Rose Tech Mobiles & Accessories

Rose Tech Mobiles & Accessories Retail & Wholesale trading of Mobile Phones and Mobile Accessories for best price in UAE.

08/05/2023
07/05/2023

ഇസ്ലാമിൽ കറുപ്പിന്‍റെ അഴക്‌

''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ...
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''

ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..

ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ്
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും,
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല,
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!

''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ?
നീ മുഹമ്മദിനെ വിശ്വസിച്ചോ?''

'' അത് സത്യമാണ്.. ഞാന്‍ വിശ്വസിച്ചു..''
ബിലാല്‍ മറുപടി നല്‍കി..

ക്രൂര മര്‍ദ്ദനങ്ങളായിരുന്നു പിന്നീട്..
ജനം കൂടുന്ന കഅബയുടെ അടുത്ത് നിലത്തു
കിടത്തി ചാട്ടവാറുകള്‍ പൊട്ടും വരെ അടിച്ചു...
മരുഭൂമിയിലെ മണലില്‍ കിടത്തി പാറക്കല്ല്
നെഞ്ചത്ത് കയറ്റി വെച്ചു..
കണ്ണിലും, വായിലും മണലിട്ടു...

അപ്പോഴൊക്കെ ബിലാല്‍ പറഞ്ഞു
''അഹദ്..അഹദ്..അഹദ്..( ഒരേ ഒരു ദൈവം)

രാത്രി ഒട്ടകങ്ങള്‍ക്കൊപ്പം കൂട്ടില്‍
കിടക്കുമ്പോള്‍ ബിലാല്‍
ചിന്തിക്കുകയായിരുന്നു..
എന്താണ് താന്‍ ചെയ്ത തെറ്റ്..?
കറുത്തവനായി ജനിച്ചതോ..?
മനുഷ്യര്‍ എങ്ങനെ ഉയര്‍ന്നവനും,
താഴ്ന്നവനും ആകും..? എല്ലാവരേയും
ജനിപ്പിക്കുന്നത് ഒരേ ദൈവമല്ലേ..?
ആ ദൈവത്തിനു എല്ലാ മനുഷ്യരും ഒന്നല്ലേ..?

ഈ ചോദ്യത്തെ ശരി വെച്ചാണ് മുഹമ്മദ്‌ വന്നത്...ജീവിതത്തില്‍ ഇതുവരെ കള്ളം
പറയാത്ത ഒരു മനുഷ്യന്‍ താന്‍ നബിയാണെന്ന്
മാത്രം കള്ളം പറയുമോ?

ആരുമറിയാതെ ചെന്നു...
അരയില്‍ ഒരു ചാക്ക് മാത്രം ചുറ്റിയ തന്നെ
നബി സ്വീകരിച്ചത് കെട്ടിപ്പിടിച്ച്..!
ഇസ്ലാം പഠിപ്പിച്ചു തന്നു..
ഏകനായ ദൈവം, ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍.. ....,.. അദൃശ്യന്‍ ,
വൃത്തിയുള്ള എവിടുന്നും
ആരാധിക്കാം.. ഇടയില്‍ ആരും വേണ്ട...

ആദ്യ മനുഷ്യൻ ആദം മുതൽ ഒരുപാട് നബിമാർ
ഈ ലോകത്ത് വന്നിട്ടുണ്ട്. താൻ
അന്ത്യ പ്രവാചകൻ.

ബിലാല്‍ കലിമ ചൊല്ലി
''അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ്‌ അവന്‍റെ പ്രവാചകനാണെന്നും
ഞാന്‍ സാക്ഷ്യം വഹിക്കുന്നു...''
ബിലാല്‍ മുസ്ലിമായി..

ബിലാലിന്‍റെ പീഡന കഥ അറിഞ്ഞ നബി
ശിഷ്യന്‍ അബൂബകര്‍ ബിലാലിനെ ഉമയ്യയില്‍
നിന്നും വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കി..

പിന്നെ ബിലാല്‍ ജീവിച്ചത് നബിയുടെ സമീപം...

നിസ്കരിക്കാന്‍ ആളുകളെ
ഉണര്‍ത്താന്‍ ബാങ്ക് വിളിക്കുന്ന സമ്പ്രദായം
ആദ്യമായി തീരുമാനിച്ചപ്പോള്‍
ആരാദ്യം ബാങ്ക് വിളിക്കുമെന്ന ചോദ്യം വന്നു.. എല്ലാവരും ആഗ്രഹിച്ചു ആ പദവി കിട്ടാന്‍..,..

നബി പറഞ്ഞു ..
''എവിടെ ബിലാല്‍....? അദ്ദേഹം ബാങ്ക് വിളിക്കട്ടെ..''
അത് കേട്ട് ബിലാല്‍ സ്തബ്ധനായെന്നു ചരിത്രം
പറയുന്നു...

പിന്നീടു പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍
കഅബയുടെ മുകളില്‍ കയറി ബാങ്ക്
വിളിക്കാന്‍ എല്ലാവരും ആഗ്രഹിച്ചു..
നബി വീണ്ടും ചോദിച്ചു..
'' എവിടെ ബിലാല്‍...,..?''

കഅബയുടെ മുകളില്‍ ബിലാല്‍ പിടിച്ചു
കയറവെ പെട്ടെന്ന് ബിലാലിന്‍റെ കാല്‍ വഴുതി..
നബിയുടനെ തന്‍റെ ചുമലില്‍ ബിലാലിന്‍റെ
കാലുകള്‍ താങ്ങി...!
തൊട്ടാല്‍ അശുദ്ധി ആകുമെന്ന് ''ഉന്നതര്‍''
വിധിച്ച അതേ അടിമയുടെ കാലുകള്‍..!,..!

മുകളില്‍ കയറിയ ബിലാല്‍ ബാങ്ക് വിളിച്ചു..
തന്നെ ചാട്ടവാറിനു അടിച്ച അതെ കഅബയുടെ
മുകളില്‍ നിന്ന് കൊണ്ട്...!

ഇന്ന് കോടാനു കോടി മുസ്ലികള്‍ ബാങ്ക്
വിളിക്കുമ്പോള്‍ ആ കറുത്ത മുത്തിനെ
ഓര്‍ക്കുന്നു..

ബിലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോ
മുസ്ലിമും പറയണം..
റളിയല്ലാഹു അന്ഹു ( അദ്ദേഹത്തെ ദൈവം
അനുഗ്രഹിക്കട്ടെ ) എന്ന്

എന്തിനേറെ, ലോകം ബഹുമാനിച്ച ഖലീഫ
ഉമര്‍ പോലും ബിലാല്‍ വരുമ്പോള്‍
എഴുന്നേറ്റു നിന്ന് പറയുമായിരുന്നു....

' നബി ചുമലില്‍ എടുത്ത, ബഹുമാനിച്ച,
ബിലാലാണ് നമ്മുടെ നേതാവ് '' എന്ന്..!

നബിയോട് അന്ധമായ സ്നേഹമായിരുന്നു
ബിലാലിന്. നബി വഫാത്തായ ശേഷം നബിയുടെ
ഓർമ്മകൾ അലട്ടുന്നത് കാരണം ബിലാൽ
മദീന വിട്ടു മാറി താമസിച്ചു.

പിന്നീടൊരിക്കലും ബാങ്ക് വിളിച്ചുമില്ല.
ഒരിക്കൽ ഖലീഫ ഉമറിന്‍റെ
കാലത്ത് ബിലാൽ മദീനയിൽ എത്തി.
എല്ലാവരുടെയും നിർബ്ബന്ധം കാരണം
ബിലാൽ ബാങ്ക് വിളിച്ചു.

ബാങ്കിലെ രണ്ടാമത്തെ വരിയിൽ മുഹമ്മദ്
എന്ന് എത്തിയപ്പോഴേക്കും നബിയെ
ഓർത്ത്‌ ബിലാൽ കരഞ്ഞു. ബാങ്ക്
പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

അത്ര മേൽ നബിയെ
സ്നേഹിച്ചിരുന്നു ബിലാൽ.

ബിലാലിന്‍റെ മരണ സമയത്ത് ഭാര്യ പറഞ്ഞു
“ എന്തൊരു ദു:ഖം ! ഇന്നു
വേർപാടിന്‍റെ ദിനമാണ്”

ബിലാൽ തിരുത്തി
“അല്ല ഇന്നു സന്തോഷ ദിനമാണ്,
ഇന്നു ഞാനെന്‍റെ നബിയെ കണ്ടുമുട്ടും.”

ഇന്ന് കറുത്തവനും , വെളുത്തവനും
ഒരേ പോലെ തോളോട് തോള്‍ നിന്ന്
പ്രാര്‍ത്ഥിക്കുന്ന ഇസ്ലാം.
സായിപ്പിനെയും , നീഗ്രോയെയും ഒരേ പോലെ
ആകര്‍ഷിക്കുന്നു...

''എല്ലാവരും ആദമിന്‍റെ മക്കള്‍..,...
ആദം മണ്ണില്‍ നിന്നും വന്നവന്‍...
എല്ലാരും തുല്യര്‍...''.

''ദൈവം നിങ്ങളുടെ രൂപത്തിലേക്കല്ല
നോക്കുന്നത്.. നിങ്ങളുടെ
മനസ്സിലേക്കാണ്‌..''

തുടങ്ങിയ നബി വചനങ്ങള്‍ അവരെ മാനുഷികത പഠിപ്പിക്കുന്നു...

കാരുണ്യവാനായ റബ്ബ് ബിലാൽ (റ) വിന്റെ കൂടെ നമ്മളേയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ....ആമീൻ

Address

Shop 2 & 3, Behind Pizza Hut, Frij Al Murar, Deira
Dubai
63170

Alerts

Be the first to know and let us send you an email when Rose Tech Mobiles & Accessories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share