CSC Azhoor - ജനസേവനകേന്ദ്രം -Tvm

CSC Azhoor - ജനസേവനകേന്ദ്രം  -Tvm Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSC Azhoor - ജനസേവനകേന്ദ്രം -Tvm, Chirayinkeezhu.

*നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (National Fisheries Digital Platform)* എന്നത് ഇന്ത്യയിലെ മത്സ്യബന്ധന മേഖലയിലെ വിവിധ ...
09/10/2024

*നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (National Fisheries Digital Platform)* എന്നത് ഇന്ത്യയിലെ മത്സ്യബന്ധന മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഉദ്ദേശിച്ചിട്ടുള്ള ഒരു പൊതുവായ സംരംഭമാണ്. ഇത് മത്സ്യത്തൊഴിലാളികൾക്കും വ്യവസായ വർത്തകർക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ അവരുടെ തൊഴിൽ കാര്യക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

FREE REGISTRATION FOR PUBLIC in CSC

For Reg: CSC Azhoor
Mob: 7510468422; 7907108596

പ്രധാന വിശേഷങ്ങൾ:
മത്സ്യ ബന്ധന ഡാറ്റ ഡിജിറ്റലൈസേഷൻ: രാജ്യത്തെ വിവിധ മത്സ്യബന്ധന പ്രക്രിയകളുടെ ഡാറ്റ ഡിജിറ്റലായി ശേഖരിക്കുകയും അവയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
വിപണനവും വ്യാപാരവും: മത്സ്യ ഉൽപന്നങ്ങൾ എളുപ്പത്തിൽ വിപണിയിൽ എത്തിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റ് സൗകര്യങ്ങൾ.
തൊഴിൽ പരിശീലനം: മത്സ്യത്തൊഴിലാളികൾക്കും യുവജനങ്ങൾക്കും ഡിജിറ്റൽ പരിശീലന മാർഗ്ഗങ്ങളും തൊഴിൽ അനുബന്ധ സംരംഭങ്ങളും.
വിലവിവരം ലഭ്യത: മത്സ്യ ഉൽപന്നങ്ങളുടെ വിപണിയിലെ നിരക്കുകൾ, കാലാവസ്ഥാ വിവരങ്ങൾ, മത്സ്യബന്ധന മേഖലകളുടെ വിവരങ്ങൾ എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു.
ലക്ഷ്യങ്ങൾ:
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം: ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് തൊഴിലാളികൾക്ക് അവരുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനും സഹായം.
വ്യവസായ വികസനം: മത്സ്യബന്ധന മേഖലയിൽ പുതിയ സംരംഭകത്വ സാധ്യതകൾ കണ്ടെത്താൻ ഡിജിറ്റൽ വഴികൾ സൃഷ്ടിക്കുന്നു.
ഈ പ്ലാറ്റ്ഫോം മത്സ്യബന്ധന മേഖലയെ ആധുനികമാക്കുന്നതും മത്സ്യത്തൊഴിലാളികൾക്കും വ്യവസായികൾക്കും സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതുമായ ഒരു ഡിജിറ്റൽ അടിസ്ഥാനമാണ്.

കൂടാതെ PMMKSSY(PRADHAN MANTRI MATSYA KISAN SAMRIDHI SAH - YOJANA എന്ന സ്കീമിൽ ഉള്ള അനുകൂല്യങ്ങൾ ലഭിക്കാനും ഈ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

05/06/2023

Customer Feedback Form

05/01/2023

അഴൂർ CSC സെന്ററിൽ MS ഓഫീസ്, DCA, Tally എന്നിവ പഠിപ്പിക്കാനായി കമ്പ്യൂട്ടർ ടീച്ചേഴ്സിന്റെ വേക്കൻസി ഉണ്ട് .. താൽപര്യമുള്ളവർ ബയോഡാറ്റ മെയിൽ അയക്കുകയൊ, നേരിട്ട് വരികയോ ചെയ്യുക... അഴൂർ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന..

21/10/2022

*CSC അഴൂർ - ന്യൂസ്*
എല്ലാ കമ്പ്യൂട്ടർ കോഴ്സുകളും കേരള സർക്കാർ അംഗീകൃതമല്ല.. PSC, കോടതി, ദേവസ്വം, സഹകരണ മേഘല മുതലായ എല്ലാ കേരള ഗവ: ഓഫീസുകളിലും ജോലിക്കായി പരീക്ഷാ പോർട്ടലിൽ DCA , MS ഓഫീസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടി വരും .... കൂടാതെ മറ്റ് സ്ഥാപനങ്ങളിലും, കമ്പനികളിലും ജോലിക്കായി ഈ കമ്പ്യൂട്ടർ പരിശീലനവും, സർട്ടിഫിക്കേറ്റും അംഗീകൃതമാണ്...
ഉടൻ തന്നെ Tally + GST അക്കൗണ്ടിംഗ് കോഴ്സും സ്റ്റാർട്ട് ചെയ്യുന്നതാണ്...

അതിനായി കേരള ഗവ: അംഗീകരിച്ച കമ്പ്യൂട്ടർ
കോഴ്സുകളാണ് ഭാരത് സേവക് സമാജ് (BSS) ന്റെ കോഴ്സുകൾ... ഇപ്പോൾ അഴൂർ കോമൺ സർവീസ് സെന്റർ (CSC) അഥവാ പൊതു സേവന കേന്ദ്രം BSS ന്റെ അംഗീകൃത എജ്യൂക്കേഷൻ പാർട്ണർ ആണ് ...
For more info : 7510468422

Course Fees ...

👉MS Office-Rs.4500/- (3 months)

👉DCA (Diploma in Computer Application)-Rs.8000/-
6 (Months)

👉👍Integrated MS Office+ DCA (6 Months) - Rs.10000/-

31/08/2022
CSC Academy, Azhoor ..Prime Minister's Computer Digital Literacy Certificate Distribution...@ Karthika Auditorium, Azhoo...
13/06/2022

CSC Academy, Azhoor ..
Prime Minister's Computer Digital Literacy Certificate Distribution...@ Karthika Auditorium, Azhoor..Tvm

👇നമസ്തേ🙏*കിസാൻ സമ്മാൻ നിധി* കിട്ടുന്നനമ്മുടെ എല്ലാ പ്രവർത്തകർക്കും ഈ മെസ്സേജ് അയച്ച് കൊടുക്കുക.. 1) ഈ പദ്ധതിയിൽ പൈസ വാങ്...
27/05/2022

👇നമസ്തേ🙏
*കിസാൻ സമ്മാൻ നിധി* കിട്ടുന്നനമ്മുടെ എല്ലാ പ്രവർത്തകർക്കും ഈ മെസ്സേജ് അയച്ച് കൊടുക്കുക..

1) ഈ പദ്ധതിയിൽ പൈസ വാങ്ങുന്നവർ തീർച്ചയായും ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനായി കൈവിരലടയാളം പതിപ്പിച്ചോ അല്ലെങ്കിൽ ആധാർ ലിങ്ക്ഡ് മൊബൈൽ OTP വഴിയോ ചെയ്യണം ... (ഇത് കുറേയേറെ പേർ ചെയ്ത് കഴിഞ്ഞു.. ഇപ്പോഴും നടക്കുന്നു...)

2) ഇപ്പോൾ ചെയ്യുന്നത്;
ഏറ്റവും പുതിയ കരം അടച്ച രസീത് , ബാങ്ക് പാസ്ബുക്ക്, ആധാർ , ആധാർ ലിങ്ക്ഡ് മൊബൈൽ എന്നിവയുമായി വന്ന് കേരള ഗവ. -ന്റെ കൃഷി വെബ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം...
എന്നിട്ട് ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേർഡുമായി കൃഷിഭവനിൽ ചെന്ന് 100 രൂപ അടക്കണം...
കേരള കർഷകൻ മാഗസീന് വേണ്ടിയാണ് 100 രൂപ എന്ന് കൃഷിഭവനിൽ നിന്നും അറിയിച്ചിരിക്കുന്നു..

- കൂടുതൽ വിവരങ്ങൾക്ക്
പൊതു സേവന കേന്ദ്രം CSC - അഴൂർ
(ഒരു കേന്ദ്ര ഗവ: അംഗീകൃത സ്ഥാപനം).

അംഗീകൃത CSC / അക്ഷയ കേന്ദ്രങ്ങൾ വഴി ചെയ്യുക...

https://forms.gle/XdKxUpDgpGD37wUT7നമസ്കാരം,പ്രധാനമന്ത്രി സൗജന്യ കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള ...
12/05/2022

https://forms.gle/XdKxUpDgpGD37wUT7

നമസ്കാരം,
പ്രധാനമന്ത്രി സൗജന്യ കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള അഴൂർ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർ ഇതിനോടൊപ്പമുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്യുകയോ ; CSC അക്കാഡമി സെന്ററിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക..

Address

Chirayinkeezhu
695305

Website

Alerts

Be the first to know and let us send you an email when CSC Azhoor - ജനസേവനകേന്ദ്രം -Tvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share