28/11/2017
When the directors got a chance to meet an inspiring man..
Yasar khuthub writes...
19yrs വയസ്സിൽ കോളേജ് ഡ്രോപ് ഔട്ട് ആയി ,ആക്രി (scrap) വിൽപന നടത്തി 4വർഷം കൊണ്ട് ശതകോടീശ്വരനായി, സാമൂഹ്യ സേവനം നടത്തുന്ന ഒരു യുവാവിന്റെ കൂടെ ഇന്ന് നാലു മണിക്കൂറോളം സഹവസിക്കാൻ സാധിച്ചു. സോഷ്യൽ ഓൺട്രപോണറും ഫിലാൻട്രോപിസ്റ്റുമായ Eric Ho ൻറ കഥ വളരെ മോട്ടിവേറ്റീവ് ആണ്...ഡിഗ്രി സപ്ളി പരീക്ഷയും മുശിപ്പും കാരണം കോളേജ് പഠനം അവസാനിപ്പിച്ചു സിനിമ കണ്ടു നടക്കുന്ന കാലം.. വീട്ടുകാരും നാട്ടുകാരും ജോലിയെക്കുറിച്ച് അവനോട് ഓർമിപ്പിക്കാൻ തുടങ്ങി.. തന്റെ നാട്ടിലെ പൊതുസ്ഥലങ്ങളിൽ, വാഹന ഉടമകൾ ഉപേക്ഷിച്ചുപോയ ടയറുകൾ തടസ്സം നിൽക്കുന്നത് അവൻ കണ്ടു. അത് അവിടെ നിന്നും നീക്കം ചെയ്ത് വിൽപനയാക്കിയാൽ സമൂഹത്തിന് ഒരു ഉപകാരവും തനിക്ക് ഒരു ചെറിയ പോക്കറ്റ് മണിയും ആകുമെന്നവൻ കരുതി. പഴയ ടയറുകൾ ശേഖരിച്ച് വീട്ടിൽ കൊണ്ടു ചെന്നു. വീട്ടിലെ സ്ഥലം മുടക്കും അമ്മയുടെ വഴക്കും കൂടി വന്നു... അവൻ ടയർ പാർട്സ് പാർട്സ് ആക്കി -റബർ, ഫൈബർ, സ്ററീൽ അങ്ങനെ വേർതിരിച്ചു വിറ്റു. പിന്നീട് ഇവ ഓരോന്നിൽനിന്നും വ്യത്യസ്ത പ്രൊഡക്ടുകൾ ഉണ്ടാക്കാൻ തുടങ്ങി- ചെറിയ മേൽക്കൂരകളിലും അടുക്കളയിലെ നിലത്തും വിരിക്കാനുള്ള റബ്ബർ ഫൈബർ ഷീറ്റുകൾ, സറ്റീൽ ഉപയോഗിച്ച് കാന്തം, മറ്റ് ചെറിയ പണിയായുധങ്ങൾ... അങ്ങനെ അത് വളർന്ന് യു.കെ. സ്റ്റീൽ കോർപ്പറേഷൻ ആയി വികസിച്ചു... ബിസിനസ് ഫുഡ് ഫ്രാഞ്ചൈസി കളിലേക്കും വ്യാപിപ്പിച്ചു (നൂഡിൽസ് )...സ്വന്തം കോളേജിൽ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ അധികൃതർ വിളിച്ചു ആദ്യഘട്ടത്തിൽ വിളിച്ചപ്പോൾ സ്റ്റേജ് പേടി കാരണം കൈകൾ വിറച്ചു പേപ്പർ താഴെ വീണതും അങ്ങനെ കഥകൾ പലതും..
"സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടൽ ജോലിയാക്കാതെ , അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. അതുവഴി കുറേപ്പേർക്ക് ജോലിയും പണവും ലഭിക്കുന്നു.". Eric പറയുന്നു.
കെനിയയിൽ സ്കൂളുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തി സമൂഹത്തിന്റെ മാറ്റത്തിനുവേണ്ടി ചുക്കാൻ പിടിക്കുന്ന ഒരു സോഷ്യൽ ഓൺട്രപോണറാണ് ഇന്ന് എറിക്ക് ho. ഇരുപത്തിനാലാമത്തെ വയസ്സിൽ സാമ്പത്തിക സുരക്ഷിതത്വം (Financial Freedom) നേടിയ ഈ യുവാവ്, തനിക്ക് സോഷ്യൽ മീഡിയകളിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം പോലും ഇന്നും വിട്ടുകളയുന്നില്ല. തന്റെ ട്രെയിനിങ്ങുകൾ ക്കും പ്രൊഫൈലിനുമെല്ലാം കണക്ക് പറഞ്ഞ് തന്നെ കാശ് വാങ്ങിക്കുന്ന ബിസിനസ് മാൻ ആണ് ഇപ്പോഴും. കൺസൽട്ടിങ്ങ് ,ട്രെയിനിങ് , എന്നിവർ നടത്തുന്ന അദ്ദേഹം "തിങ്ക് ബിഗ് " എന്ന ഒരു പുസ്തകവും രചിച്ചിട്ടുണ്ട് . എന്റെ അഭിപ്രായത്തിൽ ഫുഡ് ഇൻഡസ്ട്രിയാണ് ലോകത്തെ ഇപ്പോഴത്തെ ബൂമിഗ് വിഭാഗം. ഒരിക്കലും അവസാനിക്കാതതുമായമ ഇൻഡസ്ട്രി ആണത്. മനുഷ്യ ന് പണം ഉണ്ടാകും കാലം അത് ചെലവഴിക്കൽ തുടർന്നുകൊണ്ടിരിക്കും. അതിനാൽ ഒരാൾക്കും ഒന്നും ഭയപ്പെടാനില്ല എന്ന ശുഭാപ്തി വിശ്വാസകാരൻ കൂടിയാണിവൻ- Eric Ho Official