11/02/2024
ഇതൊരു വീട് നിർമിച്ചു കൊടുത്ത കഥ മാത്രമല്ല.. വിശ്വാസതയിൽ കസ്റ്റമറുമായി നേടിയെടുത്ത സഹോദര ബന്ധത്തിന്റെ കഥ കൂടിയാണ്.
ഫേസ്ബുക്കിൽ കണ്ട പോസ്റ്റ് വഴി എന്നിലേക്ക് മെസ്സേജ് വന്നു, തിരക്കിനിടയിൽ കൃത്യമായ വിവരങ്ങൾ കൊടുക്കാൻ പറ്റാതെ വന്നപ്പോൾ രണ്ട് പേരും രണ്ട് വഴിലേക്ക് പോയി, ഒരു മാസത്തിനു ശേഷം വീണ്ടുമൊരു മെസ്സേജ് വന്നു.. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷത്കരിക്കാൻ വിധിക്കപ്പെട്ടവൻ എന്നുറപ്പായ മെസ്സേജ് ആയിരുന്നു.. പിന്നീട് വലിയൊരു ഉത്തരവാദിത്വമായിരുന്നു, പ്ലാസ്റ്ററിങ് കഴിഞ്ഞ വീട് പണി പൂർത്തിയാക്കാൻ വേണ്ടി ചുരുങ്ങിയ സമയവും. നാട്ടിലേക്കുള്ള ലീവ് നോക്കി feb 8 എന്ന ദിവസത്തിലേക്ക് ലക്ഷ്യം വെച്ച് കൊണ്ട് പണി തുടങ്ങി.. പിന്നീടുള്ള ദിവസങ്ങളിൽ നമ്മുടെ കസ്റ്റമർ ആയ jais joy ക്ക് എന്നും പണി തീരുമോ എന്ന പേടി ആയിരുന്നു.. അതിനു പ്രധാന കാരണം നാട്ടിലേക്കുള്ള ലീവ് തന്നെ.. ആ സമയം മാറിയാൽ പിന്നീട് ലീവ് കിട്ടില്ല എന്ന പ്രധാന കാരണവും. എന്നിരുന്നാലും നമ്മൾ കൊടുക്കുന്ന വിശ്വാസവും ഉറപ്പുമായിരിക്കും അദ്ദേഹത്തിന് പൂർണ്ണ സമാധാനം എന്ന വിശ്വാസത്തോടെ 100 ഉറപ്പ് നൽകി കൊണ്ട് പണി തുടർന്നു.. പിന്നീടുള്ള ഓരോ ദിവസവും കൃത്യമായ ചാർട് ചെയ്ത് കൊണ്ട് തുടർന്നു, ഒപ്പം വ്യക്തമായ അപ്ഡേറ്റുകൾ ജൈസിനു കൈമാറി കൊണ്ടിരുന്നു. പണി അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴും അദ്ദേഹത്തിന്റെ വരവും അടുത്തതും ഞാൻ എന്ന വ്യക്തിക്ക് ഒഴികെ എല്ലാവർക്കും നേരിയ രീതിയിൽ പേടി നിലനിന്നിരുന്നു.. അതാവും ചിലപ്പോൾ പണി കൃത്യമായ സമയത്ത് കഴിഞ്ഞു നേരിൽ തന്റെ സ്വപ്നം പൂർത്തീകരിച്ചു കണ്ടപ്പോൾ ജൈസിനും ഫാമിലിക്കും സന്തോഷത്തിന് അതിരില്ലാതായതും.. അത് തന്നെ ആണ് ഈ മേഖലയിലുള്ളവർക്കുള്ള ഏറ്റവും വലിയ സന്തോഷവും.
റിസ്കുകൾ ഏറ്റെടുത്ത് ലക്ഷ്യം നെടുമ്പോൾ കിട്ടിയ ഫീൽ... അതൊരു വലിയ എക്സ്പീരിയൻസ് ആയി തോന്നി.. അതിലൂടെ നേടിയത് വലിയ സഹോദര ബന്ധം കൂടി ആയി കഴിഞ്ഞിരുന്നു..
ഇതിനു വേണ്ടി പ്രവർത്തിച്ച വർക്കേഴ്സ്, സമയം നോക്കാതെ വർക്ക് ചെയ്ത ഒരുപാട് പേർ.. എല്ലാവർക്കും ഒറ്റ വാക്കിൽ നന്ദി അറിയിക്കുകയാണ്...
സ്നേഹത്തോടെ...
Sajjad ck
Nirmithi architects and design