29/09/2019
ഭീകരപ്രവര്ത്തനം, സാത്താന് പൂജ, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല വിഡിയോ, കൊലപാതക ക്വട്ടേഷന് തുടങ്ങി ഡാര്ക് വെബിലൂടെയും ഡീപ് വെബ്ബിലൂടെയും ലോകമാകമാനം നടക്കുന്ന കുറ്റകൃത്യങ്ങള് നമ്മള് ചിന്തിക്കുന്നതിലും അപ്പുറമാണ്. ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്, ഡിജിറ്റല് കറന്സിയുള്ള വ്യാജ ഇടപാടുകള് തുടങ്ങി തട്ടിപ്പിന്റെ സാധാരണക്കാര്ക്ക് അറിയാന് കഴിയാത്ത മേഖലകള്. ലക്ഷക്കണക്കിനു ആള്ക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡ് വിവരങ്ങളും ഡാര്ക്വെബ്ബിലെ സൈറ്റുകളില് നിന്നാണ് തട്ടിപ്പുകാര് കൈക്കലാക്കുന്നത്.. രാസലഹരിമരുന്നു കടത്തിന് പിന്നിലും ഡാര്ക്വെബിന്റെ പങ്ക് ചെറുതല്ല.
സാധാരണ ഓണ്ലൈന് ഉപയോക്താക്കള് നല്കുന്ന പോലെ ഉല്പ്പന്നങ്ങളുടെ പ്രത്യേകതകള്, റേറ്റിങ്, ഉപയോക്താക്കളുടെ അനുഭവ വിവരണം തുടങ്ങിയ നമുക്കു പരിചിതമായ ഓണ്ലൈന് ഷോപ്പിങ് സൈറ്റുകളുടെ അതേ മാതൃകയില് ഡാര്ക്ക് വെബ്ബില് ലഭ്യമാണ്. . മാരകവും ശാരീരിക, മാനസിക അടിമത്തവുമുണ്ടാക്കുന്ന, വിദഗ്ധര്ക്കു പോലും തിരിച്ചറിയാന് കഴിയാത്ത ലഹരി മരുന്നുകളും ഡാര്ക്ക് വെബ് വഴി വിതരണം ചെയ്യുന്നതും സൈബര് വിദഗ്ദര് കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിന്റെ വ്യത്യസ്ത കോണുകളില് നിന്നും വ്യത്യസ്ത രാജ്യങ്ങളില് ഹോസ്റ്റ് ചെയ്തിരിക്കുന്ന സൈറ്റുകളിലൂടെ വ്യത്യസ്ത ബ്രൗസറുകള് ഉപയോഗിച്ച് പല രാജ്യങ്ങളുടെ നെറ്റ് വര്ക്കുകളിലൂടെ തട്ടിപ്പ് നടത്തുന്നവരെയും സൈറ്റിന്റെ ഉടമകളെയും കണ്ടെത്തുക സൈബര് ഫോറന്സിക് വിദഗ്ദര് നേരിടുന്ന വെല്ലുവിളിയാണ്. ഡാര്ക്വെബ്ബിലെ സൈറ്റ് ഉടമകളെയും ഇടപാടുകാരെയും പിടികൂടുക എളുപ്പമല്ല. ഇവര് വ്യത്യസ്ത ബ്രൗസറാണുപയോഗിക്കുന്നത്. മാത്രമല്ല കാശ് ഇടപാടുകള് ബിറ്റ് കോയിന് തുടങ്ങിയ ഡിജിറ്റില് കറന്സി വഴിയുമായതിനാല് യഥാര്ഥ കുറ്റവാളികളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.
മുന്കരുതലുകള്
⚠️ വൈഫൈ തുടങ്ങിയ സൗജന്യ ഇന്റര്നെറ്റ് സേവനങ്ങള് കരുതലോടെ ഉപയോഗിക്കുക.
⚠️ അത്യാവശ്യ ഘട്ടങ്ങളില്, വിര്ച്വല് പ്രൈവറ്റ് നെറ്റ്വര്ക്ക് (വിപിഎന്) മാത്രം ഉപയോഗിക്കുക.
⚠️ നിശ്ചിത ഇടവേള കൂടുമ്ബോള് പാസ്വേഡുകള് മാറ്റുക.
⚠️ ഓരോ അക്കൗണ്ടിനും വെവ്വേറെ പാസ്സ്വേര്ഡുകള് ഉപയോഗിക്കുക.
⚠️ നീളമുള്ള ആല്ഫ ന്യുമെറിക് പാസ്വേഡുകള് ഉപയോഗിക്കുക.
⚠️ സോഫ്റ്റ് വെയറുകളും ആപ്പ്ളിക്കേഷനുകളും കൃത്യമായ ഇടവേളകളില് അപ്ഡേറ്റ് ചെയ്യുക.
⚠️ ആന്റി വൈറസ് സോഫ്റ്റ്വെയറുകള് ഉപയോഗിക്കുക.
⚠️ സംശയകരമാ ഇ-മെയിലുകളിലെ ലിങ്കുകള് ക്ലിക് ചെയ്യാതിരിക്കുക.
⚠️ URL ല് https ഉണ്ടെന്ന് ഉറപ്പുവരുത്തുക.
⚠️ ഔദ്യോഗിക ആവശ്യത്തിനും വ്യക്തിപരമായ ആവശ്യത്തിനും വെവ്വേറെ ഇമെയില് വിലാസങ്ങള് ഉപയോഗിക്കുക.
⚠️ രക്ഷിതാക്കളുടെ നിരീക്ഷണത്തിലാണ് കുട്ടികള് കംപ്യൂട്ടര് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക