ്പോഴും പൾസ് പോളിയോ നടത്തുന്നത്?

• തുള്ളി മരുന്നായുള്ള പോളിയോ വാക്‌സിൻ 2020ഓടെ നിർത്തുമെന്ന് മുൻപ് പറഞ്ഞിട്ട്, ഇപ്പോഴും എന്ത് കൊണ്ടാണ് അത്‌ തുടരുന്നത്?

• കുത്തിവയ്ക്കുന്ന IPV എന്ന പോളിയോ വാക്സിൻ ഇവിടെ കൊടുത്തു തുങ്ങിയിട്ടും, എന്ത് കൊണ്ടാണ് പോളിയോ തുള്ളി മരുന്ന് ഇപ്പോഴും നൽകേണ്ടി വരുന്നത്?

• പോളിയോ നിർമാർജ്ജ്‌നത്തിന്റെ ഭാവി എന്ത്?

പോളിയോ നിർമാര്ജ്ജ്‌നത്തിന്റെ നാൾവഴികൾ

• 1988 കാലഘത്തിൽ, 125 രാജ്യങ്ങളിലായി, മൂന്നരലക്ഷത്തോളം കുട്ടികളെയാണ് പോളിയോ ബാധിച്ചിരുന്നത്.

• 1988 മുതൽ പോളിയോ നിർമാർജ്ജ്‌നത്തിന് വേണ്ടി ലോകമൊന്നാകെ ഒറ്റക്കെട്ടായി പൊരുതി. ലോകമാകെയുള്ള വിപുലമായ വാക്സിനേഷൻ യജ്ഞത്തിലൂടെ, പോളിയോ എന്ന രോഗബാധയെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാനായി.

• പോളിയോ വ്യാപകമായിട്ടുള്ള ഘട്ടത്തിൽ, അല്ലെങ്കിൽ ഒരു പകർച്ചവ്യാധി പോലെ പടരുന്ന അവസരങ്ങളിൽ, അതിനെ പിടിച്ചു കെട്ടാൻ ഏറ്റവും അഭികാമ്യം തുള്ളിമരുന്ന് രൂപത്തിലുള്ള (OPV) വാക്‌സിനാണ്. ഇതിൽ ഉപയോഗിക്കുന്നത് ദുർബലമാക്കിയ മൂന്ന് പോളിയോ വൈറസ് സ്‌ട്രെയിനുകളാണ്. അത് പെട്ടെന്നുള്ള സുരക്ഷ നൽകുന്നതിനോടൊപ്പം, 'കൂട്ടായ പ്രതിരോധം' ( herd immunity) ഉറപ്പാക്കുകയും ചെയ്യും.

• നീണ്ടവർഷങ്ങളുടെ വാക്സിൻ യജ്ഞത്തിനൊടുവിൽ, ടൈപ്പ് 2 എന്ന പോളിയോ വൈറസ് സ്ട്രെനിനെ നമ്മൾ 1999ൽ നിര്മാര്ജ്‌ജ്നം ചെയ്തു.(പ്രകൃത്യാ കാണുന്ന പോളിയോ വൈറസ് മൂന്ന് തരമാണ് - വൈൽഡ് പോളിയോ വൈറസ്1,2,3). ഇന്ത്യയിൽ തന്നെ ഉത്തർപ്രദേശിൽ നിന്നായിരുന്നു ലോകത്തിലെ ആ അവസാന കേസ്.

• 2011ൽ പശ്ചിമബംഗാളിൽ നിന്നും റിപ്പോർട്ട്ചെയ്ത വൈൽഡ് പോളിയോ സ്‌ട്രെൻ 1 (wPV1) ആണ് ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയ അവസാനത്തെ കേസ്. മൂന്നു വർഷത്തോളം പിന്നീട് കേസുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് തന്നെ 2014ൽ ഇന്ത്യ പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു.

• വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ 2013 ഓടെ വെറും മൂന്നു രാജ്യങ്ങളിലേക്ക് മാത്രമായി വൈൽഡ് പൊളിയോ വൈറസ് കേസുകൾ ചുരുങ്ങി. അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് പിന്നീട് സ്ട്രെയിൻ 1,3 എന്നിവയുടെ സാന്നിധ്യം തുടർന്നു വന്നത്.

• പോളിയോ എൻഡ്ഗെയിം 2013- 2018.

2013-14 ലെ സാഹചര്യങ്ങൾ പോളിയോ നിർമാർജ്ജ്‌നത്തിന് വളരെ അനുകൂലമായിരുന്നു. വർഷങ്ങൾക്കുള്ളിൽ തന്നെ പൂർണ്ണമായും പോളിയോ ഇല്ലാതാക്കൻ സാധിക്കുമായിരുന്ന അത്യന്തം പ്രതീക്ഷാവഹമായ സാഹചര്യം. വെറും രണ്ടു രാജ്യങ്ങളിൽ മാത്രം നാൽപതിൽ താഴെ എൻഡമിക് കേസുകൾ. പോളിയോ നിർമാര്ജ്ജ്‌നത്തിന്റെ തൊട്ടടുത്തെത്തിയെന്നു തോന്നിയപ്പോൾ, ഓറൽപോളിയോ വാക്സിനിൽ നിന്നും പതുക്കെ പോളിയോ കുത്തിവെപ്പുകളിലേക്ക് പൂർണ്ണമായി ചുവട് മാറ്റാനുള്ള നീക്കങ്ങളുടെ തുടക്കം, ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ലോകമാകെ തുടങ്ങി.
ഓറൽ പോളിയോ ഉപയോഗിച്ചു കൊണ്ടിരുന്ന രാജ്യങ്ങളിൽ, മുൻപ് ഉപയോഗിച്ചിരുന്ന ട്രൈവാലന്റ് വാക്സിനുകളിൽ നിന്നും ബൈവാലന്റ് വാക്സിനുകളിലേക്ക് മാറി. ഇത് നടന്നത് ലോകമാകെഒരേ സമയത്താണ് (ഗ്ലോബൽ സ്വിച്ച്). ഇത് നടന്നത്‌ 2016 ഏപ്രിൽ മാസത്തിലാണ്.
മൂന്നു തരം ദുർബല പോളിയോ വൈറസുകളും അടങ്ങിയതാണ് തുള്ളിമരുന്നുകൾ. ഇതിൽ നിന്നും, സ്ട്രെയിൻ 2 എന്ന വൈറസിനെ പൂർണ്ണമായും ഒഴിവാക്കിയതാണ് ബൈവാലന്റ് വാക്സിനുകൾ. ലൈവ് വാക്‌സിൻ കൊടുക്കുന്നത് വഴിയുണ്ടാവാവുന്ന അത്യപൂർവ്വമായ വാക്സിൻ പോളിയോ, ഏറ്റവും അധികം ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് ഈ wPV2 കൊണ്ടാണ്.

• ഇതിനോടൊപ്പം തന്നെ ഈ രാജ്യങ്ങളിൽ കുത്തിവയ്ക്കുന്ന IPV പോളിയോ വാക്സിനുകൾ ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ, IPV എല്ലാകുട്ടികളിലും പൂർണമായി നൽകാമെന്ന് ഉറപ്പു വരുത്തുകയും, ക്രമേണ തുള്ളിമരുന്നുകൾ പൂർണ്ണമായും പിൻവലിക്കും എന്നുമായിരുന്നു ഈ പദ്ധതി.

നിലവിലുള്ള സാഹചര്യങ്ങളും നിർമാർജ്‌ജ്നതന്ത്രവും (2019-2025)

2013 ൽ ഉണ്ടായിരുന്ന പ്രതീക്ഷാനിർഭരമായ സാചര്യങ്ങളിൽ നിന്ന് നമ്മൾ പിന്നോട്ട് പോയിരിക്കുന്നു. നിർഭാഗ്യകരം എന്നു പറയട്ടെ, ഏതാനും വർഷങ്ങൾക്ക് മുൻപ് 33 കേസുകൾ മാത്രമായിരുന്നു എങ്കിൽ, അതേ അയൽ രാജ്യങ്ങളിൽ (പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ) 2019ൽ ഉണ്ടായത് നൂറ്റിയിരുപത്തി നാലോളം പോളിയോ കേസുകളാണ്, ഏകദേശം നാലിരട്ടി.

• ആഭ്യന്തര കലാപങ്ങളും, കൂട്ട പലായനങ്ങളും, ആരോഗ്യ പ്രവർത്തകർ നേരിട്ട ആക്രമണങ്ങളുമൊക്കെ, പോളിയോ വാക്സിനേഷൻ യജ്ഞത്തിനു ഈ രാജ്യങ്ങളിൽ കനത്ത തിരിച്ചടിയായി.

• ഇതിന് പുറമേ IPV വാക്സിനിൽ ലോകമാകെ ഇടയ്ക്കിടെ ക്ഷാമം നേരിടാനും തുടങ്ങി. ഇത്രയും രാജ്യങ്ങളിലേക്ക് ആവശ്യത്തിനനുസരിച്ചുള്ള തോതിൽ വാക്സിന് ഉദ്‌പാദിപ്പിക്കുവാൻ കമ്പനികൾക്കാവുന്നില്ല എന്ന ലോജിസ്റ്റിക് പ്രശ്നമാണ് കാരണം. കൃത്യമായ വിതരണം ഇല്ലാതെ വരുമ്പോൾ IPV സമയത്തിന് കിട്ടാതെ വരികയും, സമൂഹത്തിൽ പൊളിയോയ്ക്കെതിരെയുണ്ടാക്കിയ പ്രതിരോധമതിലുകളിൽ വിള്ളലുകൾ വരികയും ചെയ്യാം.കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ IPVയുടെ കവറേജ്, വേണ്ടതിലും വളരെ കുറവാണ്.

• cVDPV - ലൈവ് ആയുള്ള OPV വാക്സിനുകളിലെ, ദുർബലമായ പോളിയോവൈറസുകൾ, മാസങ്ങളോളം സമൂഹത്തിൽ ചുറ്റിക്കറങ്ങുമ്പോൾ, അവയിൽ , പതിയെ ജനിതകമാറ്റങ്ങൾ സംഭവിച്ച് പരിണമിച്ചുണ്ടാവുന്ന സ്‌ട്രെയിനുകലാണ് cVDPV (circulating vaccine derived polio virus). ഇവ പോളിയോ രോഗമുണ്ടാക്കിയേക്കാം.

ഭൂരിഭാഗം കുട്ടികളും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സമൂഹത്തിൽ, വാക്സിൻ വൈറസുകൾ ഇങ്ങനെ ദീർഘകാലത്തേക്ക് നിലനിൽക്കുകയില്ല. ചുരുക്കി പറഞ്ഞാൽ ഇത് വാക്സിന്റെ കുഴപ്പമല്ല, മറിച്ച് സമൂഹത്തിൽ പ്രതിരോധകുത്തിവെപ്പിന്റെ നിരക്കുകൾ കുറയുമ്പോൾ ഉണ്ടാവുന്ന ഒരു പ്രശ്നമാണ്.
വൈൽഡ് പോളിയോ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടുന്ന നടപടികൾ ആണ് ഇതിനും വേണ്ടത്. ഭൂരിഭാഗം കുട്ടികൾക്കും പ്രതിരോധ മരുന്നുകളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അതുവഴി വാക്‌സിൻ വൈറസുകൾ ദീർഘകാലം നിലനിൽക്കാത്ത സാഹചര്യം ഉണ്ടാക്കുക. മ്യാൻമാർ പോലുള്ള പല ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം cVDPV വൈറസുകൾ , കഴിഞ്ഞ വർഷം പകർച്ചവ്യാധികൾഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം ഇന്ത്യയിൽ ഒഴിവാക്കാൻ കൂടിയാണ് പൾസ്പോളിയോ ഇക്കുറി നടത്തുന്നത്.

• അയൽ രാജ്യങ്ങളിൽ ഇപ്പോഴും വൈൽഡ് പോളിയോ വൈറസിന്റെ സാന്നിധ്യം തുടരുകയും, അവിടങ്ങളിൽ കേസുകൾ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യ കുറച്ചുകൂടി കരുതൽ എടുക്കേണ്ടതുണ്ട്. ഇതിനുപുറമേ നമ്മുടെ പ്രവാസികൾ ജോലി ചെയ്യുന്ന പല രാജ്യങ്ങളിലും നേരത്തെ പറഞ്ഞ അയൽരാജ്യങ്ങളിൽ നിന്നുമുള്ളവരും ഉണ്ട്. വിദേശയാത്രകൾ വളരെ സാധാരണമായ ഈ കാലഘട്ടത്തിൽ, മുൻകരുതലുകൾക്ക് പ്രസക്തിയുണ്ട്.

നമ്മുടെ അയൽരാജ്യങ്ങളിലെ അരക്ഷിതാവസ്‌ഥത അവസാനിപ്പിക്കുക വഴി മാത്രമേ, പോളിയോ നിർമാർജനം അടുത്തകാലത്ത് സാധ്യമാവുകയുള്ളൂ. ലോകരാഷ്ട്രങ്ങളുടെയും, ലോകസംഘടനകളുടെയും ഇച്ഛാശക്തി കൂടി ഇതിന് ആവശ്യമാണ്.
ഐ.പി.വി നമ്മുടെ നാട്ടിലെ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു എന്ന് ഉറപ്പിക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യം. അത് ഉറപ്പാക്കുന്നത് വരെ തുള്ളിമരുന്നുകൾ ഉപേക്ഷിക്കുക എന്നത് അപ്രായോഗികമാണ്.

തിരിച്ചടികളിൽ പതറാതെ, പുറകോട്ടു പോയതിലും വേഗത്തിൽ മുന്നോട്ടുവരാനും, ഒറ്റക്കെട്ടായിനിന്ന് കൊണ്ട്, സമീപ ഭാവിയിൽതന്നെ പോളിയോ നിർമ്മാർജ്ജനം ചെയ്യുവാനും നമ്മുക്ക് സാധ്യമാവട്ടെ.

എഴുതിയത് - ഡോ. Navya Thaikattil
Info Clinic
#305

!dea 4G is Live in your city! Upgrade to Idea 4G Sim!1)Save Sim Contacts to phone2)Type SIM and send to 123453)Once old ...
24/12/2015

!dea 4G is Live in your city!

Upgrade to Idea 4G Sim!
1)Save Sim Contacts to phone
2)Type SIM and send to 12345
3)Once old sim is inactive,Start using idea 4G Sim

Collect your free 4G Sim from our showroom



http://www.facebook.com/4GMobilesOfficial

ദയവ് ചെയ്ത് പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ മാത്രം ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ഉപയോഗിക്കൂ. നല്ലൊരു സംവിധാനത്തെ ദുരുപയോഗം ...
03/12/2015

ദയവ് ചെയ്ത് പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ മാത്രം ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ഉപയോഗിക്കൂ. നല്ലൊരു സംവിധാനത്തെ ദുരുപയോഗം ചെയ്യല്ലേ.!



http://www.facebook.com/4GMobilesOfficial

“For last year's words belong to last year's language And next year's words await another voice”
31/12/2014

“For last year's words belong to last year's language And next year's words await another voice”

Address

Panchayath Building, Bus Stand
Kondotty
673638

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm
Sunday 8am - 9pm

Telephone

+919633845761

Website

Alerts

Be the first to know and let us send you an email when 4G Mobiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share