Geekaytss

Geekaytss Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Geekaytss, Nadakkavu. P. O. , Udayamperoor, .

13/03/2026
13/03/2026
13/03/2026
13/03/2026

പപ്പുവിന് മോങ്ങാൻ ഒരു കാരണം കൂടിയായി 🤭
ടി പി സെൻകുമാർ 🔥

13/03/2026

സാമൂഹിക പരിഷ്കർത്താവായ അയ്യാ വൈകുണ്ഠ സ്വാമികളുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

സമൂഹത്തിലെ അനീതിക്കും വിവേചനങ്ങൾക്കുമെതിരെ ധീരമായി പോരാടിയ മഹാനായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ദൈവിക ചൈതന്യമാണെന്നും അദ്ദേഹം ലോകത്തെ പഠിപ്പിച്ചു.

സമത്വത്തെയും സാമൂഹിക പരിഷ്കരണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന പുതിയൊരു കേരളം കെട്ടിപ്പടുക്കുകയെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടിയാണ്.

13/03/2026
13/03/2026

മൂന്നരക്കോടി മലയാളികളെ സേവിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള നിയോഗമായാണ് ബിജെപി/എൻഡിഎ സഖ്യം രാഷ്ട്രീയത്തെ കാണുന്നത്.

എന്നാൽ അധികാരം പിടിച്ചെടുത്ത് സ്വന്തം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ളൊരു ഉപാധി മാത്രമാണ് സിപിഎമ്മിനെയും കോൺഗ്രസിനെയും സംബന്ധിച്ച് രാഷ്ട്രീയം.

"രണ്ടല്ല, ഒന്നാണെന്ന്" ഞങ്ങൾ പറയുമ്പോൾ അത് വെറുമൊരു മുദ്രാവാക്യമല്ല; മറിച്ച് നിഷേധിക്കാനാവാത്തൊരു രാഷ്ട്രീയ യാഥാർത്ഥ്യമാണ് അത്.

🚨 ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ സ്വന്തം കുടുംബത്തിന്റെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയമാണ് ഇരുകൂട്ടരുടേതും. കുടുംബവാഴ്ചയുടെ കാര്യത്തിലും, മക്കളെയും മരുമക്കളെയും രാഷ്ട്രീയ പിൻഗാമികളായി വാഴിക്കുന്നതിലും, അധികാരഗർവ്വിലുമെല്ലാം ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല.

🚨 ഈ സമാനതകൾ കുടുംബകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രാഷ്ട്രീയ സഖ്യം, ശബരിമലയിലെ സ്വർണ്ണക്കൊള്ള, അഴിമതി, കെടുകാര്യസ്ഥത, വികസനവിരുദ്ധ രാഷ്ട്രീയം - ഇവയിലെല്ലാം ഇരു പാർട്ടികളും ഒരേ തൂവൽപക്ഷികളാണ്.

കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഈ ഒത്തുകളി രാഷ്ട്രീയത്തിൽ നിന്നൊരു മോചനം ജനങ്ങൾ അർഹിക്കുന്നുണ്ട്.

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വേണ്ടി ബിജെപി/എൻഡിഎ മുന്നോട്ടുവെക്കുന്ന പ്രവർത്തനമികവിന്റെ രാഷ്ട്രീയമാണിന്ന് കേരളത്തിന് വേണ്ടത്. പുതിയ നിക്ഷേപത്തിനും വ്യവസായങ്ങൾക്കും ഊന്നൽ നൽകുന്ന, യുവാക്കൾക്ക് തൊഴിലും അവസരങ്ങളും ഒരുക്കുന്ന, രാഷ്ട്രീയത്തിലെ തീവ്രവാദ ശക്തികളുടെ സ്വാധീനത്തിന് അവസാനമിട്ട് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്ന രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്.

മാറ്റത്തിനുള്ള സമയമായിരിക്കുന്നു. നമുക്കത് യാഥാർത്ഥ്യമാക്കാം.

12/03/2026

പയർവർഗ കൃഷിക്ക് കേന്ദ്ര സബ്‌സിഡി; കേരളത്തിന് തിരിച്ചടിയായേക്കുമെന്ന് ആശങ്ക

സംസ്ഥാനത്ത് പയർവർഗങ്ങൾ കൃഷി ചെയ്യുന്നവർക്ക് നേരിട്ട് സബ്‌സിഡി നൽകാനുള്ള നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഏഴ് ഇനം പയർവർഗങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ നിർദ്ദേശം കേരളത്തിന്റെ നിലവിലെ കാർഷിക വിപണന സംവിധാനത്തിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തരേന്ത്യയിൽ വൻകിട കമ്പനികൾ കർഷകരുമായി നേരിട്ട് കരാറിലേർപ്പെട്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്ന 'കോൺട്രാക്ട് ഫാമിംഗ്' മാതൃക കേരളത്തിലും നടപ്പിലാക്കാൻ ചില സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കമ്പനികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രാദേശിക വിപണികളെയും സംഭരണ കേന്ദ്രങ്ങളെയും ഒഴിവാക്കി കോർപ്പറേറ്റുകൾക്ക് കൃഷി ഭൂമിയിൽ സ്വാധീനമുണ്ടാക്കാൻ ഇത്തരം നീക്കങ്ങൾ കാരണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. കേന്ദ്രം മുന്നോട്ട് വെക്കുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ കർഷകർക്ക് ഗുണകരമാണെങ്കിലും, അത് സംസ്ഥാനത്തെ കാർഷിക സഹകരണ മേഖലയുടെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുമെന്നതിൽ ഗൗരവകരമായ ചർച്ചകൾ നടന്നുവരികയാണ്.

Address

Nadakkavu. P. O. , Udayamperoor

682307

Telephone

+918281671655

Website

, https://geekaytss.blogspot.com , https://www.facebook.com/Geekaytss.bkg

Alerts

Be the first to know and let us send you an email when Geekaytss posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Geekaytss:

Share