14/08/2024
ജൂലൈ 30 പുലർച്ചെ വയനാട്, കേരളം കണ്ട ഏറ്റവും വലിയ ഒരു ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത് , കുത്തിയൊലിച്ചു വന്ന പാറക്കെട്ടുകളും മണ്ണും കൊണ്ടുപോയത് ഒരുപറ്റം നിസ്സഹായരായ മനുഷ്യ ജീവനുകളാണ് , പക്ഷെ ഈ ദുസ്സഹായ അവസ്ഥയിലും കേരളത്തിന് പറയാനുണ്ട് ഒരു ധീര ജനതയുടെ കഥ, യഥാർത്ഥ വീരന്മാർ ജന്മം എടുത്ത കഥ, പ്രകൃതി കൊണ്ടുവന്ന കഷ്ടതകളിൽ നിന്ന് നിരാശയിൽ പതിഞ്ഞവരെ ഉയർത്തിയ കഥ , the real kerala story സ്നേഹത്തിന്റെയും മനഃസാക്ഷിയുടെയും പ്രതിരൂപങ്ങൾ , ദുരന്തമുഖത്ത് ഓടി എത്തിയ മീഡിയകൾ , 31 മണിക്കൂറിനുള്ളിൽ ബെയ്ലി ബ്രിഡ്ജ് തയ്യാറാക്കി ധീരതയോടെ രക്ഷാപ്രവർത്തനം നയിച്ച ഇന്ത്യയുടെ ജവാന്മാർ , കയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തത്തിനെത്തിയ ജനങ്ങൾ , ഓരോ ജീവനുംകൊണ്ട് ഓടിതളർന്ന ആംബുലൻസ് ഡ്രൈവർമാർ , പാരാമര്ശങ്ങള്ക്കിടയിലും ജനങ്ങളൊന്ന് വിളിച്ചാൽ ഓടിയെത്തുന്ന ഓഫ് റോഡ് വെഹിക്കിൾ ഡ്രൈവേഴ്സ് , കേരളത്തിന്റെ സ്വന്തം കേരളം പോലീസ് , firefighters , forest department kerala goverment , വയനാടിന് നേരെ നീണ്ട സഹായകൈകൾ. നന്ദി , ചിന്തിക്കാതെ വയനാടിന്റെ മക്കളെ കയ്യ് പിടിച്ചു ജീവിതത്തിലേക്കു തിരിച്ച് എത്തിച്ച മലയാളികളുടെ കഥ, ഈ സ്വാതന്ത്ര്യ ദിനത്തിൽ ലോകത്തിനൊരു മാതൃക ആവട്ടെ , ദൈവത്തിന്റെ സ്വന്തം നാട്ടിലെ മനുഷ്യ ദൈവങ്ങൾക്കിരിക്കട്ടെ ഒരു big സല്യൂട്ട്,