VallitharasreebalabhadradeviTemple Mundrothuruthu

VallitharasreebalabhadradeviTemple Mundrothuruthu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VallitharasreebalabhadradeviTemple Mundrothuruthu, vallithara sree balabhadra devi temple mundrothuruth, Kollam.

 #പുനഃപ്രതിഷ്ഠയും #ക്ഷേത്രസമർപ്പണവും
08/05/2017

#പുനഃപ്രതിഷ്ഠയും
#ക്ഷേത്രസമർപ്പണവും

ഇന്ന് വ്യശ്ചികം 1.ഇനി ശരണം വിളിയുടെ നാളുകള്‍. ഏവര്‍ക്കും ഭക്തിയുടെയും, വൃത ശുദ്ധിയുടേയും നല്ലൊരു മണ്ഡല കാലം ആശംസിക്കുന്...
16/11/2016

ഇന്ന് വ്യശ്ചികം 1.ഇനി ശരണം വിളിയുടെ നാളുകള്‍. ഏവര്‍ക്കും ഭക്തിയുടെയും, വൃത ശുദ്ധിയുടേയും നല്ലൊരു മണ്ഡല കാലം ആശംസിക്കുന്നു

തുലാമാസത്തിലെ ഷഷ്ഠി,സ്കന്ദ ഷഷ്ഠിയായി ആഘോഷിക്കുന്നു. സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യ പ്രീതിക്കായ...
05/11/2016

തുലാമാസത്തിലെ ഷഷ്ഠി,സ്കന്ദ ഷഷ്ഠിയായി ആഘോഷിക്കുന്നു. സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം. തുലാം മാസത്തില്‍ ദീപാവലി കഴിഞ്ഞ് വരുന്ന പ്രഥമ (കറുത്ത വാവിന്‍റെ പിറ്റേന്ന്) മുതല്‍ വ്രതം തുടങ്ങണം .
കുടുംബ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് തുലാമാസത്തിലെ ഷഷ്ഠിനാള്‍. സുബ്രഹ്മണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ അസുരന്‍ മായാശക്തിയാല്‍ സുബ്രഹ്മണ്യനെ ആര്‍ക്കും കാണാന്‍ കഴിയാതാക്കി.
ശ്രീപാര്‍വതിയും ദേവഗണങ്ങളും അന്നാപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. അസുരനിഗ്രഹം കഴിഞ്ഞതോടെ സുബ്രഹ്മണ്യനെ എലാവര്‍ക്കും കാണാൻ സാധിച്ചു. അവര്‍ ഉച്ച്യ്ക്ക് വ്രതം അവസാനിപ്പിച്ച് സന്തോഷ ചിത്തരായി ഭക്ഷണം കഴിച്ചു.

മറ്റൊരു ഐതിഹ്യ പ്രകാരം ഭഗവാൻ ശിവൻ പഞ്ചമുഖ രൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽനിന്ന് അഞ്ചു ദിവ്യ ജ്യോതിസ്സുകളും പർവതീ ദേവിയുടെ മുഖത്ത് നിന്നും ഒരു ദിവ്യ ജ്യോതിസ്സും വന്നു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും, വായുദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിച്ചു. ഗംഗ ഒഴുകി ഒഴുകി ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. (അങ്ങനെ ഷൻമുഖൻ, അറുമുഖൻ, ശരവണൻ എന്നൊക്കെ പേര് ലഭിച്ചു.)

സുബ്രഹ്മണ്യ ഭജനം നടത്താന്‍ ഓരോ നാളുകാര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാകും. ജന്മനക്ഷത്രം, ഷഷ്ഠി, പൂയം എന്നീ ദിവസങ്ങളില്‍ ആണെങ്കില്‍ അയാള്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം എന്നാണ് ആചാര്യന്മാര്‍ ചൂണ്ടികാട്ടുന്നത്. കൂവളം, മുല്ല, ചെമ്പകം, ചെമ്പരത്തി, അരളി, തെച്ചി എന്നീ ആറു പുഷ്പങ്ങള്‍ കൊണ്ട്‌ മുരുക ക്ഷേത്രങ്ങളില്‍ കുമാരസൂക്ത പുഷ്പാഞ്ജലി എന്ന വിശിഷ്ട വഴിപാട്‌ നടത്തുന്നത്‌ നല്ലതാണ്‌. മേടം, മിഥുനം, ചിങ്ങം, തുലാം, തുലാം, കുംഭം ഈ രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലത്ത്‌ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം ഷഷ്ഠിവ്രതം അനുഷ്ഠിക്കല്‍, കാവടിയെടുക്കല്‍ എന്നിവ ചെയ്യുന്നതും നല്ലതാണ്‌. ചൊവ്വയുടെ ദേവതയാണ്‌ സുബ്രഹ്മണ്യന്‍. മകയിരം, ചിത്തിര, അവിട്ടം ഈ നക്ഷത്തങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക്‌ ആയതിനാല്‍ ദശാകാല പരിഗണനയില്ലാതെ ഇക്കൂട്ടര്‍ സുബ്രഹ്മണ്യഭജനം നടത്തണം.

മൂലമന്ത്രം

ഓം വചത്ഭൂവേ നമഃ

ധ്യാനശ്ലോകം

സ്പുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം.
ദധാനമഥവാകടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം.
അർത്ഥം:- ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങ്ങളെക്കൊണ്ടും ഭൂഷിതനും, ചമ്പക മാലകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്ന കഴുത്തോടു കൂടിയവനും രണ്ടു കൈകളെക്കൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു.

പൊന്നിന്‍ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷം അഷ്ടമിരോഹിണി പുണ്യതിഥിയില്‍ ദേവരൂപിണിയായ ദേവകിദേവിയില്‍ അനന്തശായിയായ വിഷ്ണു നാരായണന്...
24/08/2016

പൊന്നിന്‍ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷം അഷ്ടമിരോഹിണി പുണ്യതിഥിയില്‍ ദേവരൂപിണിയായ ദേവകിദേവിയില്‍ അനന്തശായിയായ വിഷ്ണു നാരായണന്‍ സര്‍വതെജോമയനായി ഈ പുണ്യ ഭൂമിയില്‍ അവതാരം ചെയ്ത പുണ്യ നിമിഷം വരവായി...
#ശ്രീകൃഷ്ണജയന്തിആശംസകള്‍

ഇന്ന് കർക്കിടകം ഒന്ന്, രാമായണമാസാരംഭം... ഈ രാമായണ മാസത്തില്‍ എല്ലാ ഭവനങ്ങളും രാമ മന്ത്ര മുഖരിതമാകട്ടെ... ഭക്തിനിർഭരമായ ഈ...
16/07/2016

ഇന്ന് കർക്കിടകം ഒന്ന്, രാമായണമാസാരംഭം... ഈ രാമായണ മാസത്തില്‍ എല്ലാ ഭവനങ്ങളും രാമ മന്ത്ര മുഖരിതമാകട്ടെ... ഭക്തിനിർഭരമായ ഈ വേളയില്‍ ഏവര്ക്കും സര്വ്വ ഐശ്വര്യങ്ങളും തന്ന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ, രാമചൈതന്യം എല്ലാ വീടുകളിലും കുടികൊള്ളട്ടെ. ശ്രീരാമജയം.......

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ! ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ! ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ! ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ! ശ്രീരാഘവാത്മാരാമ! ശ്രീരാമ! രമാപതേ!ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തുതേ. നാരായണായ നമോ നാരായണായനമോനാരായണായ നമോനാരായണായ നമഃ ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണെ! ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതല്‍താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍........

ഐശ്വര്യ  പൂർണമായ വിഷു  നേരുന്നു..........
14/04/2016

ഐശ്വര്യ പൂർണമായ വിഷു നേരുന്നു..........

07/02/2016
ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്...
23/01/2016

ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. വേദഗോബ്രാഹ്മണരുടെ രക്ഷകർത്താവെന്നും ഈ പദത്തിനർഥമുണ്ട്‌. മുരുകൻ,കുമാരൻ, ഗുഹൻ, സ്കന്ദൻ ,കാർത്തികേയൻ,ശരവണൻ,ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട് .

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു.കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു.ഗുഹൻ എന്ന പേരിൽ ശിവന്റേയും , സ്കന്ദൻ എന്ന പേരിൽ പാർവതി യുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.

സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി, ദേവയാനി എന്നിവരാണവർ. ഇതിൽ വള്ളിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകൻ പരീക്ഷിച്ചതായും പുരാണങ്ങൾ പറയുന്നു. എന്നാൽ മുരുകൻ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. മുരുകൻ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ പാർവതി ദേവി ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ

സുബ്രഹ്മണ്യനുള്ള സമർപ്പണമാണ്‌ കാവടി. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളുംനേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌.

താരകാസുരൻ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാൻ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം.

ഇന്ന് തൃക്കാര്‍ത്തിക .....!!വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത് . ലക്ഷ്മീദേവിയുടെ പ്രീതിയ്...
25/11/2015

ഇന്ന് തൃക്കാര്‍ത്തിക .....!!
വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത് . ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല് അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില് പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് ഇവിടങ്ങളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു......,,
സുബ്രഹ്മണ്യന്‍റെ ജന്മനാളാണെന്ന സങ്കല്പവും ചിലയിടങ്ങളില്‍ കാര്‍ത്തികവിളക്ക് ആഘോഷത്തിന് പിന്നിലുണ്ട്......,,
ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്‍റെ വടക്കന് ചചീരിലെ അഞ്ചാം കാതത്തില് പറയുന്നു. തെങ്ങും പ്ലാവും അടുത്തടുത്ത് നില്ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെളളയ്ക്ക(കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുളള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും. കാര്‍ത്തികക്ക് കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്‍റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
വൃശ്ചികം ഒന്നു മുതല് കാര്ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. ഉപ്പനെച്ചത്തിന്‍റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ് കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുളള മറ്റ് പൂവുകളും ഇടുന്നത്.കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില് പാടുളളൂ. തലേനാള്‍ കാര്ത്തികപ്പൂവിന്‍റെ മൊട്ട് പറിച്ച് വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്. ഒരു പന്തം വയലിന്‍റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണിപൊതിഞ്ഞുകെട്ടി മൂട്ടില് പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്‍റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍. ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം.......,,
കന്നിയിലെ കൃഷിയില്‍ കാര്‍ത്തികയോടെ മൂത്ത ഞാറുകളില്‍ കതിരുവരും. അത് കളളക്കതിരെന്നാണം പറയുക. അതിലെ പാലു കുടിക്കാന്‍ വരുന്ന ചാഴികല്‍ വയലിലെ പന്തത്തില് വീണു ചാവും. അതാണ് വയലില് കൊളുത്തി വയ്ക്കുന്നതിന് പിന്നിലെ കൃഷിതന്ത്രം. തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ ചാണകത്തിലാണം മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ വിവക്ഷിക്കുന്നുവെന്നര്ത്ഥം...,,
അമ്മേ ദേവി...

എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ തൃക്കാര്‍ത്തിക ആശംസകള്‍ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്ന് തൃക്കാര്‍ത്തിക ...                  ...
25/11/2015

എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ തൃക്കാര്‍ത്തിക ആശംസകള്‍

ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്ന് തൃക്കാര്‍ത്തിക ...

നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന ഒരു വീടും ചുറ്റുപാടും ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം..ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം. ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്‍. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില്‍ പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് വീടുകളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു. സുബ്രഹ്മണ്യന്റെ ജന്മനാളാണെന്ന സങ്കല്പവും ചിലയിടങ്ങളില്‍ കാര്‍ത്തിക വിളക്ക് ആഘോഷത്തിന് പിന്നിലുണ്ട്. ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കന്‍ ചചീരിലെ അഞ്ചാം കാതത്തില്‍ പറയുന്നു. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്). തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താൽ സുബ്രഹ്മണ്യൻ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്. പുരാണങ്ങളില്‍ നിന്നും കാര്‍ത്തികയെ കുറിച്ചു പല കഥകളും ഉണ്ട്.

തെങ്ങും പ്ളാവും അടുത്തടുത്ത് നില്‍ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെള്ളയ്ക്ക (കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്‍, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുള്ള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും.

കാര്‍ത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിയ്ക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.

വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങഉം ഉണ്ട്. തെക്കതുകള്‍ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. (ഹൈന്ദവാചാര സംഹിത-ഡോ.എന്‍.അജിത് കുമാര്‍)
ഉപ്പനെച്ചത്തിന്റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുള്ള മറ്റ് പൂവുകളും ഇടുന്നത്. കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്‍) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില്‍ പാടുള്ളു. തലേനാള്‍ കാര്‍ത്തികപ്പൂവിന്റെ മൊട്ട് പറിച്ച് വെള്ളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്.
ഒരു പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണി പൊതിഞ്ഞുകെട്ടി മൂട്ടില്‍ പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്‍ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍.

ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം. കന്നിയിലെ കൃഷിയില്‍ കാര്‍ത്തികയോടെ മൂത്ത ഞാറുകളില്‍ കതിരുവരും. അത് കള്ളക്കതിരെന്നാണം പറയുക. അതിലെ പാലു കുടിക്കാന്‍ വരുന്ന ചാഴികള്‍ വയലിലെ പന്തത്തില്‍ വീണു ചാവും. അതാണ് വയലില്‍ കൊളുത്തി വയ്ക്കുന്നതിന് പിന്നിലെ കൃഷിതന്ത്രം.
തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ ചാണകത്തിലാണം മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ വിവക്ഷിക്കുന്നുവെന്നര്‍ത്ഥം.

Swami Saranam
18/11/2015

Swami Saranam

Address

Vallithara Sree Balabhadra Devi Temple Mundrothuruth
Kollam
691601

Website

Alerts

Be the first to know and let us send you an email when VallitharasreebalabhadradeviTemple Mundrothuruthu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share