ATPS

ATPS ==Free as in Freedom==
ATPS is one of the Innovative Free Software Firm in Kerala. We Develop and Promote Software Under GPL (General Public License)

Appropriate Technology Promotion Society (ATPS), a society registered under the Travancore-Kochi Literary, Scientific and Charitable Societies Registration Act 1955 (Act XII of 1955). It provide financial and technical consultancy and venture fund support to Free Software firms of IT Professionals using Free Software alone. It has conducted an elaborate study on the Governmental structure of the s

tate of Kerala subjecting all its Departments and Undertakings for the study. It has brought out a report on the perspective plan to re-engineer the governmental structure in tune with the report of the Administrative Reforms Committee of 1957-58. It also conducts seminars and workshops on various aspects of Information Communication Technology (ICT), with special emphyasis on its demystification.

----ജോസഫ് തോമസ് ആര്‍ക്കും ആരോടും എവിടെനിന്നും അതിരുകളില്ലാതെ ആശയവിനിമയം ചെയ്യാന്‍ കഴിയും വിധം വിവര വിനിമയ സാങ്കേതിക വിദ്...
23/07/2018

----ജോസഫ് തോമസ് ആര്‍ക്കും ആരോടും എവിടെനിന്നും അതിരുകളില്ലാതെ ആശയവിനിമയം ചെയ്യാന്‍ കഴിയും വിധം വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം നടന്നിരിക്കുന്നു. ഈ സാമൂഹ്യ നേട്ടത്തിന്റെ ഉറവിടം നാളിതു് വരെ ലോകമാകെ ഏറിയ പങ്കും പൊതു മേഖലയില്‍ പ്രവര്‍ത്തിച്ചു് പോന്ന ടെലികോം സേവന സംവിധാനമെന്നതു് പോലെ ടെലകോം ഉപകരണങ്ങളുടെ ഉല്പാദന മേഖലയുമായിരുന്നു. എന്നാല്‍ ഈ നേട്ടങ്ങളുടെ ഗുണഫലം സ്വകാര്യ മൂലധനത്തിനു് കയ്യടക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണു് മുതലാളിത്ത ഭരണകൂടങ്ങള്‍ നിലവില്‍ ചെയ്തു് കൊണ്ടിരിക്കുന്നതു്. അതിനായി ടെലികോം സേവന-നിര്‍മ്മാണ മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്കു് കൈമാറുന്നു. ടെലികോം മേഖലയ്ക്കു് പുറത്തു് വിവര സാങ്കേതിക മേഖല എന്ന വലിയൊരു വ്യവസായ സാമ്രാജ്യം തന്നെ വളര്‍ന്നു് വികസിച്ചിരിക്കുന്നു. സാമൂഹ്യ സമ്പത്തിന്റെ സ്വകാര്യ കയ്യേറ്റം അനുവദിച്ചു് കൊടുക്കുന്ന മറ്റു് പലതും പോലെ ഒരു മേഖലയായി ടെലികോം മേഖലയും മാറിയിരിക്കുന്നു. ടെലികോം മേഖലയുടെ കാര്യത്തില്‍ ഈ കയ്യേറ്റത്തിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. കാരണം, വിവര വിനിമയത്തിന്റെ സാര്‍വ്വത്രികതയുടെ അടിസ്ഥാനം പ്രകൃതി വിഭവമായ സ്പെക്ട്രത്തെ അടിസ്ഥാനമാക്കിയുള്ള വികാസമാണു്. വെള്ളം പോലെ, വായു പോലെ, ആസൂത്രിതമായാണെങ്കില്‍ എത്രവേണമെങ്കിലും എടുത്തുപയോഗിക്കാവുന്ന ഒന്നായ സ്പെക്ട്രം സ്വകാര്യ മൂലധനത്തിനു് കൈമാറുന്നതു് സമൂഹത്തോടുള്ള വലിയൊരു വെല്ലുവിളിയാണു്. മാത്രമല്ല, ആശയ വിനിമയ രംഗത്തെ മൂലധന കുത്തകകളുടെ സ്വാധീനം വിദ്യാഭ്യാസവും ആരോഗ്യവും ബാങ്കിങ്ങും ധനകാര്യവും ആസൂത്രണവും ഭരണ നിര്‍വ്വഹണവും പോലെ ഇതര അവശ്യ സേവന മേഖലകളിലും മൂലധന കുത്തകകളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനുപയോഗിക്കപ്പെടുകയും ചെയ്യും. മൊത്തത്തില്‍, ഈ രംഗത്തെ ചൂഷണം മാത്രമല്ല, എല്ലാ മേഖലകളിലും ധനമൂലധന കുത്തകയുടെ സമഗ്രാധിപത്യം സമൂഹത്തിനു് മേല്‍ അടിച്ചേല്പിക്കുന്നതിന്റെ ഉപാധിയായി കൂടി ഈ സാമൂഹ്യ സമ്പത്തിന്റെ കയ്യേറ്റത്തെ കാണണം. ടെലികോം രഗത്തെ പൊതു മേഖലയുടെ സാന്നിദ്ധ്യം ഇന്ത്യയില്‍ ഇന്നു് പത്തിലൊന്നിലും താഴെയായി മാറിക്കഴിഞ്ഞിരിക്കുന്നു. മുപ്പതു് ശതമാനത്തിനു് താഴെയായതോടെ കമ്പോളത്തിലെ നിര്‍ണ്ണായക ഇടപെടല്‍ സാധ്യത പൊതുമേഖലയ്ക്കു് നഷ്ടപ്പെട്ടു് കഴിഞ്ഞു. ഇനി എന്നു് പൊതുമേഖല ഈ രംഗത്തു് നിന്നു് നിഷ്ക്രമിക്കുമെന്നു് മാത്രമേ കാണേണ്ടതുള്ളു. അതാകട്ടെ സര്‍ക്കാരിന്റെ ഒരു ഉത്തരവിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ അത്തരം ഏക പക്ഷീയമായ തിട്ടൂരങ്ങളെ ചെറുക്കാനുള്ള പൊതു മേഖലാ ടെലികോം തൊഴിലാളി സംഘടനകളുടെ ശേഷി ഇന്നു് വലിയൊരു ചോദ്യചിഹ്നം തന്നെയാണു്. ഉപഭോക്താക്കളായ ജനങ്ങളാകട്ടെ പൊതു മേഖലയുടെ പ്രാധാന്യം വേണ്ടത്ര മനസിലാക്കുന്നുമില്ല. മനസിലാക്കുന്നവര്‍ക്കു് പോലും പൊതു മേഖലയുടെ സേവനം മാത്രം കൊണ്ടു് ആവശ്യങ്ങള്‍ നിറവേറ്റാനുതകും വിധം പൊതു മേഖലയുടെ സാന്നിദ്ധ്യം ഇല്ലാതെയുമായിരിക്കുന്നു. അതേ സമയം, ടെലികോം രംഗത്തു് നിന്നു് പൊതു മേഖല പുറത്തായാല്‍ പിന്നെ ഉപഭോക്താക്കളാകെ സ്വകാര്യ കുത്തകകളുടെ ദയാദാക്ഷിണ്യത്തിലായിരിക്കും. അപ്പോഴേയ്ക്കും പരിഹാരം അസാദ്ധ്യമായിക്കഴിഞ്ഞിരിക്കുകയും ചെയ്യും. ഇതിന്റെ മറുവശം, സാങ്കേതികവിദ്യ കൈവരിച്ച ഈ വമ്പിച്ച വികാസം, ടെലികോം മേഖലയെ മൊത്തത്തില്‍ പൊതു മേഖലയേക്കാളും സര്‍ക്കാര്‍ മേഖലയെക്കാളും സാമൂഹ്യമാക്കാനുള്ള സാധ്യതകളാണു് ഒരുക്കിയിട്ടുള്ളതെന്നതാണു്. അടിസ്ഥാന ഘടകമായിട്ടുള്ള സൂക്ഷ്മ വിവര വിശകലനിയടക്കമുള്ള ടെലികോം ഉപകരണങ്ങളുടെ നിര്‍മ്മാണം പൊതു മേഖലയിലുള്ള വന്‍കിട കമ്പനികള്‍ നടത്തുമ്പോള്‍ തന്നെ, അവ വാങ്ങി സ്പെക്ടമോ കേബിളുകളോ ഉപയോഗിച്ചു് ടെലികോം സേവനങ്ങള്‍ സ്വയം ജനങ്ങളുടെ കൂട്ടായ്മകള്‍ക്കു് ഒരുക്കാവുന്നതാണു്. സ്വയംഭരണത്തിന്റെ ഭാഗമായി അവ അനുഭവിക്കാന്‍ സമൂഹത്തിനു് കഴിയും. അതിനു് സ്വകാര്യ കുത്തകകളുടെ ഇടത്തട്ടു് സേവനം ആവശ്യമില്ല തന്നെ. ഇന്നുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു് (Local Self Govt Institutions - LSGIs) ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതാണു്. അതല്ലെങ്കില്‍ സ്വയംഭരണ സമൂഹമെന്ന (Self Governing Communities) സങ്കല്പനം ഉപയോഗപ്പെടുത്താവുന്നതാണു്. സാങ്കേതികമായി ഇതു് സാധ്യമാണെന്നതിന്റെ തെളിവാണു് ഇന്നു് വിദേശ കോളുകള്‍ ചോര്‍ത്തിക്കൊടുത്തു് വന്‍കിട ടെലികോം കമ്പനികളുടെ വരുമാനം തട്ടിയെടുക്കുന്ന ഒറ്റപ്പെട്ടതെങ്കിലും കള്ളകമ്പനികളുടെ സാന്നിദ്ധ്യം. മാത്രമല്ല, ഇന്റര്‍നെറ്റു് പോലെ തന്നെ ടെലികോം ശൃഖലയ്ക്കും വിതരിത ഘടന (Distributed Architecture) തന്നെയാണുള്ളതു്. ശൃംഖലകളുടെ ശൃംഖലയാണു് ദേശീയവും സാര്‍വ്വദേശീയവുമായ ശൃംഖല എന്ന കാര്യം ഈ സാങ്കേതിക വിദ്യയില്‍ സാമാന്യ വിവരമുള്ളവര്‍ക്കു് പോലും അറിയുന്ന കാര്യമാണു്. പക്ഷെ, ഇന്നത്തെ ആഗോള സാമൂഹ്യ മാധ്യമ ശൃംഖല അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതു് കണ്ടു് വളരുന്ന സമൂഹം ഇന്റര്‍നെറ്റിനു് കേന്ദ്രീകൃത ഘടനയാണുള്ളതെന്ന വളരെ വികലമായ ധാരണ വെച്ചു് പുലര്‍ത്തുന്നതു് ബദല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനു്തടസ്സം സൃഷ്ടിക്കുന്നുണ്ടു്. നിലവിലുള്ള സാമൂഹ്യ മാധ്യമ ശൃംഖല ആഗോളമായി കേന്ദ്രീകരിച്ചിരിക്കുന്നു എന്നതു് ശരിയാണു്. കാരണം സാമൂഹ്യ മാധ്യമങ്ങളുടെ വിതരിത ഘടന ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നില്ല എന്നതു് മാത്രമാണു്. അതേ സമയം, ഈ ആഗോള സാമൂഹ്യ മാധ്യമ ശൃംഖലയുടെ സെര്‍വ്വറുകള്‍ മാത്രമാണു് കുത്തകകളുടേതായിട്ടുള്ളതു്. ഉപയോക്താക്കളുടെ ഉപകരണങ്ങളും പ്രാദേശിക സെര്‍വ്വറുകളും അവയും കേന്ദ്ര സെര്‍വ്വറുകളുമായുള്ളതടക്കം എല്ലാ ബന്ധ മാധ്യമങ്ങളും ജനങ്ങളുടെ വകയാണു്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള ദേശീയ ടെലികോം സേവന ദാതാക്കളാണു് അവയെല്ലാം ഒരുക്കിയിട്ടുള്ളതു്. അതായതു് ആഗോള സാമൂഹ്യ മാധ്യമങ്ങള്‍ സെര്‍വ്വറുകള്‍ മാത്രം കൈവശം വെച്ചു് സാര്‍വ്വദേശീയമായി തദ്ദേശീയ ടെലികോം വിഭവങ്ങള്‍ യാതൊരു ചെലവുമില്ലാതെ ഉപയോഗിച്ചു് വിവരം കേന്ദ്രീകരിക്കുകയും അവ ദുരുപയോഗം ചെയ്തു് വരുമാനമുണ്ടാക്കുകയും സാമ്രാജ്യത്വ താല്പര്യത്തില്‍ അവ യുഎസ് സര്‍ക്കാരിനു് ചോര്‍ത്തിക്കൊടുക്കുകയുമാണു് ചെയ്യുന്നതു്. (അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ സാങ്കേതിക കോണ്‍ട്രാക്ടറും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭകനുമായിരുന്ന എഡ്വേര്‍ഡു് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ ഓര്‍മ്മിക്കുക). ചുരുക്കത്തില്‍, ടെലികോം സേവന ദാതാക്കള്‍ പശ്ചാത്തല സൌകര്യം മാത്രം ഒരുക്കി കൊടുത്തു് വരുമാന സ്രോതസുകളായ മേല്‍ത്തട്ടു് വിവര സേവനങ്ങള്‍ ആഗോള കുത്തകകള്‍ക്കു് അടിയറ വെയ്ക്കേണ്ടതില്ല. അവയും ഒരുക്കിക്കൊടുത്തു് വരുമാനമുണ്ടാക്കാന്‍ ദേശീയ സേവന ദാതാക്കള്‍ തയ്യാറാകണം. ബിഎസ്എന്‍എല്‍ ഇത്തരം സേവനങ്ങള്‍ കൊടുത്തു് തുടങ്ങണം. അതിലൂടെ സാമ്രാജ്യത്യാധിപത്യത്തോടുള്ള വിധേയത്വം ഏറിയെ പങ്കും ഒഴിവാക്കാനുമാകും. മറ്റൊരു വശത്തു്, ടെലികോം രംഗത്തിന്റെ വികാസ ഫലമായ ഐടി സേവനങ്ങളുടെ ഉപഭോക്താക്കളായി ബിഎസ്എന്‍എല്‍ മാറിയിരിക്കുന്നു. ഇതു് തികച്ചും അയുക്തികവും അനാവശ്യവുമാണു്. ബിഎസ്എന്‍എല്‍ ന്റെ സേവന പ്രദാനവും ഭരണ നിര്‍വ്വഹണവും നടത്തുന്നതിനു് SAP ഏര്‍പ്പെടുത്തിയതു് 6000 കോടി രൂപയുടെ ആദ്യ നിക്ഷേപം മുടക്കിയാണു്. അതിന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമില്ല. 600 കോടിയില്‍ തടങ്ങി ഓരോ വര്‍ഷവും വര്‍ദ്ധിച്ചു് വരുന്ന വാര്‍ഷിക മെയിന്റനന്‍സ് ചെലവു് ഇന്നു് 900 കോടിയോളം എത്തിയിരിക്കുന്നു. വാര്‍ഷിക മെയിന്റനന്‍സ് ചെലവിന്റെ പകുതി തുക കൊണ്ടു് ബിഎസ്എന്‍എല്‍ നു് ഇതിനേക്കാല്‍ മെച്ചപ്പെട്ട സേവന ശൃംഖല സ്വന്തമായി സ്ഥാപിച്ചുപയോഗിക്കാം. മാത്രമല്ല, ഒരിക്കല്‍ അതിന്റെ സാങ്കേതികവിദ്യ സ്വായത്തമായിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളുടേയും ശൃംഖലാധിഷ്ഠിത സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ ക്ലൌഡ് മാതൃകയില്‍ നല്‍കുന്ന സ്ഥാപനമായി ബിഎസ്എന്‍എല്‍ നു് മാറാം. ബാങ്കു്, ഇന്‍ഷുറന്‍സ്, അടക്കം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടേയും ശൃംഖലാധിഷ്ഠിത സേവനങ്ങളുടെ വിതരിത ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചു് നല്‍കുക എന്ന സേവനം ബിഎസ്എന്‍എല്‍ നു് ചെയ്യാവുന്നതാണു്. ഇന്നു് അപ്രസക്തമായി വരുന്ന എക്സ്ചേഞ്ചു് പശ്ചാത്തല സൌകര്യങ്ങളായ ജനറേറ്ററും ബാറ്ററിയും യുപിഎസും സ്ഥലസൌകര്യവും അടക്കം വിഭവങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന സേവനമാണിതു്. മാത്രമല്ല, ബിഎസ്എന്‍എല്‍ ന്റെ ലൈനുകളുടെ വിപണനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗവുമാണതു്. ക്ലൌഡ് കേന്ദ്രങ്ങളായി വരുമാനസൃഷ്ടി നടത്തുകയും അതിലൂടെ സ്വന്തം ലൈനുകളുടെ വിപണനം ഉയര്‍ത്തുകയും അടക്കം ഒട്ടേറെ മൂല്യ വര്‍ദ്ധിത സേവനങ്ങളിലൂടെ സ്വന്തം കാലില്‍ നിന്നു് ജനങ്ങളെ സേവിക്കുന്ന സ്ഥാപനമായി ബിഎസ്എന്‍എല്‍ നു് മാറാം. പകരം, ഇവിടെ നിര്‍മ്മിച്ചുപയോഗിക്കാവുന്ന ഉപകരണങ്ങളെല്ലാം (85% ഉം) വലിയ വില നല്‍കി ഇറക്കുമതി ചെയ്യുകയും സ്വന്തമായി വികസിപ്പിക്കാവുന്ന സേവന പ്രദാന-ഭരണ നിര്‍വ്വഹണ സംവിധാനങ്ങള്‍ വളരെ കൂടിയ സേവനത്തുക നല്‍കി ഏര്‍പ്പെടുത്തുതയും ചെയ്യുന്നതടക്കം ധൂര്‍ത്തില്‍ ആറാടുന്നതിലൂടെയാണു് ബിഎസ്എന്‍എല്‍ അതിന്റെ ഇന്നത്തെ പതനത്തിലെത്തിയിട്ടുള്ളതു്. ജിവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കര്‍ശനമാക്കാനും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും ശമ്പള പരിഷ്കരണം നിഷേധിക്കാനും ഈ നഷ്ടത്തിന്റെ കണക്കാണു് ഉപയോഗിക്കുന്നതു്. നഷ്ടം തനിയെ ഉണ്ടാകുന്നതല്ല. മാനേജ്മെന്റു് ദൌര്‍ബ്ബല്യങ്ങളും ധൂര്‍ത്തും മൂലവും മനപൂര്‍വ്വം നഷ്ടത്തിലാക്കി സ്വകാര്യവല്കരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും വരുത്തി വെയ്ക്കുന്നതാണു്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വികസന-വൈവിദ്ധ്യവല്കരണ പദ്ധതികള്‍ ആവിഷ്കരിച്ചു് നടപ്പിലാക്കിയും ചെലവു് കുറയ്ക്കാന്‍ വേണ്ടി ഇറക്കു് മതിക്കു് പകരമുള്ള ഉല്പാദനശേഷിയും സ്വയംനവീകരണശേഷിയും ആര്‍ജ്ജിക്കുകയും ചെയ്തു് കൊണ്ടു് ബിഎസ്എന്‍എല്‍ നു് ഇനിയും അതിന്റെ പ്രസക്തിയും പ്രാധാന്യവും തിരിയെ പിടിക്കാം. അതിന്റെ തുടര്‍ച്ചയില്‍ ബിഎസ്എന്‍എല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ഉപകരണങ്ങളുടെ ഉല്പാദനം നടത്തുകയും ചെയ്യുന്ന പൊതു മേഖലാ സംരംഭമായി ഉയരുകയും സേവനങ്ങള്‍ ആവശ്യാനുസരണം അനുഭവിക്കുന്ന സ്വയംഭരണ സമൂഹങ്ങളുടെ അതി വിപുലമായ ശൃംഖലയ്ക്കു് അവ ലഭ്യമാക്കുകയും വേണം. അത്തരത്തില്‍ ആശയ വിനിമയ ശൃംഖല സാമൂഹ്യമാക്കി മാറ്റിക്കൊണ്ടു് സ്വതന്ത്ര വിജ്ഞാന സമൂഹ സൃഷ്ടിയുടെ പ്രേരക ശക്തിയായി ടെലികമ്മ്യൂണിക്കേഷന്‍ മേഖല മാറണം. കടപ്പാട്:

—-ജോസഫ് തോമസ് ആര്‍ക്കും ആരോടും എവിടെനിന്നും അതിരുകളില്ലാതെ ആശയവിനിമയം ചെയ്യാന്‍ കഴിയും വിധം വിവര വിനിമയ സാങ്.....

Wikipedia and Democracy Wikipedia is an online encyclopedia that is free and immensely "searchable". You can access this...
18/01/2016

Wikipedia and Democracy Wikipedia is an online encyclopedia that is free and immensely "searchable". You can access this through any Internet browser. Whether you wish to know about Reiki or about Stem Cells, all you need to do is to search for "Reiki Wiki" or "Stem Cell Wiki" through Google. In fact I just did this, and got to the sites [ 442 more words. ]

https://swathanthra.wordpress.com/2016/01/18/wikipedia-and-democracy

Wikipedia and Democracy Wikipedia is an online encyclopedia that is free and immensely "searchable". You can access this through any Internet browser. Whether you wish to know about Reiki or about ...

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍ - കെ ചന്ദ്രന്‍ പിള്ള ശാസ്ത്ര സാങ്ക...
08/01/2016

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍ - കെ ചന്ദ്രന്‍ പിള്ള ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള കുതിച്ചു് ചാട്ടവും അതു് മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന ഫല-പ്രത്യാഘാതങ്ങളും നമ്മുടെ അനുഭവമാണു്. കടലാസിനു് പകരം ഡിജിറ്റല്‍ വിവര കൈകാര്യ രീതികളും തുടര്‍ന്നു് ശൃംഖലയിലൂടെ തത്സമയം എവിടെയിരുന്നും എവിടെയും അവ നടത്തുന്ന സിദ്ധിയും സമൂഹത്തിനു് കരഗതമായിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മറ്റിതര ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും അവയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു. സമ്പദ്ഘടനയും കമ്പോളവും സമഗ്രമായി ആസൂത്രണം ചെയ്യാനും ഏതളവിലും ഉല്പാദനം വര്‍ദ്ധിപ്പിക്കാനും അവ കാര്യക്ഷമമായി വിതരണം ചെയ്യാനും ഉള്ള ശേഷി സമൂഹം നേടിക്കഴിഞ്ഞിരിക്കുന്നു. [ 34 more words. ]

https://swathanthra.wordpress.com/2016/01/08/free_sw_for_trade_unions/

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരുക്കുന്ന സാദ്ധ്യതകള്‍ - കെ ചന്ദ്രന്‍ പിള്ള ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള കുതിച്ചു് ചാട്ടവും അതു് മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന ഫല-പ്...

പ്രിയ ബിജിലക്ക് എ.ടി.പി.എസ്സിന്റെ പിറന്നാള്‍ ആശംസകള്‍.....
04/12/2015

പ്രിയ ബിജിലക്ക് എ.ടി.പി.എസ്സിന്റെ പിറന്നാള്‍ ആശംസകള്‍.....

12/09/2015
എല്ലാ സുഹൃത്തുക്കള്‍ക്കും എ.ടി.പി.എസ്സിന്റെ ഓണാശംസകള്‍...
26/08/2015

എല്ലാ സുഹൃത്തുക്കള്‍ക്കും എ.ടി.പി.എസ്സിന്റെ ഓണാശംസകള്‍...

സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം പ്രതിരോധിക്കാന്‍ പ്രാദേശിക ഭാഷാ വികസനം -ജോസഫ് തോമസ് സാമ്രാജ്യത്വ സാമ്പത്തികാധിനിവേശത്തി...
26/07/2015

സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം പ്രതിരോധിക്കാന്‍ പ്രാദേശിക ഭാഷാ വികസനം -ജോസഫ് തോമസ് സാമ്രാജ്യത്വ സാമ്പത്തികാധിനിവേശത്തിനെതിരെ തദ്ദേശീയ ജനവിഭാഗങ്ങളുടെ സമ്മതി നിര്‍മ്മിക്കപ്പെടുന്നതു് ചരക്കുകളുടെ കുറഞ്ഞ വിലയെന്നതു് പോലെ സാമ്രാജ്യത്വ സംസ്കാരികാധിനിവേശത്തിലൂടെ കൂടിയാണു്. വിവര സാങ്കേതിക വിദ്യയുടെ വികാസ ഫലമായി ആര്‍ക്കും ആരുമായും വിവര വിനിമയം സാധ്യമായ പശ്ചാത്തലം ഉപയോഗിച്ചു് ആഗോളവല്കരണത്തിനു് അനുകൂലമായ സമ്മതി നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടു്. ആഗോള ഗ്രാമമെന്നും മറ്റും പല സങ്കല്പങ്ങളും മുന്നോട്ടു് വെയ്ക്കപ്പെടുന്നുണ്ടു്. സാമ്രാജ്യത്വം വിഭാവനം ചെയ്യുന്ന ആഗോള ഗ്രാമത്തിന്റെ പൂന്തോട്ടം വികസിത രാജ്യങ്ങളും അടുക്കളത്തോട്ടം പിന്നോക്ക നാടുകളും ആണു്. എല്ലാക്കാലത്തേയ്ക്കും പിന്നോക്ക നാടുകളെ അത്തരത്തില്‍ പിന്നോക്കം തളച്ചിടുകയും ചൂഷണം ചെയ്യുകയും എന്നതാണാ സങ്കല്പം. അതു് നടപ്പാക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണു് വികസ്വര-പിന്നോക്ക നാടുകള്‍ക്കു് മേല്‍ നടക്കുന്ന സാംസ്കാരികാധിനിവേശം. അതിന്റെ പ്രധാനപ്പെട്ട ഉപാധി തദ്ദേശീയ ഭാഷകളുടെ വികാസം തടയുകയും ഭാഷാ സമൂഹങ്ങള്‍ക്കു് മേല്‍ ഇംഗ്ലീഷിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്നതാണു്. മാതൃഭാഷയുടെ പ്രാധാന്യം പുതിയ ആശയം സൃഷ്ടിക്കാന്‍ മാതൃഭാഷയാണു് സഹായിക്കുക. പുതിയ ചിന്തകള്‍ക്കു് രൂപം നല്‍കാന്‍ കഴിയുന്നതു് സ്വാംശീകരിക്കപ്പെട്ട വിജ്ഞാനത്തിന്റെ അടിത്തറയിന്മേലാണു്. വിജ്ഞാന സ്വാംശീകരണം അതിന്റെ പരമാവധി നടക്കുന്നതു് മാതൃഭാഷയിലാണു്. കാരണം, മുമ്പു് സ്വാംശീകരിക്കപ്പെട്ട അറിവുകളുമായി ബന്ധിപ്പിച്ചാണു് പുതിയ അറിവുകള്‍ സംഭരിക്കപ്പെടുന്നതു്. അതായതു്, മാതൃഭാഷയിലാണു് കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്നതു്. സമഗ്രമായ അറിവില്‍ നിന്നേ ശരിയായ പുതിയ ചിന്ത ഉരുത്തിരിയുകയുള്ളു. സമഗ്രമായ അറിവു് മാതൃഭാഷയില്‍ മാത്രമേ സാധ്യമാകൂ. അന്യ ഭാഷയിലുള്ള വിദ്യാഭ്യാസം ഭാഗിക ഫലമേ തരൂ. പുതിയ തലമുറയിലെ മലയാളികളില്‍ ഗണ്യമായ ഒരു വിഭാഗം അത്തരത്തില്‍ അല്പ വിദ്യരായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അന്യ ഭാഷാ വിദ്യാഭ്യാസത്തിനു് പ്രേരണയായതു് ഭരണ ഭാഷയും കോടതി ഭാഷയും ബോധന മാധ്യമവും ഇംഗ്ലീഷായതിനാലാണു്. ശാസ്ത്രത്തിന്റെ ഭാഷയും സാങ്കേതിക വിദ്യയുടെ ഭാഷയും കമ്പ്യൂട്ടറിന്റെ ഭാഷയും ഇംഗ്ലീഷാണെന്ന ധാരണയും ഇന്നു് പ്രബലമാണു്. ഇ-ഭരണം നടപ്പാക്കുന്നതോടെ ഉള്ള മലയാളം കൂടി ഭരണ രംഗത്തു് നിന്നു് പുറത്താക്കപ്പെടും. ഭരണാധികാരികളുടെ വീഴ്ച ഇവിടെ പ്രകടമാണു്. സ്വാതന്ത്ര്യാനന്തരം, പുതുതായി ഉയര്‍ന്നു് വന്ന ഭരണവര്‍ഗ്ഗത്തിലേയ്ക്കു് ചേക്കേറാന്‍ കഴിഞ്ഞ മുറി ഇംഗ്ലീഷുകാരാണു് ഈ ദുസ്ഥിതിക്കു് കാരണം. അവരെ നയിക്കുന്നതു് വിദ്യാദരിദ്രരെ ഭരിക്കാനും അവരുടെ മേല്‍ ആധിപത്യം നിലനിര്‍ത്താനും തങ്ങള്‍ക്കറിയുന്ന മുറി ഇംഗ്ലീഷാണു് മലയാളത്തേക്കാള്‍ നല്ലതെന്ന സ്വാര്‍ത്ഥ താല്പര്യത്തിലൂന്നിയ വികലമായ കാഴ്ചപ്പാടാണു്. മാത്രമല്ല, കേരളത്തിലും രാജ്യത്തു് തന്നെയും തൊഴിലവസര സൃഷ്ടി ഗണ്യമായി കുറഞ്ഞിരിക്കുന്നു. തൊഴിലന്വേഷിച്ചു് നാടു് വിടാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്ന യുവതലമുറ എന്തിനു് മലയാളം പഠിക്കണമെന്ന കാര്യത്തില്‍ സംശയാലുക്കളാണു്. ബ്രിട്ടീഷ് ഭരണകാലത്തു് പോലും ഭരണവും കോടതിയും വിദ്യാഭ്യാസവും മലയാളത്തില്‍ നടന്നിരുന്നു. യൂറോപ്യന്‍ മിഷണറിമാര്‍ ഇവിടെ വന്നു് പ്രേഷിത പ്രവര്‍ത്തനം നടത്തിയതു് മലയാളം പഠിച്ചായിരുന്നു. അവര്‍ മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് വലിയ സംഭാവന നല്‍കുകയും ചെയ്തു. മലയാളത്തിനു് ആദ്യമായി നിഘണ്ഡുവും പ്രദേശിക വിഭവങ്ങളുടെ വിവര ശേഖരങ്ങളും നിര്‍മ്മിച്ചു് നല്‍കിയതു് അവരാണു്. എന്നാല്‍, അവരുടെ നാടന്‍ പിന്മുറക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേയ്ക്കു് കേരളത്തെ നയിക്കുന്നതിനു് കാരണക്കാരായി. അവരെ അനുകരികരിച്ചു് ഇതര മത-ജാതി-സമുദായ സംഘടനകളും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. ചിന്താ ദരിദ്രമായ തലമുറയെ വാര്‍ത്തെടുക്കുന്നു. ഇതു് സാമ്രാജ്യത്വ സാംസ്കാരികാധിനിവേശത്തിന്റെ സുഗമ മാര്‍ഗ്ഗമായും മാറിയിരിക്കുന്നു. അതിനു് ദേശീയ-പ്രാദേശിക മൂലധനവും മത-ജാതി-സമുദായ സംഘടനകളും മാധ്യമങ്ങളും കൂട്ടു് നില്കുകയാണു്. ഒരു സമൂഹത്തിനു് അതിന്റെ ഭാഷ നഷ്ടമായാല്‍ ആ സമൂഹം രക്ഷപ്പെടില്ല എന്നാണു് ചൊല്ലു്. ഭാഷ നഷ്ടപ്പെട്ട സമൂഹങ്ങള്‍ക്കു് ധന മൂല ധനം നയിക്കുന്ന ആഗോള മുതലാളിത്ത സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു് കഴിയുക മാത്രമേ വഴിയുള്ളു. കാരണം, സ്വന്തം മാതൃ ഭാഷ ഉപയോഗിക്കുന്നവരോടൊപ്പമെത്താന്‍ ഒരിക്കലും അന്യ ഭാഷ ഉപയോഗിക്കുന്നവര്‍ക്കു് കഴിയില്ല തന്നെ. മാതൃ ഭാഷാ വികസനത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഭാഷ വളരുന്നതു് പ്രയോഗത്തിലൂടെയാണു്. പ്രയോഗത്തില്‍ പുറകോട്ടു് പോയതു് മൂലം മലയാളത്തിന്റെ (പ്രാദേശിക ഭാഷകളുടേയെല്ലാം സ്ഥിതിയിതാണു്) വികാസം തടയപ്പെട്ടു. ഇന്നതു് മുരടിച്ചു് നില്കുന്നു. ഇംഗ്ലീഷ് ഭാഷ ആധുനിക വിവര സങ്കേതങ്ങള്‍ ഉപയോഗിച്ചു് വികസിക്കുമ്പോള്‍ മലയാളം ഇക്കാര്യത്തില്‍ വളരെ പിന്നിലാണു്. എല്ലാക്കാലവും മലയാളത്തേയും മലയാളികളേയും പിന്നണിയില്‍ തളച്ചിടും വിധത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിവര സാങ്കേതികാധിഷ്ഠിത വിജ്ഞാനോപകരണങ്ങളാണു് മലയാളികള്‍ പഠിക്കുന്നതും ഉപയോഗിക്കുന്നതും. മലയാളികള്‍ ഉപയോഗിക്കുന്ന വിവര-വിജ്ഞാന-വിനിമയ സങ്കേതങ്ങള്‍ പരിഷ്കരിക്കാനോ മെച്ചപ്പെടുത്താനോ വികസിപ്പിക്കാനോ മലയാളികള്‍ക്കാവില്ല. ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണു് സമൂഹത്തിനുള്ളതു്. ഉടമകളായ കമ്പനികള്‍ക്കു് മാത്രമേ അവ ചെയ്യാനാവൂ. ഈ സ്ഥിതി തുടര്‍ന്നാല്‍ വിദേശികളായ സ്വകാര്യ കുത്തക കമ്പനികളുടെ ലാഭ സാധ്യത നോക്കിയുള്ള മുന്‍ഗണനയില്‍ മാത്രമേ മലയാളവും മലയാളികളും വളരുകയുള്ളു. അതായതു്, എല്ലാക്കാലത്തും മലയാളികള്‍ മറ്റിതര ഭാഷാ സമൂഹങ്ങള്‍ക്കു് പിന്നില്‍ തളച്ചിടപ്പെടാനിടയാകും. പ്രാദേശിക ഭാഷയുടേയും ഭാഷാ സമൂഹത്തിന്റേയും സ്വതന്ത്രമായ വികാസത്തിനും സാമ്രാജ്യത്വ സാംസ്കാരികാധിനിവേശത്തിനെതിരായ ചെറുത്തു് നില്പിനും അവശ്യം ആവശ്യമായ ഉപാധിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. മലയാളത്തിനാവശ്യമായ ഭാഷാ സങ്കേതങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് മലയാളികള്‍ തന്നെ വികസിപ്പിക്കണം. അതു് പ്രാദേശിക ശാക്തീകരണത്തിന്റെ ഉപാധിയാണു്. സാമ്രാജ്യാധിപത്യത്തിനെതിരായ ഫല പ്രദമായ ചെറുത്തു് നില്പിന്റെ മാര്‍ഗ്ഗവുമാണു്. കടപ്പാട്: ജോസഫ് തോമസ് ഇ-മെയില്‍ - [email protected]

https://swathanthra.wordpress.com/2015/07/26/mthrtng

സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം പ്രതിരോധിക്കാന്‍ പ്രാദേശിക ഭാഷാ വികസനം -ജോസഫ് തോമസ് സാമ്രാജ്യത്വ സാമ്പത്തികാധിനിവേശത്തിനെതിരെ തദ്ദേശീയ ജനവിഭാഗങ്ങളുടെ സമ്മതി നിര്‍മ്മിക്കപ്പെടുന്നതു് ചരക്കുകളുടെ കു...

Job opennings @ ATPSPost : Junior ProgrammerNo of vacancies : 5Educational Qualification : B Tech (any stream) or Diplom...
22/06/2015

Job opennings @ ATPS
Post : Junior Programmer
No of vacancies : 5
Educational Qualification : B Tech (any stream) or Diploma (Computer Science) or BCA
Candidates interested is FOSS will get priority.
Interested candidates please send their resumes to [email protected] and [email protected].
Last date for submitting resumes : 26-06-2015

http://www.atps.in/Careers_ATPS
22/06/2015

http://www.atps.in/Careers_ATPS

Post : Junior Programmer No of vacancies : 5 Educational Qualification : B Tech (any stream) or Diploma (Computer Science) or BCA Candidates interested is FOSS will get priority. Interested candidates please send their resumes to [email protected] and [email protected]. Last date for submittin…

20/06/2015

We are pleased to inform you that ATPS office has moved to a new place. Our new
address as follows,

ATPS
Apartment No. 5H1,
Mystic Heights Phase-III,
Kaniyampuzha, Eroor,
Trippunithura 682306
Kochi-Ernakulam

Please update your records to reflect our new office address.

10/06/2015

Introducing https://www.facebook.com/HornbillERP

Every business requires capabilities provided by software’s like ERP, CRM, IT security, Infrastructure. This page intends to give you some best reliable and cost effective options

Address

No. 1 ITES Habitat Centre, JNI Stadium Complex, Kaloor/Kochi
Kochi
682017

Alerts

Be the first to know and let us send you an email when ATPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ATPS:

Share