Shamsu/Vista Communications

Shamsu/Vista Communications No:01 Mobile Shop in Irumpupalam/Adimaly

27/07/2014

Good morning friends

31/05/2014

good night friends

20/03/2014

Good morning to all. ..

11/03/2014

Goog night friends

ആപ്പിളിന് ഭീഷണിയായി സാംസങ്ങും ഗൂഗിളും തമ്മില്‍ കരാര്‍.-----------------------------ന്യൂയോര്‍ക്ക്: പകര്‍പ്പവകാശങ്ങള്‍ കൈമ...
03/03/2014

ആപ്പിളിന് ഭീഷണിയായി സാംസങ്ങും ഗൂഗിളും തമ്മില്‍ കരാര്‍.-----------------------------ന്യൂയോര്‍ക്ക്: പകര്‍പ്പവകാശങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ സാംസങ്ങും ഗൂഗിളും കരാറില്‍ ഏര്‍പ്പെട്ടു. നിലവില്‍ ഇരു ടെക്നോളദി ഭീമന്‍മാര്‍ക്കും ഇടയിലുള്ള കരാര്‍ പത്ത് വര്‍ഷത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഞയറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തകുറിപ്പിലാണ് പുതിയ കരാറിന്‍റെ കാര്യം ഇരു കമ്പനികള്‍ വ്യക്തമാക്കിയത്. പുതിയ ബിസിനസ് മേഖലകളെ കണ്ടുള്ള വിശാല തീരുമാനം എന്നാണ് കരാറിനെ വാര്‍ത്ത കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണന കമ്പനിയായ സാംസങ്ങ് തങ്ങളുടെ മുഖ്യ എതിരാളി ആപ്പിളിനെ വിപണിയില്‍ വെല്ലുവിളിക്കുന്നത് തന്നെ ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍റെ കരുത്തിലാണ്. അതിനാല്‍ തന്നെ സാംസങ്ങ് ഗൂഗിള്‍ ബന്ധം ശക്തമാകുന്നത് ശുഭസൂചനയായണ് ആന്‍ഡ്രോയ്ഡ് സ്നേഹികള്‍ കാണുന്നത്. എന്നാല്‍ ആപ്പിളിന് ഈ കരാര്‍ അത്ര നല്ല സൂചനയല്ല നല്‍കുന്നത്.പുതിയ ഗവേഷങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇരു കമ്പനികളും ഇനി മികച്ച സഹകരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടയില്‍ സാംസങ്ങ് ആപ്പിളുമായുള്ള അമേരിക്കന്‍ കോടതിയിലെ കേസുകള്‍ തുടരുകയാണ്.

നെക്സസ് സ്മാര്‍ട്ട്ഫോണും, ടാബ്ലെറ്റും അടുത്തവര്‍ഷം ഗൂഗിള്‍ പിന്‍വലിക്കുന്നു---------------------------------------------...
28/02/2014

നെക്സസ് സ്മാര്‍ട്ട്ഫോണും, ടാബ്ലെറ്റും അടുത്തവര്‍ഷം ഗൂഗിള്‍ പിന്‍വലിക്കുന്നു
------------------------------------------------------------------ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍, ടാബ് ലെറ്റ് ബ്രാന്റായ നെക്സസ് അടുത്ത വര്‍ഷം പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഈ വര്‍ഷം ഇറങ്ങുന്ന എട്ടിഞ്ച് ടാബ്ലെറ്റായിരിക്കും നെക്സസ് പരമ്പരയിലെ അവസാന പ്രോഡക്ട് എന്നാണ് സൂചന. പ്ലേ എന്ന പേരില്‍ പുതിയ പ്രോഡക്ട് അവതരിപ്പിക്കുവനാണ് ഗൂഗിള്‍ നെക്സസ് പിന്‍വലിക്കുന്നത് എന്നാണ് സൂചന.റഷ്യന്‍ ടെക്നോളജി ബ്ലോഗറാണ് ഇത് സംബന്ധിച്ച് ഒരു വിശദീകരണം നടത്തുന്നത്. ഇപ്പോള്‍ തന്നെ പ്ലേ എന്ന പേരില്‍ ഗൂഗിള്‍ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് എന്നിവ അമേരിക്കയില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ചെറിയ അളവില്‍ മാത്രമാണ്. ഈ പേരിലേക്ക് നെക്സസ് മാറ്റുവാനാണ് ഗൂഗിള്‍ ഒരുങ്ങുന്നതെന്നാണ് സൂചന.നിലവില്‍ നെക്സസ് പ്രോഡക്ടുക്കള്‍ പുറത്തിറക്കുന്ന ഇലക്ട്രോണിക്ക് നിര്‍മ്മാതക്കള്‍ തന്നെയായിരിക്കും പ്ലേ പ്രോഡക്ടും ഇറക്കുക.

ഐഫോണും, ഐപാഡും അല്ല ആപ്പിളിന്റെ സര്‍പ്രൈസ് ഉത്പന്നം ഈ വര്‍ഷം തന്നെ------------------------------------------------------...
26/02/2014

ഐഫോണും, ഐപാഡും അല്ല ആപ്പിളിന്റെ സര്‍പ്രൈസ് ഉത്പന്നം ഈ വര്‍ഷം തന്നെ
-------------------------------------------------------------സന്‍ഫ്രന്‍സിസ്കോ: ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടറുകള്‍,ഐ പോഡ് ഇങ്ങനെയുള്ള ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും വിപണിയില്‍ ഇപ്പോള്‍ പ്രിയം കുറവോന്നും ഇല്ല. എന്നാല്‍ അതിനപ്പുറം തങ്ങള്‍ ചിന്തിക്കുകയാണെന്നാണ് ആപ്പിള്‍ തലവന്‍ ടിം കുക്ക്. ആപ്പിളിന്റെ ഡിസംബര്‍ വരെയുള്ള ലാഭ വിവരങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് ടിമ്മിന്റെ പ്രഖ്യാപനം.ഈ വര്‍ഷം തന്നെ ഇപ്പോഴുള്ള പ്രോഡക്ടുകളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം തന്നെ ആപ്പിള്‍‌ പ്രോഡക്ടുകള്‍ ഇറക്കുമെന്നാണ് സൂചന. ആപ്പിള്‍ ടിവി അടക്കമുള്ള സൂചനകള്‍ മുന്‍പ് തന്നെ പരക്കുന്നുണ്ട്. എന്തായാലും മറ്റ് പ്രോഡക്ടുകളുടെ വില്‍പ്പനയില്‍ വരുന്ന ഇടിവാണ് ആപ്പിള്‍ പുതിയ പ്രോഡക്ട് ഇറക്കാന്‍ പോകുന്നത് എന്നാണ് സൂചന.കഴിഞ്ഞ വര്‍ഷമാണ് ആപ്പിളിന്റെ ലാഭത്തില്‍ 2003ന് ശേഷം ഇടിവ് സംഭവിച്ചത് എന്നതും പുതിയ പ്രഖ്യാപനത്തോട് കൂട്ടിവായിക്കണമെന്നാണ് ടെക്നോളജി വിദഗ്ധരുടെ അനുമാനം. അതിനിടയില്‍ ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് പോലുള്ള പുതിയ ഉപകരണങ്ങള്‍ ഇറക്കുന്നതും ആപ്പിള്‍ വലിയ വെല്ലുവിളിയായണ് എടുക്കുന്നത്.എന്നാല്‍ ഗൂഗിള്‍ ഇത്തരം പ്രോഡക്ടുകള്‍ വികസിപ്പിക്കാന്‍ എക്സ് ലാബ് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിളിന് താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്. എങ്കിലും എന്താണ് പുതുതായി ആപ്പിള്‍ സൃഷ്ടിക്കാന്‍ പോകുന്നതെന്നാണ് ടെക് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

റൊട്ടെറ്റിങ്ങ് ക്യാമറയുമായി ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍----------------------------------------------------------------ദില്ലി...
24/02/2014

റൊട്ടെറ്റിങ്ങ് ക്യാമറയുമായി ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍
----------------------------------------------------------------ദില്ലി: ഓപ്പോ എന്നത് ചൈനയിലെ തരക്കേടില്ലാത്ത ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതക്കളാണ്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ എത്തുന്ന ആപ്പിള്‍ അടക്കമുള്ള പലഫോണുകളുടെയും ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ഇവരുടെ നിര്‍മ്മാണശാലയിലാണ്. തങ്ങളുടെ പ്രോഡക്ടുകള്‍ക്ക് ഇത്ര പ്രിയം ഉണ്ടെങ്കില്‍ നേരിട്ട് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയാല്‍ എന്താണ് എന്നാണ് ഇവര്‍ ചിന്തിക്കുന്നത്.ഓപ്പോ എന്‍ 1 എന്നതാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യം ഇറക്കുന്ന ഫോണ്‍. കഴിഞ്ഞ സെപ്തംബറിലാണ് ഈ ഫോണ്‍ ആഗോളതലത്തില്‍ വിപണിയില്‍ എത്തിയത്. 39,000ത്തിന് അടുത്തായിരിക്കും വില. ഗാലക്സി ഫോണിന്‍റെ നിലവാരമാണ് ഇതെന്നാണ് ടെക് വിദഗ്ദര്‍ ആദ്യം നല്‍കുന്ന സൂചന.ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 13 എംപി ക്യാമറയാണ് വെറും ക്യാമറയല്ല റോട്ടെറ്റ് ചെയ്യാവുന്ന ക്യാമറ അതായത്. ഒരേ സമയം മുന്‍ ക്യാമറയും പിന്‍ക്യാമറയായും ഉപയോഗിക്കാം. 16 ,32 ജിബി മോഡലുകളാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

സാംസങ്ങ് സ്മാര്‍ട്ട് വാച്ചിന്റെ വില 7,700 രൂപ കുറച്ചു----------------------------------------------------------------ദില...
23/02/2014

സാംസങ്ങ് സ്മാര്‍ട്ട് വാച്ചിന്റെ വില 7,700 രൂപ കുറച്ചു
----------------------------------------------------------------ദില്ലി: സാംസങ്ങ് സ്മാര്‍ട്ട് വാച്ചിന്റെ വില കുറച്ചു. 7,700 രൂപയാണ് സാംസങ്ങ് ഗാലക്സി ഗിയറിന്റെ നിലവിലുള്ള വിലയില്‍ നിന്നും താഴ്ത്തിയത്. ഇതോടെ ഗിയര്‍ 15,290 രൂപയായിരിക്കും ഇനി വിപണിയില്‍ ലഭിക്കുക.ഫോണ്‍ വിളിക്കാനും ഈമെയില്‍ നോക്കാനും, എന്തിന് ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യാനും വരെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് വാച്ചാണ് ഗാലക്‌സി ഗിയര്‍. ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഗണത്തിലുള്ള സാംസങ്ങിന്റെ ആദ്യ ഉപകരണമായിരുന്ന ഗിയര്‍.പിപണിയില്‍ കാര്യമായ പ്രതികരണം സൃഷ്ടിക്കാത്തതിനെ തുടര്‍ന്നാണ് സാംസങ്ങ് ഇത്തരത്തില്‍ വില കുറച്ചതെന്നാണ് എന്നാല്‍ ടെക് ലോകത്ത് നിന്നുള്ള വിവരം.

ഐ-വാച്ച് വരുന്നു പ്രവര്‍ത്തനം സോളാര്‍ ഊര്‍ജത്തില്‍-----------------------------------------------------------സന്‍ഫ്രാന്‍...
23/02/2014

ഐ-വാച്ച് വരുന്നു പ്രവര്‍ത്തനം സോളാര്‍ ഊര്‍ജത്തില്‍
-----------------------------------------------------------സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ അടുത്ത ഏറ്റവും പുതിയ ഉത്പന്നം ഐ-വാച്ച് ആയിരിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. കഴിഞ്ഞ ആഴ്ച ഈ വര്‍ഷം പുതിയ ഉത്പന്നം ആപ്പിള്‍ രംഗത്ത് ഇറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. ഇത് ഐ-വാച്ചായിരിക്കുമെന്നാണ് അറിയുന്നത്. വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനമായിരിക്കും ഐവാച്ചിന് ഉണ്ടാകുകയെന്നാണ് പുതിയ വാര്‍ത്ത. അതായത് സോളാര്‍ ഊര്‍ജം ഉപയോഗിച്ചായിരിക്കും ഐ-വാച്ചിന്‍റെ പ്രവര്‍ത്തനം എന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്.എന്നാല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. അതായത് ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഇല്ലെങ്കിലും ഐ-വാച്ചിന് പ്രവര്‍ത്തിക്കാന്‍ കഴിയും. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആപ്പിള്‍ 2009ലാണ് ഐ-വാച്ചിനുള്ള പേറ്റന്‍റ് നേടിയത്. എന്നാല്‍ സോളാര്‍ ബാറ്ററി സംവിധാനം മുന്‍പ് ആപ്പിള്‍ ഉപയോഗിച്ച് പരാജയപ്പെട്ട ആശയമാണെന്ന് മുന്‍ ആപ്പിള്‍ എഞ്ചിനീയര്‍ പറഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസിന്‍റെ വാര്‍ത്തയിലുണ്ട്.എന്നാല്‍ അടുത്തിടെ ഗാലക്സി ഗിയര്‍ എന്ന പേരില്‍ സ്മാര്‍ട്ട് വാച്ച് ഇറക്കിയ സാംസങ്ങിന് കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല. ഇന്ത്യയില്‍ അടക്കം ഇതു മൂലം ഗാലക്സി ഗിയര്‍ വില സാംസങ്ങ് കുറച്ചിരുന്നു. എന്നാല്‍ ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഗണത്തിലേക്കുള്ള ആപ്പിളിന്‍റെ ചുവട് വയ്പ്പായിരിക്കും ഐ-വാച്ച്. ഗൂഗിള്‍ ഗ്ലാസാണ് ഈ ഗണത്തില്‍ ആദ്യം ഇറങ്ങിയ ഉത്പന്നം എന്നാല്‍ അതും ഇതുവരെ പൂര്‍ണ്ണമായി ഇറങ്ങിയിട്ടില്ല.

ചാര്‍ജ് തീരാത്ത സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ വരുന്നു-------------------------------------------------------ന്യൂയോര്‍ക്ക...
19/02/2014

ചാര്‍ജ് തീരാത്ത സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ വരുന്നു
-------------------------------------------------------ന്യൂയോര്‍ക്ക്: ഒരു സ്മാര്‍ട്ട് ഫോണ്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ് തീര്‍ച്ചയായും ബാറ്ററി തന്നെ. എന്നാല്‍ ഇതിന് പരിഹാരം ആകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആപ്പിളാണ് ഇത്തരത്തിലുള്ള ഒരു ബാറ്ററിക്ക് പിന്നില്‍. അടുത്ത് തന്നെ ഇറങ്ങുന്ന ഐ-വാച്ചില്‍ ഈ ടെക്നോളജി ഉപയോഗിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ ആപ്പിളിന് പുറമേ ഗൂഗിളും, സാംസങ്ങും വളരെ ലളിതവും ആദയകരവുമായ സോളാര്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള ഗവേഷണത്തിലാണ്. നിലവില്‍ ലിഥിയം ബാറ്ററികളാണ് സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരിക്കും സോളാര്‍ ഊര്‍ജം ഉപയോഗിക്കുന്ന ബാറ്ററി. എന്നാല്‍ ഇതില്‍ രണ്ട് തരത്തിലും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ മുന്‍പും ഇത്തരത്തിലുള്ള സോളാര്‍ ബാറ്ററികള്‍ പരീക്ഷതാണെങ്കിലും അത് വിജയകരമായിരുന്നില്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. പക്ഷെ ടെക്നോളജിയുടെ പുതിയ സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ ഈ പരീക്ഷണം വിജയിക്കുമെന്നാണ് ചിലരുടെ വാദം. 8 വര്‍ഷം മുന്‍പ് തന്നെ ആപ്പിള്‍ സോളാര്‍ ബാറ്ററി എന്ന ആശയത്തില്‍ പകര്‍പ്പ് ആവകാശം നേടിയിട്ടുണ്ട്.

Address

Irumpupalam
Idukki
685561

Telephone

9747630989

Website

Alerts

Be the first to know and let us send you an email when Shamsu/Vista Communications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share