Samuel P M

Samuel P M Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Samuel P M, Electronics, Pidavoor, Pathanapuram.

Happy new year dear friends ❣️
31/12/2022

Happy new year dear friends ❣️

Happy New Year, 2023! Our prayers and best wishes for the coming year!
- Team Tarzan Electronics

ഞാൻ 35 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ എന്‍റെ സംരംഭത്തിന്‍റെ കഥ ഇന്ന് പറയാൻ ഒരു കാരണമുണ്ട്....ജീവിതത്തിൽ വിജയത്തിന് മുൻപുള്ള ...
15/12/2022

ഞാൻ 35 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ എന്‍റെ സംരംഭത്തിന്‍റെ കഥ ഇന്ന് പറയാൻ ഒരു കാരണമുണ്ട്....

ജീവിതത്തിൽ വിജയത്തിന് മുൻപുള്ള പരാജയങ്ങൾ അതൊന്നുമാത്രമാണ് ടാർസൺ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തെ വിജയിപ്പിച്ചത്. ഓരോ പരാജയവും എന്നിലെ ചെറുപ്പക്കാരനെ അന്ന് തളർത്തിയില്ലന്നു പറയാൻ പറ്റില്ല. എനിക്കന്നു തോൽവി സമ്മതിച്ചുകൊടുക്കാൻ മാത്രം മനസ്സുവന്നില്ല . പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. നിരന്തരമായ പരിശ്രമം 1992ൽ പത്തോളം ആൾക്കാരുംമായി പത്തനാപുരം കേന്ദ്രികരിച്ചു ഒരു ഓഫീസ് തുടങ്ങാൻ എന്നെ പ്രാപ്തനാക്കി. പിന്നീടുള്ള ജീവിതത്തിൽ ദാ ഇപ്പോൾ വരെ എന്‍റെ ലഹരി ഈ സ്ഥാപനവും അതിന്റെ പ്രവർത്തനങ്ങളുമാണ്. ഓരോ ദിവസവും ഓരോ ആവശ്യങ്ങളുമായി എന്നെ സമീപിക്കുന്ന കസ്റ്റമേഴ്സിനെ കേൾക്കാനും അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സൊല്യൂഷൻ കണ്ടെത്തി കൊടുക്കാനുമെല്ലാം ഒരു ദിവസം പോരാതെവരും.

ഞാൻ പറയാൻവന്നത് എന്തെന്നുവച്ചാൽ ഇന്ന് എവിടെത്തിരിഞ്ഞാലും കേൾക്കുന്ന വാർത്തയാണ് " ലഹരി വസ്തുക്കളുമായി ചെറുപ്പക്കാർ പിടിയിൽ", " കൊലപാതകം നടത്തിയ വ്യക്തി ലഹരിക്കടിമ", തുടങ്ങി കേട്ടാലറക്കുന്നതും ഞെട്ടിക്കുന്നതുമായ ഒട്ടനവധി സംഭവങ്ങൾ. ഒരു തലമുറയെ മുഴുവനായി കുറ്റംപറയുകയല്ല. എന്നാലും ഉയർന്ന വിദ്യാഭ്യാസമുള്ള നമ്മുടെ കുട്ടികൾക്ക് എന്താണ് പറ്റുന്നത്. ഇത്തരം ചതിക്കുഴികളിൽ ചാടാൻ അവരെ പ്രേരിപ്പിക്കുന്നതെന്താണ്. അതിനു എനിക്കുതോന്നിയ രണ്ടുകാരണങ്ങൾ പറയാം

1. സാമ്പത്തികം: കേരളിത്തിലേതുസ്ഥാപനമാണ് ഒരു ബിരുദധാരിയായ ചെറുപ്പക്കാരന് സാമാന്യം കൊള്ളാവുന്ന സാലറി നൽകുന്നത്. വിരലിലെണ്ണാവുന്ന വളരെകുറച്ചുപേര് മാത്രമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ മാനിച്ചുള്ള ശമ്പളം നൽകുന്നത്. ബിരുദധാരികൾ മാത്രമല്ല ഒട്ടുമിക്ക എല്ലാ തൊഴിൽ മേഖലയിലെയും സ്ഥിരം കാഴ്ചയാണ് ഈ കുറഞ്ഞ വേദനം. എന്നാൽ കേരളം പോലൊരു സംസ്ഥാനത്തു ആറായിരം രൂപവാങ്ങിച്ചു, അത് സ്വന്തം ചിലവിനുപോലും തികയാതെ, ഒരു രൂപ പോലും നാളേക്കു കരുതിവെക്കാൻ സാധിക്കാതെ ജീവിക്കേണ്ടിവരുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥ ഒന്ന് ചിന്തിച്ചുനോക്കിയേ ? അതെ അവനുപിന്നെ ഈ സമൂഹത്തോട് ഒരു പ്രതിബദ്ധതയുടെയും ആവശ്യമില്ല. സാമൂഹിക വിരുദ്ധമായാലും പണം കിട്ടിയാല്മതി എന്ന അവസ്ഥ അവരെ കച്ചവടക്കാർക്കും, ലഹരി വസ്തുക്കളുടെ കച്ചവടക്കാർ.

2. സമയം: കുറഞ്ഞ ശമ്പളത്തിനു ജോലിചെയ്യാൻ താല്പര്യമില്ലാത്തവർക്കു ജീവിതത്തിൽ ഒരുപാടു സമയം കിട്ടുന്നു. അങ്ങനെയുള്ളവർ മറ്റുപല വിനോദങ്ങളിൽ സന്തോഷം കണ്ടെത്തുകയും സമാനമായി ചിന്തിക്കുകയും ചെയ്യും. അതിൽ ചില കൂട്ടുകാർ ലഹരിക്കച്ചവടം ഒരു ഓപ്ഷനായി തെരഞ്ഞെടുക്കുന്നു. ഒരു തെറ്റ് ചെയ്യാൻ കൂടെ ഒരുപാടാളുകളുള്ളത് അവർക്കു പരസ്പരം ആത്മവിശ്വാസവും പ്രോൽത്സാഹനവുമാകും.

ഇതുമാത്രമല്ല, വേറെയും കാരണങ്ങൾ ഈ തെറ്റിലേക്കു ആളുകളെ നയിക്കുന്നുണ്ടായിരിക്കാം. പക്ഷെ ഈ രണ്ടു പ്രശ്നങ്ങൾ ഒഴുവാക്കാൻ കഴിഞ്ഞാൽ വലിയൊരുകൂട്ടം ചെറുപ്പകാരെങ്കിലും രക്ഷപ്പെടുമെണ് എന്‍റെ പക്ഷം.
അതിനു നല്ല ഒരു ആശയം ഡെവലപ്പ് ചെയ്തു ഒരു സംരംഭം തുടങ്ങാൻ നിങ്ങൾ തയ്യാറായാൽ മതി. നിങ്ങൾക്കുതന്നെ നിങ്ങളുടെ മുതലാളിയാകാം. പരാജയങ്ങളെ ചവിട്ടുപടിയാക്കിയാൽ വിജയിക്കാം. നല്ല ആശയം മനസിലുള്ള, ഈ പോസ്റ്റ് വായിക്കുന്ന കൂട്ടുകാർക്കു എന്നെ കോണ്ടാക്ട് ചെയ്യാം. എന്നാൽ കഴിയുന്ന മാർഗ്ഗനിർദ്ദേശം താരാൻ ഒരുപാടു സന്തോഷമേ ഉള്ളു...
എന്ന് സാമുവേൽ

Address

Pidavoor
Pathanapuram
689695

Alerts

Be the first to know and let us send you an email when Samuel P M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samuel P M:

Share

Category