19/08/2026
ബാങ്ക് ലോൺ റിക്കവറിയുടെ പേരിൽ ഇനി ഗുണ്ടായിസവും ഭീഷണിയും നടക്കില്ല! 🛑
വായ്പാ തിരിച്ചടവ് പിരിച്ചെടുക്കുന്നതിന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഉപഭോക്താക്കളുടെ അന്തസ്സ് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിർദ്ദേശങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
പ്രധാന മാറ്റങ്ങൾ:
🔹 അസഭ്യമായ ഭാഷ ഉപയോഗിക്കുന്നതിനും, ഭീഷണിപ്പെടുത്തുന്നതിനും, വ്യക്തികളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനും പൂർണ്ണ വിലക്ക്.
🔹 ഉപഭോക്താക്കളെ അമിതമായി ഫോൺ ചെയ്ത് ശല്യപ്പെടുത്താൻ പാടില്ല.
🔹 വായ്പയെടുത്തവരെയോ, അവരുടെ സുഹൃത്തുക്കളെയോ, കുടുംബാംഗങ്ങളെയോ ഒരു തരത്തിലും അപമാനിക്കാൻ പാടില്ല.
വായ്പാ ബാധ്യതകൾ തീർക്കാൻ നിയമപരമായ വഴികളുണ്ട്, അല്ലാതെ അപമാനിക്കലോ ഭീഷണിപ്പെടുത്തലോ അല്ല വഴി. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന മാറ്റം!