13/01/2026
കെ. എ. ഗഫൂർ എന്ന ചിത്രകാരനെ പുതിയ തലമുറയിൽ പെട്ടവർക്ക് പെട്ടെന്ന് തിരിച്ചറി യണമെന്നില്ല. 70 കളുടേ അവസാനം വരെ വര കൊണ്ട് വിസ്മയിപ്പിച്ച ഗ്രാഫിക് നോവലു കളുടെ കുലപതിയാണ് ഗഫൂർ. 1970 കളിൽ ഇന്നത്തെ ആനിമേഷൻ സാങ്കേതിക വിദ്യക ൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയാകെ അറി യപ്പെടുന്ന ചിത്രകാരനായി കെ.എ. ഗഫൂർ മാറിയേനെ!
മാതൃഭൂമി, മലയാള നാട്, ജനയുഗം തുടങ്ങി യ വാരികകളിൽ വരച്ച് മലയാളികളെ ആക ർഷിച്ചുവങ്കിലും തൻ്റെ സർഗാത്മകതക്ക് നീണ്ട അവധി നൽകിയത് പോലെയാണ് ഗ ഫൂർ പിൻവാങ്ങിക്കളഞ്ഞത്. പുതു തലമുറ ക്ക് അപരിചിതനായിപ്പോയത് അതാവാം. അത് മാറ്റാൻ നമ്മളറിയാത്ത കെ. എ. ഗഫൂർ ആരായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ശ്രമിച്ചതിൻ്റ ഭാഗമായി പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ് ka gafoor strokes stories ...1961ൽ മലപ്പുറം വേങ്ങര ഗവ: ഹൈസ്കൂ ളിൽ ഡ്രോയിംഗ് അധ്യാപകനായിട്ടാണ് ഔ ദ്യോദിക ജീവിതത്തിൻെറ തുടക്കം. പിന്നീട് ബേപ്പൂരിലേക്ക് മാറി, അവിടെ നിന്നാണ് ഗഫൂ ര്‍ എന്ന ഡ്രോയിംഗ് അധ്യാപകന്‍ കഥയുടെ യും വരയുടെയും ലോകത്തേക്ക് എത്തപ്പെടു ന്നത്! ബേപ്പൂരിലെ ജീവിതം രണ്ട് ജീനിയസു കളായ വൈക്കം മുഹമ്മദ് ബഷീറുമായും എം.ടി. വാസുദേവന്‍ നായരുമായും അടുത്തി ടപഴകാനുള്ള അവസരവും അവരുടെ പ്രോ ത്സാഹനവും കലയുടെ ലോകത്തേക്കുള്ള കൈ പിടിച്ചുയർത്തലായി. 1964ല്‍ ‘മനുഷ്യര്‍’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീ കരിച്ചതാണ് ആദ്യ തുടർ ചിത്രകഥ. " ആയിശു ക്കുഞ്ഞിമ " എന്ന പേരിൽ മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് ആദ്യ കഥയും! ആ കഥ സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസ്റ്റ് പുറ ത്തിറക്കിയ കാലത്തിന്റെ കഥകള്‍ എന്ന കാക്കനാടിന്റെയും പുനത്തിലിന്റെയും മുകു ന്ദന്റെയുമൊക്കെ കഥകള്‍ അടങ്ങിയ സമാ ഹാരത്തിൽ ഇടം പിടിച്ചു.
ചിത്രകഥയിലൊരു പുതുവഴിക്ക് കൂടിയാണ് ഗഫൂർ തുടക്കമിട്ടത്. അന്നു വരെ പ്രസിദ്ധീക രണങ്ങളില്‍ ചിത്രകഥ ഒരു ചിത്രത്തില്‍ മാ ത്രം ഒതുങ്ങുന്നതായിരുന്നു. എന്നാല്‍ ഒന്നി ലേറെ ലക്കങ്ങളില്‍ തുടരുന്ന ഗ്രാഫിക് നോ വൽ ഒരു പക്ഷേ മലയാളത്തിലും ഇന്ത്യയി ലും തന്നെ ആദ്യ സംഭവമായി. തുടർന്ന് ഗ്രാ ഫിക് നോവലുകളുടെ ഒഴുക്കാണ് ഗഫൂറിൻ്റെ വിരലുകള്‍ തീര്‍ത്തത്. ‘പറക്കും തൂവാല’, ‘മണ്ണുണ്ണി’, ‘മാന്ത്രികക്കട്ടില്‍’, ‘മൈനര്‍ മെഷീ ന്‍ 002’, ‘റോബോ ട്ട് റാം’, ‘ ഹറാം മൂസ’ തുട ങ്ങി പതിനഞ്ചോളം ചിത്രകഥ മാതൃഭൂമി വാ രികക്ക് പുറമെ ജനയുഗം, മലയാള നാട്, തളിര് തുടങ്ങിയ വാരികകളിൽ പ്രസിദ്ധീക രിച്ചു വന്നു!!
1975ല്‍ മാതൃഭൂമിയിൽ വരച്ച അജ്ഞാത സഹായി എന്ന തുടര്‍ ചിത്രകഥയാണ് അവ സാനമായി ചെയ്തത്. ഇരുപതോളം ചെറു കഥകളാണ് എഴുതിയത്. നിരവധി പെയിൻ്റി ങ്ങുകളാണ് വരച്ചത്... ആ സർഗ്ഗ പ്രതിഭയു ടെ ജീവിതം തുഴഞ്ഞ് തുഴഞ്ഞ് 80 ന്റെ തീര ത്തെത്തിയപ്പോഴാണ് വരയുടെ പെരുന്തച്ച നെ അടയാളപ്പെടുത്തുന്നതിനായി ശിഷ്യ ഗണങ്ങളും സുഹൃത്തുക്കളും മുന്നിട്ടിറങ്ങി യത്? അതാണ് ഗഫൂറിനെ കുറിച്ച് എം ടിയും തോമസ് ജേക്കബും എം എൻ കാരശ്ശേരിയും ചിത്രകാരൻ ഉണ്ണിയടക്കമുള്ള പ്രതിഭകൾ എഴുതിയ ജി ബി വത്സൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ka gafoor strokes stories എന്ന പുസ്തകം.
കെ.എ. ഗഫൂറിനെ കുറിച്ച് ജയന്‍ മാങ്ങാട് കഥവര എന്ന പേരിൽ ഒരു ഡോക്യുമെൻ്ററി കൂടി ഒരുക്കിയിട്ടുണ്ട്.