01/01/2026
കൊല്ലം റൂറൽ ജില്ലാ പോലീസിന്റെ മേൽനോട്ടത്തിൽസോഷ്യൽ പോലീസിംഗ് ഡിവിഷൻ കൊല്ലം റൂറലിൻ്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രോഗ്രാമായ ഹോപ്പ്- എസ്.പി.സി. ജോയിൻറ് അലുമിനി മീറ്റ് 2025 കൊട്ടാരക്കര വനിതാ സെൽ കോൺഫറൻസ് ഹാളിൽ വച്ച് ഡിസംബർ 24-ാം തീയതി നടത്തപ്പെടുകയുണ്ടായി. 9.00 മണിക് രജിസ്ട്രേഷനോട് കൂടി ആരംഭിച്ച പരിപാടിയിൽ വനിതാ സെൽ എസ് ഐ ശ്രീമതി രശ്മി എസ്.ആർ അധ്യക്ഷത വഹിക്കുകയും എസ് പി സി എ.ഡി.എൻ. ഒ ശ്രീ കെ.എസ് വിജയകുമാർ എസ് ഐ സ്വാഗതം ആശംസിക്കുകയും ചെയ്തു. ഉദ്ഘാടനം നിർവഹിച്ച കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ ശ്രീ. ജയകൃഷ്ണൻ.എസ് അവർകൾ ആദ്യ സെഷനായ സോഷ്യൽ പോലീസിംഗിൻ്റെ വിവിധ പദ്ധതികൾ വിശദീകരിച്ചതോടൊപ്പം അവയുടെ തുടർന്ന് വരുന്ന പ്രവർത്തനങ്ങളിൽ Hope-Spc അലുമിനി കുട്ടികൾക്ക് എങ്ങനെ പങ്കാളികളാകാം എന്നും വിശദമായി ക്ലാസ് നയിച്ചു.
തുടർന്ന്
ശ്രീമതി.സൗമ്യ മനോജ്, ശ്രീമതി സ്മിത എന്നീ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്മാരുടെ നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് & അഡോളസെൻസ് കൗൺസിലിങ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.
തുടർന്ന് കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം കൊട്ടാരക്കര സീനിയർ ഓഫീസർ ശ്രീ.അനീഷ് അവർകളുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് & സി. പി. ആർ ട്രെയിനിങ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നൽകുകയുണ്ടായി.
തുടർന്ന് സമാപന യോഗം ഉത്ഘാടനം കൊല്ലം റൂറൽ അഡീഷണൽ ജില്ല പോലീസ് മേധാവി
ശ്രീ.ഷാനിഹാൻ എ ആർ അവർകൾ നിർവഹിച്ചതോടൊപ്പം കരിയർ ഗൈഡൻസ് ക്ലാസും കുട്ടികൾക്ക് നൽകി.
തുടർന്ന് ഹോപ്പ്-എസ്.പി.സി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ശേഷം ക്രിസ്തുമസ് കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം നടത്തി.ഹോപ്പ് പ്രോജക്റ്റ് എ.ഡി.എൻ.ഒ കൃഷ്ണകുമാർ എം.എസ് നന്ദി രേഖപ്പെടുത്തി.