23/11/2016
Virus Types and Infections
Resident Virus:
കമ്പ്യൂട്ടർ മെമ്മറിയിൽ കണ്ടുവരുന്ന വയറസ് ആണ് Resident virus. Terminate and Stay Resident (TSR) എന്ന പേരിലും ഇതറിയപ്പെടുന്നു. RAM മെമ്മറിയിൽ ഒരു പ്രത്യേക സെക്ടറിൽ ഈ വൈറസ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതു വഴി റൺ ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാമുകളും യൂസർ പിന്നീട് ഇൻസ്റ്റാൾ ചെയ്യുന്ന പ്രോഗ്രാമുകളും ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു.
ഇതോടെ കമ്പ്യൂട്ടർ ഹാങ്ങ് ആവും. ഫോൾഡറുകൾ ക്ലിക്ക് ചെയ്ത് ഒരു പാട് നേരം കാത്തിരിക്കേണ്ടി വരും ഓപ്പൺ ആകാൻ. Resident വൈറസുകൾ പലതരത്തിലുള്ള ടെക്നിക്കുകളാണ് പടർന്നു പിടിക്കുന്നതിനായി ആശ്രയിക്കുന്നത്. TSR (Terminate-Stay-Resident) function ആണ് അതിലൊന്ന്. കീബോർഡിൽ പ്രത്യേക ഷോർട്ട്കട്ട് പ്രസ് ചെയ്യുമ്പോൾ പ്രോഗ്രാമുകൾ ഓപ്പൺ ആകുന്നത് ഈ function വഴിയാണ്. ഇത് Resident വൈറസുകൾ ഉപയോഗിക്കുമ്പോൾ എത് കീ അമർത്തുമ്പോൾ അവ spread ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രോഗ്രാം ചെയ്യുന്നവരാണ്. ചിലപ്പോൾ അത് കോപ്പി ചെയ്യാൻ ഉപയോഗിക്കുന്ന shortcut ആയ Ctrl+C ആകാം. ഈ ഫങ്ങ്ഷൻ ആന്റി വൈറസ് പ്രോഗ്രാമിന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
മറ്റൊരു രീതി മെമ്മറി കൺട്രോൾ ബ്ലോക്കിൽ കൃതൃമം കാണിച്ച് അവിടെ നിന്നും ചില പ്രത്യേക പ്രോഗ്രാമുകളെ ലക്ഷ്യം വച്ച് ആക്രമിക്കുക എന്നതാണ്.
Resident Virus ഇൻഫക്ഷനുകൾ രണ്ട് തരത്തിലാണ് ഉള്ളത്.
1) fast infection
ഫാസ്റ്റ് ഇൻഫക്ഷനിൽ പേരുപോലെത്തന്നെ കമ്പ്യൂട്ടറിൽ സേവ് ചെയ്യപ്പെട്ട എല്ലാ ഫയലുകളെയും പെട്ടെന്ന് ബാധിക്കും. അതോടെ ഫയലുകൾ ഓപ്പൺ ചെയ്യുമ്പോൾ ' corrupted ' എന്ന error വരും. TSR പോലുള്ള പ്രോഗ്രാം ആണ് ഇതിനു സഹായിക്കുന്ന്
2) Slow infections
ഈ രീതിയിൽ എല്ലാ ഫയലിലേക്കും ബാധിക്കില്ല. പകരം ബാധിച്ച ഫയലുകൾ കോപ്പി ചെയ്യുമ്പോൾ മാത്രം ഇവ പടർന്നു പിടിക്കുന്നു. മെമ്മറി കൺട്രോൾ ബ്ലോക്കിൽ നിന്നുള്ള വയറസ് ആയിരുക്കും പ്രത്യേക ഫയലുകളിലും പ്രോഗ്രാമുകളിലും ഇഫക്ഷൻ വരുത്തുന്നത്.
Jerusalem virus, Onehalf virus, Magistr, Ju**ie, Satanbug എന്നിവ Resident virus കൾക്ക് ഉദാഹരണങ്ങളാണ്.
അപ്ഡേറ്റ് ആയിട്ടുള്ള ഏത് ആന്റി വൈറസ് സോഫ്ട് വേർ വഴിയും Resident virus ഉകൾ റിമൂവ് ചെയ്യാം. ചില സാഹചര്യങ്ങളിൽ വിൻഡോസ് റീ-ഇൻസ്റ്റാൾ ചെയ്യേണ്ടിയും വരും. ഹാങ്ങ് ആകുന്ന സമയത്തു തന്നെ ആന്റി വൈറസ് സ്കാൻ നടത്തിയാൽ റീ-ഇൻസ്റ്റാൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ല.
ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിക്കൂ.
ഈ പേജ് ലൈക്ക് ചെയ്യാത്തവർ ഉടൻ തന്നെ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് https://www.facebook.com/Qfactor-182784205427766/ ലൈക്ക് ചെയ്യൂ...
കടപ്പാട് : webinspector
Qfactor helps client for their A-Z business needs. We are experts mainly in Social Media promotion, Web development,Logo designing, branding, Company Registrations etc...