Sea wind S 53 ground floor gcda

Sea wind S 53 ground floor gcda All kinds of Smart phones,service,accessories,recharge

17/03/2026
New phone? Need accessories?  Sea Wind Mobiles has you covered!  Visit us at GCDA Shopping Complex or call 9995321955.
31/01/2025

New phone? Need accessories? Sea Wind Mobiles has you covered! Visit us at GCDA Shopping Complex or call 9995321955.

  day
15/08/2022

day

ഓൺലൈൻ പഠനം വന്നതോടെ പലപ്പോഴും കുട്ടികളുടെ  നിയന്ത്രണത്തിലാണ് മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്  തുടങ്ങിയവ.. നിങ്ങളുടെ കുട്ട...
10/06/2021

ഓൺലൈൻ പഠനം വന്നതോടെ പലപ്പോഴും കുട്ടികളുടെ നിയന്ത്രണത്തിലാണ് മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവ.. നിങ്ങളുടെ കുട്ടികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ, പ്ലാറ്റ്ഫോമുകളിൽ, ആപ്പുകളിൽ Parental Control Settings ഉള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ ?

ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് Parental Control Settings. കുട്ടികൾക്ക് ഓൺലൈനിൽ കാണാൻ പാടില്ലാത്തതായ കാര്യങ്ങളിൽ നിന്ന് അവർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ സുരക്ഷാ നിയന്ത്രണങ്ങൾ കൃത്യമായും സെറ്റ് ചെയ്തിട്ടുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തിയിട്ടുണ്ടോ ?

ഫോണിൽ മാത്രമല്ല ഒട്ടുമിക്ക സമൂഹ മാധ്യമ ദാതാക്കളും അവരുടെ വെബ്സൈറ്റ്/ആപ്പ് എന്നിവയിൽ കുട്ടികളെ സുരക്ഷിതരാക്കാനായി parental control സേവനം നൽകുന്നുണ്ട്.

കുട്ടികൾ എന്തൊക്കെ കാണണം എന്തൊക്കെ സെർച്ച് ചെയ്യണം ഏതൊക്കെ ആപ്പുകൾ / സോഫ്ട്‍വെയറുകൾ ഉപയോഗിക്കണം എന്നൊക്കെ മാതാപിതാക്കൾക്ക് തീരുമാനിക്കാൻ ഈ സെറ്റിംഗ്സ് സഹായിക്കുന്നു. കുട്ടിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വെബ്സൈറ്റ് ഉള്ളടക്കത്തെ ഈ സെറ്റിംഗ്സ് ഫിൽറ്റർ ചെയ്യുന്നു.

ആയതിനാൽ ഓൺലൈനിൽ നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സുരക്ഷാ നിയന്ത്രണങ്ങൾ പരമാവധി ഉറപ്പാക്കുക.

അറിയാത്ത പിള്ള ...😶ഓൺലൈനിലെ  ആദായ വില്പന - വഞ്ചിതരാകരുത് പ്രമുഖബ്രാൻഡുകളുടെ വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണ...
10/06/2021

അറിയാത്ത പിള്ള ...😶

ഓൺലൈനിലെ ആദായ വില്പന - വഞ്ചിതരാകരുത്

പ്രമുഖബ്രാൻഡുകളുടെ വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൻവിലക്കുറവിൽ ലഭിക്കുമെന്നറിഞ്ഞാൽ ആരാണ് വാങ്ങാൻ ആഗ്രഹിക്കാത്തത് ? ഇത്തരം അത്യാഗ്രഹങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ ഉന്നവും. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും വ്യാജപരസ്യങ്ങൾ കണ്ട്, അവിശ്വസനീയമായ വിലക്കുറവിൽ ഐഫോണും സ്മാർട്ട് വാച്ചും വാങ്ങാൻ ഓൺലൈനായി പണമടച്ച് വഞ്ചിതരാകുന്നവരുടെ പരാതികൾ വർദ്ധിക്കുയാണ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരന്തരം അവബോധം നല്കന്നുണ്ടെങ്കിലും വിലക്കുറവ് കണ്ടാൽ എല്ലാം മറന്ന് അതിനുപിന്നാലെ പോകുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. പണം നഷ്‍ടപ്പെടുമ്പോഴാണ് ഇത്തരക്കാർക്ക് തിരിച്ചറിവുണ്ടാകുന്നത്.

അമ്പതിനായിരം രൂപയ്ക്കു മുകളിൽ വിലവരുന്ന ഗാഡ്‌ജെറ്റുകൾ അയ്യായിരം രൂപക്ക് ലഭ്യമാക്കുമെന്ന വ്യാജ വാഗ്ദാനങ്ങളുടെ സാമാന്യയുക്തിപോലും മനസിലാക്കാതെയാണ് ആൾക്കാർ തട്ടിപ്പിന് തലവച്ചുകൊടുക്കുന്നത്. തട്ടിപ്പിനിരയാവുന്നവരിലേറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതലായി ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ തട്ടിപ്പും വർദ്ധിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പോപ്പ്പ്പ് മെസേജുകളായാണ് പലപ്പോൾ ഇത്തരം പരസ്യങ്ങൾ എത്തുക. പരസ്യങ്ങളിലെ ലിങ്കുകളില്‍ കയറി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന ശീലം ഒഴിവാക്കണം. പലപ്പോഴും തട്ടിപ്പുസംഘങ്ങളാവും ഇത്തരം പരസ്യങ്ങള്‍ക്കു പിന്നില്‍. കേട്ടുപരിചയവും കണ്ടുപരിചയവുമുള്ള ആധികാരികമായ വെബ്‌സൈറ്റുകളിൽ നിന്നുമാത്രം ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുക.

വെബ് സൈറ്റ് അഡ്രസിലെ അക്ഷരങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റിൽ കാണുന്ന തരത്തിൽ കൃത്യമാണോയെന്ന് പരിശോധിക്കണം. വെബ് അഡ്രസ് സുരക്ഷിതമാണെന്നും അധികാരികമാണെന്നും ഉറപ്പാക്കണം

 #വിളിക്കുന്ന_സബ്സ്ക്രൈബർ_പരിധിക്ക്_പുറത്താണ് -ഇതാണ് ഇപ്പോ...olx, ക്യുക്ർ പോലുള്ള സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന വെബ...
10/11/2020

#വിളിക്കുന്ന_സബ്സ്ക്രൈബർ_പരിധിക്ക്_പുറത്താണ് -ഇതാണ് ഇപ്പോ...

olx, ക്യുക്ർ പോലുള്ള സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന വെബ്സൈറ്റുകളിലൂടെ നിരവധി പേരാണ് തട്ടിപ്പിനിരയാകുന്നത്.

മാർക്കറ്റ് വിലയേക്കാൾ താഴ്ന്ന തുകയായിരിക്കും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി തട്ടിപ്പുകാർ അതിൽ രേഖപ്പെടുത്തുന്നത്.

നാം ആകർഷിക്കപ്പെട്ട് ചാറ്റിങ് തുടങ്ങിയാൽ വിശ്വാസം പിടിച്ചുപറ്റുന്നതിനായി വ്യാജ ഐ.ഡി പ്രൂഫ് നൽകുകയും, ഉന്നത ജോലി സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്യും. പട്ടാളക്കാരൻ ആണെന്നും, നേവി ഉദ്യോഗസ്ഥൻ ആണെന്നും, കേന്ദ്ര ഗവൺമെന്റിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നും പരിചയപ്പെടുത്തി നിരവധി തട്ടിപ്പാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തുടർന്ന് സാധനം പാക്ക് ചെയ്യുന്നതിന്റേയും കൊറിയർ ചെയ്യുന്നതിന്റേയുമൊക്കെ വീഡിയോയും ദൃശ്യങ്ങളും അയക്കും... ഇതോടെ തട്ടിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയാകും.

രണ്ടാംഘട്ടത്തിൽ അഡ്വാൻസ് തുകയെന്നോ, കൊറിയർ ചാർജ് എന്നോ മറ്റോ പറഞ്ഞ് പണം ആവശ്യപ്പെടും... അതിന് വഴങ്ങി കൊടുക്കുകയാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ അയച്ച വസ്തു നിങ്ങളുടെ അഡ്രസ്സിന് തൊട്ടടുത്ത് എത്തിയിട്ടുണ്ടെന്നും അവിടെ കുറച്ച് പണം അടക്കേണ്ടതുണ്ടെന്നും നുണ പറഞ്ഞ് വീണ്ടും തുക ആവശ്യപ്പെടും...

അവർ ആവശ്യപ്പെടുന്ന പ്രകാരം തുക അയച്ച് കൊറിയർ വരുന്നതും കാത്തിരുന്നാൽ .... വിഡ്ഢികളാക്കുന്നത് മാത്രമാണ് മിച്ചം...

കൊറിയർ കാത്തിരുന്ന് മടുത്ത് തിരിച്ചു നമ്പറിൽ വിളിച്ചാൽ "നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണ്" എന്നായിരിക്കും ഉത്തരം...

ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കുക

Address

G. C. D. A Shoping Complex Marine Drive
Kochi
682031

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 5pm
Saturday 9am - 8:30pm
Sunday 9am - 8:30pm

Telephone

9995321955

Website

Alerts

Be the first to know and let us send you an email when Sea wind S 53 ground floor gcda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share