Anns Computer Academy Neduvannoor , Aluva

Anns Computer Academy  Neduvannoor , Aluva Anns Computer Academy is one of the leading computer training institutes in Aluva.

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് പരിശീലനം ഇനി കേരളത്തിലെ കോളേജുകളിലുംഗ്ലോബല്‍ സ്കില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പങ്കാളികളായി G...
31/05/2026

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് പരിശീലനം ഇനി കേരളത്തിലെ കോളേജുകളിലും
ഗ്ലോബല്‍ സ്കില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പങ്കാളികളായി GIZ ഉം നോര്‍ക്കയും…കരാര്‍ രാജ്യത്ത് ആദ്യം

ഗ്ലോബല്‍ സ്കില്‍ പാര്‍ട്ണര്‍ഷിപ്പ് നഴ്സിംങ് മോഡലില്‍ പങ്കാളികളായി ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഉടമസ്ഥതയിലുള്ള ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും ((GIZ) സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും കരാര്‍ കൈമാറി. സുരക്ഷിതവും സുതാര്യവുമായ വിദേശ തൊഴില്‍ കുടിയേറ്റം ഉറപ്പാക്കുന്നതിനൊപ്പം കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ് കരാര്‍. ബി.എസ്.സി നഴ്സിംങ് പരിശീലനത്തോടൊപ്പം തന്നെ ബി 2 വരെയുളള ജര്‍മ്മന്‍ ഭാഷാ പരിശീലനവും, ജര്‍മ്മനിയിലേയ്ക്കുളള നൈപുണ്യ വിടവ് പരിഹരിക്കുന്നതിനുളള അധിക പരിശീലനവും ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിനാല്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന സമയത്തുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി ജോലി ചെയ്യുന്നതിനുളള അംഗീകാരം കൂടി പദ്ധതി വഴി ലഭിക്കുമെന്നതാണ് പ്രത്യേകത.

ഗ്ലോബൽ സ്കിൽസ് പാർട്ണർഷിപ്പ് നഴ്സിംഗ് പ്രോജക്ട് ലീഡ് ജുഡിത്ത് ഹീപ്പെ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, GIZ പ്രോഗ്രാം കംപോണന്റ് മാനേജർ ലിജു ജോർജ്ജ് എന്നിവര്‍ തമ്മിലാണ് കരാര്‍ കൈമാറിയത്. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) ഡയറക്ടര്‍ ഡോ. ആശാ.എസ്.കുമാർ, നോര്‍ക്ക റൂട്ട്സ് ജനറൽ മാനേജർ ഉല്ലാസ് കൃഷ്ണൻ, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, നോര്‍ക്ക റൂട്ട്സ്, GIZ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ഗ്ലോബല്‍ സ്കില്‍ പാര്‍ട്ണര്‍ഷിപ്പ് ഫ്രെയിംവർക്കില്‍ പങ്കാളികളാകുന്ന കേരളത്തിലെ നഴ്സിംങ് കോളേജുകള്‍, നോര്‍ക്ക റൂട്ട്സ്, GIZ എന്നിവര്‍ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ നഴ്സിംഗ് മേഖലയിലെ നൈപുണ്യ വികസനം, തൊഴിൽ സാധ്യത ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിട്ടുളളതാണ് കരാര്‍. രാജ്യത്താദ്യമായാണ് ഇതിനായി കരാര്‍ ഒപ്പിടുന്നത്.

കൊച്ചി ഇന്ത്യയുടെ അടുത്ത ലോകോത്തര സിനിമാ നിർമാണ കേന്ദ്രത്തിലേക്ക്കേരള സർക്കാർ പ്രഖ്യാപിച്ച മീഡിയ സിറ്റി പദ്ധതിയുടെ ഏറ്റവ...
31/05/2026

കൊച്ചി ഇന്ത്യയുടെ അടുത്ത ലോകോത്തര സിനിമാ നിർമാണ കേന്ദ്രത്തിലേക്ക്

കേരള സർക്കാർ പ്രഖ്യാപിച്ച മീഡിയ സിറ്റി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറാൻ പോകുന്നത് കൊച്ചിയാണ്. ഇതിനോടകം തന്നെ കേരളത്തിലെ സിനിമാ-മീഡിയ മേഖലയിലെ പ്രധാന കേന്ദ്രമായി മാറിയ കൊച്ചിക്ക്, സമ്പൂർണ ഫിലിം മേക്കിംഗ് ഹബ്ബായി വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് വ്യവസായ രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ.

കൊച്ചി ഇന്ന് ഡബ്ബിംഗ് സ്റ്റുഡിയോകൾ, എഡിറ്റിംഗ് സ്യൂട്ടുകൾ, പ്രൊഡക്ഷൻ ഓഫീസുകൾ, ടെക്നിക്കൽ സർവീസ് ദാതാക്കൾ, മീഡിയ സ്ഥാപനങ്ങൾ എന്നിവയുടെ പ്രധാന കേന്ദ്രമാണ്. കേരളത്തിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം പ്രവർത്തനങ്ങളും ഇതിനോടകം കൊച്ചിയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ മീഡിയ സിറ്റി പോലൊരു ലോകോത്തര സൗകര്യം യാഥാർത്ഥ്യമായാൽ, കൊച്ചി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ നിർമാണ കേന്ദ്രങ്ങളിലൊന്നായി മാറാൻ കഴിയും.

നിയോ ഫിലിം സ്കൂൾ ചെയർമാൻ ജെയിൻ ജോസഫിന്റെ അഭിപ്രായത്തിൽ, കേരളത്തിന് ആവശ്യമായ സാങ്കേതിക വിദഗ്ധരും സൃഷ്ടിപരമായ പ്രതിഭകളും ഇതിനോടകം തന്നെ ലഭ്യമാണ്. എന്നാൽ അവയെ ഒരുമിപ്പിക്കുന്ന വലിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴുള്ള പ്രധാന വെല്ലുവിളി. അതിന് പരിഹാരമാകുന്ന തരത്തിൽ മീഡിയ സിറ്റി പദ്ധതിയിലൂടെ ഷൂട്ടിംഗ്, പോസ്റ്റ്-പ്രൊഡക്ഷൻ, ആനിമേഷൻ, VFX, ഡബ്ബിംഗ്, സ്റ്റുഡിയോകൾ എന്നിവയെല്ലാം ഒരേ ക്യാംപസിൽ ലഭ്യമാകുന്ന സമഗ്ര സിനിമാ ഇക്കോസിസ്റ്റം രൂപപ്പെടുമെന്നാണ് പ്രതീക്ഷ.

അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖവും ദേശീയപാതകളും മെട്രോയും ഉൾപ്പെടുന്ന മികച്ച കണക്റ്റിവിറ്റിയും, ഐടി-മീഡിയ മേഖലയിലെ വളർച്ചയും, നിലവിലുള്ള സിനിമാ അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു മീഡിയ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ നഗരം കൊച്ചിയാണെന്ന് വ്യവസായ രംഗം വിലയിരുത്തുന്നു.

പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, ഹോളിവുഡ്, മിഡിൽ ഈസ്റ്റ്, അന്താരാഷ്ട്ര പ്രൊഡക്ഷൻ കമ്പനികൾ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമ-മീഡിയ പ്രോജക്ടുകളും കൊച്ചിയിലേക്ക് ആകർഷിക്കാൻ സാധിക്കും. ഇത് ആയിരക്കണക്കിന് തൊഴിൽ അവസരങ്ങളും നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപവും നഗരത്തിലേക്ക് എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സിനിമ, ആനിമേഷൻ, VFX, ഗെയിമിംഗ്, ഡിജിറ്റൽ മീഡിയ മേഖലകളുടെ സംയോജിത കേന്ദ്രമായി കൊച്ചി മാറുന്ന ദിനം അത്ര ദൂരെയല്ല. മീഡിയ സിറ്റി യാഥാർത്ഥ്യമായാൽ, ഇന്ത്യയുടെ സിനിമാ ഭൂപടത്തിൽ കൊച്ചി ഒരു പുതിയ ശക്തികേന്ദ്രമായി ഉയർന്നുവരും.

31/05/2026

സ്കൂൾ ബസിലേക്ക് ഡ്രൈവർമാരുടെ ഒഴിവുണ്ടോ?

കൊച്ചി കളമശ്ശേരിയിൽ നിർമാണം പുരോഗമിക്കുന്ന Adani Group ലോജിസ്റ്റിക്സ് പാർക്കിൽ Flipkart ൻ്റെ കേരളത്തിലെ ആദ്യത്തെ Mother ...
31/05/2026

കൊച്ചി കളമശ്ശേരിയിൽ നിർമാണം പുരോഗമിക്കുന്ന Adani Group ലോജിസ്റ്റിക്സ് പാർക്കിൽ Flipkart ൻ്റെ കേരളത്തിലെ ആദ്യത്തെ Mother Hub വരുന്നു 🔥🔥

അതിലേക്ക് ഉള്ള hiring ആരംഭിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട് 👏👏

കേരളം പൂർണമായും, കൂടെ അയൽ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളും കൊച്ചി ഫ്ലിപ്കാർട്ട് മതർഹബ് വരുന്നതോടെ ഡെലിവറികളുടെ വേഗത കൂടും.

ഫ്ലിപ്കാർട്ടിൻ്റെ ഏറ്റവും പ്രധാന ഗോഡൗണുകളെ ആണ് മദർഹബ് ആയി അവർ വിശേഷിപ്പിക്കുന്നത്.

കേരളത്തിൻ്റെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ ഒന്നായി മാറിയിരിക്കുകയാണ് കൊച്ചി. അതുകൊണ്ടാണ് സ്വന്തം കണ്ടെയ്നർ ടെർമിനൽ ഉണ്ടായിട്ടും കൊച്ചിയിൽ തന്നെ അദാനി അവരുടെ ലോജിസ്റ്റിക്സ് പാർക്ക് ഇത്ര പെട്ടന്ന് തുടങ്ങുന്നതും, അവിടേക്ക് ക്ലയൻ്റുകൾ വരിവരിയായി എത്തുന്നതും.

തൊട്ടടുത്ത് ഇടയാറിൽ Panattoni എന്ന ലോകോത്തര ലോജിസ്റ്റിക്സ് ഭീമൻ്റെ പാർക്കും ഉയരുന്നുണ്ട് എന്ന് മറക്കല്ലേ....

31/05/2026

64,500 പേ​രെ​യാ​ണ്​ സെ​ൻ​സ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യോ​ഗി​ച്ച​ത്​

05/03/2026

05/03/2026

Address

NEAR RAILWAY GATE NEDUVANNOOR
Alwaye
683571

Website

Alerts

Be the first to know and let us send you an email when Anns Computer Academy Neduvannoor , Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anns Computer Academy Neduvannoor , Aluva:

Share