Compunics Systems Kelakam

Compunics Systems Kelakam Computer Sales & Service at Kelakam Since 2000

KEAM 2025: മാർച്ച് 10 വരെ അപേക്ഷിക്കാം▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുക...
22/02/2025

KEAM 2025: മാർച്ച് 10 വരെ അപേക്ഷിക്കാം

▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

2025 മാർച്ച് 10 ന് വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

▪️അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

▪️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

▪️കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

KEAM 2025 : സംവരണത്തിന് ആവശ്യമായ രേഖകൾ

▪️OBC വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

▪️SC/ST വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്.

▪️ OEC വിദ്യാർത്ഥികൾ
വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

▪️നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC അപേക്ഷകർ വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ്

▪️വിദ്യാഭ്യാസാനുകൂല്യങ്ങൾ/ ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് വില്ലേജ് ഓഫീസറിൽ നിന്നുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് & വരുമാന സർട്ടിഫിക്കറ്റ്

▪️EWS വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള EWS സർട്ടിഫിക്കറ്റ്

▪️ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്ക് ന്യൂനപക്ഷ വിദ്യാർത്ഥികൾ (ക്രിസ്ത്യൻ/മുസ്ലീം) വില്ലേജ് ഓഫീസിൽ നിന്നുള്ള കമ്മ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ്

▪️നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കമ്മ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബന്ധപെടുക

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711

✅  NEET UG  ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.                                                                            നാഷണ...
10/02/2025

✅ NEET UG ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (UG) 2025 ന്റെ ഓൺ ലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 04 മെയ് 2025 മാസത്തിൽ NEET UG 2025 പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നവർക്ക് ഓൺലൈനായി 2025 മാർച്ച് 07 വരെ അപേക്ഷിക്കാം.

✅ യോഗ്യതാ മാനദണ്ഡം
NEET UG പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് പ്രവേശന സമയത്ത് കുറഞ്ഞത് 17 വയസ് പ്രായമുണ്ടായിരിക്കണം. ഒരു അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ 12-ാം ക്ലാസ് പരീക്ഷ എഴുതിയിരിക്കണം. ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നിവയിരിക്കണം പ്രധാന വിഷയങ്ങള്‍.

✅ ആവശ്യമായ രേഖകൾ
•പാസ്പോർട്ട് സൈസ് ഫോട്ടോ & പോസ്റ്റ് കാർഡ് സൈസ് (കളർ ഫോട്ടോ വെള്ള ബാക്ക് ഗ്രൗണ്ട് നിറത്തിലും & അപേക്ഷകൻറെ പേരും, ഫോട്ടോ എടുത്ത് തീയതി ഉൾപ്പെടെ ഉള്ളത് അഭികാമ്യം)
•ഒപ്പ് (കറുത്ത മഷിയിൽ)
•പത്തു കൈ വിരലുകളുടെ അടയാളം
•Category Certificate OBC-NCL/SC-ST/EWS
•ആധാർ കാർഡ്
•ഇമെയിൽ
•മൊബൈൽ നമ്പർ
•SSLC ബുക്ക്/ പ്ലസ് ടു സർട്ടിഫിക്കറ്റ്

✅ NEET UG പരീക്ഷയിലൂടെയാണ് MBBS, BDS, BSc നഴ്സിംഗ്, ആയുഷ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ലഭിക്കുക. അതായത്, രാജ്യത്തെ മെഡിക്കല്‍ കോളേജുകളിൽ പ്രവേശനം ലഭിക്കാന്‍ നീറ്റ് നിര്ബശന്ധമാണ്‌.

🛑 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മാർച്ച് 07 🛑

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബന്ധപെടുക

*ഡിജിറ്റൽ സേവ*
*കോമൺ സർവീസ് സെന്റർ (CSC)*
(Under Department of E&IT, Govt. OF INDIA.)
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,

08/09/2022
അഗ്നിപഥ് : വ്യാമസേനയിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാംഅഗ്നിവീർ (വ്യോമവിഭാഗം) ആയി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിനായി ഭാരതീയ...
25/06/2022

അഗ്നിപഥ് : വ്യാമസേനയിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

അഗ്നിവീർ (വ്യോമവിഭാഗം) ആയി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിനായി ഭാരതീയ വ്യോമ സേന അവിവാഹിതരായ ഭാരതീയ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് 5-ന് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

1999 ഡിസംബർ 29 നും 2005 ജൂൺ 29 നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) സെലക്ഷൻ ടെസ്റ്റിനായി അപേക്ഷിക്കാൻ അർഹതയുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിക്കുന്ന ഉദ്യോഗാർഥിയുടെ എൻറോൾമെന്റ് തീയതിയിൽ പരമാവധി ഉയർന്ന പ്രായപരിധി 23 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.

വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകർ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയെന്ന് ഉറപ്പാക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത:

(a) സയൻസ് വിദ്യാർത്ഥികൾ : അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും ഇന്റർമീഡിയറ്റ്/ 10+2/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ അംഗീകൃത പോളി ടെക്‌നികിൽ നിന്നുള്ള എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിൽ മൊത്തം 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും വിജയിച്ചിരിക്കണം. ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ് /മെട്രിക്കുലേഷനിൽ 50% മാർക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ അംഗീകൃത സംസ്ഥാന വിദ്യാഭ്യാസ ബോർഡ് /കൗൺസിലുകളിൽ നിന്ന് കണക്ക്, ഫിസിക്‌സ് വിഷയങ്ങളിൽ മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് വിജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ് /മെട്രിക്കുലേഷനിൽ 50% മാർക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.

(b) സയൻസ് ഇതര വിദ്യാർഥികൾ : കേന്ദ്ര / സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും ഇന്റർമീഡിയറ്റ്/ 10+2/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ COBSE-ൽ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോർഡ്/കൗൺസിലുകളിൽ നിന്ന് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് വിജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ് /മെട്രിക്കുലേഷനിൽ 50% മാർക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.

(c) സയൻസ് വിഷയ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സയൻസ് ഇതര വിഷയ പരീക്ഷകൾക്കും അർഹതയുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ നൽകുന്നതായിരിക്കും.

ശാരീരിക ക്ഷമത: 06 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ്-അപ്പുകൾ, 10 സിറ്റ്-അപ്പുകൾ, 20 സ്ക്വാറ്റുകൾ എന്നിവയും പൂർത്തിയാക്കണം.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
(Under Department of E&IT, Govt. OF INDIA.)
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,
Website:- https://compunics.co.in/

Our Services :

ALL TYPE OF ONLINE APPLICATION l PAN CARD l PASSPORT l PCC l FOOD AND SAFETY l VOTERS ID l ALL TYPE OF E-PAYMENTS l AIR TICKET l TRAIN TICKET l AADHAR PRINT l AADHAAR ATM l LIC PAYMENTS l VEHICLE & HEALTH INSURANCE l PMG DISHA l EPF l BILL PAYMENTS l PM KISAN l PM FBY l

22/06/2022

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജ് (Govt./Aided/Self Financing) കളിലെ UG/PG കോഴ്സുകളിലേക്കുള്ള 2022-23 അധ്യായന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഫീസ് അടക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി 2022 ജൂലൈ 15, 5:00 P. M.

ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ്‌ – 450/- (എസ്‌. സി, എസ്‌. ടി/ PWBD വിഭാഗത്തിന് 270/-)

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
(Under Department of E&IT, Govt. OF INDIA.)
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,
Website:- https://compunics.co.in/

Our Services :

ALL TYPE OF ONLINE APPLICATION l PAN CARD l PASSPORT l PCC l FOOD AND SAFETY l VOTERS ID l ALL TYPE OF E-PAYMENTS l AIR TICKET l TRAIN TICKET l AADHAR PRINT l AADHAAR ATM l LIC PAYMENTS l VEHICLE & HEALTH INSURANCE l PMG DISHA l EPF l BILL PAYMENTS l PM KISAN l PM FBY l

22/06/2022

ഓട്ടോണമസ് ഡിഗ്രി, പി.ജി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

യൂണിവേഴ്സിറ്റികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് (സ്വയംഭരണാധികാരമുള്ള) കോളേജുകൾ നേരിട്ട് ഓൺലൈൻ അപേക്ഷ ക്ഷണിക്കുകയും +2 മാർക്കിന്റെ അടിസ്ഥാനത്തിൽ മറ്റ് ബോണസ് മാർക്കുകളും പോയിന്റുകളും നോക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നൽകുന്നു. കേരളത്തിലെ ഒട്ടുമിക്ക ഓട്ടോണമസ് കോളേജുകളിലേക്കും യു.ജി / പി.ജി കോഴ്സിന് അപേക്ഷിക്കാനുള്ള സമയമാണിപ്പോൾ. ഓരോ ഓട്ടോണമസ് കോളേജുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

താഴെ പറയുന്ന കാലിക്കറ്റ്, MG, കേരള യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള ഓട്ടോണമസ് കോളേജുകളിൽ ഈ വർഷത്തെ ഡിഗ്രി / പി ജി അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Affiliated to Calicut University

St. Joseph’s Devagiri, Kozhikode
St. Joseph’s College, Irinjalakuda
St. Thomas College, Thrissur
Vimala College, Thrissur
M.E.S. Mampad College
Farook College, Calicut
Christ College Irinjalakuda

Affiliated to M G University, Kottayam

Assumption College, Changanassery
CMS College, Kottayam
Mar Athanasious College, Kothamangalam
Albert’s College, Ernalulam
Maharaja’s College, Ernakulam
Rajagiri College of Social Sciences, Ernakulam
Sacred Heart College, Ernakulam
St. Berchmans College, Changanassery (S B College) Boys Only
St. Teresa’s College, Ernakulam
Marian College, Kuttikkanam

Affiliated to University of Kerala

Fatima Mata National College, Kollam
Mar Ivanios College, Thiruvanathapuram

യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഏകജാലക സംവിധാനത്തിൽ ഓട്ടോണമസ്‌ ആയ മേൽ കോളേജുകൾ ഉൾപ്പെടില്ല

കമ്യൂണിറ്റി, സ്പോർട്സ്, മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനവും ഇതോടൊപ്പം നടക്കും.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (CSC)
(Under Department of E&IT, Govt. OF INDIA.)
CSC ID:- 167474760014
കേളകം (മേമന ജ്വല്ലറിക്ക് എതിർവശം)
Ph:- 4902413711, Mobile:- 8547073711,
Website:- https://compunics.co.in/

Our Services :

ALL TYPE OF ONLINE APPLICATION l PAN CARD l PASSPORT l PCC l FOOD AND SAFETY l VOTERS ID l ALL TYPE OF E-PAYMENTS l AIR TICKET l TRAIN TICKET l AADHAR PRINT l AADHAAR ATM l LIC PAYMENTS l VEHICLE & HEALTH INSURANCE l PMG DISHA l EPF l BILL PAYMENTS l PM KISAN l PM FBY l

Address

Nr. Police Station, Opp. Memana Jewellery
Kelakam
670674

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 3pm

Telephone

+919847836273

Alerts

Be the first to know and let us send you an email when Compunics Systems Kelakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Compunics Systems Kelakam:

Share