Hacking and security

Hacking and security Most people don't care about their privacy on the internet. They don't even bother about their data security.

This blog will help people from security accidents, ie., if they really want to. hackingtom.blogspot.com gives you lots of stuff regarding Free Software. Some cool utilities in GNU/Linux and some useful internet tips which makes your digital life smoother.

ക്ലോഡ് മൈത്തോസ് പ്രിവ്യൂ എന്നത് കേവലം ഒരു സാങ്കേതിക നേട്ടമല്ല, മറിച്ച് മാനവരാശിയുടെ ഭാവിയെക്കുറിച്ചുള്ള വലിയൊരു പാഠപുസ്ത...
28/05/2026

ക്ലോഡ് മൈത്തോസ് പ്രിവ്യൂ എന്നത് കേവലം ഒരു സാങ്കേതിക നേട്ടമല്ല, മറിച്ച് മാനവരാശിയുടെ ഭാവിയെക്കുറിച്ചുള്ള വലിയൊരു പാഠപുസ്തകമാണ്. എഐയുടെ വളർച്ചാ വേഗത നമ്മെ വിസ്മയിപ്പിക്കുമ്പോൾ തന്നെ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള ആകുലതകളും വർദ്ധിക്കുന്നു. മൈത്തോസ് നമുക്ക് നൽകുന്ന അത്ഭുതകരമായ സൈബർ പ്രതിരോധ കഴിവുകളും ഗവേഷണ സൗകര്യങ്ങളും ലോകത്തെ മികച്ചതാക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. ഭാവിയെ ഭയത്തോടെയല്ല, മറിച്ച് അതീവ ജാഗ്രതയോടെയും പ്രത്യാശയോടെയും നേരിടാൻ നമ്മെ സജ്ജമാക്കുകയാണ് ഈ പുതിയ സാങ്കേതിക മുന്നേറ്റം. മനുഷ്യന്റെ ബുദ്ധിശക്തിയും യന്ത്രത്തിന്റെ കൃത്യതയും കൈകോർക്കുമ്പോൾ അത് ലോകത്തിന്റെ നന്മയ്ക്കായി മാത്രം ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

മൈത്തോസിന്റെ അസാധാരണമായ കഴിവുകൾ ലോകത്തിന് മുന്നിൽ ഒരു ഭീഷണിയാവാതിരിക്കാൻ ആന്ത്രോപിക് ആവിഷ്കരിച്ച അതീവ രഹസ്.....

തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ നിറവേറ്റാതിരുന്ന സർക്കാരിനെയും വ്യവസ്ഥിതിയെയും പലരും ഇന്ന് കോക്രോച്ച് പാർട്ടിയുടെ തണലിൽ ഒളിഞ...
27/05/2026

തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ നിറവേറ്റാതിരുന്ന സർക്കാരിനെയും വ്യവസ്ഥിതിയെയും പലരും ഇന്ന് കോക്രോച്ച് പാർട്ടിയുടെ തണലിൽ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. പാർലമെന്റിലെ യഥാർത്ഥ പ്രതിപക്ഷം ചുമ്മാ കാഴ്ചക്കാരായി നിന്നപ്പോൾ, ഡിജിറ്റൽ ലോകത്തെ ഈ വിർച്വൽ പാർട്ടി ജനങ്ങളുടെ യഥാർത്ഥ ശബ്ദമായി മാറി. അവര്‍ ഒരു ജനകീയപ്രതിപക്ഷമായി ഭരണകൂടത്തെ ഭീതിയില്ലാതെ എതിൎക്കുന്നു.

കോക്രോച്ച് ജനതാ പാർട്ടി എന്നത് കേവലം ഒരു ട്രോളല്ല; അത് ഇന്ത്യൻ ജനാധിപത്യം മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാൻ, ശിശിരകാലനിദ്രയില്‍ അഭിരമിച്ചുറങ്ങിക്കിടക്കുന്ന പ്രതിപക്ഷത്തെ ചൂടുവെള്ളം തളിച്ചുണർത്താൻ ഈ 'പാറ്റകളുടെ വിപ്ലവത്തിന്' കഴിഞ്ഞിരിക്കുന്നു എന്നത് സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും മനോഹരമായ സംഭവമാണ്. ഇനിയും നമുക്ക് ആശയ്ക്കു വകയുണ്ട്.

തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ നിറവേറ്റാതിരുന്ന സർക്കാരിനെയും വ്യവസ്ഥിതിയെയും പലരും ഇന്ന് കോക്രോച്ച് പാർട്ടി....

പെഗാസസിന്റെ യഥാര്‍ത്ഥ സംഭവകഥയല്ല പേട്രിയട്ട് എന്ന ഈ സിനിമയിലുള്ളതെന്നു വ്യക്തം. ഭീമ കൊറേഗാവ് സംഭവത്തെപ്പറ്റി സൂചനകള്‍ പോ...
02/05/2026

പെഗാസസിന്റെ യഥാര്‍ത്ഥ സംഭവകഥയല്ല പേട്രിയട്ട് എന്ന ഈ സിനിമയിലുള്ളതെന്നു വ്യക്തം. ഭീമ കൊറേഗാവ് സംഭവത്തെപ്പറ്റി സൂചനകള്‍ പോലുമില്ല. ഇതു കൂടാതെ സിനിമയിലെ കഥാപാത്രവും യഥാർത്ഥ ജീവിതത്തിലെ വ്യക്തിത്വവും തമ്മിലുള്ള വൈരുദ്ധ്യവും നിരാശാജനകമാണ്. അവർ സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുദ്ധ്യമാണ് ഏറ്റവും ഭീകരം. പേട്രിയട്ട് സിനിമയെപ്പറ്റിയൊരു അവലോകനം.

ഹോളിവുഡിലെ ജേസൺ ബോണിന്റെ ആക്ഷനും ജെയിംസ് ബോണ്ടിന്റെ സ്റ്റൈലും പാകത്തിന് മസാലയും അമ്മിയിലിട്ടരച്ചെടുത്ത 'ഡാനി' എന്ന കഥാപാത്രം, സത്യത്തിൽ അനുകമ്പയര്‍ഹിക്കുന്നു. അത്യാധുനിക ഹോളിവുഡ് ടെർമിനലുകൾക്ക് പകരം പുരാതനകാലത്തെ കമ്പ്യൂട്ടർ ക്ലാസിൽ കണ്ടു മടുത്ത ഡോസ് വിൻഡോയിൽ നോക്കി ലോകം മൊത്തം ഹാക്ക് ചെയ്യാമെന്ന് ഡാനി ഭാവിക്കുമ്പോൾ, സിനിമ കാണുന്ന ഒരല്പം വിവരമുള്ളവർക്ക് തോന്നുക കൗതുകമല്ല, പരിഹാസമായിരിക്കും. സിഗ്നലിംഗ് വിദഗ്ദ്ധർ മോഴ്സ് കോഡ് തമാശകളുമായി കളം നിറയുകയും പെഗാസസ് പോലുള്ള ഗുരുതരമായ വിഷയത്തെ ഒരു പാവം 'പെരിസ്കോപ്പ്' ആക്കി മാറ്റുകയും ചെയ്തതോടെ, ഡിആര്‍ഡബ്ല്യൂ ചാരൻമാരുടെ ആ തറവാടിത്തമൊക്കെ ചോർന്നുപോയി. സ്പൈ ത്രില്ലര്‍ കാണാന്‍ പോയിട്ട് ഒരു നാടൻ പാരഡി സിനിമ കണ്ട സുഖമാണ് ഡാനിയേട്ടന്‍ നമുക്ക് സമ്മാനിക്കുന്നത്. ഉറങ്ങുന്ന ലാലേട്ടന്റെ കണ്ണുകളിലേയ്ക്ക് ആ തെരുവുവിളക്കു മോഴ്സില്‍ കണ്‍ചിമ്മുന്നത് ഉറക്കത്തില്‍ നിന്നു ഡീകോഡ് ചെയ്തെടുക്കുന്നതൊക്കെ കണ്ടപ്പോള്‍ തലയില്‍ കൈവച്ചു പോയി.

പെഗാസസിന്റെ യഥാര്‍ത്ഥ സംഭവകഥയല്ല സിനിമയിലുള്ളതെന്നു വ്യക്തം. ഭീമ കൊറേഗാവ് സംഭവത്തെപ്പറ്റി സൂചനകള്‍ പോലുമില.....

മണ്ണിട്ട് മലയുണ്ടാക്കുന്ന ഗ്രാമവാസികളെക്കാൾ വിചിത്രമാണ്, ഉള്ള മലയെ ഭൂപടത്തിൽ നിന്നും മണ്ണിൽ നിന്നും തുടച്ചുനീക്കാൻ ശ്രമി...
30/12/2025

മണ്ണിട്ട് മലയുണ്ടാക്കുന്ന ഗ്രാമവാസികളെക്കാൾ വിചിത്രമാണ്, ഉള്ള മലയെ ഭൂപടത്തിൽ നിന്നും മണ്ണിൽ നിന്നും തുടച്ചുനീക്കാൻ ശ്രമിക്കുന്ന ആധുനിക ഇന്ത്യന്‍ ഭരണകൂടം. ഭൂപടത്തില്‍നിന്നൊരു മലയുടെ പേരു് കുന്നെന്നു രേഖപ്പെടുത്തുന്നതുപോലല്ല; ചരിത്രത്തില്‍ ഒരു മലയുടെ ചോരപ്പാട് മായ്ച്ചു കളയാന്‍ അത്ര എളുപ്പമല്ല.

സിനിമയിൽ ഗ്രാമവാസികൾ മണ്ണിട്ട് മലയുടെ ഉയരം കൂട്ടുമ്പോള്‍, ഇന്ത്യയില്‍ ആരവല്ലിയിൽ മനുഷ്യൻ മലയുടെ ഉയരം കുറച്ചു...

ഒരു ഡിജിറ്റൽ തെളിവിൽ കൃത്രിമം നടന്നിട്ടില്ലെന്ന് സാങ്കേതികമായി ഉറപ്പാക്കുന്നതിൽ ഏറ്റവും നിർണ്ണായകം ഹാഷ് മൂല്യം കണക്കാക്ക...
12/12/2025

ഒരു ഡിജിറ്റൽ തെളിവിൽ കൃത്രിമം നടന്നിട്ടില്ലെന്ന് സാങ്കേതികമായി ഉറപ്പാക്കുന്നതിൽ ഏറ്റവും നിർണ്ണായകം ഹാഷ് മൂല്യം കണക്കാക്കലാണ്. ഹാഷ് മൂല്യം കണക്കാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാം.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ, തെളിവിന്റെ ഹാഷ് മൂല്യം മാറിയതായി കണ്ടെത്തിയാൽ, അത് അതീവ ഗുരുതരമായ സാഹചര്യമാണ്. ....

വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മെസേജിംഗ് ആപ്പുകൾക്കായുള്ള പുതിയ നിർദ്ദേശമാണ് സിം ബൈൻഡിംഗ്. ഇതനുസരിച്ച്, ഒരു അക്...
09/12/2025

വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മെസേജിംഗ് ആപ്പുകൾക്കായുള്ള പുതിയ നിർദ്ദേശമാണ് സിം ബൈൻഡിംഗ്. ഇതനുസരിച്ച്, ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച സിം കാർഡ് ആ ഉപകരണം പ്രവർത്തിക്കുന്നിടത്തോളം കാലം അതിൽ ഉണ്ടായിരിക്കണം. നിലവിൽ ഒറ്റത്തവണ ഒ.ടി.പി. ഉപയോഗിച്ചാണ് ഈ ആപ്പുകൾ ഉപയോക്താക്കളെ തിരിച്ചറിയുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച്, സിം കാർഡിന്റെ സവിശേഷ തിരിച്ചറിയൽ നമ്പറായ ഐ.എം.എസ്.ഐ. ആപ്പുകൾ നിരന്തരം പരിശോധിക്കേണ്ടി വരും. ഈ നിയമം ഉപയോക്താക്കൾക്ക് രണ്ട് പ്രധാന മാറ്റങ്ങൾ കൊണ്ടുവരും:

ഇതു ഡാറ്റായുഗമാണു്. അതുകൊണ്ടുതന്നെ രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരു.....

ഐറിഷ് സിനിമയില്‍ നിന്നു് ആശയചോരണം നടത്തി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തിന്റെ യഥാര്‍ത്ഥരൂ...
08/12/2025

ഐറിഷ് സിനിമയില്‍ നിന്നു് ആശയചോരണം നടത്തി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തിന്റെ യഥാര്‍ത്ഥരൂപമായ വേക്കിംഗ് നെഡ് വാസ്തവത്തില്‍ വളരെയേറെ മനോഹരമാണ്. കാണേണ്ട സിനിമകളിലൊന്നാണു്. ഇംഗ്ലീഷ് ഭാഷാ സിനിമകള്‍ സാധാരണ കാണുന്നവര്‍ക്കു് സബ്ടൈറ്റിലൊന്നും കൂടാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്നത്ര ലളിതമായ ഭാഷയാണിതിലുള്ളതു്. എങ്കിലും ഇംഗ്ലീഷ് ഭാഷ അനായാസം മനസ്സിലാക്കാന്‍ കഴിയാത്ത മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ സബ്ടൈറ്റില്‍ പരിഭാഷ സമര്‍പ്പിക്കുന്നു.

ഈ സബ്ടൈറ്റില്‍ പരിഭാഷ യഥാര്‍ത്ഥത്തില്‍ ഒരു പരീക്ഷണമാണ്. ഇതിന്റെ 40 ശതമാനമെങ്കിലും ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഉപയ....

ചുരുക്കത്തിൽ, കെൻ തോംസന്റെ പ്രസ്താവന ആ കാലഘട്ടത്തിലെ ലിനക്സിന്റെ ഒരു സ്നാപ്ഷോട്ട് ആയിട്ടുവേണം കരുതാന്‍. ഗ്നൂ/ലിനക്സിന്റെ...
25/11/2025

ചുരുക്കത്തിൽ, കെൻ തോംസന്റെ പ്രസ്താവന ആ കാലഘട്ടത്തിലെ ലിനക്സിന്റെ ഒരു സ്നാപ്ഷോട്ട് ആയിട്ടുവേണം കരുതാന്‍. ഗ്നൂ/ലിനക്സിന്റെ ഭാവി സാധ്യതകളെയും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ശക്തിയെയും ദീർഘവീക്ഷണത്തോടെ കാണുന്നതിൽ അദ്ദേഹം പൂര്‍ണ്ണമായും പരാജയപ്പെട്ടു. ലിനക്സ് ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രവചനം ചരിത്രപരമായി വലിയൊരബദ്ധമാണെന്ന് തെളിയിക്കപ്പെടുകയും, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായി ലിനക്സ് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു എന്നതു് പില്‍ക്കാലചരിത്രം.

1999-ൽ കെൻ തോംസൺ ലിനക്സിന്റെ ഭാവിവിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും, നോൺ-പിസി പരിതസ്ഥിതികളിലും ലിനക്സ.....

ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ടും (എഒഎസ്‍പി) ഗ്നൂ/ലിനക്സ് അധിഷ്ഠിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ലിനക്സ് കെർണലി...
16/11/2025

ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ടും (എഒഎസ്‍പി) ഗ്നൂ/ലിനക്സ് അധിഷ്ഠിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ലിനക്സ് കെർണലിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അവ തമ്മിലുള്ള കാതലായ വ്യത്യാസം യൂസർസ്പേസിലാണ്. എഒഎസ്‍പിയിൽ, ഗൂഗിളിന്റെ കസ്റ്റമൈസ്ഡ് സി ലൈബ്രറിയായ ബയോണിക്കും, ആന്‍ഡ്രോയ്ഡ് റണ്‍ടൈം (ART) എന്ന വെർച്വൽ മെഷീനുമാണ് ഉപയോഗിക്കുമ്പോള്‍ മൊബിയന്‍, പ്യൂവര്‍ ഒഎസ്, മഞ്ചാരോ ഏആര്‍എം തുടങ്ങിയ ഗ്നൂ/ലിനക്സ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ഡെസ്ക്ടോപ്പ് ലിനക്സ് പോലെ തന്നെ, ഗ്നൂ സി ലൈബ്രറിയും (glibc) സ്റ്റാൻഡേർഡ് ഗ്നൂ യൂട്ടിലിറ്റികളും ഉപയോഗിക്കുന്നു. കൂടാതെ ഉപയോക്താക്കൾക്ക് റൂട്ട് ആക്സസ് സ്വാഭാവികമായിത്തന്നെ നൽകുന്നതുമൂലം ഉപകരണത്തിന്റെ മേല്‍ ഉപയോക്താവിന്റെ സമഗ്രമായ നിയന്ത്രണത്തിനും വഴിയൊരുക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ടും (എഒഎസ്‍പി) ഗ്നൂ/ലിനക്സ് അധിഷ്ഠിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ലി.....

Address

Kochi

Alerts

Be the first to know and let us send you an email when Hacking and security posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hacking and security:

Share