28/01/2017
#മില്ലത്ത് #ഗുലാം #മെഹ്‌മൂദ് #ബനാത്ത്‌വാല..
ബോംബെയിലെ വസ്ത്രവ്യാപാരി ഹാജി നൂര്‍മുഹമ്മദ് ബനാത്ത്‌വാല-ആയിശ ദമ്പതികളുടെ 3മത്തെ പുത്രനായി 1933 Aug15ന് ഗുലാം മഹ്മൂദ് ബനാത്ത്‌വാല ജനിച്ചു,അധ്യാപനവൃത്തിയിലൂടെ ജീവിതയോധാനത്തിലേക്ക്‍ പ്രവേശിച്ച ആ പ്രതിഭാശാലിയുടെ നിയോഗം രാഷ്ട്രീയക്കാരനാകാനായിരുന്നു,സര്‍വ്വേന്ത്യ മുസ്ലിംലീഗിന്‍റെ ഭാഗമായി ബോംബെയില്‍ സ്ഥാപിച്ച ഫോര്‍ത്ത്‌പാര്‍ട്ടിയിലൂടെയായിരുന്നുബനാത്ത്‌വാലയെന്ന നേതാവിന്‍റെ താരോദയം;1955ല്‍ ഫോര്‍ത്ത്‌പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിച്ചു,മുസ്ലിംലീഗ് നിര്‍ബാധം തുടരണമെന്ന് നിര്‍ദ്ദേശം മുന്നോട്ട്‍ വെച്ച ബനാത്ത്‌വാല ലയന തീരുമാനത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു;1951ല്‍ ബോംബെ സ്റ്റേറ്റ് മുസ്ലിംലീഗ് നിലവില്‍ വന്നു;1961ല്‍ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇലക്ഷനില്‍ 4 ലീഗ് സ്ഥാനാര്‍ത്ഥിക വിജയിച്ചു;1963ല്‍ ഖാഇദെമില്ലത്ത്,CH,സേട്ടുസാഹിബ് പങ്കെടുത്ത മഹാരാഷ്ട്ര മുസ്ലിംലീഗ് കൌണ്‍സില്‍ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു;1962ല്‍ ഇന്ത്യ_ചൈന ആക്രമണ കാലത്ത് ബോംബെയില്‍ ചൈനക്കെതിരെ നടത്തിയ ഐക്യദാര്‍ഡ്യറാലിയില്‍ ലീഗ് പ്രതിനിധിയായ ബനാത്ത്‌വാല നടത്തിയ പ്രസംഗം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി;ഇംഗ്ലീഷ്,ഹിന്ദി,ഉറുദു ഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനാക്കി;1962 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബോംബെ ഗവണ്‍മെന്‍റിലെ ഡെപ്യൂട്ടി മിനിസ്റ്ററായ മുസ്ഥഫ ഫഖീഹിനെതിരെ 450 വോട്ടിന് പരാജയപ്പെട്ടു;1967ല്‍ മഹാരാഷ്ട്ര നിയമസഭയിലെ ആദ്യത്തെ മുസ്ലിംലീഗ് മെമ്പറായി ബനാത്ത്‌വാല വിജയിച്ചു;1971ലും വിജയിച്ചു;1977ല്‍ ആദ്യമായി പൊന്നാനി പാര്‍ലിമെന്‍റ് മണ്ഡലം മുസ്ലിംലീഗിന് ലഭിച്ചപ്പോള്‍ ബോംബെയില്‍ നിന്നുള്ള ബനാത്ത്‌വാലയെ മല്‍സരിപ്പിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു;ഒരു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു;തുടര്‍ന്ന് 1980,84,89,96,98,99 ഇലക്ഷനുകളില്‍ വന്‍വിജയം നേടി;1973ല്‍ IUML അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി;1993ല്‍ അഖിലേന്ത്യ പ്രസിഡന്‍റായി; ശരീഅത്ത് വിവാദകാലത്ത് പരിശുദ്ധഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച്‍ പാര്‍ലമെന്‍റില്‍ കുതിച്ചെത്തിയ ബനാത്ത്‌വാല വാര്‍ത്താമാധ്യമങ്ങളില്‍ പ്രധാനശീര്‍ഷകമായി:ബനാത്ത്‌വാല കൊണ്ട്‌വന്ന അനൌദ്യോഗിക ബില്ല് രാജീവ്‌ഗാന്ധി ഔദ്യോഗികബില്ലായി അംഗീകരിച്ചു; 2008 ജൂണ്‍ 25ന് ഹൃദയാഘാദത്തെ തുടര്‍ന്നു ബനാത്ത്‌വാല ഈ ലോകത്തോട് വിട പറഞ്ഞു.
പ്രിയ നേതാവിന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടേ..
ആമീൻ..
*കടപ്പാട്*