18/10/2026
ചില സർപ്രൈസുകൾ അങ്ങനെയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ഹൃദയം നിറയ്ക്കും! ❤️🥹
ഇന്നലെ എനിക്ക് അത്തരമൊരു ദിവസമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാൾ, യാതൊരു മുന്നറിയിപ്പുമില്ലാതെ, അപ്രതീക്ഷിതമായി എന്റെ വീട്ടിലേക്ക് വന്ന ദിവസം! ❤️
കുറേ നാളുകളായി ചേച്ചി എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിരുന്നില്ല. ഞാൻ വിളിച്ചാലും മറുപടിയുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാത്ത ആ അവസ്ഥ എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.
അവസാനം ഞാൻ ചേച്ചിക്ക് ഒരു മെസേജ് കൂടി അയച്ചു…
“ചേച്ചിക്ക് എന്നോട് പിണക്കമാണോ? അങ്ങനെയാണെങ്കിൽ അതെങ്കിലും പറയണം. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതും പറയണം. എനിക്ക് ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്…”
പതിവുപോലെ അതിനും മറുപടിയൊന്നും വന്നില്ല.
പക്ഷേ, അതിന്റെ പിറ്റേന്ന്… എന്റെ കണ്മുന്നിൽ ഇതാ നിൽക്കുന്നു ഞാൻ കാണാൻ ആഗ്രഹിച്ച ആൾ ! 😭❤️
സത്യം പറഞ്ഞാൽ, ആ നിമിഷം എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ, അതോ ഇത്രയും നാൾ അനുഭവിച്ച മിസ്സിങ്ങും ആകാംക്ഷയും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായതുകൊണ്ടാണോ എന്നറിയില്ല… വല്ലാത്തൊരു അവസ്ഥയായിരുന്നു!
ഇതുപോലൊരു സർപ്രൈസ് ഇന്നുവരെ ആരും എനിക്ക് തന്നിട്ടില്ല. ❤️
ഫോട്ടോയിൽ നടുക്ക് നിൽക്കുന്നത് എന്റെ പ്രിയപ്പെട്ട അനുചേച്ചിയാണ്. 🥰
യുകെയിൽ ജോലി ചെയ്യുന്ന ചേച്ചി, ഒരു വലിയ കമ്പനിയുടെ Associate Creative Director ആണ്. അതോടൊപ്പം കമ്പനിയുടെ പ്രധാന മോഡലുമാണ്.
ഒരു വർഷം മുമ്പാണ് ഞാൻ ചേച്ചിയെ പരിചയപ്പെടുന്നത്. അന്നുമുതൽ ഇന്നുവരെ, സ്വന്തം അനിയത്തിയോടെന്നപോലെ ഒരു മൂത്ത ചേച്ചിയുടെ സ്നേഹവും കരുതലും പരിഗണനയും എനിക്ക് തന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിലും കൂടുതലായി! ❤️
കോളേജിലെ ഫീസ് അടയ്ക്കാൻ പോലും ബുദ്ധിമുട്ടിയ പല സാഹചര്യങ്ങളിലും സാമ്പത്തികമായി സഹായിച്ച് എന്റെ കൂടെ നിന്നിട്ടുണ്ട് ചേച്ചി. അത്തരം സമയങ്ങളിൽ കിട്ടുന്ന സഹായം വെറുമൊരു പണസഹായമല്ല… നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കി കൂടെ നിൽക്കാൻ ഒരാളുണ്ടെന്ന തോന്നൽ കൂടിയാണ്.
ഇന്നലെ അപ്രതീക്ഷിതമായി വീട്ടിലേക്ക് വന്നപ്പോഴും ചേച്ചിയുടെ കൈകൾ നിറയെ എനിക്കുള്ള സമ്മാനങ്ങളായിരുന്നു! 🥹🎁
ഒരുപാട് ഡ്രസ്സുകൾ, സ്റ്റഡി മെറ്റീരിയൽസ്, സ്വീറ്റ്സ്… അങ്ങനെ എന്തൊക്കെയോ! ഒപ്പം പോകാൻ നേരം കോളേജിലേക്ക് അടയ്ക്കാൻ പറഞ്ഞ് കുറച്ച് സാമ്പത്തികവും.. ഓരോന്നിലും ചേച്ചിയുടെ സ്നേഹവും കരുതലും കാണാമായിരുന്നു.
ചില ബന്ധങ്ങൾ രക്തബന്ധത്തേക്കാൾ മനോഹരമാണ്. പരിചയപ്പെട്ടിട്ട് ഒരു വർഷം മാത്രമായാലും, ഒരാൾ നമ്മുടെ ജീവിതത്തിൽ നൽകുന്ന സ്നേഹത്തിന് വർഷങ്ങളുടെ കണക്കൊന്നും ആവശ്യമില്ലെന്ന് ചേച്ചി എന്നെ പഠിപ്പിച്ചു. ❤️
ചേച്ചി, ഇന്നലെ തന്ന ആ സർപ്രൈസ് ഒരുപാട് കാലം എന്റെ മനസ്സിൽ മായാതെ നിൽക്കും. എന്നെ ഇത്രയധികം സ്നേഹിക്കുന്നതിനും കരുതുന്നതിനും ഒരുപാട് നന്ദി. വാക്കുകൾകൊണ്ട് പറഞ്ഞുതീർക്കാൻ കഴിയാത്തത്ര സ്നേഹമുണ്ട്! ❤️🫂
പിന്നെ, ഫോട്ടോയിൽ ചേച്ചിയുടെ കൂടെയുള്ളത് ചേച്ചിയുടെ അനിയത്തി ആണ് ലൈറ! 🥰
പരിചയപ്പെട്ടിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്നേഹമുള്ളവർ അവളെ ലച്ചു എന്ന് വിളിക്കും. 😄
ആള് തനി വായാടിക്കൊച്ചാണ്! 😂❤️ പരിചയപ്പെട്ടിട്ട് അധികം ദിവസമായില്ലെങ്കിലും ഇതിനോടകം തന്നെ നല്ല കൂട്ടായിട്ടുണ്ട്.
അങ്ങനെ ഇന്നലെ എനിക്ക് കിട്ടിയത് രണ്ട് സന്തോഷങ്ങളാണ് — ഒരുപാട് നാളായി കാണാൻ കൊതിച്ച എന്റെ പ്രിയപ്പെട്ട ചേച്ചിയെ അപ്രതീക്ഷിതമായി നേരിൽ കണ്ട സന്തോഷവും, ലച്ചുവിനൊപ്പം കുറച്ച് സമയം ചെലവഴിച്ച സന്തോഷവും! ❤️
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് വെറുതെയല്ല… നമ്മൾ ഒറ്റയ്ക്കല്ലെന്ന് ഓർമിപ്പിക്കാനാണ്. 🫶❤️
fans
ഒരാൾക്ക് വല്ലാത്ത പരാതി, ഞാൻ വിളിക്കുന്നില്ല, മെസേജ് അയക്കുന്നില്ല, മെസേജിന് മറുപടി കൊടുക്കുന്നില്ല, എനിക്ക് പിണക്കമാണ് എന്നൊക്കെ.. എങ്കിൽ പിന്നെ ആ പരാതി തീർത്തിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ.. ഒന്നും നോക്കിയില്ല രാവിലെ തന്നെ ഉറങ്ങികിടന്ന ലച്ചുവിനെ കുത്തിപ്പൊക്കി നേരെ വണ്ടിയെടുത്ത് കൊച്ചിക്ക്.. ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചതിന്റെ ദേഷ്യം മുഴുവൻ അവൾ വണ്ടിയിൽ ഇരുന്ന് ഉറങ്ങിതീർത്തു.. 😄 കൂടെയുള്ള ആളെ നിങ്ങളിൽ കുറച്ച് പേർക്കെങ്കിലും അറിയാമായിരിക്കും. ഇത് Rosemary John. ഞാൻ റോസു എന്ന് വിളിക്കും. ഒരു പുസ്തകപ്പുഴു ആണ്. അതുപോലെ തന്നെ കഠിനാധ്വാനിയും.. ബാംഗ്ലൂരിൽ M.Des Fashion Design പഠിക്കുന്നു. ഒപ്പം ഫ്രീലാൻസ് ആയി ഡിസൈൻ വർക്കുകൾ ഒഴിവ് സമയങ്ങളിൽ ചെയ്യാറുണ്ട്. താമസം കൊച്ചിയിൽ.. പക്ഷേ മലയാളി അല്ല.. ഒരു വർഷം മുമ്പാണ്. ഞാൻ റോസുവിനെ പരിചയപ്പെടുന്നത്. എന്റെ കൊച്ചിയിലെ കമ്പനിയിൽ നിന്ന് വർക്കുകൾ ഏറ്റെടുത്ത് റോസു ചെയ്യുമായിരുന്നു. അങ്ങനെയാണ് ഒരിക്കൽ തികച്ചും യാദൃച്ഛികമായി പരിചയപ്പെടാൻ ഇടയായത്. നല്ലതുപോലെ പഠിക്കുന്ന കൂടിയാണെന്നും, ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടും കോളേജിലെ ഉയർന്ന ഫീസ് അടയ്ക്കാൻ വലിയ രീതിയിൽ സാമ്പത്തികം ആവശ്യമായത് കൊണ്ടും മാതാപിതാക്കളെ അധികം ബുദ്ധിമുട്ടിക്കാതെ സ്വന്തമായി വരുമാനം കണ്ടെത്താനാണ് side ആയി ജോലി ചെയ്യുന്നത് എന്നും അറിഞ്ഞപ്പോൾ എനിക്ക് അവളെ വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ ആ പരിചയം സൗഹൃദമായി മാറി. യുകെയിൽ ആയിരിക്കുമ്പോൾ ഞാൻ ഇടയ്ക്ക് വിളിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്തിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാൻ റോസുവിനെ contact ചെയ്തിട്ടില്ല. അതിന്റെ പരിഭവത്തിലായിരുന്നു കക്ഷി. അത് ഏതായാലും ഇന്ന് തീർത്തിട്ടുണ്ട്. ഇനി കണ്ടില്ല കേട്ടില്ല എന്നൊന്നും പറയില്ലല്ലോ.... 😀 റോസുവിന് അത് വളരെ വലിയ സർപ്രൈസ് ആയിരുന്നു. ഇതുപോലെ പറയാതെ ഒരുദിവസം ചാടിവീഴുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് 😄
fans