VinjoNews

VinjoNews Events / Vlogs

01/06/2026
സ്വ. ലേ. മാരിലെ സൂപ്പർസ്റ്റാർഎക്കാലവും പത്രങ്ങളുടെ 'ശക്തിയും ബലഹീനതയു'മാണ് പ്രാദേശിക ലേഖകർ. ചിലയിടത്ത് പാർട്ട്  ടൈമർമാർ,...
10/25/2024

സ്വ. ലേ. മാരിലെ സൂപ്പർസ്റ്റാർ

എക്കാലവും പത്രങ്ങളുടെ 'ശക്തിയും ബലഹീനതയു'മാണ് പ്രാദേശിക ലേഖകർ. ചിലയിടത്ത് പാർട്ട് ടൈമർമാർ, ചിലയിടത്ത് സ്ട്രിങ്ങർമാർ. പലപ്പോഴും സ്വ. ലേ. എന്ന ഈ സ്വന്തം ലേഖകന്മാർ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പത്രത്തിന്റെ നാട്ടിലെ ഏജന്റോ പ്രാദേശിക ലേഖകനോ ആകാം. അതുംകഴിഞ്ഞെ അവർക്ക് സച്ചിദാനന്ദമൂർത്തിയും കെ. ആർ. ചുമ്മാറുമൊക്കെയുള്ളു… കേരളരാഷ്ട്രീയത്തെ ഒരു കാലത്ത് ഉള്ളൻകയ്യിലിട്ട് അമ്മാനമാടിയ ചുമ്മാർസാർ ഒരു നാട്ടിൻപുറത്ത് എത്തിയാലും അവിടുത്തുകാരെ സംബന്ധിച്ചിടത്തോളം സ്വ. ലേ. കഴിഞ്ഞിട്ടെ ഇവർക്കു സ്ഥാനമുണ്ടാകൂ. പിന്നെ രാഷ്ട്രീയ നേതാക്കളിൽ പലരുടെയും പിറവി ഇവരുടെ പേനത്തുമ്പിൽനിന്നാകും… ഇന്നും അതിന് മാറ്റമുണ്ടാവില്ല.

പലരും കുറച്ചുകാലത്തക്കാകും ഈ കുപ്പായമണിയുക. മറ്റൊരു ജോലി കിട്ടുംവരെ, ഗൾഫിൽ പോകുംവരെ, അതുമല്ലെങ്കിൽ മാധ്യമസ്ഥാപനങ്ങളിൽ സ്റ്റാഫ് ആകുംവരെയൊക്കെ… പ്രാദേശിക ലേഖകനായിരിക്കെ ഉണ്ടാക്കിയ ബന്ധങ്ങളിൽനിന്നു വലിയ ഉദ്യോഗത്തിലേക്കു പോയവർ ഉൾപ്പെടെ ഇത്തരത്തിൽ പലർക്കൊപ്പവും ജോലി ചെയ്യാനും പ്രവർത്തിക്കാനുമൊക്കെ സാഹചര്യമുണ്ടായിട്ടുണ്ട്.

ഈ കുറിപ്പിനൊപ്പമുള്ള പത്രക്കുറിപ്പിലെ കൃഷ്ണേട്ടൻ മലയാള മനോരമയുടെ ചാലക്കുടിയിലെ ന്യൂസ് റപ്രസന്റേറ്റീവ് ആയിരുന്നു. സ്വ. ലേയും പ്രാദേശിക ലേഖകനുമൊക്കെ മാറി ന്യൂസ് റപ്രസന്റേറ്റീവ് ഒക്കെ ആയതുതന്നെ സമീപകാലത്താണ്. അതിനുപിന്നിലും പിന്നാമ്പുറ കഥകൾ ഏറെ…

എന്തായാലും ഏഴു പതിറ്റാണ്ടോളം ഒരു പത്രസ്ഥാപനത്തിന്റെ സ്ഥലത്തെ പ്രധാന പയ്യൻസ് ആകുകയെന്നതു കുട്ടിക്കളിയല്ല. ലോയൽറ്റി അഥവാ വിശ്വസ്തത, അതാണ് എല്ലാമെല്ലാം. ആ അർഥത്തിൽ ന്യൂസ് റപ്രസന്റേറ്റീവുമാരിലെ മെഗാ സ്റ്റാറാകും കൃഷ്ണേട്ടൻ. മനോരമയുമായി ചേർന്നു പ്രവർത്തിക്കുംമുൻപേ പല പത്രങ്ങളിലും കൃഷ്ണേട്ടൻ അൻപതുകൾക്കു മുൻപ് പ്രവർത്തിച്ചിരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്. ഒരു ട്രെയിനി റിപ്പോർട്ടർ ഏതെങ്കിലും യൂണിറ്റിൽ ചെന്നാൽ, അവർ ഏറ്റവുമധികം ബന്ധപ്പെടേണ്ടിവരിക പ്രാദേശിക ലേഖകരെയാകും. എന്റെ തൃശൂർ കാലത്ത് സ്പോർട്സ് ആയാലും രാഷ്ട്രീയം ആയാലും പല കാര്യങ്ങൾക്കും ചാലക്കുടി ഒരു തട്ടകമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ ആയിരിക്കുമ്പോഴെക്കെ തുടക്കത്തിൽ കൃഷ്ണേട്ടനും പിൽക്കാലത്ത് ശ്രീഹരി തിരുമേനിയുമൊക്കെ വഴികാട്ടികളായിരുന്നു. കൃഷ്ണേട്ടനെപ്പോലെതന്നെ ചാലക്കുടിയിൽ മനോരമയ്ക്കായി കീർത്തിമുദ്ര പതിപ്പിച്ച ശ്രീഹരി മൂർക്കന്നൂർ പിൽക്കാലത്ത് ഗുരുവായൂർ മേൽശാന്തിയായി. പത്രത്തിന്റെ പ്രാദേശിക ലേഖകരായിരുന്നവരിൽ മേൽശാന്തി മാത്രമല്ല, പാർലമെന്റംഗം വരെയുണ്ടെന്ന് സാന്ദർഭികമായി പറയട്ടെ. ഓരോ പത്രം ഓഫിസിലും സ്വ. ലേ. യുമായി ബന്ധപ്പെട്ട ഒട്ടേറെ രസകരമായ കഥകളുമുണ്ടാകും. ഇതിൽ ഏറ്റവും രസകരമായത് ഒരു പക്ഷേ തോമസ് ജേക്കബ്സാർ ഒരിക്കകൽ കഥക്കൂട്ടിൽ പരാമർശിച്ച വ്യക്തിയാകാം- ഗാന്ധിജിയുടെ മരണവാർത്ത റേഡിയോയിൽ കേട്ട് മനോരമ ഓഫിസിൽ വിളിച്ചറിയച്ചശേഷം, ചെങ്ങന്നൂർ ഡേറ്റ്ലൈനിൽ ആ വാർത്ത കൊടുക്കണമെന്ന് നിർദേശിച്ച വ്യക്തി!

രണ്ടു പതിറ്റാണ്ടോളം മുൻപ് ചാലക്കുടി പാലം പുതുക്കിപണിയുന്ന കാലത്ത് കൃഷ്ണേട്ടന്റെ ബന്ധങ്ങൾ വാർത്തകൾക്കപ്പുറവും അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. ചാലക്കുടി പാലം എന്നു കേട്ടാൽ എനിക്ക് ഇപ്പോഴും ആദ്യം ഓർമയിലെത്തുക കൃഷ്ണേട്ടന്റെ പേരാണ്. ലുക്കിൽ മാത്രമല്ല, വാക്കിലും പ്രവൃത്തിയിലുമെല്ലാം കൃഷ്ണേട്ടനിൽ ആഢ്വത പ്രകടമായിരുന്നു. പത്രത്തിലെ ഓർമക്കുറിപ്പിൽ പറയുംപോലെ പത്രപ്രവർത്തനത്തിന്റെ വിവിധ കാലഘട്ടങ്ങൾക്ക് നേർസാക്ഷ്യംവഹിച്ച ഒരു വ്യക്തികൂടിയാണ്. കൃഷ്ണേട്ടന് പ്രണാമം, പ്രാർഥന.

,

കുട്ടികളുടെ വലിയ ലോകത്തിലേക്കൊരു യാത്രഇരുവശങ്ങളിലേക്കുമായി ഒരു മണിക്കൂറോളം എടുത്ത യാത്രയിൽ, ഒരു എട്ടുവയസുകാരന്റെയും അഞ്ച...
10/21/2024

കുട്ടികളുടെ വലിയ ലോകത്തിലേക്കൊരു യാത്ര

ഇരുവശങ്ങളിലേക്കുമായി ഒരു മണിക്കൂറോളം എടുത്ത യാത്രയിൽ, ഒരു എട്ടുവയസുകാരന്റെയും അഞ്ചു വയസുകാരന്റെയും സംസാരം ‘ഓവർഹീയർ’ ചെയ്യാൻ ഇടവന്നു. വലിഞ്ഞുകേറി കേട്ടതൊന്നുമല്ല കേട്ടോ. 'മിസ്റ്റർ മരുമോൻ' നെയ്ഥനെയും പ്രിയസുഹൃത്ത് ബ്രിജേഷിന്റെ മകൻ പ്രണവിനെയും സോഷ്യൽ വർക്കർമാരുടെ കൂട്ടായ്മയായ മാസ്വോയുടെ നൃത്തപരിശീലനത്തിന് എത്തിക്കാനുള്ള ഡ്രൈവർ പണി ഏറ്റതാണ്. അതുകൊണ്ടുതന്നെ പിൻസീറ്റിൽനിന്നുള്ള ചർച്ചകൾക്ക് ചെവികൊടുക്കാതിരിക്കാനായില്ല.

ഡൈനസോറും ജെറ്റും മീറ്റിയറും ഒക്കെയായിരുന്നു ഇംഗ്ളിഷിൽ അവരുടെ ചർച്ച. ഉൽക്കയൊക്കെ സാങ്കൽപികമെന്നായിരുന്നു അഞ്ചു വയസുകാരന്റെ നിരീക്ഷണം. ഉടനെത്തി എട്ടുവയസുകാരന്റെ പ്രതികരണം- അതൊക്കെ ഉള്ളതാ, സാങ്കൽപ്പികമല്ല.

ഹാവ് യു ബീൻ ടു ആൻ അക്വേറിയും എന്ന ചോദ്യത്തിന് യു സെഡ് ടൈഗർ എന്നായിരുന്നു കുഞ്ഞന്റെ പ്രതികരണം. നോട്ട് എ സൂ, അക്വറിയം, ഇറ്റ്സ് ഒകെ എന്ന മറുപടിയോടെ ആ ചർച്ച മൽസ്യലോകത്തിലേക്കു നീന്തിക്കയറി. ഇതിനിടെ, ആകാശത്തെ അഗ്നിപാത കാണിച്ചുകൊടുത്തതേ ഓർമയുള്ളു- അതു ജെറ്റ് എന്ന പ്രതികരണമെത്തി. എനിക്കാണെങ്കിൽ ആ നേരത്ത് ജെറ്റ് എന്ന വാക്കൊട്ട് കിട്ടിയതുമില്ല.

അവരുടെ താൽപര്യങ്ങളും ചർച്ചകളും കാടുകയറി സഞ്ജു സാംസണിലും മെസ്സിയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയിലും കേരള ബ്ളാസ്റ്റേഴ്സിലും കേരള സ്ട്രൈക്കേഴ്സിലുമൊക്കെ എത്തി. ഇന്ത്യയുടെ ദേശീയ കായികവിനോദം ക്രിക്കറ്റ് ആണെന്ന് പറഞ്ഞപ്പോൾ മാത്രം ഞാനൊന്നിടപെട്ടു. ഹോക്കി ആണെന്ന് കേട്ടപ്പോൾ, പ്രണവ് വിചാരിച്ചു സാധാരണഗതിയിൽ പിള്ളേരേ കൺഫ്യൂഷനിലാക്കുന്ന നമ്മുടെ സ്ഥിരം പരിപാടിയാണെന്ന്. കാനഡയിൽ കാണുന്ന ഐസ് ഹോക്കി അല്ലെന്നും ഇന്ത്യയുടെ നാഷനൽ ഗെയിം ഫീൽഡ് ഹോക്കിയാണെന്നും ക്രിക്കറ്റൊക്കെ ഇപ്പോ വന്നതല്ലേ എന്നൊക്കെ വിശദീകരിക്കേണ്ടിവന്നു. വിശ്വസിച്ചോ എന്തിരോ…

പ്രണവ് കനേഡിയൻ പൗരനാണ്. മരുമോൻ നെയ്ഥൻ ഇന്ത്യനും. ഇന്ത്യ ഈസ് എ ലവ് ലി കൺട്രി എന്ന മരുമോന്റെ വക സാക്ഷ്യപത്രം. അതവിടിരിക്കട്ടെ, ഇന്ത്യയിൽ എവിടെയെന്നായി പ്രണവ്. കുറച്ചുനേരം ആലോചിക്കേണ്ടിവന്നു മരുമോന്- അയാം ഫ്രം കേരള. പ്രണവുണ്ടോ വിടുന്നു. കേരളത്തിൽ എവിടെ എന്നായി അടുത്ത ചോദ്യം. മറുപടി നീണ്ടപ്പോൾ വിശദീകരണമെത്തി- ആർ യു ഫ്രം കോച്ചി, കോട്ടയം, നിലമ്പൂർ…? കോട്ടയം എന്നു കേട്ടതും കുണ്ടറക്കാരനായ അനൂപിന്റെ മകൻ, മരുമോൻ, അതിൽ പിടിച്ചു. അമ്മ വിനി കോട്ടയംകാരിയാണല്ലോ. പ്രണവിന്റെ അമ്മ റോസും കോട്ടയംകാരി.

ഒരുതവണകൂടി ഞാനിടപെട്ടായിരുന്നു. ഫുട്ബോളും സോക്കറും തമ്മിലുള്ള വ്യത്യാസം ഇന്ത്യൻ ബോൺ പയ്യന് മനസിലായിട്ടില്ലെന്നു മനസിലായപ്പോഴായിരുന്നു അത്. ഒന്നു വിശദീകരിച്ചുകൊടുത്തിട്ടുണ്ട്. എന്താകുമോ എന്തോ. പക്ഷേ ഒരു കാര്യം മരുമോൻ പറയുന്നത് കേട്ട് സന്തോഷം തോന്നി- “ഇൻ ഫുട്ബോൾ ഐ ലവ് ദ് അർജന്റീന ടീം. ആൻഡ് ഐ ഓൾസോ ലവ് കാനഡ, ബിക്കോസ് കാനഡ ഈസ് ദി കൺട്രി വി ലിവ്…” ഇതിന്റെ തുടർച്ചയിലാണ് സഞ്ജുവും ക്രിക്കറ്റും ഹോക്കിയുമൊക്കെ എത്തിയത്. മറ്റൊരുകാര്യംകൂടി മനസിലായി- അഞ്ചു വയസുകാരന് സച്ചിനെക്കുറിച്ച് അറിയില്ല. പ്രണവ് സച്ചിനും കടന്ന് ധോണിയെക്കുറിച്ചും കോഹ്ലിയെക്കുറിച്ചും സംസാരിച്ചു.

പിന്നെയും എന്തൊക്കെയോ എന്തൊക്കെയോ അവർ ചർച്ച ചെയ്തു, സംസാരിച്ചു. രാഷ്ട്രീയവും ഹമാസും ഹേമ കമ്മിറ്റിയുമൊന്നും കടന്നുവന്നില്ല കേട്ടോ. ഭീമൻ പല്ലുകളുള്ള ഒരു മൽസ്യത്തെക്കുറിച്ചുൾപ്പെടെ പ്രണവ് പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചൊന്നും നമ്മള് കേട്ടിട്ടുകൂടിയില്ല. എന്റെ ഓർമയിൽ രണ്ടു കാര്യങ്ങളാണ് അപ്പോൾ വന്നത്. യുട്യൂബും പുത്തൻ സാങ്കേതികവിദ്യകളുമൊക്കെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന വിശാലമായ ലോകത്തെക്കുറിച്ചായിരുന്നു ആദ്യ ചിന്ത. നമ്മളൊക്കെ ഈ പ്രായത്തിൽ എന്തൊക്കെയാകും ചർച്ച ചെയ്തിട്ടുണ്ടാവുക. വൈകിട്ടെന്താ കഴിക്കാൻ, പുട്ടിന്റെകൂടെ പഴം ഉണ്ടാകുമോ, ഇന്നത്തെ അടിയും വഴക്കും ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടാകുമോ ഇതൊക്കെയാകും… കുറഞ്ഞത് എന്റെ കാര്യത്തിലെങ്കിലും.

രണ്ടാമത്തെ ചിന്ത മറ്റൊന്നുമായിരുന്നില്ല- ഇവരുമായിട്ടുള്ള യാത്രയ്ക്കാണെങ്കിൽ എത്ര തിരക്കായാലും ഇനി ഡ്രൈവർപണി പിടിക്കാമെന്നതായിരുന്നു. കംപ്യൂട്ടർ മാത്രം റിഫ്രഷ് ചെയ്ത് ജീവിക്കുന്നതിനിടെ, നമ്മുടെ മൈൻഡ് ഒന്നു റിഫ്രഷ് ചെയ്യാമല്ലോ. താങ്ക് യൂ ഗുയ്സ് ഫോർ ദി ലവ് ലി ആൻഡ് ഇൻട്രസ്റ്റിങ് കോൺവർസേഷൻ.

https://www.youtube.com/watch?v=RhRVsEyH1Dk
09/26/2024

https://www.youtube.com/watch?v=RhRVsEyH1Dk

സാരമേയത്തിലെയും നീരാഞ്ജനത്തിലെയും തത്വമസിയിലെയും സായൂജ്യത്തിലെയും തെറ്റുകളും അപകടങ്ങളും അറിഞ്ഞിരിക്കാം- ബ....

പത്താം വാർഷികത്തിന്റെ തിളക്കത്തിലേക്ക് കടക്കുന്ന മിസ്സിസാഗ രൂപതയുടെ നേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് മാർ ജോസ് കല്ലുവേ...
09/25/2024

പത്താം വാർഷികത്തിന്റെ തിളക്കത്തിലേക്ക് കടക്കുന്ന മിസ്സിസാഗ രൂപതയുടെ നേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് മാർ ജോസ് കല്ലുവേലിൽ

അജപാലനയാത്രയിൽ പത്താം വർഷത്തിലേക്ക് മിസ്സിസാഗ രൂപതരൂപതയുടെ നേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് മാർ ജോസ് കല.....

  'Maha Coverage' by Can MalayaliLevitate Entertainment
09/22/2024

'Maha Coverage' by Can Malayali
Levitate Entertainment

09/15/2024

കാനഡയിലെ മിക്ക ഓണപ്പരിപാടികളിലും ഇലുമിനാറ്റിയുടെയും രംഗണ്ണന്റെയും ആവേശമാണ്. മിസ്സിസാഗ കേരള അസോസിയേഷന്റെ ഓണക്കാഴ്ചയിൽ ഒന്നല്ല, രണ്ട് രംഗണ്ണമാരാണ് തകർത്താടിയത്. ഒറിജിനൽ രംഗണ്ണനെപ്പോലും വെല്ലുന്ന ഒറിജിനാലിറ്റിയുമായാണ് ആലപ്പുഴ സ്വദേശിയും എംകെഎ കമ്മിറ്റിയംഗവുമായ പ്രശാന്ത് കൃഷ്ണപൈ ഓണക്കാഴ്ചയുടെ നിറക്കാഴ്ചയായത്. ജൂനിയർ രംഗണ്ണനായി എത്തിയത് അഭിനവ് പ്രസാദ്. എംകെഎ പ്രസിഡന്റ് പ്രസാദ് നായരുടെ മകനാണ് അഭിനവ്. ഇരുവരും വേദിയിൽ ഇലുമിനിറ്റി ഗാനത്തിനൊപ്പം ചുവടുവച്ചപ്പോൾ.

മഹാഒരുമയുടെ പെരുമയുമായിമഹാഓണം സെപ്റ്റംബർ 7ന്യങ് ആൻഡ് ഡണ്ടാസിൽ മഹാഓണാഘോഷം ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ
08/29/2024

മഹാഒരുമയുടെ പെരുമയുമായി
മഹാഓണം സെപ്റ്റംബർ 7ന്

യങ് ആൻഡ് ഡണ്ടാസിൽ മഹാഓണാഘോഷം ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ

Address

Mississauga, ON

Alerts

Be the first to know and let us send you an email when VinjoNews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VinjoNews:

Share