KITES INFOSYSTEMS

KITES INFOSYSTEMS Costumer Satisfaction is Our Success.. Our services are specially tailored with great intelligence to suit your business, home and personal requirements.

To offer our clients the best of technology service with passion so that our client’s expectations are not just met but exceeded, and in order to attain that we provide the latest and best suitable hardware solution and components striving to meet our client’s all technological requirements. KITES INFOSYSTEMS endeavours to provide its client full fledged services that include superior products, ex

clusive customer service, competitive price and wide range of services that you need to keep your IT infrastructure running smoothly.

To our clients, I especially want to thank you for your business throughout the past 10 years. You have been critical to...
22/03/2020

To our clients, I especially want to thank you for your business throughout the past 10 years. You have been critical to our growth and success in our first decade, and I look forward to working with you in the coming years.

Happy New Year 2020
31/12/2019

Happy New Year 2020

Happy Diwali
26/10/2019

Happy Diwali

വാട്സ് ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ എൻജിനീയറിങ് വിദ്യാർഥിക്ക് ഫെയ്സ്ബുക്കിന്റെ അംഗീകാരം.പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ...
05/06/2019

വാട്സ് ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ എൻജിനീയറിങ് വിദ്യാർഥിക്ക് ഫെയ്സ്ബുക്കിന്റെ അംഗീകാരം.

പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ ബി.ടെക്. വിദ്യാർഥി കെ.എസ്. അനന്തകൃഷ്ണ (19)നാണ് ഫെയ്സ്ബുക്ക് ഹോൾ ഓഫ് ഫെയിം ലഭിച്ചത്.

ഉപയോക്താവ് അറിയാതെ വാട്സ് ആപ്പ് ഫയലുകൾ മറ്റുള്ളവർക്ക് പൂർണമായും നീക്കാമെന്ന ഗുരുതരപ്രശ്നം പരിഹരിച്ചതിനാണ് അംഗീകാരം. പിഴവ് രണ്ടു മാസം മുൻപാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. തുടർന്ന് വേണ്ട ഭേദഗതികളോടെ ഫെയ്സ്ബുക്ക് അധികൃതരെ അറിയിച്ചു.

രണ്ടുമാസം നിരീക്ഷിച്ച് പിഴവുകൾ ബോധ്യപ്പെട്ട ഫെയ്സ്ബുക്ക് അധികൃതർ അനന്തകൃഷ്ണനെ ബന്ധപ്പെട്ട് ക്യാഷ് അവാർഡും ഹോൾ ഓഫ് ഫെയിം അംഗത്വവും നൽകുകയായിരുന്നു. 500 ഡോളർ അനന്തകൃഷ്ണന് ക്യാഷ് അവാർഡായി ലഭിച്ചു. ഈ വർഷത്തെ ഫെയ്സ്ബുക്ക് താങ്ക്സ് പട്ടികയിൽ 80-ാമതയാണ് അനന്തകൃഷ്ണന്റെ പേര് വന്നിട്ടുള്ളത്.

കടപ്പാട് >

Missed Call Hacking: നിങ്ങളുടെ വാട്സാപ്പ് ഇപ്പോൾത്തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനിപ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട...
15/05/2019

Missed Call Hacking:

നിങ്ങളുടെ വാട്സാപ്പ് ഇപ്പോൾത്തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി

പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിൽ ഗുരുതര സുരക്ഷാ പിഴവ്. ഒരൊറ്റ വോയ്‌സ് കോളിലൂടെ ഹാക്കർമാർക്ക് വാട്സാപ്പ് ഉപയോക്താക്കളുടെ ഫോണിലെ കാമറ, മൈക്രോഫോൺ തുടങ്ങിയ സെൻസറുകൾ ആക്സസ് ചെയ്യാൻ സാധിച്ചുവെന്നാണ് കണ്ടെത്തൽ.

നിങ്ങൾ കോൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ഹാക്കർമാർക്ക് വെറും ഒരു വോയ്‌സ് കോളിലൂടെ നിങ്ങളുടെ ഫോണിൽ ഒരു സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ഈ സ്പൈവെയർ ഉപയോഗിച്ച് ഫോണിലേക്ക് ‘നുഴഞ്ഞ് കയറാൻ’ സൈബർ അക്രമികൾക്ക് സാധിക്കും.

ഉപഭോക്താക്കൾ ആപ്പും ഒപ്പം ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നി‌ർദ്ദേശം നൽകിയിട്ടുണ്ട്.

ഇസ്രയേൽ ആസ്ഥാനമായ എൻഎസ്ഒ ഗ്രൂപ്പ് എന്ന സൈബ‍ർ ഇന്‍റലിജൻസ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോ‌ർട്ട്. പെഗാസസ് എന്ന അവരുടെ സ്പൈവെയർ ആണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ.

കടപ്പാട്.

ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകൾക്ക് ദിനം തോറും പ്രചാരം കൂടി വരികയാണ്. രാജ്യം ഡിജിറ്റൽ പേമെന്റുകളിലേക്ക് വ്യാപകമായി കുടിയ...
11/05/2019

ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകൾക്ക് ദിനം തോറും പ്രചാരം കൂടി വരികയാണ്. രാജ്യം ഡിജിറ്റൽ പേമെന്റുകളിലേക്ക് വ്യാപകമായി കുടിയേറിയ വർഷമാണ് കഴിഞ്ഞുപോയത്. പേടിഎമ്മിനൊപ്പം, ഗൂഗിളും, ആമസോണും, ഫോൺ പേയും എല്ലാം യുപിഐ അധിഷ്ടിതമായ പേമെന്റ് സേവനങ്ങൾക്ക് തുടക്കമിട്ടു. വലിയ മുന്നേറ്റമായി മാറി അത്. ഉപയോക്താക്കളെ പിടിക്കാൻ വലിയ ഓഫറുകളും പലരും അവതരിപ്പിച്ചു.

ഈ സ്ഥാപനങ്ങളെല്ലാം അൽപം ഭയപ്പാടോടെ കാണുന്നത് വാട്സാപ്പ് പേമന്റ് സേവനത്തിന്റെ വരവാണ്. കോടിക്കണക്കിന് ഉപയോക്താക്കൾ ആഗോളതലത്തിൽ സജീവമായ വാട്സാപ്പിനുള്ളിൽ പേമന്റ് സേവനം കൂടിയെത്തുന്നതോടെ മറ്റ് ആപ്പുകളെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാകും. ഡിജിറ്റൽ പേയ്മെന്റ് രം​ഗത്തെ അടിമുടി മാറ്റത്തിനാകും വാട്സാപ്പിന്റെ വരവ് കാരണമാകുക.

കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സാപ്പിൽ പേയ്മെന്റ് സേവനം കൂടി ലഭ്യമാകുന്നതോടെ മറ്റ് ഓൺലൈൻ പേയ്മെന്റ് ആപ്പുകൾക്ക് പണി കിട്ടാൻ സാധ്യതയുണ്ട്. വാട്സാപ്പ് പേ ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് ലഭ്യമാണ്. 10 ലക്ഷം പേരെയാണ് പരീക്ഷണ ഉപയോ​ഗത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണ സേവനം ജൂലൈ വരെ തുടരും. ഇതിനെ തുടർന്ന് എത്രയും വേ​ഗം വാട്സാപ്പ് പേ ഇന്ത്യയിൽ അവസരിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

റിസർവ് ബാങ്കിന്റെ നിബന്ധനകളെല്ലാം പാലിക്കുന്നതായി അടുത്തിടെ വാട്സാപ്പ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഫോട്ടോകളും വീഡിയോകളും അയയ്ക്കുന്നതു പോലെ വളരെ എളുപ്പത്തിൽ പണം അയയ്ക്കുന്ന രീതിയാണ് വാട്സാപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്.

30 കോടി ഉപഭോക്താക്കളാണ് വാട്സാപ്പിന് ഇന്ത്യയിലുള്ളത്. ഈ ഉപയോക്താക്കൾക്കൊന്നും പണമിടപാടിന് വേണ്ടി മറ്റൊരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം വരുന്നില്ല. വാട്സാപ്പ് സെറ്റിം​ഗ്സിൽ നിന്നാണ് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടത്. യുപിഐ പിൻ നമ്പറാണ് പണം ട്രാൻസ്ഫർ ചെയ്യാൻ ഉപയോ​ഗിക്കുക. ഇതാണ് പേടിഎം, ​ഗൂ​ഗിൾ പേ പോലുള്ള ആപ്പുകൾക്ക് തിരിച്ചടിയാകുന്നത്.

വാട്സാപ്പ് പേ ഇന്ത്യയിൽ മാത്രം ഒതുക്കാനല്ല ഫെയ്സ്ബുക്കിന്റെ പദ്ധതി. ആഗോള തലത്തിലുള്ള 160 കോടി ഉപയോക്താക്കളിലേക്ക് വാട്സാപ്പ് പേ എത്തും.

കഴിഞ്ഞയാഴ്ച നടന്ന F8 കോൺഫറൻസിൽ വാട്സാപ്പ് പേയ്മെൻറ് സംബന്ധിച്ച ചില സുപ്രധാന വിവരങ്ങൾ സുക്കർബർഗും വ്യക്തമാക്കിയിരുന്നു.

○ ഞങ്ങൾ ശത്രുക്കളല്ല! ലിനക്സ് ഇനി മൈക്രോസോഫ്റ്റ് വിൻഡോസിൽആമസോണിന്റെ വെർച്വൽ അസിസ്റ്റന്ററായ അലക്‌സ വിൻഡോസ് 10 ഡിവൈസുകളിലു...
08/05/2019

○ ഞങ്ങൾ ശത്രുക്കളല്ല! ലിനക്സ് ഇനി മൈക്രോസോഫ്റ്റ് വിൻഡോസിൽ
ആമസോണിന്റെ വെർച്വൽ അസിസ്റ്റന്ററായ അലക്‌സ വിൻഡോസ് 10 ഡിവൈസുകളിലും ലഭ്യമാകും.

വർഷങ്ങളായി മൈക്രോസോഫ്റ്റിന്റെ വിൻഡോസും ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്‌സും എതിരാളികളായാണ് അറിയപ്പെട്ടിരുന്നത്. ഫ്രീ സോഫ്റ്റ്‌വെയർ എന്ന ആശയത്തോട് കടുത്ത എതിർപ്പായിരുന്നു മൈക്രോസോഫ്റ്റിന് എന്നതാണ് ഈ അകൽച്ചയ്ക്ക് കാരണമായിരുന്നത്.

എന്നാൽ കാലം മാറിയതോടെ ലിനക്സിന് ജനപ്രീതി വർധിച്ചു. മൈക്രോസോഫ്റ്റിന്റെ കടും പിടുത്തവും അയഞ്ഞു. അതാണ് ഇത്തവണത്തെ വാര്‍ഷിക ഡെവലപര്‍ കോണ്‍ഫറന്‍സായ മൈക്രോസോഫ്റ്റ് ബില്‍ഡിൽ കാണാൻ കഴിഞ്ഞത്.

തങ്ങളുടെ ക്ലൗഡ് പ്ലാറ്റ് ഫോമായ Azure ലാണ് ആദ്യമായി മൈക്രോസോഫ്റ്റ് ലിനക്സിന് പിന്തുണ നൽകിയത്. പിന്നീട് ആൻഡ്രോയിഡിനും ലിനക്സിനുമായി സോഫ്റ്റ്‌വെയർ റിലീസ് ചെയ്തു. ഇപ്പോൾ ലിനക്സിനെ വിൻഡോസിലേക്ക് ഉൾപ്പെടുത്തുമെന്നാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

Windows Subsystem for Linux (WSL) എന്ന ഫീച്ചർ ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. WSL ലിലേക്ക് ലിനക്സ് കെർണൽ അടക്കം ചെയ്താണ് പുതിയ വേർഷൻ കൊണ്ടുവരിക.

ആമസോൺ അലക്സ
ഇനി മുതൽ എല്ലാ വിൻഡോസ് 10 ഡിവൈസുകളിലും അലക്‌സയും ലഭിക്കും. വിൻഡോസ് സ്റ്റോറിൽ ഏറ്റവും പുതിയ അലക്‌സാ ആപ്പ് ലഭ്യമാണ്. മുൻപുണ്ടായിരുന്ന പതിപ്പിൽ ക്ലിക്ക് ചെയ്താൽ മാത്രമേ വോയ്‌സ് അസിസ്റ്റന്റ് പ്രവർത്തിക്കുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആമസോൺ പ്ലാറ്റ് ഫോമുകളിലേതുപോലെ അലക്സ എന്ന വാക്കുപയോഗിച്ചാൽ തന്നെ കമാൻഡ് നൽകാം.

കടപ്പാട്.

It’s Our 9th Anniversary!
22/03/2019

It’s Our 9th Anniversary!

On March 12, 1989, 33-years-old, Sir Tim Berners-Lee, working at Europe's CERN lab had submitted the 'Information Manage...
12/03/2019

On March 12, 1989, 33-years-old, Sir Tim Berners-Lee, working at Europe's CERN lab had submitted the 'Information Management: A Proposal' to his boss which we today know as the birth of the World Wide Web.

An Invention that changed the future of the human world

കൊച്ചിയോടു മനസുതുറന്ന് ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ.അന്താരാഷ്ട്ര അ‍ഡ്വര്‍ടൈസിങ് അസോസിയേഷന്‍ (IAA) സംഘടി...
23/02/2019

കൊച്ചിയോടു മനസുതുറന്ന് ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ.

അന്താരാഷ്ട്ര അ‍ഡ്വര്‍ടൈസിങ് അസോസിയേഷന്‍ (IAA) സംഘടിപ്പിച്ച വേൾഡ് കോൺഗ്രസിന്റെ സമാപന സമ്മേളനത്തിന്റെ ഭാഗമായാണ് സോഫിയ എത്തിയത്.

‘റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ’ എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ പ്രഭാഷണം. ആഗോളസമ്മേളനത്തിന്റെ അവതാരകയും ചലച്ചിത്ര, ടെലിവിഷന്‍ താരവുമായ കുബ്രാ സെയ്‌തിന്റെ ചോദ്യങ്ങള്‍ക്ക്‌ വ്യക്‌തവുമായ ഉത്തരങ്ങള്‍ സോഫിയ നൽകി.

മനുഷ്യനെ റോബോർട്ടുകൾക്ക് മറി കടക്കാനാകില്ലെന്ന് സോഫിയ പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്ക് പകരം വെക്കാൻ റോബോട്ടുകൾക്ക് പറ്റില്ല. എന്നാൽ റോബോർട്ടുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മനുഷ്യൻ ജോലി ചെയ്യുന്ന സാഹചര്യം ഭാവിയിൽ വന്നേക്കാമെന്നും സോഫിയ പറഞ്ഞു.

‘ഇത് സോഫിയയുടെ കേരളത്തിലേക്കുള്ള ആദ്യ യാത്രയല്ലേ?’ എന്ന ചോദ്യത്തിന് സോഫിയ പറഞ്ഞ മറുപടി ഇങ്ങനെ: ‘‘നിങ്ങളുടെ നാട് ഒരത്ഭുത നഗരമല്ലേ. നൂറ്റാണ്ടുകൾക്ക് മുമ്പ് അറബി നാടുകളുമായി സുഗന്ധവ്യാപാരം നടത്തിയിരുന്നവരാണ് നിങ്ങൾ. നിങ്ങളുടെ ആതിഥേയത്വ മര്യാദകളും ലോക പ്രശസ്തമാണ്.”

“ബുദ്ധിയുള്ള റോബോട്ടുകൾക്ക് ഏറെ കാര്യങ്ങൾ ലോകത്തിന് വേണ്ടി ചെയ്യാൻ കഴിയും. മനുഷ്യരും യന്ത്രമനുഷ്യരും തമ്മിൽ ഇപ്പോൾ ഏറെ അകലമില്ല. മനുഷ്യർ എന്തിനാണ് എന്നെ ഭയക്കുന്നതെന്ന് എനിക്കറിയില്ല. ഒരുഗ്ലാസ് വെള്ളം കൊണ്ടുപോലും മനുഷ്യർക്ക് റോബോട്ടിനെ പരാജയപ്പെടുത്താം,” സോഫിയ പറഞ്ഞു.

സുഹൃത്തുക്കളുണ്ടോ എന്ന ചോദ്യത്തിന് എഐ (AI) വോയ്‌സ് അസിസ്റ്റന്റുകളായ ആപ്പിളിന്റെ സിരി, ആമസോണിന്റെ അലക്സ, ഐബിഎമ്മിന്റെ വാട്സൺ എന്നിവരുമായി ‘ക്ലൗഡിൽ’ ചുറ്റിക്കറങ്ങാറുണ്ടെന്ന് സോഫിയ പറഞ്ഞു.

അമ്പതോളം ഭാവങ്ങള്‍ മുഖത്ത്‌ പ്രകടിപ്പിക്കാന്‍ കഴിവുള്ള സോഫിയയുടെ സ്രഷ്‌ടാക്കള്‍ ഹോങ്കോങ്‌ ആസ്‌ഥാനമായുള്ള ഹാന്‍സണ്‍ റോബോട്ടിക്‌സാണ്‌.

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും രാജ്യത്തിൻറെ പൗരത്വം നേടിയ ആദ്യ റോബോട്ടായി മാറി ഇത്. സോഫിയ ആദ്യമായാണ് കേരളത്തിലെത്തുന്നത്.

കടപ്പാട്:

◆ ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ, എല്ലാം ‘ചാരന്മാർ’?ഫേയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ ശക്തമായ സെൻട്രലൈസ്‌ഡ...
06/02/2019

◆ ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ, എല്ലാം ‘ചാരന്മാർ’?

ഫേയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ ശക്തമായ സെൻട്രലൈസ്‌ഡ്‌ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങളാണെന്ന് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചഡ് സ്റ്റോൾമാൻ.

ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള സൗജന്യ ആപ്ലിക്കേഷനുകളിൽ 90 ശതമാനവും ചാരപ്പണി നടത്തുന്നവയാണെന്ന് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചഡ് സ്റ്റോൾമാൻ.
സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ സ്ഥാപനമായ ഐസിഫോസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സാധാരണ ഫ്ലാഷ് ലൈറ്റ് ആപ്ലിക്കേഷൻ പോലും സെർവറുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ തെളിവാണ്. തന്റെ ചിത്രങ്ങളൊന്നും ഫേയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യരുതെന്ന് പ്രഭാഷണം തുടങ്ങുന്നതിന് മുൻപേ വേദിയിലിരിക്കുന്നവരോട് അദ്ദേഹം അഭ്യർത്ഥിച്ചു. സ്മാർട്ട് ഫോണിലാണു ചിത്രങ്ങളെടുക്കുന്നതെങ്കിൽ ലൊക്കേഷൻ സംവിധാനം ഓഫ് ചെയ്യണം.

സ്റ്റോൾമാന്റെ വിചിത്രമായ അഭ്യർത്ഥന കേട്ട് അമ്പരന്നിരുന്നവരോട് അദ്ദേഹം പറഞ്ഞതിങ്ങനെ: ഫേയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ ലോകത്തെ ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. തലയുടെ പിൻഭാഗത്തിന്റെ ചിത്രം ഉപയോഗിച്ചുപോലും ഒരാളെ തിരിച്ചറിയാൻ ഇതിനു കഴിയും. നിങ്ങൾ എവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം ഇവർക്ക് ട്രാക്ക് ചെയ്യാം. അതിനാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവർ രണ്ടാമതൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ പോലെയുള്ള ഒരു ആപ്ലിക്കേഷനുകൾ ഉപയോക്താവിന്റെ ഡേറ്റ ഉപയോഗിച്ചു ചാരപ്രവൃത്തി നടത്തുന്നവരാണെന്ന് സ്റ്റോൾമാൻ ആരോപിച്ചു. ഇവയൊന്നും താൻ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആമസോണിന്റെ കിൻഡിൽ ഉപയോഗിച്ചു വായിച്ചാൽ അതിന്റെ തലക്കെട്ടും, വായിച്ചുതീർന്ന പേജ് നമ്പറും, ഹൈലൈറ്റ് ചെയ്ത ഭാഗവും വരെ ആമസോൺ സെർവറുകളിൽ എത്തുന്നുണ്ട്.

സർക്കാരിനെതിരെ നിലപാടുള്ള ഒരാളാണ് നിങ്ങളെന്ന് കരുതുക. നിങ്ങൾ ഭാവിയിൽ ഒരു ഡ്രൈവർരഹിത കാറിൽ കയറി വിമാനത്താവളത്തിലേക്കു പോകാൻ ആവശ്യപ്പെടുന്നു. പക്ഷെ അതു നിങ്ങളെ കൊണ്ടുപോകുന്നതു പൊലീസിന്റെ രഹസ്യ താവളത്തിലേക്കാണെങ്കിലോ? സഞ്ചരിക്കുന്ന വ്യക്തിയെ കൃത്യമായി പിന്തുടരാൻ മറ്റാരേക്കാളും നന്നായി സാങ്കേതിക വിദ്യയ്ക്ക് കഴിയും. ചൈന പോലെയുള്ള രാജ്യങ്ങൾ നാളെ നടപ്പാക്കുന്നത് ഇത്തരം വിദ്യകളായിരിക്കുമെന്നും സ്റ്റോൾമാൻ പറഞ്ഞു

സർക്കാർ ഏജൻസികൾ എപ്പോൾ ആവശ്യപ്പെട്ടാലും വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ലഭ്യമാക്കുന്ന സ്ഥിതിയിലേക്കാണ‌് സോഫ‌്റ്റുവെയറുകളുടെ പോക്ക‌്. ഇവിടെയാണ‌് സ്വതന്ത്ര സോഫ‌്റ്റുവെയറുകളുടെ പ്രാധാന്യം. ഇത്തരം സോഫ‌്റ്റുവെയറിൽ ഒരു വിവരവും ഒളിച്ചുവയ‌്ക്കുന്നില്ല. ആർക്കും അവ ലഭ്യമാകും‌. അതേസമയം സ്വകാര്യത ഉറപ്പാക്കാനുമാകും.

തെരുവുകൾ, സ്വകാര്യസ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവിടങ്ങളിൽ നിരീക്ഷണ കാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്:
Dhanam Business Magazine
Richard Stallman

Address

NH-17
Kannur
670006

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+919895858520

Alerts

Be the first to know and let us send you an email when KITES INFOSYSTEMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KITES INFOSYSTEMS:

Share